ഇതാ ഒരു ഗോമ്പി. ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്. എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ് ചോദ്യപേപ്പര്‍. ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ് ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക് അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ബുക്ക് സമ്മാനമായി , അരുണിന്‍റെ കയ്യൊപ്പ് ഉള്ള കോപ്പി , ഇന്ത്യയിലെ അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്" എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക് റിലീസ് ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ് ആയി ഇവിടെ ഇടാം. കമന്റ് നോക്കി,ഓഫ് ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള കമന്റ്സ് മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ. ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക
Comments
കാമറ ടെ കര്യം വിട്
ക്ഷമയോടെ എടുത്തില്ലെ അതിന്നു കൊട് കൈ
:)
.
ആശംസകൾ..
ഇതൊക്കെ കണ്ടിട്ട് ഞാനെന്റെ ക്യാമറ തല്ലിപ്പൊട്ടിച്ച് കളയാത്തത് വേറൊന്ന് വാങ്ങാന്‍ കായ് ഇല്ലാത്തതുകൊണ്ട് മാത്രമാ :)
ഉള്ളിലിരിപ്പു കൊള്ളാം
ആ ഒൻപതാമത്തെ പടം കൊണ്ട് എന്താ ഉദ്ദേശിച്ചത്? എനിക്കിപ്പം അറിയണം.. ;);)
കാല്വൂ ...................
അപ്പോള്‍ സുന്ദരിമാരുടെ പുറകെ ആണല്ലേ..!!!
;))
... :-)
ഉള്ളിലിരിപ്പു കൊള്ളാം :)
നല്ല ഫോട്ടോകള്‍..
1. ചെമ്പകം
2. ജമന്തി (എന്നാ തോനുന്നെ ...note very sure.)
3. നമ്മുടെ കോളാമ്പി പൂ !!( i love you)
4.
5. കോളാമ്പി പൂ
6.
7.
8.
9. സത്യം ആയിട്ടും എനിയ്ക് പേര് അറിയാമായിരുന്നു...മറന്നു പോയി
10. ബോങേന്‍ വില്ല
11. ഡാലിയ
12.
13. ചെമ്പകം
14.ചെമ്പകം
15. ചെമ്പരത്തി
16.
17.
18.
19.
20.
21. ആമ്പല്‍
22. ഇതും...മറന്നു പോയി...
ബാകി എല്ലാം കോയി പിടുത്തം നഹി ഹേ... :(
16.ബ്ലീഡിംഗ് ഹാർട്ട്
18.വയലറ്റ് കോളാമ്പി.
20.കെന്ന(വിദ്യാഭ്യാസമില്ലാത്തവർ കേന എന്നും പറയും)22.ജമന്തിപ്പൂക്കൾക്കിടയിലെ പുതുമുഖം മെറുൺ ജമന്തി..നാട്ടിലിപ്പോ വല്യ ഡിമാൻഡ് ആണു പുള്ളിക്ക്
ഉള്ളിലിരിപ്പു കൊള്ളാം..:-)
ദക്ഷിണ ഉത്തര കേരളത്തിൽ ചെമ്പകം എന്നു വിളിക്കുന്നത് ക്യാപ്റ്റൻ പറഞ്ഞവ തന്നെയാണ്
പ്ലുമേറിയ എന്ന് വിളിക്കുന്ന ഇതാണ് ആ സാധനം ; http://en.wikipedia.org/wiki/Plumeria
മധ്യകേരളത്തിൽ ചമ്പകം എന്നു വിളിക്കുന്നത് താഴെ കാണുന്നവനെ ആണ്
http://en.wikipedia.org/wiki/Michelia_champaca
പേരു വിളിയിൽ കൊളോക്ക്യൽ വ്യത്യാസമേ ഉള്ളൂ എന്ന് സാരം
5. കോളാമ്പി അല്ലെ ? ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.
ബാകി പറഞു തന്നതിന് ഒരു മുട്ടന്‍ താങ്ക്സ് !!!!!!!!!!!!!
Calooo....ur a darling...(മതിയോ ?)
ഞങ്ങളുടെ നാട്ടിലെ (ഗുരുവായൂർ)വിളിപ്പേരുകളാണ് കുങ്കുമം ,പാല എന്നൊക്കെ.യക്ഷിപ്പാല വേറെയുണ്ട്.സാഫ്രോൺ എടുക്കുന്ന കുങ്കുമം ഇതല്ലാന്നറിയാം.രണ്ടാഴ്ച മുൻപേ ഒരഗ്രിക്കൾച്ചർ നഴ്സറിയിൽ നിന്നും (അത് ഗുരുവായൂരല്ല)ഇതിന്റെ വെള്ളയും,ചുവപ്പും തൈകൾ വാങ്ങി.അവരാണിതിനെ അരളി എന്നു പറഞ്ഞത്.കൂട്ടത്തിൽ നിന്നും ശരിയായ അരളിത്തൈ കാണിച്ചുകൊടുത്തപ്പോ ചമ്മിയ ചിരിയോടെ ഇതിനേം അങ്ങനെപ്പറയാം ന്നാ..
ക്യാപ്റ്റൻസ് ഈ അക്വേറിയൻസ് നേരെ ചൊവ്വേ ചെയ്യുന്ന ഒരേയൊരു കാര്യം കാര്യമറിയാതെ അടിയുണ്ടാക്കുന്നതാ(ഞാനോടി)
കൂടുതൽ അറിയണമെങ്കിൽ
ഈ സംവാദം വായിച്ചു നോക്കൂ.
മധ്യകേരളത്തിൽ ഇതിനെ അരളി പാല കുങ്കുമം എന്നൊക്കെ വിളിക്കാറുണ്ട് എന്ന് അവിടെ പറഞ്ഞിരിക്കുന്നു...
സസ്യങ്ങൾക്ക് സയന്റിഫിക് നാമകരണം എന്തുകൊണ്ട് അത്യാവശ്യം എന്ന് മനസിലാക്കാൻ നല്ല ഉദാഹരണം :-)
ആഗ്നേയ,
അക്വേറിയൻസ് affect ചെയ്തതിന്റെ എഫ്ഫക്റ്റ് കുറെ കൊല്ലം ആയി സഹിക്കുന്നു....പറഞത് കറക്റ്റ് "നേരെ ചൊവ്വേ ചെയ്യുന്ന ഒരേയൊരു കാര്യം കാര്യമറിയാതെ അടിയുണ്ടാക്കുന്നതാ" - അടി മാത്രം അല്ല, ഇടി, മിസൈല്‍, പറ്റെന്‍ ടാങ്ക്, മുങ്ങി കപ്പല്‍ എല്ലാം ഉണ്ട് എന്നാണ്അനുഭവം
2. ജമന്തി (വൃശ്ചികം ഒന്നിനു അമ്പലത്തില്‍ പോകാനുള്ള ഒരു റ്റെംടേഷന്‍ അമ്പലനടയിലെ ജമന്തിമാല ആയിരുന്നു)
3.വീണ്ട?
4. ഒരു ബലമില്ലാത്ത പാവം വള്ളിച്ചെടിയിലെ പാവം പൂവ് അല്ലേ.പേരിതു വരെ ചോദിച്ചിട്ടില്ല. അടുത്തവട്ടം കാണുമ്പോള്‍ ചോദിക്കാം.
5.പിന്നേം വീണ്ട?
6. നോ !DEA. ഈ സുന്ദരീടെ ഒരു ഫുള്‍സ്കാപ്പ് പടം ഉണ്ടാവോ ?
7.ഹോ എന്താ അതിന്റെ ഒരു ഡിസൈന്‍. പക്ഷെ ഇതിനെ കണ്ടതായി ഓര്‍മ്മയില്ല.
8. പിന്നെം ഒരു പേരറിയാ വള്ളിച്ചെടിപ്പൂ. കണ്ടാലറിയാം.പുതിയ താരമാണെന്റെ നാട്ടില്‍.
9. ഇതും നോ !DEA
10.കടലാസ് പൂവ്
11. ക്രോസ്മസ് (അങ്ങനയാ ഞങ്ങള്‍ വിളിക്കുന്നെ. സീനിയ വേറെ, ഡാലിയ വേറെ. ഇതിന്റെ ഒരു ഓറഞ്ച് നിറം കൂടെ നാട്ടിലെ സ്ഥിരം ഓണപ്പൂവായിരുന്നു.)
12. നന്ത്യാര്‍വട്ടത്തിന്റെ പഴമ്പൂവൊന്നും അല്ലാല്ലോ. എങ്കില്‍ എനിക്ക് അറിയില്ല.
13.അരളി ( രണ്ട് തരം)
14.. അരളി (മൂന്നു തരം)
15.ചെമ്പരത്തി
16. :)) ഹസ്ബന്റ് ആന്‍ഡ് വൈഫ് (അങ്ങനെയാ പറഞ്ഞിരുന്നത്. :| )
17. ഇതും കിടിലന്‍ ഡിസൈന്‍. പേരറിയില്ല. (പോപ്പിയാണോ?)
18.ചെമ്പരത്തി
19.ചെമ്പരത്തി
20. ഓര്‍ക്കിഡ്? (അല്ലെങ്കില്‍ മരവാഴപ്പൂവ്?)
21. ആമ്പല്‍
22. ക്രോസാന്തിയം. (പൂക്കടകളില്‍ ഒക്കെ കണ്ടിട്ടുള്ളൂ. ഒറിജിനല്‍ ചെടി കണ്ടില്ല. കുഞ്ഞാരിക്കുമ്പോള്‍ ഇതിരൊണ്ണം ആരെങ്കിലും തന്നാലുള്ള സന്തോഷം :)
3. തന്നെ.....തന്നെ... വീണ്ട തന്നെ..ആ ലിങ്കില്‍ ഉള്ള സുന്ദരി കോത തന്നെ. ഞാന്‍ വിചാരിച്ചത് ഇതന്നു കോളാമ്പി പൂ എന്നാ. അതോ രണ്ടും ഒന്ന് ആണോ ?
17. പോപ്പി അല്ലാ
20. ഓര്‍ക്കിഡ് അല്ല, മരവാഴപ്പൂവ് ആയിരിക്കും.
നന്ദി !! (സത്യായിട്ട് !)
wiki
നമ്മടെ ജമന്തിയും ആ വര്‍ഗ്ഗം ആണെന്നാ തോന്നണത്
http://picasaweb.google.com/ashlyak/LalBagFlw
12.കോസ്മൊസ് അഥവാ മാങ്ങാനാറി ഇതല്ല..ഇലകൾ നോക്കു..ഇതു ഡാലിയ തന്നെ..മാങ്ങാണാറീന്റെ ഇല വേറെ..
ക്രിസാന്തിമം നമ്മുടെ ജമന്തി തന്നെ..
നമ്മുടെ നാട്ടിൽ കണ്ടുവന്നിരുന്നത് മഞ്ഞക്കോളാമ്പി ആയിരുന്നുവെങ്കിലും ഇപ്പോൾ വയലറ്റ്,ക്രീം,പീച്ച് നിറങ്ങളിൽ ഉണ്ട്..ചെമ്പരത്തിയല്ല എന്നതിനു ക്ലിക്കി നോക്കി ഇലകൾ,പൂവ്,മൊട്ട് എന്നിവ നോക്കിക്കേ..
കോസ്മോസ്,ക്രിസാന്തിമം,ബ്ലീഡിംഗ് ഹാർട്ട് ഒന്നു ഗൂഗ്ലി നോക്കു..
12.ചെടി നോക്ക്യേപ്പോ പിടി കിട്ടി.അതാണ് സാക്ഷാൽ അരളി അഥവാ nerium oleander.
20.മരവാഴ തന്നെ..(ഈ മരവാഴ ഓർക്കിഡ് കുടുംബാംഗം തന്നല്ലേ?)
ഒരു പൂ എന്ന് സാ മട്ടില്‍ ആസ്വാദനം മാത്രമായി നടക്കുന്ന എനിക്കിവിടത്തെ പൂ സംവാദം കണ്ടപ്പോഴാണു പല സുന്ദരിമാരുടേം ഊരും പേരുമൊക്കെ ശരിക്കും മനസ്സിലായതു..
ചിത്രം 1,(13,14) ലെ പൂവിനു ഞങ്ങടെ നാട്ടില്‍ (കോഴിക്കോടിനടുത്താണു) കുങ്കുമം എന്നാണു പറയുന്നത്..ഇതളുകള്‍ ക്രീം നിറത്തിലുള്ളതും മെറൂണ്‍ നിറത്തിലുള്ളതുമായ മൂന്ന് ഇനങ്ങള്‍ വീട്ടിലുണ്ട്..ഇല പൊട്ടിച്ചാല്‍ പാല്‍ പോലെ വരുമെന്നാണു ഓര്‍മ്മ.. ലിങ്ക് നോക്കൂ..
http://upload.wikimedia.org/wikipedia/ml/f/ff/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%95%E0%B4%82%28%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A6%E0%B5%83%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82%29.jpg
http://farm4.static.flickr.com/3646/3323211622_37fabcd96c.jpg
http://d.yimg.com/gg/u/9dab9008799187e6904ea7bd467df1483e15444e.jpeg
പ്ലുമേറിയ തന്നെ...
ചിലര്‍ ഇതിനെ ചെമ്പകം എന്നു പറയുന്നതും കേട്ടിട്ടുണ്ട്.അരളി എന്നു പറയുന്നത് ഇതിനല്ല..ഫോട്ടോ എടുത്തിട്ട് കമന്റാട്ട..:)
ഞങ്ങടെ നാട്ടില്‍ ചെമ്പകം എന്നാല്‍ മദിപ്പിക്കുന്ന മണമുള്ള ഇവനാണു
http://2.bp.blogspot.com/_0T9K29r3XvM/RjXU9uUseII/AAAAAAAAACs/KRtZU0OLsBE/s400/chembakamott.JPG.
ഇവനും ഉണ്ട് രണ്ട് തരം.ഒരെണ്ണം മങ്ങിയ വെള്ള നിറത്തിലും മറ്റവന്‍ മഞ്ഞയോടടുത്ത നിറത്തിലും..
കോളാമ്പിപ്പൂ ലിതിലുണ്ട്
http://picasaweb.google.com/kpragesh/Poo#
18,19 കോളാമ്പിയുടെ കളര്‍ ചേഞ്ച് തന്നെ.
12.നന്ത്യാര്‍ വട്ടത്തിന്റെ വേറൊരു ടൈപ്പില്ലേ.അവനെപ്പോലുണ്ട്..പക്ഷേ നടുവിലെ ആ ചുവപ്പ് വര അവനില്ല.അരളി പല നിറത്തിലുണ്ടെന്ന് കേട്ടിട്ടുണ്ട്..രണ്ട് നിറത്തിലുള്ളതേ കണ്ടിട്ടുള്ളൂ..അതില്‍ പക്ഷേ വെള്ള അരളി ഇല്ല.ചെടി കണ്ടപ്പോ അരളി പോലുണ്ട്.