ചീറി പായുന്ന തീവണ്ടികളുടെ നടുക്ക് ഒരു ബാല്ല്യം ....ബോഗികളില്‍ നിന്ന് മറ്റു ബോഗിയിലെയ്ക് ചാടി നടന്ന ചെറു പ്രായം. തീവണ്ടി പാളത്തിന്റെ അപാരത....നിലയ്കാത്ത എന്ജിന് സൌണ്ടും, ഹോണ്‍ അടികളും. ചായ വില്‍ക്കുന്ന തെന്‍പാണ്ടി അണ്ണന്, പേപ്പര്‍ കട നടത്തുന്ന സേത്ത് കുളി, ലക്ഷകണക്ക് യാത്രകാര്‍....ഇതിന്റെ എല്ലാം നടുക്ക് ഈ ഞാനും.
ഇതായിരുന്നു എന്റെ ബാല്ല്യം. ഒരിക്കല്‍, മുരുകന് ടീം നടത്തിയ അടിപിടിയില്‍, കള്ള വണ്ടി കേയറി നേരെ മധുര്യ്ക്ക്. മധുര....ക്ഷേത്രങ്ങളുടെ മധുര, മീനാക്ഷിയുടെ മധുര. ചെന്ന് കയറിയത് ഒരു പുലിയുടെ കൂട്ടില്‍. മധുരയില്‍ സൂ ഉള്ള വിവരം കൊച്ചായ ഞാന്‍ എങ്ങനെ അറിയാന്‍. കണ്ടു പരിചയം ഉള്ള എഗ്മൂര്‍ ഡല്‍ഹി ട്രെയിന്‍ മനസ്സില്‍ വിചാരിച്ചു ഒറ്റ ഓട്ടം. ചെന്ന് നിന്നത് ഒരു സോഫ്റ്റ്വെയര് കടയില്‍. ബഗ് പെറുക്കുനതും, തല്ലി കൊല്ലുന്നതും നോക്കി വളര്‍ന്ന യൌവനം.
ഒരു ദിവസം, അതിലെ പോയ ഒരു ബഗിനെ ഒരു spontaneous ആക്ഷന്‍ വഴി എന്റെ കൈ കൊണ്ട് കൊന്നു. എല്ലാവരും ഞെട്ടി...ഈ പയല് എപ്പടി എന്ന ചോദ്യം ഞാന്‍ എല്ലാ മുഖങ്ങളിലും കണ്ടു. ഞാനും ഞെട്ടി. ടീം ലീഡ്, പ്രോഗ്രാം മാനേജര്‍, സി ഇ ഓ എല്ലാം ഓടി വന്നു. സി ഇ ഓ എന്റെ പുറത്തു തട്ടി, സോഫ്റ്റ് വോയിസില്‍ ആഭേരി രാഗത്തില്‍ എന്റെ അടുത്ത് പറഞ്ഞു , മോനെ, നിന്റെ കഴിവ് മാര്‍ഷല്‍ ആര്‍ട്സില്‍ ആണ്, സോഫ്റ്റ്വെയര് എന്ന "O" വട്ടത്തില്‍ നില്ക്കെന്ടവന് അല്ല നീ. Go man...go.... conquer the world, എന്ന് പറഞ്ഞു എന്നെ അയച്ചു.
ഒരു തിരിച്ചറിവിന്റെ നിമിഷം ആയിരുന്നു അത്. വേഗം പോയി, കരാടെ, ജൂഡോ തുടങ്ങി എല്ലാം പഠിപ്പിക്കുന്ന പുലി കേശി മരുത നായകം ഗുരുവിന്റെ അടുത്ത് പോയി. എന്റെ ജന്മസിദ്ധമായ കഴിവ് ഗുരു തിരിച്ചറിഞ്ഞു . എന്നെ സ്വന്തം മകനെ പോലെ നോക്കി.
ഒരു ദിവസം, ഒരു വിളിപ്പാട് പോലെ എനിയ്ക്ക് എന്റെ ഭൂത കാലം കണ്ടു പിടിയ്ക്കാന്‍ തോന്നി. ഗുരുവിന്റെ സമതം + അനുഗ്രഹം വാങ്ങി ഇറങ്ങി തിരിച്ചു-ബാക്ക് ടു ചെന്നൈ.
എന്റെ കഴിവ് തിരിച്ചറിഞ്ഞു പല വലിയ ആള്കാര് എന്റെ അടുത്ത് വന്നു. അങ്ങനെ അവിടെ ഒരു സെറ്റപ്പ് ആയി, എന്റെ ഭൂത കാലം ഞാന്‍ തപ്പി നടക്കുക ആയിരുന്നു.
എന്റെ അന്വേഷണം വെറുതെ ആകുമോ ?
പല അവസരത്തിലും , ഡെഡ് ഏന്‍ഡ് എത്തി. പക്ഷെ ഞാന്‍ തളര്നില്ല. പിന്നെയും പിന്നെയും ശ്രമിച്ചു.
അപ്പോള്‍ ആണ് ഞാന്‍ ഈ ബ്ലോഗ് കാണുന്നത്. അമ്മെ....എന്തിനു ശ്രുതി വിളിച്ചു, ക്രിസ് ബാഗ് എടുത്തു എന്നെല്ലാം പറഞ്ഞു എന്നെ ചെന്നൈ റയില്‍വേസ്റ്റേഷനില്‍ എന്തിനു ഉപേക്ഷിച്ചു ???? എനിക് എന്താ ഗ്ലാമര്‍ ഇല്ലേ ? കളര്‍ ഇല്ലേ ?
എന്തായാലും, കഴിഞ്ഞത് കഴിഞ്ഞു.
നോക്കൂ അമ്മെ, അമ്മയെ പോലെ ഈ മോനും ആയുധ കലയില്‍ വിദഗ്തന് ആയി .....(ഫോടോ ലിങ്ക് ) അമ്മയ്ക് കാണാന്‍ ഞാന്‍ ഈ പടം ഇതാ പോസ്റ്റ് ചെയുന്നു.
ps: എന്റെ പേര് മാറ്റാന്‍ ഞാന്‍ റെഡി ആണ് അമ്മെ. സുകു എന്ന പേരിനെകാല് നല്ലതല്ലേ " നികൂ " ? ലിവര്‍ പൂളില്‍ അച്ഛനെ കാണാന്‍ പോകുമ്പോള്‍ ഇംഗ്ലീഷില്‍ "Mr.Stop" എന്ന് വേണമെങ്കിലും വിളിക്കാമല്ലോ ? (തിരിച്ചിട്ടാല്‍, Mr.Bend എന്നും വിളിക്കാം)
Comments
2. വായിച്ചു അക്ഷര തെറ്റ് തിരുത്തി തന്ന കള്ളാ...നിനക്കും നല്ലവണ്ണം ഓടാന്‍ കഴിയടെ എന്ന് ആശംസിക്കുന്നു. നമുക്ക് പാര്‍ക്കാന്‍ Antarctica !!! അവിടെ വെച്ച് കണ്ണാം
3. സുമാ, കള്ളന് ഓടാന്‍ ചാന്‍സ് ഉണ്ട്ട്, വേഗം പിടിച്ച് ഇടിയ്കൂ ...
4. കാല്വൂ : നിന്റെ involvement ഞാന്‍ ഇവിടെ പറയുനില്ല, അങനെ അല്ലെ നീ പറഞത് ? (ഒരു പാര, ചുമ്മാ ...)
വാട് ഡൂ യൂ മീൻ????
എന്റെ ഗർഭം ഇങ്ങനല്ലാാ.......
ഓടിക്കൊണ്ടേയിരിക്കുന്നൂ... ഓടികൊണ്ടേയിരിക്കുന്നു...
തൌസന്റ്സ് ഓഫ് ബ്ലഡി തണ്ടറിംഗ് ടൈഫൂണ്‍സ് !!
(ബൈ ദവേ ഇതില്‍ കാല്‍വിനു എന്ത് ഇന്‍വോള്‍വ്മെന്റ്.. ടിന്‍ടിന്‍ ആയിരുന്നെങ്കില്‍ എന്തെങ്കിലും ചാന്‍സ് കണ്ടേനേ :)
കൊച്ചിന്റെ ഫോട്ടോ കണ്ടില്ലേ...അര്ജുന് രാംപാലും ബ്രാഡ് പിറ്റും കൂടെ ഗുപ്തന്റെ മേത്ത് ചാക്യാര്‍ കൂത്ത് കളിക്കും! :D :D
കുഞ്ചു തന്നെ ചിലവിനു കൊടുക്കും....!!!!
ഫോട്ടോ കണ്ടാ അറിയാം...അച്ഛന്റെ മോന് തന്നെ!!!!! :D :D :D
പെറ്റിട്ട് നോക്കാതെ പോയതും പോരാ..ഒണ്ടാകാന്‍ പോകുന്ന ഹോച്ച്പോച്ചിലും കോക്രോച്ച്..
ഒന്നു രണ്ടു ട്രെയിന്‍ കയറിയെറങ്ങിയാല് ഏതു ബ്രാഡ് പിറ്റും ലോ ലാ ഷെയ്പാവും :)
October 14, 2009 11:39 AM
:)
അപ്പോ കളരിപ്പയറ്റ് വിദഗ്ധന്‍ ആണല്ലിയോ?