Skip to main content

സിമിങ്ങ് പൂൾ Etiquettes

അക്രമം എവിടെ നടന്നാലും, അവിടെ ഞാൻ ഉണ്ടാവും....അത് ഇപ്പൊ കല്കട്ടയിൽ ആണേലും ശരി....രക്ഷകൻ ആയി നോം അവതരിചിരിയ്ക്കും.

തുള ഇല്ലാത്ത അണ്ടർ വെയര് ആണ് സ്വമിംഗ് കൊസ്റ്റ്യൂം എന്നത് ആണ് സ്വമിംഗ് ലോകത്തെ പറ്റി ഇന്ത്യൻ സമൂഹത്തിനു പൊതുവെ  ഉള്ള ഏറ്റവും വലിയ തെറ്റിധാരണ എന്ന് തോന്നുന്നു.  വാട്ടർ തീം പാര്ക്ക്, ക്ലബ്‌/പബ്ലിക് സ്വമിംഗ് പൂൾ, ഹോട്ടലിലെ സ്വമിംഗ് പൂൾ, തുടങ്ങി കടൽ പുറത്തു വരെ ജോക്കി, അശോകാ എന്ന് എല്ലാം ബ്രാൻഡ്‌ അണ്ടെർ വേര് ഇട്ട ആള്കാരെ കാണാം.

പണ്ട് ഇതേ വിഷയത്തിൽ പോസ്റ്റ്‌ ഇട്ടപ്പോ, എനിക്ക് നാട്ടുകാര് ലേബൽ അടിച്ചു തന്നത് ഓര്മ്മ ഉണ്ട്.  പക്ഷെ നമ്മ തളരില്ല.  ഇന്നാ പിടി :

പ്രിവട്റ്റ് അല്ലാതെ എല്ലാ സ്വമിംഗ് പൂളും,  നമ്മൾ അല്ലാതെ വേറെയും ആൾകാർ ഉള്ളത് ആണ്.  സ്വമിംഗ് പൂൾ ഉപയോഗിയ്ക്കാൻ, ഡ്രസ്സ്‌ കോഡ് തുടങ്ങി പല നിയമങ്ങൾ/മര്യാദകൾ പാലിയ്ക്കാൻ ഉണ്ട്.   പലതും നമ്മടെ സേഫ്റ്റിയ്ക്ക് വേണ്ടി ഉള്ളത് ആണ്.

ഡ്രെസ്സ് :

തലയിൽ :  തലയിൽ ഇടുന്ന തൊപ്പി, മിക്ക സ്ഥലത്തും മസ്റ്റ്‌ ആണ്.  സിലികൻ തൊപ്പി കിട്ടും.  അത് ആണേൽ, നല്ല ടയിട്റ്റ്  ആയിട്ട് നിന്നോളും തലയിൽ.  മുടി വെള്ളത്തിൽ വീണു ബാക്കി ഉള്ളവര്ക് ശല്യം, പൂൾ ക്ലീൻ ചെയാൻ ഉള്ള ബുദ്ധി മുട്ട് തുടങ്ങിവ്യ ആണ് തൊപ്പി നിര്ബന്ധം ആകാൻ കാരണം.

കോട്ടൻ വെച്ച് ഉണ്ടാക്ക്യ ഡ്രസ്സ്‌,   സ്വമിംഗ് പൂള്ളിൽ അനുവദനീയം അല്ല.  ശരീരത്തിലെ വിയപ്പ്ര് എല്ലാം കോട്ടൻ അധികം ആയി അബോര്ബ് ചെയ്തു , അത് സ്വമിംഗ് പൂളിൽ ഉള്ള വെള്ളത്തിൽ മിക്സ് ആകുന്നു എന്നത് ആണ് കേട്ടിട്ടുള്ള കാരണം.  വേറെ ഒരു കാരണം എനിക്ക് തോന്നുന്നത്, ആൾകാർ ഇട്ടു കൊണ്ട് വന്ന അണ്ടെർ വെയര് അങനെ തന്നെ ഇട്ടു കൊണ്ട് പബ്ലിക് പൂള്ളിൽ ഇറങ്ങി, ദേഹത്ത് ഉള്ള വിയര്പ്പ് ആൻഡ്‌ അണുക്കൾ വെള്ളത്തിൽ കലരുന്നത് ത്ടായാൻ ആണ് എന്നാണു.  ടീ ഷർട്ട്‌, ബനിയൻ തുടങ്ങിയവ ഒരു കാരണവശാലും അനുവദനീയം അല്ല.

ആണുങ്ങൾക്ക്, ബ്രീഫു മോടലിൽ ഉള്ളതും, പിന്നെ മുട്ടിനു മുകളില വെച്ച് അവസാനിയ്ക്കുന്ന സകിൻ ടയിട്റ്റ് ആയിട്ടുള്ളതും ആയ സ്വമിംഗ് വേർ ആണ് ഉള്ളത്.  (നിക്ക്, ആഡിദാസ് പോലെ ഉള്ളവർക്ക്, സ്പോര്ട്സ് വേർഷൻ ഉണ്ട്.  വളരെ ചെറിയ സയിസ് ഉള്ളവ ആണ് ഇത്.  സൊ, ചില പൂളിൽ ഇത് ഇട്ടു ഇറങ്ങിയാൽ, ഇത് അണ്ടർവേര് ആണ് എന്ന് കരുതി, പൂളിൽ നിന്ന് പറഞ്ഞു വിടാൻ ചാൻസ് ഉണ്ട്.  സൊ, നിങ്ങടെ സ്വമിംഗ് ഹോട്ടൽ, റിസോര്ട്ട് തുടങ്ങിയ (നോണ്‍ സ്പോര്ട്സ്)ഏരിയയിൽ ആണേൽ, ഇത് ഒഴിവാക്കുന്നത് ആണ് നല്ലത്.)  മിക്ക സ്ഥലത്തും, ആണുങ്ങൾക്ക് ടോപ്‌ ലെസ്സ് ആയി ഇറങ്ങാൻ മാത്രേ അനുവാദം ഉള്ളൂ.  നയിലോണ്‍ കൊണ്ട് ഉള്ള ടോപ്‌ ഇട്ടാലും അനുവധിയ്ക്കാത്ത സ്ഥലങ്ങള കണ്ടുട്ടുണ്ട്.  അതെ സമയം, സ്കൂബാ ചെയ്ന്ന വെറ്റ് സ്യൂട്ട് ഇട്ടു വരുന്നവരെ ഇടയ്ക്ക് കാണാം.

സ്ത്രീകള്ക് പല ടൈപ്പ് സ്വിം വേർ ഉണ്ട്. ബിക്കിനി, സിംഗിൾ പീസ്‌ സ്വിം സ്യൂട്ട്, പിന്നെ, ഇന്ത്യൻ വേർഷൻസ് ആണ് എന്ന് തൊന്നീയ്ക്കുന്ന ടെനീസ് ഡ്രസ്സ്‌ ആൻഡ്‌ സ്വിം സ്യൂട്ട് മിക്സ് ആയ ഡ്രസ്സ്‌ ആണ് അധികം ആൾകാര് ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്. ചിലത് ടെനീസ് ഡ്രസ്സ്‌ ആൻഡ്‌ സൈക്കിൾശോര്ട്സ് മിക്സ് ആയ ടൈപ്പ് ഡ്രെസ്സും ഇട്ടു കണ്ടിട്ടുണ്ട്.  പക്ഷെ, ഏറ്റവും നല്ലത് സിംഗിൾ  പീസ്‌ സ്വിം സ്യൂട്ട് ആണ് എന്നാണു നീന്തൽ ശരിക്കും എന്ജോയ്‌ ചെയ്ന്ന പല സ്ത്രീകളും പറഞ്ഞിട്ടുള്ളത്.

സ്പീഡോ ആണ് എന്റെ ഫെവരെറ്റ് ബ്രാൻഡ്.

ആണ് ആൻഡ്‌ പെണ്ണ്  - രണ്ടു കൂട്ടരും, സ്വിം വേർനു ഉള്ളിൽ അണ്ടെർവേര് ഇടാൻ പാടില്ല.

ആക്സസ്രീസ് :
ക്ലോറിൻ നല്ലത് പോലെ മിക്സ് ആയ വെള്ളം ആണ്, പൂളിൽ ഉണ്ടാവുക.  സൊ, ടാറ്റൂ ഉള്ളവർ, വാട്ടര് പ്രൂഫ്‌ ആയ സണ്‍ ക്രീം ടാട്ടൂവിൽ ഇടണം.

ചിലര്ക്ക്, ചെവിയിൽ വെള്ളം കേറുന്നത് പ്രശനം ഉണ്ടാക്കും.  സൊ, ചെവിയിൽ ഇടാൻ ഉള്ള പ്ലഗ് വാഗ്നാൻ കിട്ടും, അത് ഉപ്യോഗിയ്ക്കുക്ക.

ഗോഗിള്സ് :  എ മസ്റ്റ്‌- എന്നാണു എന്റെ അനുഭവം.  വെള്ളത്തിൽ ഉള്ള കാഴ്ച ശരിയാവാൻ, വേറെ ആരേലും നമ്മടെ നേരെ നീന്തി വരുനുണ്ടോ എന്ന് കാണാൻ എല്ലാം ഇത് നല്ലത് ആണ്.  അല്സോ, വെള്ളത്തിൽ കൂടെ ഉള്ള വ്യൂ - അത് ഒരു നല്ല അനുഭവം ആണ്.  അതിനും ഇത് വേണം.  സ്പീഡോയുടെ കിഡ്സ്‌, Active Essentials, Fitness,Competition Racing എന്ന് ഇങനെ പല ടൈപ്പ് ഉണ്ട്.  നല്ല ഗോഗിൽനു രണ്ടായിരം വരെ ആവും വില.  പക്ഷെ, നീന്തൽ സീരിയസ് ആയി എടുക്കാൻ ഭാവം ഉണ്ടേൽ, ഇത് ഒരു വളരെ നല്ല ഇൻവെസ്റ്റ്‌മെന്റ് ആണ്

വേറെയും പല പല ആസസരീസ് ഉണ്ട്...ലാപ് കൌണ്ട് ചെയ്ന്ന വാച്ച്, പാട്ട് കേള്ക്കാൻ വാട്ടര് പ്രൂഫ്‌ ഹെഡ് ഫോണ അങനെ പലതും.

വേറെ ആള്കാരുടെ അടുത്ത്, അവരുടെ അകസരീസ് കടം ചോദിക്യ്ക്കുന്നത് നല്ലത് അല്ല.  പലര്ക്കും ബേസിക്കലി അത് ഇസ്ട്ടം അല്ല.  അത് കൂടാതെ, ഗോഗിള്സ് എല്ലാം ഓരോ ആള്കാരും അവരുടെ രീതിയിൽ സെറ്റ് ചെയ്തു വെച്ചിരിയ്ക്കുന്നത് ആവും.  കേറി കൈ വച്ചു അലബ് ആകല്ല്....ബ്രിങ്ങ് യുവര് ഓണ്‍ ഗിയർ



ബിഫോർ ചാടിംഗ് ടു വെള്ളം :

1) കാലിൽ മസിൽ പിടിയ്ക്കും എന്ന് തുടങ്ങിയ പ്രശനം ഉള്ളവർ, വാം അപ്പ്‌ എക്സ്സർസയിസ് ചെയ്തിട്ട് വേണം ബാക്കി പരിപാടികൾ.

2) വാം അപ്പ്‌ എക്സ്സർസയിസ് ആക്ചൊലി എല്ലാവര്ക്കും നല്ലത് ആണ്.

3) വാം അപ്പ്‌ എക്സ്സർസയിസ് കഴിഞ്ഞു, ഷവറിൽ കുളിച്ച ശേക്ഷം വേണം വെള്ളത്തിൽ ഇറങ്ങാൻ.  ദേഹത് ഉള്ള വിയര്പ്പ് എല്ലാം സ്മിങ്ങിൻ പൂളിൽ മിക്സ് ആവാതെ ഇരിയ്ക്കാൻ ആണ് ഇത്.  (സ്വമിംഗ് കഴിഞ്ഞു കേറിയതും, ഇതേ പോലെ ഒരു ഷവർ മസ്റ്റ്‌ ആണ്.)

4) തലയിൽ തൊപ്പി വെച്ച്, മുടി മുഴുവൻ അതിനു ഉള്ളിൽ ആണ് എന്ന് ഉറപ്പു വരുത്തണം.

5) സ്വമിംഗ് പൂള്ളിൽ ഇരഗ്ഗ്നുന്നതിനു മുന്നേ, ആര് എല്ലാം എവിടെ എല്ലാം നീന്തുന്നു, ആഴം കുറഞ്ഞ സ്ഥലം, കൂടിയ സ്ഥലം എല്ലാം  നോക്കി വെയ്ക്കണം.

6) കുളത്തിൽ നീന്തുന്നത് പോലെ ആവില്ല, പുഴയിൽ നീന്തുന്നത്.  സൊ, വലിയ പരിചയം ഇല്ലാത്ത നീന്തൽ താരം ആണേൽ, ഫസ്റ്റ് കുറച്ചു റൌണ്ട് സ്വമിംഗ് പൂളിന് സൈഡ് /ഭിത്തി ഉള്ള ഭാഗത്ത്‌ കൂടെ വേണം നീന്താൻ.  സൊ, പ്രശനം തോന്നിയാൽ, സൈഡിൽ പിടിച്ചു തൂങ്ങി കിടക്കാം/റസ്റ്റ്‌ എടുക്കാം, നാട്ടുകാരെ വിളിച്ചു കൂട്ടി നമക്ക് പുറത്തു ചാടാം.  സ്വമിംഗ് പൂളിൽ തിരക്ക് ആണേൽ, സൈഡ് ലെയ്ൻ കാലി ആകുന്നതു/സ്ലോട്ട് കിട്ടുന്നത് കാത്തു നില്ക്കൂ.

7) വായിൽ ഉള്ള ബബിൾഗം, ഗുട്‌ക്ക എല്ലാം തുപ്പി കളഞ്ഞു, വായും കൂടെ കഴികിയാ ടോപ്‌ ആയി.

8)സ്വമിംഗ് പൂളിന് കാവൽ നില്ക്കുന്ന ഓർ ലൈഫ് ഗാര്ഡ് ആള്കാരുടെ കൂടെ സംസാരിച്ചു, കമ്പനി കൂടി അവരുടെ ശ്രദ്ധ മാറ്റത്തെ ഇരിയ്ക്കുക്ക.  ആരേലും മുങ്ങുന്നു എങ്കിൽ അത് പെട്ടന്ന് കണ്ടു റിയാക്റ്റ്‌ ചെയാൻ ഉള്ളവർ ആണ് അവര്.  അവരുടെ കൂടെ കൂടി കഥ കവിത  പറഞ്ഞു അവരുടെ ശ്രദ്ധ മാറ്റത്തെ ഇരിയ്ക്കുക്ക.

9) ഡയേറിയ തുടങ്ങി പകരുന്ന അസുഖം ഉള്ളവർ സ്വമിംഗ് പൂളിൽ ഇറങ്ങരുത്.

10) സ്ത്രീകള്ക് പീരിയഡ് ടൈം സ്വമിംഗ് പൂളിൽ ഇറങ്ങുന്നത് പ്രശനം അല്ലാ എന്നാണ് കേട്ടിട്ടുള്ളത്.  വാട്ടർ പ്രഷർ കാരണം, ഫ്ലോ കുറയും/അല്മോസ്റ്റ് നില്ക്കും എന്നാണു കേട്ടത്.  തമ്പോൻ ഉപയോഗിയ്ക്കുന്നത് ആണ്, പാഡ് ഉപ്യോഗിയ്ക്കുന്നതിലും നല്ലത്. പൂളിൽ നിന്ന് കേറിയ ഉടനെ ടോവ്വേൽ ചുറ്റുക്ക തുടങ്ങിയ നമ്പർ ഇറക്കി, ഫ്ലോ പുറത്തു വന്നു ആൾകാർ കാണുന്നത് തടയാം.  പാഡ് പൂളിൽ ഉള്ള വെള്ളം അബ്സോര്ബ് ചെയ്തു ഡിഫികല്ല്റ്റ് ടു മാനേജ് ആവും.   tampon ആണ് ബെറ്റർ എന്നാണു പരിചയം ഉള്ളവർ പറഞ്ഞത്‌.


ഇന് ദി വെള്ളം :

വായിൽ വെള്ളം എടുത്തു ഫൌണ്ടൻ ഉണ്ടാക്കുന്നവർ ഉണ്ടേൽ, ഈ സൈഡ് ലേയ്ക്ക് മാറി നില്ക്കുക്ക...അവര്ക്ക് ഉള്ള ഇടി അവിടെ കൊടുക്കുന്നത്  ആണ്.  മൂക്ക് ചീറ്റുക്ക തുടങ്ങി ബാകി കലാരൂപങ്ങിൽ രിസേര്ച് ചെയ്ന്ന്വരും അങ്ങോട്ട്‌ തന്നെ മാറി നില്ക്കുക്ക.

ബാക്കി ഉള്ളവരുടെ സ്പ്യെസ് കൂടെ എടുക്കാതെ, പബ്ലിക് ന്യൂയിസെന്സ് ആവാതെ നീന്തുക്ക.

മുന്നില് വേറെ ആൾ നീന്തുന്നു എങ്കിൽ, അകലം പാലിയ്ക്കുക്ക.

ഭിത്തിയിൽ ചവുട്ടി തള്ളി സ്ടര്ടിംഗ് എടുക്കുമ്പോൾ, മുന്നില് ഉള്ള ആളുമായി അകലം ഉണ്ടാവും എന്ന് ഉറപ്പു വരുത്തി സ്റ്റാർട്ട്‌ ചെയ്ക്ക.

നീന്തുന്നതിനു ഇടെൽ സ്ട്രോക്ക് സ്റ്റൈൽ മാറ്റുന്നു എങ്കിൽ, ഒരു ലാപ് കഴിഞ്ഞു മാറ്റുന്നത് ആവും നല്ലത്.  അല്ല ഇടയ്ക്ക് വെച്ച് മാറ്റിയാൽ, സ്പീഡ് വിത്യാസം വരും..സൊ നമ്മുടെ പുറകെ വരുന്ന ആളടെ കാൽകുലെഷൻ തെറ്റും.

കേറി കഴിഞ്ഞു :

ചിലര്ക്ക് വെള്ളത്തിൽ നിന്ന് കേറി കഴിയുമ്പോൾ, ചെറിയ തല ചുറ്റം ഉണ്ടാവും.  സൊ കേറിയതും, പൂൾ സൈഡ് ലൂടെ നടന്നു, വീണ്ടും വെള്ളത്തിൽ വീഴാൻ ചാൻസ് ഉണ്ട്...സൊ, മാറി നടക്കുക്ക.  അല്ല എങ്കിൽ, കുറച്ചു നേരം സൈഡ് ആയി ഇരിയ്ക്കുക്ക.

പൂള്ളിൽ നിന്ന് കേറിയതും, വീണ്ടും ഒരു ഷവർ, വിത്ത്‌ സോപ്പ് മസ്റ്റ്‌ ആണ്.

ക്ലോറിൻ കാരണം സകിൻ വലിയും....സൊ, നല്ല മോയിചാർ ക്രീം യൂസ് ചെയ്ക്ക.

വേറെയും എന്ത് എല്ലാമോ ഉണ്ട്...പെട്ടന്ന് ഓര്മ്മ വന്നത് ഇത്രേം.  എന്തേലും വിട്ട് പോയിട്ടുണ്ട് എങ്കിൽ, പറയൂ...കൂട്ടി ചേര്ക്കാം.

പൂൾ എന്നത് പബ്ലിക്ക് സ്ഥലം ആണ്, അത് രെസ്പോന്സിബിൽ ആയി ഉപ്യോഗിയ്ക്കുക്ക.
 

Comments

balerdwagenman said…
Slot machine games on the move - JTA Hub
Play 계룡 출장마사지 Free Online Slot Machine Games - Slot Machines. 여주 출장마사지 Casino Slot 문경 출장샵 Machines for Fun. Try Newest Online Slot Machines at JTA Hub and 광주 출장안마 see if 파주 출장마사지 you can win BIG!

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ