Tuesday, December 18, 2012

ഇരുള് - വെളിച്ചം - ചോര


തെയ്യം - പേടികളില്‍ നിന്ന് രക്ഷ, ജീവിതത്തിനു രക്ഷകൊടുക്കുന്ന രൂപങ്ങള്‍.

ഇരുട്ടും, വെളിച്ചവും  നന്മേയെയ്യം തിന്മേയെയും വേര്തിരിയ്ക്കുന്നു  അഥവാ, പ്രതിനിധീകരിയ്ക്കുന്നു എന്ന് കരുതപെടുന്നു.  

പക്ഷെ, കംമിംഗ് ടു തെയ്യം, അതില്‍ പ്രതികാരതിന്‍റെ ചുകപ്പ് കൂടെ കലരുന്നു.  ഞാന്‍ കേട്ടിട്ടുള്ള തെയ്യം കഥകളില്‍ മിക്കതിലും, ഈശ്വര ചെയ്തന്യെം ഉള്ളവര്‍ ചതിയില്‍ മരണപെട്ടു കഴിഞ്ഞു വരുന്ന രൂപം ആണ് തെയ്യം, മിക്ക കഥകളിലും.

പൂണൂല്‍ അംശവടിയാക്കി, അധികാരം കൈവശം വരുന്നതിനും വളരെ മുന്നേ തുടങ്ങിയ ആചാരം ആണ് തെയ്യം എന്നാണു കരുതപെടുന്നത്.   നവീനശിലായുഗത്തിനോളം പഴക്കം കരുതപെടുന്നു.

പരശുരാമന്‍ കേരളം വാര്‍ത്തു എടുത്ത ശേക്ഷം,  പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചു കൊടുത്ത കല എന്നും കേട്ടിട്ടുണ്ട്.  ആര്യന്‍മാര്കും മുന്നേ ഉള്ള കലായിട്ടും, ബ്രാമാണ്ണ്‍ര്‍ ഇതിനെ തകര്‍ക്കാനോ, ഇടപെടാനോ മുതിരാതെ ഇരുന്നതിനു കാരണം,  ചെണ്ട തുടങ്ങി മ്യൂസിക്ക് മുതല്‍, ചോര, കള്ളു, ഇറച്ചി വരെ എത്തി നില്കുന്നുന്ന എക്ട്രീം രൂപം ആയതു കൊണ്ട് ആവാം.  അതോ, തെയ്യം അരുളപാടില്‍ ഉള്ള സത്യങ്ങള്‍ കണ്ടിട്ട് ഉള്ള ബഹുമാനം/പേടി ആണോ ?  ആവോ, അറിയില്ല.

നെല്ല് കുത്താന്‍ വന്ന മുസ്ലീം സ്ത്രീ, തവിട് തിന്നുന്നത് കണ്ടിട്ട്, തല്ലി കൊന്നു, അവസാനം, "ഉമ്മച്ചി തെയ്യം".  മരം മുറിയ്ക്കരുതേ എന്ന് പറഞ്ഞിട്ടും, ധികാരം കാട്ടി മരം മുറിച്ചിട്ട്, പിന്നെ ദേവിയുടെ കൈ കൊണ്ട് കൊല്ലപെട്ടു, മാപ്പിള തെയ്യമായ, മമ്മദ്.  മുസ്ലീം പണ്ഡിതനായ "ആലിത്തെയ്യം".  നാട്ടുകാരുടെ ഹീറോ, സുപ്രസിധ  കച്ചവ്ടകാരനായ, കടലില്‍ വെച്ച് ശത്രുകളോട് യേറ്റ് മുട്ടി മരിച്ച "ബപ്പിരിയൻ തെയ്യം".....അങനെ, മുതാളിതതിന്‍റെ ഇരയായ സാധാ സ്ത്രീ മുതല്‍, പണ്ഡിതന്‍, ഹീറോ, വില്ലന്‍ അങനെ പല പല മുസിലീം തെയ്യങ്ങളും വടക്കന്‍ മലബാറില്‍ സാധാരണം ആണ്.  (Neolithic കാലത്ത് ഇലക്ഷന്‍ ഇല്ലാത്തത് കൊണ്ട് ആവാം.)

രാമായണകഥാപാത്രങ്ങള്‍ മുതല്‍, വിഷ്ണു-ശിവ അംശങ്ങള്‍ ഉള്ള തെയ്യങ്ങള്‍ വരെ ഈ ചെറിയ ഒരു പ്രദേശത്ത് സുഘമായി ജീവിച്ചു പോകുന്നു.  ബാലി, ഗോദാവരി തുടങ്ങിയ സ്ഥലങ്ങള്‍/നദികളുമായി ബന്ധപെടുതാവുന്ന തെയ്യങ്ങളും ഉണ്ട്.  ഇത് കൂടാതെ, നാഗങ്ങള്‍, മുതല, പുലി തുടങിയ മര്‍ഗങ്ങള്‍ടെ രൂപത്തിലും തെയ്യം ഉണ്ട്.  സ്ത്രീകള്‍ടെ തെയ്യങ്ങള്‍ ആണ് എന്ന് തോന്നുന്നു, ഏറ്റവും കൂടുതല്‍ ഉള്ളത്.

ശിവനും പാര്‍വതിയ്ക്കും മക്കള്‍, ഗണപതി, മുരുകന്‍ തുടങ്ങിവര്‍ അല്ലെ ?  എന്നാല്‍, തെയ്യം കഥകളില്‍,  കണ്ടപ്പുലിപുലിമാരുതൻ, മരപ്പുലി, പുലിയൂര്‍കാളി തുടങ്ങി വേറെ കുറെ മക്കള്‍ ഉള്ളതും വായിക്കാം.

അമ്പലത്തിനു ഉള്ളില്‍ ചില ജാതികാര്‍ക്ക് കേറാനോ, പ്രാര്‍ഥിയ്ക്കാനോ ഉള്ള അവകാശം ഇല്ലാതെ ഇരിന്നപോഴും, തെയ്യം ദൈവങ്ങള്‍, ഭക്തരെ കെട്ടി പിടിച്ചും, കുറി അണിയിച്ചും ആശാസം നല്‍കി.  വെള്ളാട്ടം മുതല്‍ മുടിയെടുക്കൽ വരെ മനുഷനും ദൈവവും തമ്മില്‍ നേരിട്ട് ഉള്ള  കംമൂണികേഷന്‍ ആണ് തെയ്യത്തില്‍ ഉള്ളത്.  ഇടയ്ക്ക് ഇടനിലകാര്‍, സംസ്ക്രതം, ലാറ്റിന്‍ ഒന്നും  ഇല്ല.

വാട്ട്‌ എവര്‍, പറഞ്ഞു വന്നത് മാറി പോയി.  ഞാന്‍ ഈ കേട്ടിട്ടുള്ള കഥകളിലും മറ്റും, തെയ്യം ഉണ്ടാക്കുന്നത്‌, നന്മ്മയും തിന്മ്മയും കൂടെ ഉള്ള വഴക്കില്‍, നന്മ്മയുടെ ചോരയില്‍, തിനന്മ താല്‍കാലിക ജയം കണ്ടു എത്തുന്നു.

പക്ഷെ, ചോരയില്‍ നിന്ന് ഉയര്‍ത് എഴുനെല്‍ക്കുന്നതിലൂടെ, നന്മ്മ ഫൈനല്‍ വിജയം സ്വന്തമാക്കുന്നു.  ഈ വിജയം, ഇപ്പോഴും നന്മ്മ-തിന്മ്മ വഴക്കിനു ഇടയില്‍ കിടക്കുന്നവര്‍ക്ക് ആശാസമായി വന്നു അനുഗ്രഹം നല്‍ക്കുന്നു.

തെയ്യം പടം എടുക്കുക്ക ഭയങ്കര ബുദ്ധിമുട്ട് ആണ്.  എല്ലാ ആംഗിള്‍ല് നിന്നും, എല്ലാ തരം ഫോട്ടോകളും എടുത്തു കഴിഞ്ഞു.  പിന്നേ ഞാന്‍ എങ്ങനെ ഫോട്ടോ എടുക്കും എന്ന് കരുതി നടന്നപ്പോള്‍ ആണ് ഇങനെ ഒരു ആശയം മനസ്സില്‍ വരുന്നത്.  ഇരുള്-വെളിച്ചം- ആന്‍ഡ്‌ ചുകപ്പു.  നാല് ഫോട്ടോകള്‍ എടുത്തു, അതില്‍ പികാസയില്‍ വെച്ച് ഷേയട്ട് കൂട്ടി ഇട്ടതു, ഇതാ...

http://500px.com/photo/20833721

കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ആന്‍ഡ്‌ ഫോട്ടോകള്‍ : 

മലയാളം വിക്കി പേജ് - തെയ്യം.

പോസ്റ്റില്‍ ഉള്ള ചില തെയ്യം വിവരങ്ങള്‍ മുകളിലെ ലിങ്കില്‍ നിന്നും എടുത്തത്‌ ആണ്.  ബാകി ഉള്ളത് എന്‍റെ അപാരമായ ബുദ്ധിയില്‍ നിന്ന് പുറപെട്ടതും.

ഒരു സെറ്റ് ഫോട്ടോസ് ഇവിടെ ഉണ്ട് :The Coorg - Where even Gods seek permission
Post a Comment