Tuesday, December 11, 2012

ദി മല്ലൂവിയന്‍ ബ്രാണ്ട്സ്


മല്ലൂ ബ്രാന്‍ഡ്കളില്‍ ഫസ്റ്റ് ഓര്‍മ്മ വരുന്നത്  മലയാളം സിനിമആണ്.  കേരളം വിട്ടു, കര്‍ണാടകയില്‍ കേറിയ ടൈം, കോളേജ് ഹോസ്റ്റ്ലില് ബാക്കി ഉള്ള ചെക്കന്‍മാരുടെ എല്ലാം വിചാരം, മലയാളം സിനിമ എന്നാല്‍, ഡബിള്‍ ഓര്‍ ട്രിപ്പില്‍ എക്സ് പടങ്ങള്‍ മാത്രം ആണ് എന്നാ.  കൊറേ തല്ലു പിടിച്ചു.  നാഷണല്‍ ഫിലിം അവാര്‍ഡ്കള് പ്ര്ഘ്യാപിയ്ക്കുന്ന ദിവസം എല്ലാം ആണ് ഓണം.  കാരണം, മലയാളം പടത്തിനു എന്തേലും ഉണ്ടാവും. കന്നഡ പടത്തിനു അധികം ഒന്നും ഉണ്ടാവാര്‍ ഇല്ല.

കെട്ട് വള്ളം, കഥകളി, ലുങ്ങി, മല്ലൂ ആക്സന്റ് തുടങ്ങി ഒരു ലോഡ് മല്ലൂ മുദ്രകള്‍ ഉണ്ട്.  അവ  അല്ലാതെ, ബിസിനസ് ലോകത്ത് മല്ലൂ എന്ന് മുഖതു പ്രിന്റ്‌ ചെയ്ത് വെച്ചിരിയ്ക്കുക്കന്നവ  - അതാണ്‌ വിഷയം.

സൌത്ത് കര്‍ണാടകയില്‍ കറങ്ങി നടക്കുന്ന ടൈം ആണ്, പരഗന്‍, ലൂണാര്‍ ചെരുപ്പിന്‍റെ പരസ്യെങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്‌.  ഡാ, ഇത് നമ്മടെ നാട്ടിലെ സംഭവം ആണ് ട്ടാ- എന്ന് ഡയലോഗ് അടിയ്ക്കാന്‍ ഉള്ള ഒരു അവസരം.

പിന്നെ ചിന്തിച്ചപ്പോള്‍, വി ഗാര്‍ഡ്, ഡ്യൂറോഫ്ലക്കസ് തുടങ്ങിയവ ഉണ്ട്.  പക്ഷെ അവയ്ക്ക് ഒന്നും, ആ ഒരു  മല്ലൂ ടച് ഇല്ല.  ന്യൂട്രല്‍ ആക്സന്റ് ആണ്.  പിന്ന കണ്ടിട്ടുള്ളത് ഭീമ.  പക്ഷെ കടയില്‍ ചെലുമ്പോ, അധികം തമിഴുബ്രാന്‍ഡ് ഫീല്‍ ആണ്.

അങനെ ഇരിയ്ക്കുമ്പോള്‍ ആണ്, ആലൂകാസ്, മലബാര്‍  ജ്വലറികള് എല്ലാം വരുന്നത്.  തീര്‍ത്തും മല്ലൂവിയന്‍ ബ്രാന്‍ഡ്.  

ഒരു കുഞ്ഞി ടൌണ്‍., വിത്ത്‌ ഒരു പെട്രോള്‍ പംബ് ഉണ്ടോ - എന്നാല്‍ ഉറപ്പിച്ചോ, മണപ്പുറം ഫിനാന്‍സ് ആ കുഞ്ഞു സിറ്റിയില്‍ ഉണ്ട് എന്ന്.  കട്ടയക് കട്ടയ്ക്ക് മുന്നേറ്ന്നു ഗോകുലവും.

ആള്‍ ഇന്ത്യാ ലെവലില്‍ ഒരു ഞെട്ടിയ്ക്കല്‍ പെര്‍ഫോമന്‍സ് ആയിരന്നു,  കല്യാണ്‍ ഗ്രൂപ്പ് ഐശ്വര്യം റായി ബച്ചനെ വെച്ച് ചെയ്ത പരസിയം.  കുഞ്ഞു ആയി കഴിഞ്ഞു, അവര്‍ ചെയ്തു ഫസ്റ്റ് പരസ്യെം ആയിരന്നു അത്.  ഇന്ത്യയില്‍ ഉള്ള പല ടോപ്‌ ക്ലാസ് ബ്രാണ്ടുകളും, ഐശ്വര്യയുടെ ആ റീ എന്ട്രി പരസ്യെത്തിനു വേണ്ടി കാത്തു നിന്നിരിയ്ക്കും.

മീഡിയയില്‍ ഉള്ള എക മല്ലൂവിയന്‍ ബ്രാന്‍ഡ്, ദി വീക്ക് ആയിരിയ്ക്കും.    മെഡിസിന്‍ ഫീല്‍ഡില്‍, ബ്രീത്ത്‌ ഈസി മുതല്‍, ഇന്ദുലേഖ വരെ ഉള്ള പലതും, പല ഉള്നാടുകളിലും കാണാം.

വേറെ ഒരു ബ്രാന്‍ഡ് ആണ് മാത അമൃതാനന്ദമയി.  പക്ഷെ അത് മല്ലൂ എന്ന ടച് മാറി കൊറേ ദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഈ ലിസ്റ്റില്‍ പെടും എന്ന് തോന്നുന്നില്ല.  ഹൌഎവര്‍, ആ രൌ ബ്രാന്‍ഡ്ന്‍റെ  ഗ്ലോബല്‍  റീച് ഭയങ്കരം ആണ്.  മതം/വിശ്വാസം  എന്നതില്‍ ഒതുങ്ങാതെ,  എന്ജിനിയറിങ്  വിദ്യാഭ്യാസം രംഗത്ത്‌ സ്വന്തം ഒരു മുദ്ര പതിപ്പിയ്ക്കാന്‍ നടത്തുന്ന നല്ല ശ്രമങ്ങള്‍ അകാദമിക്ക് തലത്തില്‍ ശ്രദ്ധിയ്ക്കപെട്ടിട്ടുണ്ട്.  കൊല്ലത് അടുത്ത് ഉള്ള ഇവരുടെ എന്ജിനിയറിങ് കോളേജിനെ പറ്റി വളരെ ബഹുമാന പൂര്‍വ്വം പലരം സംസാരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ലുലു സൂപ്പര്‍ മാര്‍കെറ്റ് ഗള്‍ഫില്‍ ഉള്ളത് പോലെ അല്ല എങ്ങിലും, ചെറിയ രീതിയില്‍, ബാംഗ്ലൂര്‍ സിറ്റിയുടെ പല ഭാഗത്തും കാണുന്നത് ആണ് ഐശ്വര്യ സൂപ്പര്‍ മാര്‍കെറ്റ്.  അതേ പോലെ, കേരളത്തില്‍ മാര്‍ജിന്‍ ഫ്രീ കടകള്‍ ഇറങ്ങിയപ്പോള്‍, അവയുടെ ഫ്രാഞ്ച്സി ആയി, കര്‍ണാടകയില്‍ പല സ്ഥലത്തും മാര്‍ജിന്‍ ഫ്രീകള്‍ വന്നൂ.  മിക്കവയും ഓണ്‍ട്ട് ആന്‍ഡ്‌ ഒപ്പറെറ്റട്ട് ബൈ മല്ലൂസ്.

ആന്ധ്രാ മെസ്/ഹോട്ടല്കളില്‍, നോണ്‍ ആന്ധ്രാകാരെ കൂടെ ആകര്‍ഷിയ്ക്കുന്ന പോലെ, മല്ലൂ ഹോട്ടലുകളില്‍ വേറെ ആള്‍കാരെ കാണുന്നതു കുറവ് ആണ്.  കോക്കനട്ട് ഓയില്‍ എന്ന ഒരു ടേസ്റ്റ് വിത്യാസം കൊണ്ട് ആണോ എന്തോ.

കണ്‍സ്ട്രക്ഷന്‍ രംഗത്തെ ഒരു വലിയ ബ്രാന്‍ഡ് ആണ് ശോഭ.   പക്ഷെ ശോഭയുടെ ഐ ടി ബിസിനസുകള്‍ എന്തോ അത്രയ്ക്ക് അങ്ങ് കേറി ബ്രാന്‍ഡ് ആയില്ല.  ചില കിടിലം ഇന്വോവേഷന്‍സ്സ് അവിടെ ഇടയ്ക്ക് നടക്കുനുണ്ടായിരന്നു എന്ന് കേട്ടിരുന്നു.  ഇപ്പൊ അറിയില്ല.

അപ്ഡേറ്റ് :

കമന്റ്‌ വഴി വന്ന മല്ലൂ ബ്രാണ്ട്സ് :
കോട്ടക്കല്‍ ആര്യവൈ.ശാല
Federal Bank
South Indian Bank
Asianet  << ഇത് മലയാളികള്‍ടെ ഇടെല്‍ മാത്രം ഒതുങ്ങി നില്ല്ക്കുന്ന ഒരു ബ്രാന്‍ഡ്‌ അല്ലെ ?
Geojit
Post a Comment