പണ്ട് യുവതുര്‍ക്കിയായി, മിട്ടായി തെരുവ്വ്, Ankara യിലെ തെരുവുകള്‍ ആണ് എന്ന് കരുതി തെണ്ടി നടക്കുന്ന ടൈം. എപ്പോഴോ ഒരിയ്ക്കല്‍, ക്രൌണ്‍ല് പടം കണ്ടു, നടന്നു മാനാഞ്ചിറയുടെ അരികത്തു ഇരുന്നു കേട്ട സാഹിത്യ-സാംസ്കാരിക വട്ടം പറചിലില് കേട്ട കഥ. (ഒരു 18-20 കൊല്ലം മുന്നേ കേട്ട കഥയാണ്...അവസാന പാര്‍ട്ട് മാത്രേ ശരിയ്ക് ഓര്‍മ്മ ഉള്ളൂ..ഒര്‍ജിനല്‍, അതെ പോലെ അറിയുന്നവര്‍ ക്ഷമിയ്ക്കുക്ക...ഇത് കലുങ്ങു വേര്‍ഷന്‍ ആണ്.)
ഇന്ത്യയിലെ ആര്‍മി, ഒരു വലിയ കമ്പ്യൂട്ടര്‍ എല്ലാം ഇന്സ്ടാല്‍ ചെയ്തു. മാക്സിമം സോഫ്റ്റ്‌വെയര്‍ എല്ലാം ലോഡ് ചെയ്തു. ഇനീം ലോഡ് ചെയ്താ, കമ്പ്യൂട്ടര്‍ന്‍റെ നടുവ്വ് ഓടിയും എന്ന അവസ്ഥയില്‍ എത്തി.
അത് കഴിഞ്ഞു, മാതാഹാരി മുതല്‍ പമേല വരെ ഉള്ള സകല ആള്കാരും കൊണ്ട് വന്നു തൂക്കി വിറ്റ ഇന്റലിജന്‍സ് മൊത്തം അങ്ങ് ഫീഡ് ചെയ്തു. (സിമ്പിള്‍ ആയിരന്നു....പശുന്‍റെ മുന്നിലല് വൈകോല് ഇടുന്നത് പോലെ, അങ്ങ് കൊണ്ട് വന്നു തട്ടി. കമ്പ്യൂട്ടര്‍ - ദി മോണ്‍സ്സ്റ്റര്‍ യന്ത്രം ചറ പറാ എന്ന് മിനിട്ട് വെച്ച് മൊത്തം തീര്‍ത്ത്. എന്നിട്ട്, എ സി റൂമിന്‍റെ ഭിത്തിയില് ചാരി ഇരുന്നു, കിട്ടിയ ഇന്റലിജന്‍സ് മൊത്തം അയ വെട്ടി ..ചുമ്മാ, ടൈം പാസ് കേലിയേ)
അങനെ ഇരിയ്ക്കുമ്പോ, മേജര്‍ ജെനറല്‍, ത്രീ സ്റ്റാര്‍ (അത്തം, ചിത്തിര, ചോതി) വിക്രമന്‍ സിംഗിനു ഒരു സംശയം. ശത്രു രാജ്യതിനു ആന മറുതാ ബാണം ഉണ്ടോ എന്ന്. നമ്മടെ കമ്പ്യൂട്ടര്‍ അല്ലെ ആ ചാരി ഇരിയ്ക്കന്നത്...ങ്ങള് പോയി ചോദിയ്ക്ക് ഹാജിയാരെ എന്ന് വിക്രമന്‍ന്‍റെ സബ്കോണ്‍ഷെസ്സ് മൈന്‍ഡ് ടിപ്സ് കൊടുത്തു.
മേജര്‍ ജെനെറലും, മൂന്നു നക്ഷത്രങ്ങളും കൂടെ ജാഥയായി കമ്പ്യൂട്ടര്‍ റൂം കീഴടക്കി.
പോയന്റ് ബ്ലാങ്കില്‍ മേജര്‍ ജെനറല്‍ ഒറ്റ ചോദ്യം, കമ്പ്യൂട്ടര്‍ന്‍റെ അടുത്ത് "ഡേയ്....അവര്‍ക്ക് ആന മറുതാ ബാണം ഉണ്ടോ?"
യെസ് ഓര്‍ നോ ചോദ്യം ആണ്. കമ്പ്യൂട്ടര്‍നോടാണ് ചോദ്യം....ഒരു മേജര്‍ ജെനെറല്‍ ആണ് ചോദിയ്ക്കുന്നത്...
മൂന്നേ മൂന്നു മിനിട്ടിനുള്ളില് കമ്പ്യൂട്ടര്‍ ഉത്തരം പറഞ്ഞു.
"യെസ്"
മേജര്‍ടെ മീശ വിറച്ച്.
കണ്ണുകള്‍ ചുകന്നു.......
ലാടം വെച്ചാ ബൂട്ട് തറയില്‍ ആഞ്ഞു ചവുട്ടി കൊണ്ട്, മേജര്‍ അലറി..."വാട്ട് ?"
കമ്പ്യൂട്ടര്‍ "യെസ് സാര്‍"
മേജര്‍ നോര്‍മല്‍ ആയി, മീശടെ വിറനിന്ന്...കണ്ണില്‍ നിന്ന രക്ത വര്‍ണ്ണം വാര്‍ന്നു പോയി. ഒരു കനത്ത മൂളല് നല്‍കി, മേജര്‍ തിരിഞ്ഞു നടന്നു....മേജര്‍ പീച്ചേ മൂഡ്...കൂടെ നക്ഷ്ത്രംങ്ങള്‍ ആള്‍സോ, പീച്ചേ മൂഡ്.
(കമ്പ്യൂട്ടര്‍ നെറ്റിയിലെ വിയര്‍പ്പ് ഒപ്പി. വിയര്‍പ്പ് ഒപ്പാന്‍ വന്ന എ സി ചമ്മിപോയി.)
എന്‍റെ വീടിലെ HP പ്രിന്‍റര്‍ ഇതേ പോലെയാണ്. പ്രിന്റ് കൊടുത്താ, യെസ് സാര്‍ എന്ന് പറഞ്ഞു, പ്രിന്‍റ് കമാന്‍ഡ് ശിരസാവഹിച്ച്, ഒരു സലൂട്റ്റ് കൂടെ തരും.
ശരിയ്ക്കും.
സലൂറ്റ് അടിയ്ക്കുന്ന സൌണ്ട് വരെ കേള്‍ക്കാം. ഇങ്ക് ജെറ്റ് പ്രിന്റര്‍ല് പേപ്പര്‍ ലോഡ് ചെയ്മമ്പോള്‍ കേള്‍ക്കുന്ന സാദ് സൌണ്ട് ആണ് എന്ന് ചുള്ളി പറയുന്നു.. പക്ഷെ അങനെ ആവാന്‍ ചാന്‍സ് തീരേ ഇല്ല.
എന്തായാലും, മൂപ്പര് പ്രിന്‍റ് ചെയാന്‍ തുടങ്ങി, കൊല്ലം 7 ആയി...ഇപ്പോഴും പ്രിന്റര്‍ വാങ്ങിയപ്പോ കിട്ടിയ കളര്‍ കുപ്പികള്‍ ആണ് ഉള്ളില്‍ നിരന്നു ഇരിയ്ക്കുന്നത്. ശാമ വര്‍ണ്ണം മാത്രം ഒരിയ്ക്കല്‍ മാറ്റി. കഴിഞ്ഞ ഒരു രണ്ടര കൊല്ലം പ്രിന്‍റ് ഒന്നും ചെയ്തിട്ടില്ല. ആവിശം വന്നില്ല. ഈ കഴിഞ്ഞ ദിവസം, പ്രിന്‍റര്‍ന്‍റെ പുതപ്പ് മാറ്റി നോക്കിയപ്പോ, ...ചോളി കെ പീച്ചേ പ്രിന്‍റര്‍ കുട്ടപ്പന്‍ പരുവത്തില്‍ ഉണ്ട്. ഷിമോഗയുടെ പ്രാന്ത്ര പ്രദേശതു നിന്ന്, ശുദ്ധ ജലത്തില്‍ നിന്ന് വാറ്റി എടുക്കുന്ന കരണ്ട് ഒഴുകി വരുന്ന പൈപ്പ് കണക്കറ്റ് ചെയ്തു....യൂ എസ് ബി കുടുംബ കോടതി വഴി, താറുമാര്‍ ആയി കിടന്ന കമ്പ്യൂട്ടര്‍ - പ്രിന്‍റര്‍ ബന്ധം പുനസ്ഥാപിച്ചു.
പ്രിസ്റ്റോ...Voila...പ്രിന്‍റര്‍ ഒരു ചെറു ലജ്ജയോടെ ഒന്ന് കുണ്ക്കി. പ്രിന്‍റ് കൊടുത്തപ്പോ, പഴയ പോലെ യെസ് സാര്‍ എന്ന് പറഞ്ഞു സലൂട്റ്റ് ചെയ്തു, മണി മണിയായി അക്ഷരങ്ങള്‍ പേപ്പറില്‍ വാര്‍ത്തു എടുത്തു, ഒരു താലത്തില്‍ വെച്ച് എന്‍റെ മുന്നില്‍ വണങ്ങി നിന്ന്.
മിടുക്കന്‍. പഠിച്ചത് ഒന്നും ഒട്ടും മറന്നില്ല.
വളരെ പണ്ട്, ഡിനോസറസ്കള്‍ക്ക് രണ്ടു ദിവസം മുന്നേ വരെ ഞാന്‍ Epson ഫാന്‍ ആയിരന്നു. ലോയല്‍ ഫാന്‍. പക്ഷെ, രണ്ടു മൂന്നു Epson പ്രിന്‍റര്‍ ഉപയോഗിച്ചതോടെ ആ പനി മാറി കിട്ടി.
Comments