Skip to main content

ചിത്രങ്ങളുടെ ചന്ത !!


കര്‍ണാടക ചിത്രകലാ പരിഷത്ത്‌ നടത്തിയ ചിത്ര Chitra Santhe  കാണാന്‍ പോയി. ഹൂ....കണ്ടിട്ട് തകര്‍ന്നു പോയി...രണ്ടര മൂന്നു മണികൂര്‍ അവിടെ കറങ്ങി നടന്നു എങ്ങിലും, ടോട്ടല്‍ ഉള്ള ചിത്രങ്ങളുടെ ഒരു 30% മാത്രെമേ കാണാന്‍ പറ്റിയുള്ളൂ.  പുട്ടിനു തേങ്ങ പോലെ, എന്റെ എഴുത്ത് ബോര്‍ ആവാതിരിയ്ക്കാന്‍, ഇടയ്ക് ഇടയ്ക് പടംസ് ഓഫ് ചിത്ര ചന്ത ഇടാം.  ആരും വിഷമിയ്ക്കരുത്.
 മുകളിലെ ഫസ്റ്റ് പടം ആ റോഡിന്റെ തിരക്ക് ആണ്.  താഴെ ഉള്ളത്, അവിടെ കണ്ട ഒരു സ്റ്റാള്‍.



വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക് ഒരു പ്ലാറ്റ്ഫോം എന്നാ നിലയില്‍, കര്‍ണാടക ഗവര്‍മെന്റ്ന്‍റെ കീഴില്‍ നടത്തുന്ന ഒരു പരിപാടി ഈ ചിത്ര ചന്ത.





ഒരു വലിയ ഏരിയ മൊത്തം ട്രാഫിക്‌ ബ്ലോക്ക്‌ ചെയ്തു, റോഡിന്‍റെ രണ്ടു വശത്തും ചിത്രങ്ങള്‍ വെച്ച് വില്‍ക്കാന്‍ ഉള്ള ഓപണ്‍ സ്റ്റാള്‍സ് ആണ്.  നൂറു രൂപ കൊടുത്തു രജിസ്ടര്‍ ചെയ്ന്ന ആര്‍കും ഇവിടെ സ്റ്റാള്‍ കിട്ടും.


ചിത്രം വരയ്ക്കുന്ന ആര്‍ട്ടിസ്റ്റും, ചിത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്ന ആള്കാരും തമ്മില്‍ ഉള്ള അകലം കുറച്ചു (മിഡില്‍ മാന്‍, ആര്‍ട്ട് ഗാലറികള്‍ ഇവയെ ഒഴിവാക്കി), കലാകാരന്മാര്‍ക് മാര്‍ക്കറ്റ് കിട്ടാന്‍ വേണ്ടി ഉള്ള ഒരു പരിപാടിയാണ് ഇത്.  ഇവിടെ 25/- മുതല്‍ മുകളിലോട്ടു വിലയുള്ള ഇഷ്ട്ടം പോലെ ചിത്രങ്ങള്‍, നമക്ക് വാങ്ങാന്‍ കിട്ടും.




കഴിഞ്ഞ കൊല്ലം ഇവിടെ നടന്ന ചിത്ര ചന്തയില്‍ 1.4 കോടിയുടെ വില്‍പ്പന നടന്നു.  ഈ കൊല്ലം അത് 2.1 കോടി ആയിരന്നു എന്നത്, ഈ പരിപാടിയുടെ വിജയം ആണ് കാണിയ്ക്കുന്നത്.






120 വാളണ്ടിയര്‍മാര്‍, നൂറില്‍ അധികം പോലീസ്‌കാര്‍, സീനിയര്‍ സിറ്റിസണ്‍സ്‌നും നടക്കാന്‍ പറ്റാതവര്കും വേണ്ടി ഇലക്ട്രിക്‌ കാര്‍, ചിത്രകാരന്‍മാര്‍ക് വേണ്ടി താമസ സ്വകാര്യയം തുടങ്ങിയവ എല്ലാം കൂടെ, വളരെ നല്ല രീതിയില്‍ നടത്തപെട്ട ഒരു സംഭവം ആയിരന് ഇത്.



പടങ്ങളും കണ്ടു നടന്നു നീങ്ങുംമ്പോ ദേ...നമക് പരിചയം ഉള്ള ഒരു പടം.  ദേ..ഈ ലിങ്കില്‍ ഉള്ള പടം


ബ്ലോഗില്‍ ഉള്ള  വിപിന്‍ റാഫേല്‍, മൂപ്പര്‍ വരച്ച പടങ്ങളും ആയി ഇരിയ്ക്കുന്നു.  ഞാം വിടുമോ ?  ചാടി വീണ്.  ഈ പടംസ് ചേട്ടായി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടില്ലേ ? എന്ന് കണ്ണില്‍ സൂക്ഷ്ച്ചു നോക്കി ഒറ്റ ചോദ്യം.  ബ്ലോഗിലെ ആ പുലിയാണ്, ഈ ഇരിയ്ക്കുന്ന പുലി എന്ന് മൂപ്പര്‍ സമതിച്ചു.  കിടിലം പടംസ് ആണ് വിപിന്‍ വരയ്ക്കുന്നത്.  


പണ്ട്....കഴിഞ്ഞ കൊല്ലം ഓഗസ്റ്റ്‍ മാസത്തില്‍ മൂപ്പര്‍ ബ്ലോഗില്‍ ഇട്ട പടം ആണ് ഞാന്‍ അവിടെ കണ്ടു തിരിച്ചു അറിഞ്ഞത്.  ഡെയിലി ജി ബിസ് ഓഫ് ജി ബി വെബ്‌ പേജുകളും, ഫോട്ടോകളും, ചിത്രങ്ങളും കണ്ടു തള്ളുന്ന (പോരെ..ഇതിന്റെ ഇടയില്‍, എന്നെ പറ്റി ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ പറ്റിയില്ലേ ? ;)അതു മതി. ) എന്റെ കണ്ണില്‍ ഒറ്റ നോട്ടത്തില്‍ ആ പടം തിരിച്ചു അറിയാന്‍ പറ്റി എങ്കില്‍, ആ വരയുടെ ശക്തി ഒന്ന് ഓര്‍ത്തു നോക്കിക്കേ....വിപിന്‍ റാഫേല്‍...നമിച്ചു മാഷേ.


വിപിന്റെ ബ്ലോഗ്‌ ഇവിടെ ഉണ്ട്.


വിപിനെ ഞാന്‍ കസ്റ്റഡിയില്‍ എടുത്തു, ദേ...താഴെ.  അതിനും താഴെ വിപിന്‍ വരച്ച പടങ്ങള്‍.


ഇവ കൂടാതെ, പോട്രെയെട്റ്റ്‌ വരച്ചു കൊടുക്കുന്നവര്‍ കൊറേ പേര്‍ ഉണ്ടായിര്‍ന്നു.  വരയ്ക്കുന്നത് കാണുന്നത് ഇപ്പോഴും ഒരു അത്ഭുതം കാണുന്ന പ്രതീതിയാണ് എനിക്ക്.
നയിഫ്‌ , ഓയില്‍, വാട്ടര്‍ കളര്‍, പെന്‍സില്‍, ക്രയോന്‍സ്‌, കാന്‍വാസ് എന്ന് തുടങ്ങി ഇല്ലാത്ത പടങ്ങള്‍ ഇല്ല അവിടെ.


നമ്മടെ കുഞ്ഞു ബഡ്ജറ്റ്‌ അനുസരിച്ച് ആറു പടംസ് നമ്മളും വാങ്ങി.


അവിടെ കണ്ട പടങ്ങളില്‍, എല്ലാവര്‍ക്കും പ്രിയപ്പെട്ട മോഡല്‍ ഗണപതിയാണ് എന്ന് തോന്നി.  പിന്നെ കുതിരകള്‍.  അത് പോലെ, രാജാ രവിവര്‍മ്മയുടെ പടങ്ങള്‍ നോക്കി വരച്ചവ കൊറേ കണ്ടു.  എം എഫ് ഹുസൈന്‍റെ കുതിരകളുടെ രണ്ടു മൂന്നു കോപികളും കണ്ടു.  പിന്നെ, സീനറികള്‍, സ്ത്രികള്‍ പടങ്ങള്‍.  ആണുങ്ങളില്‍, കട്ടി മീശ ഉള്ള, തലപാവ് ഉള്ളവര്‍ക്ക്‌ മാത്രേ ഡിമാണ്ട് ഉള്ളൂ.  ഹ...വിട്ടു പോയി, പോത്ത്, ആന ഇവയും ഉണ്ടായിരുന്നു.   പൊതുവേ, നല്ല ക്രിയേറ്റീവ് ആയിട്ടുള്ള പടങ്ങള്‍ ഇച്ചിരി കുറവായിര്‍ന്നു.



എന്‍റെ ജീവിതത്തില്‍ ഇതേ വരെ ഇത്രേം പടങ്ങള്‍ ഒരുമിച്ചു കണ്ടിട്ടില്ല !!!  ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവരും, ചിത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവരും ഒരിയ്ക്കലും ഇത് മിസ്സ്‌ ചെയരുത്.  അടുത്ത കൊല്ലവും ഉണ്ടാവും,  അടുത്ത തവണ ചിലപ്പോള്‍, ഫ്രീഡം പാര്‍കില്‍ വെച്ച് ആയിര്ക്കും ഇത്.


ഇത് നടപ്പിലാകിയ എല്ലാവര്‍ക്കും ഒരു ഹാറ്റ്‌സ് ഓഫ്‌ !!


കൂടുതല്‍ പടംസ് ഇവിടെ ഉണ്ട്.


ഗൂഗിള്‍ ബസ്സിലെ ആര്‍മാദം, ഇവിടെയും. 

Comments

nandakumar said…
ഹമ്പട ഭാഗ്യവാനേ...
ഞാന്‍ അവിടുണ്ടായിരുന്ന സമയത്ത് ഇങ്ങിനൊരു പരിപാട്ക്ക് പോകാന്‍ പറ്റിയിരുന്നില്ല.
ഇത്രേം ചിത്രങ്ങള്‍ ഒരുമിച്ച് കണ്ടാലുള്ള അവസ്ഥ എനിക്കൂഹിക്കാന്‍ പറ്റും. പലപ്പോഴും ഇത്തരം ചിത്രപ്രദര്‍ശനങ്ങള്‍ എനിക്ക് ഇന്‍സ്പിരേഷന്‍സ് തരാറുണ്ട് (അതേപോലെ കുറച്ചു ദിവസം കഴിയുമ്പോള്‍ ഞാന്‍ പഴേ പോലെയാവുകയും ചെയ്യും) :)

ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിനു താങ്ക്സ്
നല്ലൊരു വിഷ്വല്‍ ട്രീറ്റ്!
പ്രോത്സാഹിപ്പിക്കാന്‍ ഒരു സംവിധാനമുണ്ടെങ്കില്‍ എല്ലാക്കാര്യങ്ങളും ഇതുപോലെ ഭംഗിയാകും... ബാംഗളൂരില്‍ മിക്കവാറും എല്ലാപാലങ്ങളുടെ വശങ്ങളിലും മനോഹരങ്ങളായ ചിത്രങ്ങള്‍ കാണാം :)
ചിത്രങ്ങളും വിശേഷങ്ങളും കൊള്ളാം
yousufpa said…
ഇത് കൊള്ളാമല്ലൊ...
ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിനു പെരുത്ത് നന്ദ്രി :)
thalayambalath said…
കണ്ടകാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് മറ്റുള്ളവരെയും കാണിച്ച ക്യാപ്റ്റന് എന്റെ വക കലക്കന്‍ അഭിനന്ദനങ്ങള്‍... ചിത്രങ്ങള്‍ കണ്ട് മിഴിച്ചിരുന്നുപോയി.
siya said…
ഞാനും ഇത് പോലെ ചിത്രങ്ങളുടെ ചന്ത കാണാന്‍ പോയിട്ടുണ്ട്,ഇപ്പോളും പോകാറുണ്ട് .അത് കഴിഞ്ഞ് വന്നാല്‍ വീട്ടില്‍ ഷമിനും ഞാനും മൗനം ആവും . .ഷമിന് ഒരു പടം വരയ്ക്കാന്‍ സമയം കിട്ടുനില്ല എന്ന വിഷമം .എനിക്ക് അത്രയും ചിത്രങ്ങള്‍ ഒരുമിച്ച് കണ്ടിട്ട് എന്തോ വിഷമം തോന്നും ....

ഈ പോസ്റ്റും നന്നായി ...കഴിവ് ഉള്ളവര്‍ക്ക് ഒരുപാട് വരയ്ക്കാന്‍ തോന്നട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു ...
അണ്ണന്റെ ഒരു ഫാഗ്യം. ചിത്രങ്ങളുടെ ഒരു ഇടവഴി.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...