Skip to main content

കൊളാഗ പാറ

ഇത് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മീനങ്ങാടി പോകുന്ന വഴിക്ക് ഉള്ള ഒരുകാഴ്ചയാണ്.  ഒരു എമണ്ടന്‍ പാറ - May I know your name, please എന്ന് ചോദിച്ചാല്‍, മൈ നെയിം ഈസ്‌ കൊളാഗപാറ എന്ന് മണി മണിയായ്‌ ഉത്തരം പറയും.

പണ്ട്സ്കൂളില്‍ പഠിച്ചപ്പോള്‍, കൂടെ ഉള്ള, കുട്ടികള്‍ പറയുന്ന ഒരു കഥ ഉണ്ട്.  ഈ പാറയുടെ ഉള്ളില്‍ രണ്ടു മീന്‍ (മീമി എന്ന് ശരിയായ ഉച്ചാരണം.) ഉണ്ട്.  ഒന്ന് വലുതം, ഒന്ന് ചെറുതും.  വലുത്, ചെറിയ മീമിയെ പിടിയ്ക്കാന്‍, ഫുള്‍ ടൈം ഓട്ടം.  എന്ന് വെച്ചാല്‍, ചെറിയ മീനിന്റെ തൊട്ടു പിന്നാലെ, വലിയ മീന്‍ പിടിച്ചു...പിടിച്ചില്ല എന്ന നിലയില്‍  ഓള്‍ ടൈം Fast and Furious കളിയാണ്.  എപ്പോ വലിയ മീന്‍, ചെറിയ മീനിനെ പിടിയ്ക്കുന്നോ, ആ നിമിഷം ആ പാറ പൊട്ടി, അതിലെ കമ്പ്ലീറ്റ്‌ വെള്ളവും ലീക്ക്‌ ആയി, ഭൂമി മുഴുവന്‍ പ്രളയം ആകും.  ലോകാവസാനം !


ഇതിന്റെ അടുത്താണ് പണ്ട് ബ്ലോഗില്‍ പാണന്‍മാര്‍ പാടി നടന്ന ..സോറി..നീരു എഴുതിയ എടയ്ക്കല്‍ ഗുഹ.   അവിടെ ഗുഹ മാത്രമ്മല്ല, മൂസിയം, ഗുഹാ ഡിന്നര്‍ അങ്ങനെ പലതും  ഉണ്ട് ട്ടോ.

Good Friday യില്‍ ഇവിടെ മല കേറാന്‍ ആള്‍കാര്‍ പോകാറുണ്ട്.  പണ്ട്, 60's or 70's ഇതിന്റെ മുകളില്‍ ഒരു പള്ളി സ്ഥാപിയ്കാന്‍ ശ്രമം നടന്നു, അതിന്റെ ബാകി പത്രംമായി മുകളില്‍ ഒരു കുരിശും ഉണ്ട്.

ഇത്  സംഭവം വളരെ വലിയ ഒരു ഒറ്റ പാറയാണ്.  ഈ പടം എടുത്തിരിയ്ക്കുന്നത് കുറച്ചു കിലോമീറ്റര്‍ ദൂരെ നിന്നാണ്.  (പഴയ ക്യാമറയില്‍ ;) )





Comments

krishnakumar513 said…
കുറച്ച് കൂടി എഴുതാനുണ്ടോ എന്നൊരു സംശയം?
pinky said…
കല്ലുകള്‍ കഥ പറയുമെന്ന് കേട്ടിട്ടേ ഉള്ളു .ഈ പാറ ശരിയ്ക്കും മിണ്ടുമോ ക്യാപ്റ്റന്‍?????????????
Vayady said…
പിങ്കി, കല്ലുകള്‍ കഥ പറയില്ല പക്ഷെ കല്ലു വെച്ച നുണ പറയും! :)

ഇന്നത്തെ പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലാതിരുന്ന കാലത്തും കഴിവുള്ള ഫോട്ടോഗ്രാഫന്‍മാര്‍ അതിമനോഹരമായ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. ക്യാമറ എത്ര മുന്തിയതാണെങ്കിലും അതെടുക്കുന്നയാളുടെ കഴിവ് അനുസരിച്ചായിരിക്കും ചിത്രങ്ങളുടെ മേന്മ. പഴയ ക്യാമറയില്‍ എടുത്തതാണെങ്കിലും ക്യാപറ്റന്റെ ഫോട്ടോ മനോഹരമായിട്ടുണ്ട്. തീര്‍ച്ചയായും ഈ രംഗത്ത് നല്ല ഭാവിയുണ്ട്. താങ്ക്‌സ്..
കപ്പിത്താന്‍, മഞ്ഞിന്റെ ആക്രമണം കാരണം ആ മലയ്ക്ക് ഫോട്ടോയില്‍ വരാന്‍ കുറച്ചു നാണം പോലെ. പോട്ടെ, കൊച്ചു പെണ്ണല്ലേ...
Nidhin Jose said…
ആ 'മീമി'യെ പിടിച്ച് ചട്ടിലിട്ട് വറക്കുമ്പോള് വിളിക്കാന് മറക്കണ്ട....
jayanEvoor said…
"കൊളാഗ പാറ"കൊള്ളാം!

നിരക്ഷരനു പിന്നാലെ പോയ സജി അച്ചായനു പിന്നലെ പോയ ക്യാപ്റ്റൻ ഹാഡൊക്കിനു പിന്നാലെ പോയ......

ഇനി ആരാണാവോ സഞ്ചാരസാഹിത്യകാരനാവാൻ പോണത്!?

ആരെങ്കിലുമുണ്ടെകിൽ പറയണേ!

ഇല്ലേൽ ഞാൻ തുടങ്ങും!
നന്നായിട്ടുണ്ട് വിവരണം ,പക്ഷേ ഇനിയും ചിലതു പറയാതെ ബാക്കിവച്ചിട്ടുണ്ടെന്ന് തോന്നുന്നു....
പാറ ചിത്രം നന്നായി.
അതിന്‍റെ ഐതിഹ്യം കുറച്ചുകൂടി വിശദീകരിക്കെണ്ടാതായിരുന്നില്ലേ ക്യാപ്ടന്‍.
നന്നായിട്ടോ.
kambarRm said…
കൊളഗപ്പാറയോ..ആദ്യമായിട്ട് കേൾക്കുകയാ..ഏതായാലും നാട്ടിൽ ചെന്നിട്ട് ഒന്ന് പോയി കണ്ടിട്ട് തന്നെ ബാക്കി കാര്യം,
ക്യാപ്റ്റൻ ജി ഫോട്ടോ നന്നായിട്ടുണ്ട്, ക്യാമറ വാങ്ങിയതിൽ പിന്നെ നിലത്ത് വെച്ചിട്ടില്ലാല്ലേ...
ഗൊള്ളാം..
ഇവിടെ ഒക്കെ ആള്‍ക്കാര്‍ ട്രക്കിംഗ് നു പോകാറുണ്ടോ? കണ്ടിട്ട് ഓടിച്ചാടി കേറാന്‍ തോന്നുന്നു.. :) :)
മീനുകളുടെ മിത്ത് വളരെ ഇഷ്ടപ്പെട്ടു.

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ