എന്നും പുലര്‍ച്ചെ നോം വെളിച്ചപെട്ടു പോക്കുന്ന വഴിക്കാണ് ഇന്‍ഫോസിസ്. അവിടെ കുടി കെടപ്പുള്ള പലരും ഈ സെറ്റപ്പ് കാണാന്‍ വിളിച്ചിട്ടും, മലയാളിയുടെ ബേസിക് വികാരമായ പുച്ഛം നമ്മെ അടക്കി വാഴുകയായിരുന്നു. ഓ....എന്ത് കാണാന്‍ ? സായിപിന്റെ സിസ്കോ ക്യാമ്പസ്, വൈദ്യര് വാട്സണ് ലാബ്സ് എന്നീ സംഭവങ്ങളുടെ അടുത്ത് എത്തുമോ ഈ ക്ലിപ്തം എന്നായിരുന്നു നമ്മുടെ വിചാരം.
എന്തായാല്ലും ഒരു കൊല്ലം മുമ്പ് പോയി കണ്ടു. നന്ദഏട്ടന് മഹാരാജ് ആയിരുന്നു ആ കാലഘട്ടത്തില്‍ അവിടെ ഭരണം. എന്തൂട ഒരു സെറ്റപ്പ് !! സമ്മതിച്ചു പോയി !! ഫോടോ കാണൂ...(കുറെ നല്ല ഫോടോസ് ഇടുന്നില്ല , സെക്യൂരിറ്റി ഇഷ്യൂ ആവണ്ട)
ലത് വഴിയ ഓണ്‍ സൈറ്റ് പിള്ളേരെ പറപ്പിച്ചു വിടുനത്
ലത് വെള്ളത്തില്‍ കാണുന്ന റീഫ്ലാക്ഷന് ഓഫ് ദി പന
അപാര ലൈറ്റിംഗ് ഉള്ള ഈ ഫോടോതില്‍ സൈക്കിള്‍ കാണുന്നില്ലേ ? കാമ്പസിന്റെ ഉള്ളില്‍ ഇത് പോലെ കുറെ സൈക്കിള്‍ വെച്ചിട്ടുണ്ട്. എല്ലാവരും building to building യാത്ര ഇതിലാന്നു .
സോഫ്റ്റ്വെയര് ഉണ്ടാക്കുമ്പോള്‍ ഉണ്ടാവുന്ന പുക പുറത്തു വിടാനുള്ള കൊഴല്
ബഗുകളെ തല്ലി കൊന്നു കുഴിച്ചിടുന്ന സ്ഥലം
കൂടുതല്‍ ബഗ് ഉണ്ടാക്കുനവനെ മുക്കുന്ന കുളം
Comments
ബൈ ദി വേ ആക്ച്വല്‍ ചുള്ളന് ഇന്ന് ലീവിലാ .....
:)
:)
ഹഹഹ....ഇതു കലക്കി,ചങ്ങാതീ.
ന്നാലും,കുറച്ചൂടെക്കെ നന്നാക്കി ണ്ടാക്കേര്ന്നൂ:)
;)
:-)
തോന്നിയാലും പോകാൻ പറ്റില്ല നിരൂ.. രാത്രി പത്തുമണിക്ക് പ്രൊജെക്ട്മാനേജരെ കാണാതെ ‘നേരത്തെ’ മുങ്ങേണ്ടിവരുന്ന ഒരു ചങ്ങാതിയോട് ഇപ്പൊ സംസാരിച്ചതേ ഉള്ളൂ..
കിടിലന്‍....
ഓഫ് ടോപ്പിക്ക് : ഇന്‍ഫി അവരുടെ ഏറ്റവും വല്യ ക്യാമ്പസ് തിരുവനന്തപുരത്ത് പണിയാന്‍ പോണു എന്ന് പണ്ട് കേട്ടിരുന്നു...സാമ്പത്തിക മാന്ദ്യം കാരണം വേണ്ടെന്നു വച്ചോ? അതോ നിലെക്കനി സര് കേന്ദ്രത്തില്‍ പോയപ്പോള്‍ ആ പ്ലാനും ഉപേക്ഷിച്ചോ?
For a non-techie like me , it's awsome experience!
കലക്കി ക്യാപ്റ്റൻ സാർ.
ഏതാണ്ടൊരു സ്വപ്നഭൂമി പോലെ...!!
പക്ഷെ സൈക്കിൾ ഒന്നും കണ്ടില്ലാട്ടോ...
അവിടെ ഇരുട്ടായിരുന്നു.(എന്റെ കമ്പ്യൂട്ടറിൽ)
ആശംസകൾ.
ഞാനീ കമ്പനിയിലായിരുന്നേല് വീട്ടീപ്പോകുകയേയില്ല.. മാത്രമല്ല 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വെള്ളത്തില്‍ നീരാട്ട്. കാരണം 8 മണിക്കൂര്‍ കഷ്ടപ്പെട്ട് ബഗ് ഉണ്ടാക്കിയാല്‍ കിട്ടുന്ന ശിക്ഷയായി അടുത്ത 8 മണിക്കൂര്‍ അവര്‍ വെള്ളത്തില്‍ മുക്കുമല്ലോ അല്ലേ...? :)
-അഭിലാഷങ്ങള്‍