Skip to main content

ഇന്‍ഫോസിസ്

എന്നും പുലര്‍ച്ചെ നോം വെളിച്ചപെട്ടു പോക്കുന്ന വഴിക്കാണ് ഇന്‍ഫോസിസ്. അവിടെ കുടി കെടപ്പുള്ള പലരും ഈ സെറ്റപ്പ് കാണാന്‍ വിളിച്ചിട്ടും, മലയാളിയുടെ ബേസിക് വികാരമായ പുച്ഛം നമ്മെ അടക്കി വാഴുകയായിരുന്നു. ഓ....എന്ത് കാണാന്‍ ? സായിപിന്‍റെ സിസ്കോ ക്യാമ്പസ്‌, വൈദ്യര് വാട്സണ്‍ ലാബ്സ് എന്നീ സംഭവങ്ങളുടെ അടുത്ത് എത്തുമോ ഈ ക്ലിപ്തം എന്നായിരുന്നു നമ്മുടെ വിചാരം.

എന്തായാല്ലും ഒരു കൊല്ലം മുമ്പ് പോയി കണ്ടു. നന്ദഏട്ടന്‍ മഹാരാജ്‌ ആയിരുന്നു ആ കാലഘട്ടത്തില്‍ അവിടെ ഭരണം. എന്തൂട ഒരു സെറ്റപ്പ് !! സമ്മതിച്ചു പോയി !! ഫോടോ കാണൂ...(കുറെ നല്ല ഫോടോസ്‌ ഇടുന്നില്ല , സെക്യൂരിറ്റി ഇഷ്യൂ ആവണ്ട)







ലത് വഴിയ ഓണ്‍ സൈറ്റ് പിള്ളേരെ പറപ്പിച്ചു വിടുനത്

ലത് വെള്ളത്തില്‍ കാണുന്ന റീഫ്ലാക്ഷന്‍ ഓഫ് ദി പന



അപാര ലൈറ്റിംഗ് ഉള്ള ഈ ഫോടോതില്‍ സൈക്കിള്‍ കാണുന്നില്ലേ ? കാമ്പസിന്‍റെ ഉള്ളില്‍ ഇത് പോലെ കുറെ സൈക്കിള്‍ വെച്ചിട്ടുണ്ട്. എല്ലാവരും building to building യാത്ര ഇതിലാന്നു .


സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാവുന്ന പുക പുറത്തു വിടാനുള്ള കൊഴല്

ബഗുകളെ തല്ലി കൊന്നു കുഴിച്ചിടുന്ന സ്ഥലം






കൂടുതല്‍ ബഗ് ഉണ്ടാക്കുനവനെ മുക്കുന്ന കുളം





Comments

Ashly said…
ഈ ഫോടോസ്‌ കണ്ടു, ഇവിടെ വര്‍ക്ക്‌ ചെയുന്ന ചുള്ളന്‍മാര്‍ കിടു പാര്‍ടികള്‍ ആണെന്ന് കണ്മണികള്‍ യാരും തപ്പാ നിനച്ചു കൂടാത് . ഒര്‍ജിനല്‍ ചുള്ളന്മാര്‍ കോറമംഗല എന്ന സ്ഥലത്ത് കാണപെടുന്നു. (ഇന്ന് വെള്ളയില്‍ ലൈറ്റ് ബ്ലൂ ലൈന്‍ ഉള്ള ഷര്‍ട്ട്‌ ആണ് ഇട്ടിരിക്കുനത്)
ബില്ടിങ്ങ്സ് തീരെ പോരാ .. അര്കിടെക്ട് പോരാ ..( ഇതില്‍ അസൂയയുടെ തരിമ്പു പോലും ഇല്ലാ )

ബൈ ദി വേ ആക്ച്വല്‍ ചുള്ളന്‍ ഇന്ന് ലീവിലാ .....
കൊള്ളാം ക്യാപ്ടന്‍ സാബ്
നന്നായിട്ടുണ്ട്..ക്യാപ്റ്റൻ.....
Seema Menon said…
നന്നായിട്ടുണ്ട്!
:)
Seema Menon said…
Hi Captain, sorry, I saw your comment in my blog's moderator, but it is not appearing in the comments list even after approval. Many thanks for your good words..

:)
steephengeorge said…
Kidilamanallo captain(or caption)
“സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാവുന്ന പുക പുറത്തു വിടാനുള്ള കൊഴല്“
ഹഹഹ....ഇതു കലക്കി,ചങ്ങാതീ.
ന്നാലും,കുറച്ചൂടെക്കെ നന്നാക്കി ണ്ടാക്കേര്ന്നൂ:)
അടിക്കുറിപ്പികൾ കലക്കി.
Anonymous said…
അനിൽ തരകനല്ലേ ഇതിന്റെ ആർട്ടിക്കറ്റ്? പിന്നെങ്ങനെ നന്നാവും? അയാൾ മിസ്റ്റിസിസവൂം ഇന്ത്യൻ കൺസെപ്റ്റും പറഞ്ഞിരിക്കും. സോഫ്റ്റ്വെയറ് കമ്പനിക്കെന്തിനാ ഇന്ത്യൻ പ്ലാനിങ്? സായിപ്പുതന്നെ ബിൽഡിങ് ദിസൈനിൽ കേമൻ!
അടികുറിപ്പ് ഇഷ്ട്ടായി ....ന്നാലും...അവസാനം.. അവിടെ ഉള്ള ചുള്ളന്മാരെ പോയി കണ്ടു..
;)
ക്യാപ്റ്റന്‍ - ഇന്‍‌ഫോസിസിന്റെ അകത്തെ സൌകര്യങ്ങള്‍ ബഹുകേമമാണ്. വീട്ടില്‍ പോകണമെന്ന് തോന്നില്ല. ഒരിക്കല്‍ അകത്തെ പടങ്ങളൊക്കെ ചേര്‍ത്ത് ഒരു ഫോര്‍വേഡ് മെയില്‍ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു. കണ്ടുകാണുമെന്ന് കരുതുന്നു.
ക്യാപ്റ്റാ പടവും വെടിയും നന്നായി :)
Bindhu Unny said…
ആ കാപ്ഷനുകല്‍ വായിച്ച് ചിരിച്ച് മതിയായി
:-)
നിരു പറഞ്ഞത് ശരിയാണ്. “വീട്ടിൽ പോകണമെന്ന് തോന്നില്ല..” :)
തോന്നിയാലും പോകാൻ പറ്റില്ല നിരൂ.. രാത്രി പത്തുമണിക്ക് പ്രൊജെക്ട്മാനേജരെ കാണാതെ ‘നേരത്തെ’ മുങ്ങേണ്ടിവരുന്ന ഒരു ചങ്ങാതിയോട് ഇപ്പൊ സംസാരിച്ചതേ ഉള്ളൂ..
ഹഹ അകവും പുറവും ഒക്കെ അടിപൊളി ആണ്.. പക്ഷെ ഈയിടെയായി ഒരുപാട് പേര്‍ അവിടെ അകത്തോട്ടോ പുറതോട്ടോ എന്നറിയാതെ ടെന്‍ഷന്‍ അടിച്ചു കറങ്ങുന്നുണ്ട് എന്നാ കേട്ടെ.
ഫോട്ടോസും അടിക്കുറിപ്പും നന്നായിട്ടുണ്ട്!
ഹ ഹ ...ആ പുകക്കുഴലാണ് ഗംഭീരമായത്‌...
കിടിലന്‍....
Calvin H said…
Oh..ലപ്പോ ഇതാണല്ലേ ഇൻഫോസിസിന്റെ അകത്തളം.. കൊള്ളാം... :)
എഴുത്തും പടവും കൊള്ളാം കേട്ടൊ...
ക്യാപ്റ്റാ : ഇന്‍ഫി ക്യാമ്പസ്‌ നമ്മുടെ ടെക്നോപാര്‍ക്കിന്റെ അത്രേം വരുമോ ?ഏയ്‌...

ഓഫ്‌ ടോപ്പിക്ക് : ഇന്‍ഫി അവരുടെ ഏറ്റവും വല്യ ക്യാമ്പസ്‌ തിരുവനന്തപുരത്ത്‌ പണിയാന്‍ പോണു എന്ന് പണ്ട് കേട്ടിരുന്നു...സാമ്പത്തിക മാന്ദ്യം കാരണം വേണ്ടെന്നു വച്ചോ? അതോ നിലെക്കനി സര്‍ കേന്ദ്രത്തില്‍ പോയപ്പോള്‍ ആ പ്ലാനും ഉപേക്ഷിച്ചോ?
jayanEvoor said…
Cool pics Captain!

For a non-techie like me , it's awsome experience!
വീകെ said…
പടവും പുകക്കുഴലും ഒക്കെ
കലക്കി ക്യാപ്റ്റൻ സാർ.

ഏതാണ്ടൊരു സ്വപ്നഭൂമി പോലെ...!!
പക്ഷെ സൈക്കിൾ ഒന്നും കണ്ടില്ലാട്ടോ...
അവിടെ ഇരുട്ടായിരുന്നു.(എന്റെ കമ്പ്യൂട്ടറിൽ)

ആശംസകൾ.
ങാ ഹ, കൊള്ളാലോ...! ‘ഇന്‍ഫോസിസ്‘ സര്‍ച്ച് ചെയ്തപ്പോ ഇവിടെ എത്തിപ്പെട്ടു. ആദ്യമായാണ് ഈ ബ്ലോഗില്‍. പിന്നെ, സോഫ്റ്റ്വേര്‍ ഉണ്ടാക്കുമ്പോ ഉണ്ടാവുന്ന പുക പുറത്തുവിടാനുള്ള കുഴല്‍ കൊള്ളാം. ഇപ്പോ ഡോട്ട് നെറ്റ് -ലൊക്കെ ഉണ്ടാക്കുന്ന സോഫ്റ്റ്വേറുകള്‍ക്ക് പുക കുറവാണെന്ന് ആരോ പറഞ്ഞു കേട്ടു. ശരിയാണോ ആവോ..!

ഞാനീ കമ്പനിയിലായിരുന്നേല്‍ വീട്ടീപ്പോകുകയേയില്ല.. മാത്രമല്ല 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വെള്ളത്തില്‍ നീരാട്ട്. കാരണം 8 മണിക്കൂര്‍ കഷ്ടപ്പെട്ട് ബഗ് ഉണ്ടാക്കിയാല്‍ കിട്ടുന്ന ശിക്ഷയായി അടുത്ത 8 മണിക്കൂര്‍ അവര്‍ വെള്ളത്തില്‍ മുക്കുമല്ലോ അല്ലേ...? :)

-അഭിലാഷങ്ങള്‍

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...