Wednesday, July 25, 2012

വേതാളഗ്രാഫി.

കാലചക്രതിനു റിവേര്‍സ്‌ ഗിയര്‍ ഇണ്ടാ ?  ഇണ്ടാവും.  ഇല്ലേല്‍ ഇണ്ടാക്കാന്‍ ആണല്ലോ, ഈ ഫോട്ടോഗ്രാഫി, മെമ്മറി, മെമ്മറി കാര്‍ഡ് എല്ലാം.

ഈ ചക്രത്തെ പിടിച്ചു തിരിച്ചു കഴിഞ്ഞാ മാത്രം കാണുന്ന സീന്‍ ആണ്, നമ്മടെ പൂര്‍വ്വാ ജന്മമ ഫോട്ടോഗ്രാഫി, സോറി, വേതാളഗ്രാഫി കാലം.

കോളേജ്‌ പഠനം എന്ന വ്യാജേന സ്റ്റേറ്റ് ഓഫ് കര്‍ണാടകയില്‍, സ്റ്റേറ്റ് വിട്ടു, സ്റ്റേറ്റ്ലെസ് ആയി പാറി പറന്നു നടക്കുന്നു നാല് മല്ലൂ ജന്മങ്ങള്‍ ആയിരന്നു ഞങ്ങ.

ഇടയ്ക്ക്, കോളേജില്‍ ക്യാമറ, ഫോട്ടോ ഫിലിം എന്ന് എല്ലാം പറഞ്ഞു ഡയലോഗ് അടിച്ചു വീശുന്നത് കണ്ടിട്ട് ആണോ എന്തോ, electronics വിഭാഗത്തില്‍ പെട്ട്, സഫറിംഗ് ഫ്രം ഡയോഡസ്സ്  ആന്‍ഡ്‌ കപ്പാസിറ്റര്‍ ഒരു അംജത് എന്ന ബാലന്‍, ഒരു വിദ്യാഭ്യാസ വര്‍ഷം തീരുന്ന ടൈംമില് , അവന്‍റെ ക്യാമറ കൊണ്ട് ഞങ്ങടെ ഗ്യാങ്ങിന്‍റെ കയ്യില് തന്നു ഫോട്ടോ എടുക്കാന്‍ ഏല്‍പ്പിച്ചു.

ഈ പരിസരത്തെ ഒറ്റ ലോക്ക ശരിയില്ലഡാ ,ശ്രാവണ ബെലഗോലയില്‍ ഉള്ള മല കേറി, ഗോമടെശരന്‍റെ കൂടെ ഫോട്ടോ എടുക്കാഡാ , എന്നും പറഞ്ഞു,  അവനേയും, കൂടെ ഗുരു പ്രസന്ന, ബാലാജി അങനെ കൊറേ പേരയും കൂട്ടി, എല്‍ദോസ്‌, ആന്‍ഡ്‌ ഞാന്‍ മല കേറി.


മല കീഴടക്കുന്ന അവസരത്തില്, ഇടയ്ക്ക് ഇടയ്ക്ക്, ഇവരെ എല്ലാം പിടിച്ചു നിര്‍ത്തി, ഞാനും എല്‍ദോസം പൊരിഞ്ഞ ഫോട്ടോഗ്രാഫിയാണ്.

അവസാനം മലടെ മുകളില്‍ എത്തി, അവിടെയ്യം എല്ലാവരെയും നിര്‍ത്തി, ഇരുത്തി, തൂക്കി ഇട്ടു എല്ലാം ഫോട്ടോ  എടുത്തു.  എനിട്ടും തപം അടങ്ങാത്ത, അവടെ ഉള്ള പ്രതിമ, സ്തൂപം, പില്ലര്‍, തേങ്ങാ മുറി എല്ലാം നിന്നും കിടന്നും ഫോട്ടോഗ്രാഫി.  ഫോട്ടോഗ്രഫിയോടു ഫോട്ടോഗ്രാഫി.

എല്ലാം കഴിഞ്ഞു, പോസ് ചെയ്തു ക്ഷീണിച്ച മോഡല്‍സ്സ്നെ ഹോസ്റല്‍ അനുഭവം നുകരാന്‍  പറഞ്ഞു വിട്ടു, എല്‍ദോസും  ഞാനും  എവിടെയോ സൈഡ് ആയി.

പിറ്റേന്നു തന്നെ, ഹാസനില്‍ പോയി, ഫിലിം വാഷ്‌ ചെയാന്‍ കൊടുത്തു.  ഫിലിം വാഷ്‌ ചെയ്തു കിട്ടുന്നത് വരെ, ഫിലിമില്‍ പകര്‍ത്തിയ കലാരൂപം, ഇവന്‍മാര് ശരിയ്ക്ക് പ്രിന്റ്‌ ചെയ്മ്മ്മോ ഇല്ലയോ എന്ന് എല്ലാം ഓര്‍ത്തു, പ്രസവിയ്ക്കാന്‍ നില്‍ക്കുന്ന ലേഡിയെ പോലെ, (ലേഡി ടു ബി പ്രസവിക്കഫൈ) അവിടെ തെക്കും വടക്കും നടന്നു.

ലാസ്റ്റ്‌ പറഞ്ഞ ടൈം, കടേല് ചെന്ന്, സ്ലിപ് കൊടുത്തു, കാത്തു നിന്ന്.  ബില്‍ അടിച്ചു, മുപതു രൂപ്പാ എന്ന്.

രണ്ട് പേരും ഫേസ് ടു ഫേസ്.  ഞാനും എല്‍ദോസും.  വാഷിംഗ് ആന്‍ഡ്‌ പ്രിന്റിഗ് ഓഫ് ഒരു റോള്‍ പടം എങ്ങനെ പോയാലും 200/- അടുത്ത് വരണം.  ഇനിയിപ്പോ, നമ്മള്‍ സ്രഷ്ടിച്ച കലാരൂപങ്ങള് കണ്ടു, ഇമ്പ്രേസ്‌ ആയി ഇവന്‍മാര് കാശ് വേണ്ടാ എന്ന് വെച്ചാ....

ലാസ്റ്റ്‌ വിറയ്ക്കുന്ന കരങ്ങള്‍ കൊണ്ട് പായ്ക്കറ്റ് തുറന്നു നോക്കിയപ്പ, കാലി ഫിലിം.  ഡേയ്....എവിടെഡാ നമ്മടെ കലാരൂപങ്ങള്‍ എന്ന ചോദ്യംതിനു, ഫിലിം വാഷ്‌  ചെയ്തപ്പോ ഇത്രേ ഉണ്ടായിരുന്നുള്ളൂ, പ്രിന്റ്‌ ചെയാന്‍ ഉള്ള ഒറ്റ പടം ഇല്ലായിര്‍ന്നു, അതാ മുപതു രൂപപ മാത്രം, വിച് ഈസ്‌ ഫിലിം വാഷിംഗ് കോസ്റ്റ്‌.


എന്നാലും ഇങ്ങനെ വരാന്‍ ചാന്‍സ്‌ ഇല്ലല്ലോ, മാക്സിമം ഫോക്കസ്‌ ചെയ്തു, പടം മുട്ടന്‍ ക്ലിയര്‍ ആയപ്പോ മാത്രം എടുത്ത പടങ്ങള്‍ ആണല്ലോ..നിങ്ങടെ ഫിലിം പ്രിന്റ്‌ ആന്‍ഡ്‌ വാഷ്‌ ചെയ്ന്ന യന്ത്രം ശരി ഇണ്ടാ എന്ന് എല്ലാം ചോദിച്ചു അവിടെ നിന്ന് ഇറങ്ങി.

എന്താ പറ്റിയെ എന്ന് കോയി പിടുത്തം നഹി.    ക്യാമറയ്ക്ക് എന്തോ പ്രശ്നം  ഇണ്ടാവും, ആല്ലാതെ ചാന്‍സ്‌ ഇല്ലേ ഇല്ലാ എന്ന നിഗമത്തില്‍ എത്തി, രണ്ടും.


ആ  പൊരി വെയിലത്ത്‌ മലകേറി ഈ പോസ്റ്റ്‌ മൊത്തം പോസ്റ്റ്‌ ചെയ്ത  അംജത് ആന്‍ഡ്‌ ടീമിനെ എന്ത് പറഞ്ഞു അടക്കും എന്ന് ഒരു പിടിയും കിട്ടിയില്ല.  പോയി പണി നോക്കാന്‍ പറഡാ....നമ്മളെ പോലെ ഉള്ള കിടിലം ഫോട്ടോഗ്രാഫര്‍മാരുടെ അടുത്ത് പൊട്ടാ ക്യാമറ കൊണ്ട് വന്നു തന്നിട്ട്, നമ്മളെ മല കേയട്ടി...അവനെ ഞാന്‍...എന്ന് എല്ലാം മസില് പെരുക്കി തിരിച്ചു  പോയി.

പിന്നെയും കാല ചക്രം കൊറേ കറങ്ങിയപ്പോ ആണ് മനസിലായത്, ലോ ക്യാമറ SLR ആയിരന്നു, അതില് അപാര്ചാര്‍, ഷട്ടര്‍ സ്പീഡ്‌ അങനെ എന്ത് എല്ലാമോ ഇണ്ടായിന്നു എന്ന് എല്ലാം


വിരാജ്പെട്ടയില്‍ വെച്ച് ആണ്, ഒരു എസ് എല്‍ ആര്‍, എസ് എല്‍ ആര്‍ ആണ് എന്ന് അറിഞ്ഞു കൊണ്ട് പയറ്റുന്നത്.  രണ്ടായിരത്തി അഞ്ഞൂറ് കൊടുത്തു, ഒരു Zenith എസ് എല്‍ ആര്‍ വാങ്ങി, അന്ന് ആ സ്റ്റുഡിയോകാരന്‍ (പേര് രാധു ) പറഞ്ഞു  തന്ന സെറ്റിംഗ് വെച്ച് പരീക്ഷണംങ്ങള്‍ ആയിരന്നു.  ഒരു പേപ്പറില്‍ സെറ്റിംഗ് എഴുതി വെച്ച്, ക്ലിക്ക്‌ ചെയം.  എനിട്ടു പ്രിന്റ്‌ ആയി വരുന്ന പടത്തിലെ റിസള്‍ട്ട് നോക്കി അനാലിസിസ്.  ഇത് ആയിരന്നു അന്ന് ചടങ്ങ്.


പിന്നെ, രാധുന്‍റെ അടുത്ത് നിന്ന് തന്നെ, വേറെ ഒരു സെനിത് വാങ്ങി.  അത് ഇപ്പോഴും വീട്ടില്‍ ഉണ്ടാവണം.  പക്ഷെ, ഇടയ്ക കാണാത്ത  ആയോ എന്ന് സംശയം ഉണ്ട്.


ഇപ്പൊ ഇവിടെ വന്നു നിക്കുന്നു :


Post a Comment