Skip to main content

നീച്ചന്‍, ബൈ ബര്‍ത്ത്.

ഒരു കാര്യം ചെയ്തു തീര്‍ക്നാന്‍ വേണ്ടി,  തിരുവനന്തപുരം പരിസരത് പോയി, പോയ കാര്യം കഴിഞ്ഞപ്പോ ആണ് വെളിപാട് ഉണ്ടാകുന്നത്.

ഇനി തല്‍കാലം ചെയാന്‍ ഒന്നും ഇല്ല.  വീട്ടുകാരുടെ കണക്കില്‍ ഞാന്‍ വീണ്ടും കേറാന്‍ നാലഞ്ചു ദിവസം കൂടെ ഉണ്ട്.  പണ്ട് എപ്പോഴോ തൊടുപുഴയില്‍ പോയപ്പോ പുഴയില്‍ ഇറങ്ങാന്‍ പറ്റിയില്ല എന്ന വിഷമം  തീര്‍ക്കാന്‍, അങ്ങോട്ട്‌ പോയി.  അവിടെ നിന്ന് പാലായ്ക്.  നല്ല ഓര്‍മ്മ ഉണ്ട്, ഒരു ദിവസം ഒരു മൂന്നര നാല് മണിയ്ക്ക് ആണ് പാലായില്‍ നിന്ന് തിരിച്ചു തൊടുപുഴയ്യ്ക്‌ പോയത്.  എന്തിനാ തിരിച്ച് തൊടുപുഴ  ?  ആ...ആര്‍ക്ക് അറിയാം.  അവിടെ ഏതോ ലോഡ്ജ് പോലെ ഉള്ള കെട്ടിടത്തില്‍ കേറി.

ഒരു ഏഴു മണി എട്ടുമണി ആയപ്പോ, നെന്മ്മാറയ്ക്ക് മുകളില്‍, നെല്ലിയാമ്പതിയില്‍ ജോലി ചെയ്ന്ന അരുമ പെങ്ങളെ ഓര്‍മ്മ വന്നു.  അടുത്ത ദിവസം ദിവസം വരെ കാത്തു ഇരിയ്ക്കാന്‍ ഞാന്‍ സാദാ മനുഷന്‍ അല്ലല്ലോ.  

ഉറക്കം തൂങ്ങി നില്ല്കുന്ന ...അല്ല കൂര്‍ക്കം വലിയ്ക്കാന്‍ തുടങ്ങുന്ന തൊടുപുഴ സിറ്റിയില്‍ ബസ്സ്‌ തുടങ്ങിയ പബ്ലിക്‌ ശകടം തപ്പി, തപ്പി നടക്കുന്ന കൂട്ടത്തില്‍ തീ ദ്രാവകമായി.   കൂട്ടത്തില്‍, മധുരയ്ക്‌ പോകുന്ന ഒരു മിനി ലോറി ഡ്രൈവര്‍ കിട്ടി. 

 ചെറുപ്പത്തിന്‍റെ ഉന്മാദം ആണോ, ചോരതിളപ്പിന്‍റെ ഉന്മാദം ആണോ, അതോ ചോരയില്‍ അലിഞ്ഞു കേറിയതിന്‍റെ ഉന്മാദം ആണോ..... മധുരയും, കോയമ്പത്തൂര്‍ തമ്മില്‍ മനസിലെ ഗൂഗിള്‍ മാപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും ട്രാന്‍സ്ഫര്‍ മേടിച്ചു.  അറിയാത്ത വഴിയില്ലൂടെ, ഡ്രൈവര്‍ ആന്‍ഡ്‌ പാര്‍ടിടെ കൂടെ കത്തിയും വെച്ച്, എപ്പോഴോ ഉറങ്ങി.  ഉറക്കം തെളിയുന്നത്,  തിണ്ണ്‍മിടുക്ക് കാട്ടി,  സൂര്യനെ വെല്ലുവിളിചു കൊണ്ട് ചന്ദ്രന്‍ കത്തി നില്‍ക്കുന്ന സമയം.  സ്ഥലം, ചന്ദ്രന്‍റെ കാലടിയ്ക്ക് താഴെ.  ആ ഒരു sky മാര്‍ക്ക്‌ മാത്രം, ലാന്‍ഡ്‌ മാര്‍ക്സ്‌ ഒന്നും ഇല്ല.

സംസാരത്തില്‍ നിന്ന് ഞാന്‍ മധുരയ്ക്ക്‌ ആണ് പോകുന്നത് എന്ന ഞെട്ടിയ്ക്കുന്ന സത്യം തിരിച്ചു അറിഞ്ഞു.  മധുരയും, കോയമ്പത്തൂരും തമ്മില്‍ ഉള്ള പ്രശ്നങ്ങള്‍ അപ്പോഴേയ്ക്കും സോള്‍വ്‌ ആയി, രണ്ടും  യഥാ സ്ഥാനത് അവര് പോയി നിന്ന്.

മധുരയ്ക്‌ പോയാലോ എന്നായി, മനസ് എന്ന മന്ത്രവാദി.  ഒരു മിനിലോറിയുടെ ദിശയ്ക്ക് കീഴടങ്ങാന്‍ ഉള്ളത് അല്ല ഞാന്‍ എന്ന അറിവ് ശക്തം ആയത് കൊണ്ട്, തെറ്റ് തിരിച്ചു അറിഞ്ഞ സമയം, സ്പോട്ടില്‍ അത് തിരുത്തണം എന്ന്, തിരുത്തല്‍ വാദി.

പേര് അറിയാത്ത സ്ഥലത്, ഏതോ മരത്തിനു അടിയില്‍, മരത്തെ താങ്ങി നിറുത്തി, ഉറക്കത്തെ വശീകരിച്ചു.  എളുപ്പം ആയിരന്നു.  മിനി ലോറിടെ ഉള്ളിലെ ചൂട്, ഷെയ്ക്ക്‌ വെല്‍ ബിഫോര്‍ യൂസ് മാതിരി യാത്ര എല്ലാം കൊണ്ട്, നിദ്രാ ദേവി, വേഗം ലൈന്‍ ആയി.  ലൈന്‍ ആയാല്‍, കൂടെ വിളിച്ചു കിടത്തി ചൂട് പകരുന്നത് ആണ് ധര്‍മ്മം.  (ആ കാലത്തും, ധര്‍മ്മ പരിപാലനവും, നമ്മടെ റോള്‍സ് ആന്‍ഡ്‌ റെസ്പോണ്‍സ്ബിലിറ്റിയില്‍ പെടും.)

നേര വെളുക്കുന്നതിനു മുന്നേ, ഉറക്കം തെളിഞ്ഞു.  യാത്ര തുടരാന്‍ ശകടം വേണം.  ശകടം അനെക്ഷിയ്ക്കാന്‍ ആണേല്‍,പോകാന്‍ സ്ഥലം വേണം.  അറിയാവുന്ന തമിഴ് വെച്ച് കീച്ചി, അടുത്ത സ്ഥലം തേനി അല്ലങ്ങില്‍ ഉസല്ലാംപെട്ടിയാണ് എന്ന് ഗണിച്ചു കണ്ടു പിടിച്ചു.  ഉസലാംപെട്ടി പെണകുട്ടി, മുത്ത്‌ പേച്ചു, നമ്മടെ വീക്ക്‌നസ് ആണ്.മാലാശ്രി സിസ്റര്‍ ശുഭാശ്രീ ആണ് മനസ്സില്‍ നിറഞ്ഞത്.

ഉസലാം പെട്ടിയില്‍ പോയി, ഒരു സ്വപ്നം പൊലിഞ്ഞു പോകുന്ന താങ്ങാന്‍ കഴിയാത്ത അവസ്ഥ കാരണം, തേനിയ്ക്ക് ഉള്ള വണ്ടിയില്‍ കേറി.  അവിടെ നിന്ന് ബസ്സിലും ലോറിയിലും കാല്‍ നട ആയും, പൊള്ളാച്ചി വഴി, കോയമ്പത്തൂര്‍ ആന്‍ഡ്‌ പാലകാട്.  പാല്കാട്‌ എത്തിയപ്പോള്‍ ബാംഗ്ലൂര്‍ ബസ്‌..,  നെന്‍മാറയില്‍ നിന്ന് ഒരു ജീപ്പ് വീതി മാത്രം ഉള്ള റോഡു വഴി, പോത്തുണ്ടി ഡാമിനെ നോക്കി കൊഞ്ഞനം കുത്തി, നെലിയാംപതി യാത്ര, ഈ ഉഗ്രന്‍ കാന്‍സല്‍ ചെയ്തു.  സിസ്റര്‍ സ്നേഹം, ഭും.

ബാംഗ്ലൂര്‍ എത്തി, അവിടെ നിന്ന് അരസിക്കര ഉള്ള ജയന്തിനെ കാണാന്‍ ഉള്വിളി.  ഉള്‍വിളികള്‍ ആണ് ജീവിതത്തിന്‍റെ ഓക്സിജന്‍..

അടുത്ത വണ്ടിയില്‍ കേറി തുംകൂര്‍.,  അവിടെ ഉള്ള ഒരു സുഹുര്‍ത്തിനെ കണ്ടു, സ്നേഹം സ്വര്‍ണകളറില്‍, പുഴുങ്ങിയ നിലകടലയുടെ കൂടെ ആസ്വദിയ്ക്കുമ്പോള്‍, ഈ നീചന്‍ന്‍റെ, മറ്റൊരു നീച സംസര്‍ഗം അവതരിച്ചു.  തുടര്‍ന്ന് ഉള്ള ബ്രയ്യിന്‍ സ്ട്രോമിങ്ങില്‍, പിടികിട്ടിയ നാല് പലവക :

1)ഈ പുതു പുത നീചന്‍ കമ്പ്യൂട്ടര്‍ ഡീലര്‍ ആണ്.
2)ഒരു വണ്ടി ഷോറൂമില്‍ നോവല്‍ നെറ്റ്വെയര്‍ 2.2 കുത്തി പിടിപ്പിയ്ക്കാന്‍ അഹോരാത്രം വര്‍ക്ക് ചെയ്ക്കയാണ്.
3)കിം ഫലം.   നെറ്റ്വര്‍ക്ക്‌ മാത്രം വര്‍ക്ക്‌ ആകുന്നില്ല.
4)തധ് ഫലമായി, കിട്ടാന്‍ ഉള്ള കുത്തക മുതലാളിടെ തെറികള്‍ മൊത്തത്തിലോ ചില്ലറ ആയ വാങ്ങാന്‍ വേണ്ടി ഉള്ള ഊര്‍ജ കൈമുതല്‍ ആകാന്‍ വേണ്ടിയാണ്  ഇങ്ങോട്ട് വന്നത് ആണ്.

നോവല്‍ നെറ്റ്വേര്‍ 2.2 വിന്‍റെ മറുകര കണ്ടവന്‍ ആണ്, ഈ ഉഗ്രന്‍.. 
കടുപ്പത്തില്‍ നാല് ചോദ്യം.  (സെന്റന്‍സ് സ്ട്രോഗ് ആയില്ല എന്ന് വായനകാറക്ക്  തോന്നിയാല്‍, "കടുപ്പത്തില്‍ ഫോര്‍ കോസ്റ്റന്‍സ്സ്")

പുതു നീച്ചന്‍ ചുരുങ്ങി, ചുളുങ്ങി....ഈ ജന്മ്മാനാ നീച്ചന്‍ന്‍റെ ലക്ക്‌ കൊണ്ട്, ബാഷ്മം ആയില്ല.  
(യാത്രയും മറ്റും കൊണ്ട്, ജന്മ്മനാ നീച്ചന്റെ പണ സഞ്ചിയില്‍ ഇതിനകം കനത്ത ഇടിവ് സംഭവിച്ചിരുന്നു എന്ന്, ഇവിടെ യാഥാര്‍ച്ചികമായി, പ്രസ്താവനാ യോഗ്യം ആണ്.)

നാളെ രാവിലെ  എത്ര മണിയ്ക്ക് ആണ്, കുത്തക നീച്ചന്‍ വക കത്തി വേഷം ?  സൂര്യന്‍ കുറച്ചു കഷ്ട്ടപെട്ട്, ഇങ്ങു വന്നു, മെയിന്‍ കേയറ്റം കേറുന്നതിനു മുന്നേ, ചായ കുടിയ്ക്കാന്‍ അടിവാരത്തില്‍ വണ്ടി നിര്‍ത്തുന്ന ടൈം ആവും.  ച്ചാല്‍, ഒരു പത്തര.  

പ്രസ്ഥാനം തുറന്ന ഉടനെ ഉള്ളില്‍ നൂണ്ടു കേറാന്‍ വിഷമം ഇല്ല, കഴിഞ്ഞ കൊറേ ദിവസം ആയി, രാവിലെ മുതല്‍ ഇത് തന്നെ തച്ച്.

അവസാന തുള്ളി സ്വര്‍ണവും ഊറ്റി എടുത്തു, ഭദ്രമായി ഡിപോസൈറ്റ് ചെയ്ത ശേക്ഷം, ഫ്രണ്ട്‌ നീച്ചന്‍ന്‍റെ അടുത്ത് പള്ളി ഉറക്കം.

രാവിലെ, കമ്പ്യൂട്ടര്‍ കിംഗ്‌ വന്നു, കൈനറ്റിക്‌ ഹോണ്ടയില്‍  (എസ് ക്ലാസ്‌, പവര്‍ വിന്‍ഡോ) കൂടികൊണ്ട് പോയി.  

ചോദ്യംചെയ്യലില്‍, നോവല്‍ നെറ്വേര്‍ സകല കുറ്റവും ഏറ്റു പറഞ്ഞു, പത്തു മണി ആയപ്പോള്‍, ഇപ്രോം വഴി ബൂട്ട് ആയി, നാല് കമ്പ്യൂട്ടര്‍ വരച്ച വരയില്‍ വന്നു നിന്ന് F:\Login> അടിച്ചു വണങ്ങി നിന്ന്.

കമ്പ്യൂട്ടര്‍ കിംഗ്‌ ഓഫ് തുംകൂര്‍ ഫ്ലാറ്റ്‌.

രാവിലെതന്നെ,  കമ്പ്യൂട്ടര്‍ വാങ്ങി കാശ് പോയോ, അതോ തെറി പറഞ്ഞു വായിലെ H2O വറ്റുംമോ എന്ന ഭീതിയ്ക്ക് അടിയ്മായി വന്ന, കുത്തക ഗൌഡ ബഹുത് സന്തോഷം.  കാപ്പി വരുതി, മൊത്തം കുടിപ്പിച്ചു.

ഗൌഡ ഇക്കാ, ഇങ്ങടെ കമ്പ്യൂട്ടര്‍ പ്രശനം സോള്‍വ്‌ ചെയാന്‍ വേണ്ടി മാത്രം, അങ്ങ് കേരളത്തില്‍ ഇന്ന് ഇറാക്ക് മതി ചെയ്ത ചരക്ക് ആണ് ഇത് - എന്ന ഡയലോഗ്ന്‍റെ പുറത്തു, കമ്പ്യൂട്ടര്‍ ഡീലര്‍ നീച്ചന്‍.

പിന്നെ അവിടെ കൂടി.  കുറച്ചു ദിവസം.  ഗണപതി ഹബ്ബ നടക്കുന്ന ടൈം ആയിരുന്നു.  യക്ഷഗാനം,  "തൂഹേ മേരാ ദില്‍ ചുരാക്കെ ടുക്കടെ ടുക്കടെ കര്‍ദിയാ ഹേ" എന്ന അലീഷപാടു, റികാര്‍ഡ്‌ ഡാന്‍സ്‌ പരുവത്തില്‍, അങനെ  പല പല കലാ രൂപങ്ങള്‍ക്ക്‌ നിരൂപണം പല ഭാഷയില്‍ എഴുതി. (ഒന്നും അച്ചടിയ്ക്കാന്‍ ടൈം കിട്ടിയില്ല, ബിസി ആയിരന്നു, വായനകാര്‍  ക്ഷമിയ്ക്കണം.)

അവിടെ സ്ഥിരം ജോലിയും, രണ്ടു അടിമകളും, മൂന്നു മിസ്ട്രെസ്സ്മാരും, ഇടയ്ക്ക് മട്ടന്‍ ബിരിയാണിയും    എന്ന ഓഫാര്‍ തട്ടി കളഞ്ഞു, പ്രലോഭനം കീഴടക്കുന്നതിന് മുന്നേ, അരസിക്കരെ എത്തി.  

ജയന്തിനെ കണ്ടു.  പുത്തന്‍ ടൂ വീലര്‍ ഇരിയ്ക്കുന്നു, ലോങ്ങ്‌ ആന്‍ഡ്‌ ലോണലി റോഡ്‌  കാംക്ഷിച്ചാല്‍  വിരിധം ആവോ എന്ന് അവന്‍.., ഇല്ല, എട് വണ്ടി എന്ന് നോം.

ചെന്നരായ പട്ടണ വഴി ശ്രാവണ ബെലഗോള.  അവിടെ വേറെ ഒരു നീച്ചന്‍റെ അടുത്ത് കൂടാന്‍ തീരുംമാനിച്ച എന്ന വിട്ടു, ജയന്ത് തിരിച്ചു പോയി.   ഇലക്ഷന്‍ കഴിഞ്ഞു വോട്ടു എണ്ണുന്നത്നു മുന്നേ, ബാല്‍റ്റ് പെട്ടിയ്ക്ക് കൂട്ട് ഇരിയ്ക്കാനും മറ്റും നോര്‍ത്തില്‍ നിന്ന് ലാന്‍ഡ്‌ ചെയ്തു രണ്ടു കമ്പിനി സായുധ സേന ടൌണ്‍ വിറപ്പിയ്ക്കുന്ന ടൈം.  

ശുദ്ധ ജലത്തിനു സ്വര്‍ണം പകര്‍ന്നു കൊടുക്കുന്ന സ്ഥലത്ത് വെച്ച് തുടങ്ങിയ പരിചയമ കൊണ്ടോ, പട്ടാള കഥകളേകാള്‍ വലിയ വെടികഥകള്‍, ജന്ന്മ്നാ നീചന്‍ന്‍റെ അടുത്ത് സ്റോക്ക് ഉള്ളത് കൊണ്ടോ...എന്തോ...ഹിമാലയ സാനുകളില്‍ നിന്ന് ഊറ്റി എടുത്ത്, ആത്മാവിന്‍റെ ചൂടുകൊണ്ട് പാകം ചെയ്ത ഉരുണ്ട ഭാംഗ് രൂപത്തില്‍ അവതരിച്ചു.  രണ്ടു ദിവസം മൊത്തം ശ്രാവണ ബെലഗോളയില്‍ നിലാവ് ആയിരന്നു.  നിലാവത്ത് ഹിന്ദി പോലെ തോന്നിയ്ക്കുന്ന ഏതോ ഭാഷയില്‍ പാട്ടും പാടി, താളവും പിടിച്ചു ആയുധങ്ങള്‍ താഴെ വെച്ച കിംഗ്‌രംഗന്‍ മാരും.

അടുത്ത ലക്ഷ്യം, ഹാസന്‍ വന്നു, തീവണ്ടി പിടിച്ചു ഹാസന്‍ വഴി മങ്ങാലാപുരം ആയിരന്നു ലക്ഷ്യം.    പക്ഷെ  ചെന്നരായ പട്ടണ്ണ ബസ്‌ സ്റ്റാന്റ് കഥ മാറ്റി.

ബസ്റ്റ്‌സ്റ്റാന്‍ഡില്‍, കൊതുമ്പു വെള്ളം പോലെ ഒരു ബാഗും, അടുത്ത് വള്ളകാരിയും.   മ്രഗ നയനങ്ങള്‍, one മിസ്റര്‍  ഗാന്ധിടെ അടുത്ത് നിന്ന് അടിച്ചു മാറ്റിയ കണ്ണാടി കൊണ്ട് മറച്ചുകൊണ്ട്, കണ്ണ്കള്‍ കയ്യില്‍ പരന്നു കിടക്കുന്ന കടലിലും, അവിടെ മീനുമായി  യുദ്ധം നടത്തുന്ന കിളവനിലും.

പഴവും തിന്നു ചായയും കുടിച്ചു നിക്കുമ്പോള്‍, കൊതുമ്പു വള്ളം തുഴഞ്ഞു നയനങ്ങളും, ക്യൂട്ടക്സ്‌ ഇടാത്ത വിരലുകളില്‍ കുരിങ്ങിയ കിഴവനും കടലും  അങ്ങോട്ട്‌ വന്നു, മറ്റൊരു ചായ ഫിക്സ് ചെയാന്‍ കല്‍പ്പന.  എന്നാ പിന്നെ ഇപ്പൊ നിന്നെ കേറി ഫിക്സ് ചെയാം, എന്ന് നാലും നാലും എട്ടു ബുക്ക്‌ വായിച്ച തോലികട്ടി സജ്സ്റ്റ്‌ ചെയ്തു.

ഓ...ഹെമിംഗ്‌വേ....ഇപ്പോള്‍ ആണോ വായിക്കുന്നത്, ഇരുപതില്‍ അധികം ഹേമന്തം വെയിസ്റ്റ്‌ ആയതില്‍, എന്‍റെ ആഗാതമായ വേദന അറിയിച്ചു കൊള്ളുന്നു, കുഞ്ഞേ എന്ന്  ഗദ്ഗദം പങ്കു വെച്ച്.  

തീക്ഷ്ണമായ നോട്ടത്തിന്‍റെ തീവ്രത, ചുണ്ടിലെ ചിരി കുറച്ചു.  അടുത്ത മൂന്നു മിനിറ്റ് മുതല്‍ പത്തു മിനിട്ട് വരെ ഉള്ള കാലം, മ്രഗനയനി, നീചന്‍ന്‍റെ മുന്നില്‍ അനാവ്ര്ത ആയി.

കൊതുംബ് വള്ളം,  മൈസൂര്‍ കൂയംബൂ യൂന്നിവേര്സിറ്റി ലക്ഷ്യം ഇട്ടാണ്  നാവിഗേറ്റ് ചെയപെടുന്നത്.  വലയില്‍ കുടുങ്ങിയ അംഗ്രേസിയില്‍ Phd എന്ന പട്ടം, വലിച്ചു അടുപ്പിച്ചു കൊണ്ട് ഇരിയ്ക്കുന്നു, യേത് നിമിഷവം വീഴാവുന്ന ആ, ഒരു വാള്‍ ഇല്ലേ ?  അതെ പോലെ നിക്കുവാണ് ഡോക്കിട്ടര്‍ പട്ടം.

കിംഗ്‌ ലിയര്‍ സംഭവിച്ചു, അതിന്‍റെ ലാസ്റ്റ്‌ വരികളില്‍ വീരസ്വര്‍ഗം പ്രാപിച്ച   ഭാഷയാണ്‌ അംഗ്രേസി.  അതിനു ശേക്ഷം ഉള്ളത് എല്ലാം മരിച്ചതിന്‍റെ പ്രേതങ്ങള്‍ മാത്രം. ഈ മാതിരി എന്തോ ഡയലോഗ്,  ഫിറ്റ് ചെയ്തു നീചന്‍ പിടിച്ചു നിന്ന് കാണണം.  കാരണം, സംഘര്‍ഷം, മാളത്തില്‍ നിന്ന് അനായാസേന പുറത്തു ഇറങ്ങുന്ന പാമ്പിനെ പോലെ ഇഴഞ്ഞു ഇറങ്ങി അപ്രതീക്ഷമായി.

ഇംഗ്ലീഷ്നെ കൊല്ലല്‍ എന്നത്, ചായ് കോപ്പ  കടന്നു, ജീവിതം മൊത്തം  ബസു കാക്കാന്‍ വിധിയ്ക്കപെട്ട സിമെന്റ്റ്‌ ബെഞ്ചില്‍ എത്തി. അവസാനം, ചര്‍ച്ച നീണ്ടു, അരസിക്കരെ മുതല്‍ മൈസൂര്‍ വരെ ഉള്ള പാതകള്‍ക്ക് ഇരുവശവും ഇംഗ്ലീഷ് ലിറ്റ്‌രേചര്‍ വാരി വിതരികോണ്ട്, ചുകന്ന കളര്‍ കെ എസ് ആര്‍ ടീ സി കുതിച്ചു പാഞ്ഞു.

ഇംഗ്ലീഷ് ഭാഷയുടെ മൃതസന്ജീവിനിയെ ഭദ്രമായി മൈസൂര്‍ ഇറക്കി വെച്ച്, ഒരു വട്ടം കറങ്ങിയപ്പോള്‍ തന്നെ, സുല്‍ത്താന്‍ ബത്തേരി  വഴി കോഴികോട് സൂപ്പര്‍ ഫാസ്റ്റ്‌ വന്നു, ചുണ്ട് കടിച്ചു കാണിച്ചു.  അടുത്ത പ്രലോഭനം.

സുല്‍ത്താന്‍ബത്തേരി ബസ്‌ കണ്ടോ, അതോ, യാത്ര ബോര്‍ അടിച്ചോ...എന്തോ ഒന്ന്.  അതില്‍ കേറി വയനാടില്‍ തിരിച്ചു  എത്തി.  

(എന്തിനു എത്തി എന്നത് ഇന്നും അവ്ശേക്ഷിയ്ക്കുണ്ണ്‍ ചോദ്യം.)

Comments

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...