Skip to main content

പന്നി മുതല്‍ ആനയെ വരെ നേരിടാന്‍....................., ഇതാ ഒരു സൊലൂഷന്‍... :)

ഒരു വയനാടന്‍ യാത്രയില്‍, പാമ്പുകളെ തപ്പി പോയപ്പോ എടുത്ത കണ്ട ഒരു സംഭവം.  കാട്ടിന്‍റെ അടുത്ത് ഉള്ള സ്ഥലത്ത് കണ്ട സംഭവമാണ് ഇത്.  പന്നി, ആന തുടങ്ങിയവ വരുമ്പോ, അതുങ്ങളെ പേടിപ്പിച്ചു ഓടിയ്ക്കാന്‍, ആന്‍ഡ്‌ നാട്ടുകാര്‍ക്ക്‌ മുന്നറിയിപ്പ്നു വേണ്ടി ഉള്ള സാധനം ആണ് ഇത്.


താഴെ ഉള്ള കല്ലില്‍ (താഴെ ആ പുല്ലിന്‍റെ ഇടയില്‍ ഒരു കല്ല്‌ ഉണ്ട്), അല്ലെങ്ങില്‍, മുകളില്‍ ഉള്ളതില്‍ ഒരു പടക്കം ഫിറ്റ്‌ ചെയ്തിട്ടുണ്ടാവും.

താഴെ ഉള്ള പടത്തില്‍, രണ്ടു കബികള്‍ കാണുന്നില്ലേ ?  അതു അങ്ങ് നീണ്ടു, അതിര്‍ത്തി മൊത്തം ഉണ്ടാവും.  ഇടയ്ക്ക്, ഇടയ്ക്ക് ഇതേ പോലെ ഉള്ള പടക്കങ്ങളും.

കാട്ടില്‍ നിന്ന് ഉള്ള അഥിതികള്‍, വരുമ്പോ, അവരുടെ ബോഡി തട്ടി, ഈ കബി എവടെ എങ്ങിലും വലിയും.  അപ്പോള്‍, രണ്ടു സൈഡില്‍ ഉള്ള ഏതുഎങ്ങിലും ഒരു കമ്പ് മാറുകയും, ആയ മുകളില്‍ ഉള്ള കല്ല്‌ താഴെ ഉള്ളതില്‍ വന്നു വീഴും.  ആ ഇംപാക്ട്ല്‍ പടക്കം പൊട്ടും, സൌണ്ട് ഉണ്ടാവും.  ഒന്നുകില്‍ വിസിറ്റിംഗ് വരുന്നവര്‍ക്ക് പേടിച്ചു ഓടാം.  അല്ലേല്‍, ഇത് ഒരു മുന്നറിയിപ്പായി സ്വീകരിച്ചു, നാട്ടുകാര്‍ പാട്ട കൊട്ടുക്ക, വേറെ പടക്കങ്ങള്‍ പൊട്ടിയ്ക്കുക്ക, ഓടുക, തുടങ്ങിയ കലകളില്‍ മുഴുകും.






പടക്കം പൊട്ടുന്ന അവസ്ഥയാണ് താഴെ ഉള്ള പടം.  ഇപ്പൊ ക്ലിയര്‍ ആയല്ലോ ?

Comments

ഭായി said…
നാടൻ ബുദ്ധി. പക്ഷെ കിടുക്കൻ :)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

കൃഷ്ണാ നീ ബേഗനേ ബാരോ

ഏറ്റവും പോപ്പുലർ ആയ പാട്ടുകളിൽ ഒന്നാണ്  കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കന്നഡ പാട്ട്.  പലപ്പോഴും, ആൾക്കാർ അതിലെ ചില വരികൾ പാടി നിർത്തും, ചിലർ  വരികൾ മിക്സ് ചെയ്തു പാടും.  ഒരു സുഹൃത്ത് ഈ പാട്ട് തെലുങ്കാണ് എന്നാണു കരുതിയത് എന്നറിഞ്ഞപ്പോൾ, മമത അത് തിരുത്തി, കന്നഡയിൽ ഉള്ള ഉച്ചാരണം ശരിയാക്കാൻ ഹെല്പ് ചെയ്തു.  അതിനു വേണ്ടി, ഞാൻ ഈ പാട്ട് എടുത്തു, അതിനെ മാക്സിമം കറക്റ്റ് ആയി ടൈപ്പ് ചെയ്തു, പലതവണ മമതയെ വായിച്ചു കേൾപ്പിച്ചു, ഇങ്ങനെ ഒരു ഡോക്യുമെന്റ്  ഉണ്ടായി.  കൂടെ മലയാളം അർത്ഥം കൂടെ ചേർത്തു . യേശുദാസ് പാടിയ വേർഷനിൽ വരെ കന്നഡ വാക്കുകളുടെ  ഉച്ചാരണം തെറ്റാണ്. കാലാകാലങ്ങളായി പാടി പ്രചരിപ്പിച്ച പലരും കന്നട ഭാഷ അറിയാത്തവർ ആയതു കൊണ്ട്, അതിന്റേതായ തെറ്റുകുറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട് . ഹരിഹരദാസ എന്ന ഭക്തി മൂവ്മെന്റിൽ  വളരെ സജീവമായിരുന്ന വ്യാസതീർത്ഥ സ്വാമിയാണ് (അദ്ദേഹത്തിനു വ്യാസരാജ എന്നും പേരുണ്ട്) ഈ പാട്ടിനു പിന്നിലുള്ളത്.  കൃഷ്ണനെ ഒരു കുട്ടി ആയി അല്ലെങ്കിൽ ഒരു കൂട്ടുകാരൻ ആയി കണ്ടു, ഇന്ന ഇന്ന വസ്ത്രങ്ങൾ , ആഭരണങ്ങൾ ഇട്ടു കൊണ്ട് വാ കൃഷ്ണാ എന്നാണു ഈ വരികള...

വസ്ത്ര ശേഖരണം

" ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങള്‍, പഴയ വസ്ത്രങ്ങള്‍, തുടങ്ങിയ തുണിത്തരങ്ങള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു ? കേരളത്തില്‍ നാലഞ്ച് ഇടങ്ങളിലായി അവയൊക്കെ ശേഖരിച്ച് വളരെ അത്യാവശ്യമുള്ളവരിലേക് കെത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്നു. ശ്രീമതി മൈനാ ഉമൈബാന്‍ ആണ് ഈ ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. നമ്മളില്‍ എത്ര പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കാനാവും? എവിടെ ശേഖരിക്കണം ? എങ്ങിനെ / ആര്‍ക്ക് വിതരണം ചെയ്യണം ? അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു." പണ്ട്  വിശാലന്‍പറഞ്ഞ പോലെ, വൃത്തം വ്യകരണം എല്ലാം ഒപ്പിച്ചു അക്ഷര തെറ്റ് ഇല്ലാതെ ഞാന്‍ എങ്ങനെ ഒരു പാരഗ്രാഫ്‌ ഒപ്പിച്ചു എന്ന് ആരും അന്തം വിടണ്ടാ.  അത് നമ്മുടെ മനോജ്‌ ദി നിരക്ഷരന്‍ ഇറക്കിയ ബസ്സ്‌ കോപ്പി പേസ്റ്റ് എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു ചൂണ്ടിയ്താ. ബസ്സ്‌ ദാ... ഈ ബസ്സ്‌ സ്റ്റാന്‍ഡില്‍ കിടക്കുന്നു. അത് പ്രകാരം, ബംഗ്ലൂര്‍ മാവട്ടത്തില്‍കുറച്ചു ഏരിയ ഞാന്‍ കവര്‍ ചെയാന്‍ പ്ലാന്‍ ഉണ്ട്.  ഈ വരുന്ന ഞായറാഴ്ച (18th July 2010) താഴെ കാണുന്ന schedule അനുസരിച്ച്,  ഉപയോഗിക്കാതെ കിടക്കുന്ന വസ്...