അഴിമതി എന്നത്, നേരിട്ടോ അല്ലാതെയോ അതിന്റെ ഫലങ്ങള്‍ അനുഭാവിയ്ക്കന്നവര് ആണ് നമ്മള് എല്ലാം. വളരെ ചുരുക്കം ആള്കാര് അതിന്റെ നല്ല സൈഡ് എന്ജോറയി ചെയ്ന്നത് ഒഴിവാക്കിയാല്‍, ബാക്കി എല്ലാവരും, അതിന്റെ തിക്ത ഫലം ആണ് അനുഭാവിയ്ക്കുന്നത്.
ഇതിനെ ഒരു രാത്രി കൊണ്ട് തുടച്ചു മാറ്റാമോ ? ഇല്ല. പക്ഷെ, വളരെ നല്ല ഒരു മാറ്റം, അത് ഉറപ്പു.
പുതിയ തലമുറകളില്‍, ഈ സമരങ്ങള്‍ വളരെ നല്ല ഒരു ഇമ്പാക്ക്റ്റ് ഉണ്ടാകും എന്നും തോന്നുന്നു. എന്റെ സ്കൂള്‍ കാലത്തെ ഓര്‍മ്മകളില്‍ കണ്ട സമരങ്ങള്‍ക്ക് ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുന്നതും, പോലീസ്കാരെ കല്ല് ഏറിയുന്നത് മുതല്‍ ഉള്ള ആക്റ്റിവിറ്റികള്‍ മാത്രേ ഓര്‍മ്മ ഉള്ളൂ.
നമ്മള് വോട്ടു ചെയ്തു, നമ്മടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനും മറ്റും പറഞ്ഞു അയച്ചിട്ടുള്ള നേതാക്കള്‍, അധികാരം കിട്ടുന്നതോടെ, പാര്‍ടി തലപ്പത് ഉള്ളവര്‍ അല്ലേല്‍ പണം പറയുന്നത് അനുസരിച്ച് മാത്രംജീവിയ്ക്കുന്നവര് ആയി തീരുന്നു. സൊ, ഇവര്ടെ കയ്യില്‍ നിന്ന് തിരിച്ചു എടുത്തു/അല്ലേല്‍ നമ്മക് വേണ്ട രീതിയില്‍ ഇവരെ ഫോര്‍സ്സ് ചെയ്തു ഇവരെ കൊണ്ട് ജോലി ചെയിഇകണം. അതിനു ഉള്ള ഒരു വഴിയാണ് ഈ സമരം.
ഈ സര്‍ക്കാര്‍, ഇത്തരം ഒരു നിയമം പാസ്കായാല്, അതിനെ കോടതിയില്‍ നേരിടാം എന്നത്, കതിര്നു മേല്‍ വളം വെയ്ക്കുക്ക/വളഞ്ഞു മൂക്ക് പിടിയ്ക്കുക എന്നത് പോലെ ആണ്. അല്ലേല്‍, ഫസ്റ്റ് ഉവ്വാവ് വരട്ടു, വന്നു കഴിഞ്ഞു ചികിത്സചു മാറ്റാം എന്നത് പോലെയാണ്.
വേറെ ചിന്തകള്‍ കണ്ടിട്ടുള്ളത്, നാളെ വേറെ ഒരാള്‍ ഇതേ പോലെ ഫുഡ് അടിയ്ക്കാതെ കിടന്നു സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയുംമോ എന്നത് ആണ്. വേറെ ഒരാള്‍, അല്ലെങ്ങില്‍, ഇതേ അന്ന ഹസാരെ, വേറെ ഒരു സില്ലി പ്രോബ്ലം കൊണ്ട് വന്നാല്‍, ജനം ഈ സപ്പോര്‍ട്ട് കൊടുക്കുമോ ? ഇല്ല.
പിന്നെ, ഇവിടെ ശക്തിയാവ്ന്നത്/ഭീക്ഷണിയാവുന്നത്, ഒന്നോ കുറച്ചു പേരോ നിരാഹാരം കിടക്കുന്നത് അല്ല. അവര്‍ക്ക് രാജ്യതു മൊത്തം കിട്ടുന്ന സപ്പോര്‍ട്ട് ആണ് സര്‍കാരിന് ഉള്ള ത്രറ്റ്. സൊ, സെന്‍സ് ഇല്ലാത്ത കാര്യംതിനു വേണ്ടി ആര് നിഹാരം കിടനാലും, ജനം അനങ്ങില്ല.
ഒരു ഗോക്രിയോ, ഒരു ബിഷപ്പോ, ഒരു മൊല്ലാക്കയോ പറഞ്ഞാ ഇളകുന്ന ടൈപ്പ് ആള്കാര് ഉണ്ട്. പക്ഷെ ഞാന്‍ ഇപ്പോള്‍ എന്റെ ചുറ്റും നോക്കുമ്പോള്‍ കാണുന്നത് അങനെ ഉള്ള ഒരു ആള്കൂടം അല്ല. ഇവിടെ ജാതി, പാര്‍ട്ടി, മത ചിന്തകള്‍ ഇല്ല. കൂട്ടാതെ, വളരെ സെല്‍ഫിഷ് ആയി, വേറെ ഒരു കാര്യംത്തിലും ഇട പെടാത്തവര്‍ വരെ ഈ ഒരു സമരത്തിന് വേണ്ടി ഇറങ്ങുന്നു.
ഡെയിലി, ഈ മൂവ്മെന്റ്നെ സപ്പോര്‍ട്ട് ചെയ്തു മിനിനം ഒരു ജാഥ എങ്ങിലും ഞാന്‍ കാണുന്നു. ഇത്രേം ആള്കാരെ ഒരുമിച്ചു ഇളകാന്‍ ഗോക്രി ടൈപ്പ് ആള്കാര്ക്ക് കഴിയില്ല. അതിനു ഈശോയോ, കൃഷ്ണനോ നേരിടു വരണം.
സമാധപരമായി, ഇത്രേം വലിയ ഒരു സമരം, ഇതേ പോലെ പല ടൈപ്പ് ആള്കാര്, ഒരേ ലക്ഷ്യംതിനു വേണ്ടി സമരം നടത്തിയത് 1947നു മുന്‍പ് ആയിര്ക്കും.
നന്ദിഗ്രാമില്‍ കണ്ടില്ല, ഗുജറാത്തില്‍ കണ്ടില്ല, അവിടെ കണ്ടില്ല, ഇവിടെ കണ്ടില്ല (ഹസാരെ അലെങ്ങില്‍, ഇതേ പോലെ ഒരു പ്രതികരണം) എന്നത് വളരെ സില്ലിയാണ്. ജനം പ്രതികരിയ്ക്കണം എങ്കില്‍, ഒന്നുകില്‍ അവര്ക് നേരിട്ട് ആ പ്രശനം കണ്ടു, അനുഭവിച്ചു ആ വിഷമം അറിഞ്ഞവര്‍ ആയിരിയ്ക്കണം. അല്ലെങ്ങില്‍, ആ ഒരു വിഷയത്തെ പറ്റി, ജനത്തെ അത്രേ ബ്രയിന്‍ വാഷ് ചെയ്തു മോടീവ്വ് ചെയിക്ക്ണം. പക്ഷെ അഴിമതി - അത് ഇന്ത്യ മൊത്തം, എല്ലാ നിലകളിലും ഉള്ളതാണ്. ഏറ്റവും കൂടുതല്‍ ആള്കാരെ ബാധിയ്ക്കുന്ന, ബാധിച്ച പ്രശനം ആണ് ഇത്. സൊ, ഇതിനു സപ്പോര്‍ട്ട് കൂടും.
അണ്ണാ ഹാസരെ എന്നാ ആള് പണ്ട് ആര് എസ് എസ് ആയിരുന്നോ, ഇപ്പൊ ആണോ എന്നത് അല്ല പ്രശനം. ഈ ഹസാര്യ്ക് പകരം, ആര് ഇത് ചെയ്താലും ഇതേ സപ്പോര്‍ട്ട് കിട്ടും. കൊല്ലും, കൊലയും നടത്തിയ മാഫീയകാര്/ചെമ്പല്‍ കൊള്ളകാര്‍ നമ്മളെ ഭരിച്ചിട്ടില്ലേ ? അധോലോക നേതാകാള് രാഷ്ട്രീയത്തില്‍ അഭയം തേടുമ്പോള്‍ കൂടെ പോകാന്‍ ആള്കാര് ഉണ്ടായിട്ടില്ലേ ? സൊ, ഇന്ന് ക്രിമിനല്‍ ബാക്ക്ഗ്രൂണ്ട് ഇല്ലാത്ത ഒരാള്ടെ പുറകില്‍ അണിനിരക്കുമ്പോ ഇത്ര ടെന്‍ഷന്‍ ആവാന്‍ എന്താ ഉള്ളത് ?
കൊക്കകോള, ലേമാന് സഹോദരങ്ങള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പേരുകള്‍ എന്തിന്റെ എങ്ങിലും പുറകില്‍ കൊണ്ട് കെട്ടി, ചുമ്മാ അതിനെ വെറുക്കുക, പേടിയ്ക്കുക ഒരു ഹോബിയാണല്ലോ. അത് പോലെ, സില്മ്മാ കഥ/ഫിക്ഷന്‍ പോലെ, ഈ സമരം 2G സ്കാം അല്ലേല്‍ വേറെ എന്ത് എങ്ങിലും മറയ്ക്കാന്‍ ഉള്ള പുകയാണ് തുടങ്ങിയ ഡയലോഗുകള്‍, അവ ഇന്നും ജനം വിശ്വസിയ്ക്കും എന്ന ധാരണ, പൊതു ജനത്തെ ഇന്നും കഴുതയായി ആണ് മിക്കവാരും കരുതുന്നത് എന്നതിന് തെളിവാണ്.
ഒന്നോ രണ്ട്ടോ, അതോ പത്തോ സ്കാം മറയ്ക്കാന്‍, ഇതേ പോലെ ഒരു ആത്മഹത്യ ചെയാണോ ? ഏതെങ്കിലും കള്ളന്മാര് ഇതേ പോലെ ഒരു വഴി കണ്ടു പിടിയ്ക്കുമോ ? സ്കാം മറയ്ക്കാന്‍ ആണ് ഉന്നം എങ്കില്‍, എവിടെ എങ്ങിലും ഒരു വര്‍ഗീയ് കലാപം/യുദ്ധം ഉണ്ടാകുന്നത് അല്ലെ കൂടുതല്‍ ലാഭകരം ? ചിലവു തുച്ചം..എല്ലാ കൊല്ലവും/ഇലക്ഷനും എല്ലാവര്കും പ്രോഫിറ്റ് കിട്ടുകയും ചെയും. അതിന്റെ ചിലവ് എന്ന കണക്കില്‍ കൂടുതല്‍ അഴിമതി കാണിയ്ക്കുകയും ചെയാം.
നാളെ ഈ ബില്‍, ജനങ്ങള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ നടപ്പില്‍ വന്നു എന്ന് കരുതുക. അപ്പോള്‍ കാണാം, ഈ ബില്ലിന്റെ അവകാശം പറയാന്‍ ആള്കാര് Q നില്‍ക്കുന്നത്.
വേറെ ഒരു മെയിന്‍ പ്രശനം കേള്‍ക്കുന്നത്, ബി ജെ പി ഇത് അങ്ങ് ഹൈജാക്ക് ചെയും എന്നാണ്. 2G സ്കാം മറയ്ക്കാന്‍ ആണ് ഇത് എന്ന് പറയുന്ന പോലെ ഉള്ള ഒരു കോണ്സിപ്ര്സി തിയറി ആണ് ഇതും. ബി ജെ പി, അല്ലെങ്ങില്‍ വേറെ ആരെങ്ങിലും ഇതില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നു എന്ന് തോന്നിയാ, ഇപ്പൊ കൂടെ ഉള്ള ജനം തന്നെ തിരിഞ്ഞു കുത്തും. ഉറപ്പു.
മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ഈ സമരം ഒരു അടിയാണ്. ഇത് വരെ, ഇത്ര പെട്ടന്ന്, ഇത്രേം വലിയ ഒരു ജനകൂട്ടത്തെ(അതും, ഇതേ പോലെ പല ജാതി/മത/പാര്ട്ടികാരെ) അണിനിരത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ കൊതി കുറവ്, പേടി എന്തായാലും ഉണ്ടാവും. ഉണ്ടാവണം.
ഈ സമരത്തെ എന്ന് സര്‍ക്കാര്‍ ബലം ഉപയോഗിച്ചു അടിച്ചു അമര്താന് നോക്കുന്നോ, അന്ന് ഇവിടെ രാജ്യം മൊത്തം വിപ്ലവം (ഒര്‍ജിനല്‍) പൊട്ടി പുറപെടും.
Comments
ഇത്രയും മുകളില്‍ എഴുതിയ ആഷ്ലി തന്നെ ബില്ലിനെ ഇഴകീറി പരിശോദിച്ചിരുന്നോ എന്നെനിക്ക് സംശയമുണ്ട്! ഈജിപ്തിലെ ഫേസ് ബുക്ക് ആന്തോളത്തിനു കിട്ടിയ അതെ പ്രതികരണമായേ, യുവജനം ഈ സമരത്തെ ഏറ്റെടുത്തതായി കാണാവൂ. വെളിച്ചമുള്ളയിടത്ത് ഈയാംപാറ്റകള്‍ ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവീകം. ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഊര്‍ജ്ജമാണിത്, തനിയെ കൊഴിഞ്ഞ് പോകും!!
ഇപ്പൊ ഫുള്‍ ഡീസെന്റ് ആയി ട്ടാ.
റിസ് : ഇതിന്റെ മറുപടി ഞാന്‍ ഗൂഗിള്‍ ബസ്സില്‍ പറഞ്ഞത് ആയത് കൊണ്ട്, റിപ്പീറ്റ് ചെയ്നില്ല.
പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു. അണ്ണാ ഹസാരെ ഒരു കള്ളനാണയം ആണെന്ന് അങ്ങേര് തെളിയിച്ചു. ഇത് കൂടാതെ ഈ നടക്കുന്ന ചുമ്മാ സമരങ്ങള്‍ കണ്ടപ്പോ നമ്മുടെ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ ( ഏകവചനമല്ല ബഹു തന്നെ പറയണം ) ഒക്കെ ഓര്‍ത്തു ഞാന്‍ . എന്റെ വേദന ഒരു പോസ്ടായി മാറി. ടൈം കിട്ടുമ്പ വായിക്കൂ. വിലപ്പെട്ട അഭിപ്രായങ്ങള്‍ പറയൂ
http://itsmyblogspace.blogspot.com/2011/10/blog-post_21.html
http://itsmyblogspace.blogspot.com/2011/08/blog-post_18.html