Skip to main content

രാജവെമ്പാല - ദി റിയല്‍ കിംഗ്‌.







ഹൂശ്, ഇതാണ് മക്കളെ, രാജ വെമ്പാല.  ഒരു കടിയില്‍ (കൊത്തില്‍ )ഏറ്റവും അധികം വിഷം ഉള്ള കുത്തി വെയ്ക്കുന്ന പാമ്പ്. വിഷത്തിന്റെ അളവ് കൂടുന്നത് കൊണ്ട്, മരണം വളരെ പെട്ടന്ന് നടക്കും. കടിച്ചാല്‍, 8 sec മുതല്‍ മാക്സിസ്മം 20 മിന്ട്ടു വരെ ഗൂഗിള്‍ ബസ്സ്‌ ചെയാം, ചാറ്റ് ചെയാം, എസ് എം എസ് അയയ്ക്കാം. അത് കഴിഞ്ഞാ കണക്ഷന്‍ കട്ട് ആവും. പിന്നെ ലൈഫില്‍ ഇത് ഒന്നും ചെയാന്‍ പറ്റില്ല.


ഇവന്റെ ഭക്ഷണം, വേറെ പാമ്പുകള്‍, വിഷം ഉള്ളതും, ഇല്ലാത്തതും ആശാന്‍ കഴിയ്ക്കും.  ലൈഫില്‍ സെറ്റില്‍ ആവുകയാണേല്‍, സ്വന്തമായി കൂട് ഉണ്ടാക്കി ലൈഫില്‍ സെറ്റില്‍ ആകണം എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഏക ഇനം പാമ്പ്.  ബാക്കി എല്ലാ പാമ്പുകളും  വേറെ ആരുടെ എങ്ങിലും കൂട്, മാളം അടിച്ചു മാറ്റിയാണ് താമസം.  ഗുണ്ടകള്‍ !!


ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് തായിലാന്‍ഡില്‍ ആണ്.  അവിടെ മാത്രേ, ഇതിനു ഉള്ള പ്രതി വിഷം ഉള്ളൂ എന്നാണ് കേട്ടത്.  പക്ഷെ, അവിടെ തന്നെ, ഈ പാമ്പിന്റെ കടി കിട്ടിയവര്‍ രക്ഷ പെട്ട ചരിത്രം വളരെ ചുരുക്കം.  കാരണം, കടി കിട്ടിയ ശേക്ഷം ചികിത്സ കിട്ടാന്‍ ഉള്ള കാലതാമസവും, പിന്നെ, ആകെ വളരെ കുറഞ്ഞ ഒരു ടൈം ഫ്രെയിമേ ഉള്ളൂ, മരുന്ന് കൊടുക്കാന്‍.


പറശ്ശിനിക്കടവ് പോയപ്പോ, പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ട്രത്തില്‍ പോയി.  അവിടെയാണ് അളിയനെ കണ്ടത്.  മുകളില്‍ പറഞ്ഞ വിവരങ്ങള്‍, അവിടെ ഡെമോ നടത്തിയ ആള്‍ പറഞ്ഞ വിവരങ്ങള്‍ ആണ് ഇവ(വേരിഫൈ ചെയ്തിട്ടില്ല).  ഡെമോ എന്ന് വെച്ചാ, ഈ അളിയനെ വെച്ച് ഉള്ള ഡെമോ അല്ല.  ബാക്കി, സാധു പാമ്പ്കളെ വെച്ച് ഉള്ള ഡെമോ.  ഇവന്‍, ഒരു കൂട്ടില്‍, എസി എല്ലാം വെച്ച് ഗ്ലാമറില്‍ കിടക്കുവാ.


പ്ലീസ് നോട്ട് : ഫോട്ടോയില്‍ കാണുന്ന, ആ എഴുത്ത്  ഉണ്ടല്ലോ, അത് ഫോടോ എടുത്ത ആള്‍ ഇട്ട വാട്ടര്‍ മാര്‍ക്ക്‌ ആണ്, അല്ലാതെ പാമ്പിന്റെ പേര് വെണ്ടയ്ക്കാ ഫോണ്ടില്‍ എഴുതി വെച്ചിരിയ്ക്കുന്നത് അല്ല.

പരാക്രമ വീഡിയോ, ഇവിടെ കിട്ടും :
http://www.youtube.com/watch?v=bntXCpXrdpo


http://www.youtube.com/watch?v=bntXCpXrdpo

Comments

Ashly said…
ലിങ്ക് വര്‍ക്ക് ചെയുന്നില്ല, പാഞ്ചാലി.
Anita Jeyan said…
LOL
njan vicharichu aa padathinde thaazhe ullathu paambinde email id aayirikkum nnu !
Kidu write up , as usual !
Paambinde snap mobile il eduthathano ?
Ashly said…
:) അല്ല, അനിത, എന്റെ കാനോണ്‍ ക്യാമറയില്‍ എടുത്തത്‌ ആണ്. അവിടെ ലൈറ്റ് കുറവ്‌ ആയിരന്നു, കൂട്ടാതെ, ഗ്ലാസിന്റെ ഉള്ളില്‍ ആയിരന് ഈ ചുള്ളന്‍സ്.

പാഞ്ചാലി തന്ന ലിങ്ക് : http://www.youtube.com/watch?v=bntXCpXrdpo
ഇന്നാ ഇതും കൂടി
http://www.youtube.com/watch?v=6D8cr29xPV0&feature=related
കവിത എഴുതിയാലും കുഴപ്പമില്ല, ഇമ്മാതിരി പടംസ് ഇടല്ലേ!!
രാജകീയമായി.
Anonymous said…
ഇതൂടെ കാണൂ

http://www.youtube.com/watch?v=x1XglI9kxtE
അമ്പടാ മുടിഞ്ഞ വിഷമാണെങ്കിലെന്താ ഒടുക്കത്തെ ഗ്ലാമറല്ലേ പഹയനു?

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...