ഹൂശ്, ഇതാണ് മക്കളെ, രാജ വെമ്പാല. ഒരു കടിയില്‍ (കൊത്തില്‍ )ഏറ്റവും അധികം വിഷം ഉള്ള കുത്തി വെയ്ക്കുന്ന പാമ്പ്. വിഷത്തിന്റെ അളവ് കൂടുന്നത് കൊണ്ട്, മരണം വളരെ പെട്ടന്ന് നടക്കും. കടിച്ചാല്‍, 8 sec മുതല്‍ മാക്സിസ്മം 20 മിന്ട്ടു വരെ ഗൂഗിള്‍ ബസ്സ് ചെയാം, ചാറ്റ് ചെയാം, എസ് എം എസ് അയയ്ക്കാം. അത് കഴിഞ്ഞാ കണക്ഷന് കട്ട് ആവും. പിന്നെ ലൈഫില്‍ ഇത് ഒന്നും ചെയാന്‍ പറ്റില്ല.
ഇവന്റെ ഭക്ഷണം, വേറെ പാമ്പുകള്‍, വിഷം ഉള്ളതും, ഇല്ലാത്തതും ആശാന് കഴിയ്ക്കും. ലൈഫില്‍ സെറ്റില്‍ ആവുകയാണേല്‍, സ്വന്തമായി കൂട് ഉണ്ടാക്കി ലൈഫില്‍ സെറ്റില്‍ ആകണം എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഏക ഇനം പാമ്പ്. ബാക്കി എല്ലാ പാമ്പുകളും വേറെ ആരുടെ എങ്ങിലും കൂട്, മാളം അടിച്ചു മാറ്റിയാണ് താമസം. ഗുണ്ടകള്‍ !!
ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് തായിലാന്‍ഡില്‍ ആണ്. അവിടെ മാത്രേ, ഇതിനു ഉള്ള പ്രതി വിഷം ഉള്ളൂ എന്നാണ് കേട്ടത്. പക്ഷെ, അവിടെ തന്നെ, ഈ പാമ്പിന്റെ കടി കിട്ടിയവര്‍ രക്ഷ പെട്ട ചരിത്രം വളരെ ചുരുക്കം. കാരണം, കടി കിട്ടിയ ശേക്ഷം ചികിത്സ കിട്ടാന്‍ ഉള്ള കാലതാമസവും, പിന്നെ, ആകെ വളരെ കുറഞ്ഞ ഒരു ടൈം ഫ്രെയിമേ ഉള്ളൂ, മരുന്ന് കൊടുക്കാന്‍.
പറശ്ശിനിക്കടവ് പോയപ്പോ, പാപ്പിനിശ്ശേരി പാമ്പ് വളര്‍ത്തല്‍ കേന്ട്രത്തില് പോയി. അവിടെയാണ് അളിയനെ കണ്ടത്. മുകളില്‍ പറഞ്ഞ വിവരങ്ങള്‍, അവിടെ ഡെമോ നടത്തിയ ആള് പറഞ്ഞ വിവരങ്ങള്‍ ആണ് ഇവ(വേരിഫൈ ചെയ്തിട്ടില്ല). ഡെമോ എന്ന് വെച്ചാ, ഈ അളിയനെ വെച്ച് ഉള്ള ഡെമോ അല്ല. ബാക്കി, സാധു പാമ്പ്കളെ വെച്ച് ഉള്ള ഡെമോ. ഇവന്, ഒരു കൂട്ടില്‍, എസി എല്ലാം വെച്ച് ഗ്ലാമറില്‍ കിടക്കുവാ.
പ്ലീസ് നോട്ട് : ഫോട്ടോയില്‍ കാണുന്ന, ആ എഴുത്ത് ഉണ്ടല്ലോ, അത് ഫോടോ എടുത്ത ആള് ഇട്ട വാട്ടര്‍ മാര്‍ക്ക് ആണ്, അല്ലാതെ പാമ്പിന്റെ പേര് വെണ്ടയ്ക്കാ ഫോണ്ടില്‍ എഴുതി വെച്ചിരിയ്ക്കുന്നത് അല്ല.
പരാക്രമ വീഡിയോ, ഇവിടെ കിട്ടും :
http://www.youtube.com/watch?v=bntXCpXrdpo
http://www.youtube.com/watch?v=bntXCpXrdpo
Comments
njan vicharichu aa padathinde thaazhe ullathu paambinde email id aayirikkum nnu !
Kidu write up , as usual !
Paambinde snap mobile il eduthathano ?
പാഞ്ചാലി തന്ന ലിങ്ക് : http://www.youtube.com/watch?v=bntXCpXrdpo
http://www.youtube.com/watch?v=6D8cr29xPV0&feature=related
http://www.youtube.com/watch?v=x1XglI9kxtE