Wednesday, February 9, 2011

ഒരു ഉക്രേനിയന്‍ ചിത്ര ബുക്ക്‌.

പണ്ട്, ഒരു ആറു ഏഴു കൊല്ലം മുന്നേ, ജയനഗര്‍ (ബാംഗ്ലൂര്‍) ഭാഗത്ത്‌ കൂടെ നടന്നപ്പോ, റോഡില്‍ വെച്ച് വില്‍ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം കണ്ണില്‍ പെട്ട്.


നടരാജാ സര്‍വീസ്‌, റിവേഷസ് ഗിയര്‍ ഇട്ടു വന്നു നോക്കുമ്പോ, അതില്‍ മൊത്തം കിടിലം പെയിന്‍റിംഗ്കളുടെ ഫോട്ടോസ്. പല ഉക്രേനിയന്‍ മ്യുസിയതില്‍  ഉള്ള പടങ്ങളുടെ ഫോട്ടോസ്. 200/- മറ്റോ കൊടുത്തു ബുക്ക്‌ വാങ്ങി.  ഇപ്പൊ, നാട്ടില്‍ ആണ് ഇതു.  ഇടയ്ക ഇടയ്ക് എടുത്ത് നോക്കും.  കിടിലം പടംസ് ആണ്.


ഈ ബുക്ക്‌, ആരോ ആര്‍കോ ഗിഫ്റ്റ്‌ കൊടുത്തതാണ് എന്ന് തോന്നുന്നു.  കാരണം, ബുക്കിന്റെ ഫസ്റ്റ് പേജില്‍ ഈ കാണുന്ന പോലെ ഒരു എഴുത്ത് ഉണ്ട്.  വായിക്കാന്‍ പറ്റിയിട്ടില്ല.  (വായിക്കാന്‍ അറിയുന്നവര്‍, ഒരു മെയില്‍ വിടണം, പ്ലീസ്.)  ആരോ, ആര്‍കോ സ്വനേഹതോടെ കൊടുത്ത സമ്മാനം, ഇച്ചിരി വില കൊടുത്തു വാങ്ങി വീട്ടില്‍ വെയ്ക്കുന്നതില്‍ വിഷമം ഉണ്ട്.  എങ്കില്‍പ്പോലും അതിലെ പടംസ് കാണുമ്പോ ങാ...ഇവിടെ തന്നെ ഇരിയ്കട്ടെ എന്ന് തോന്നും.


രാജാക്കന്മാരുടെ കാലത്തെ പടം മുതല്‍, രണ്ടാം ലോകമഹായുദ്ധം വരെയുള്ള  ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്ളത്.  എനിക്ക് അധികവും പിടിച്ചത്, രണ്ടാം ലോകമഹായുദ്ധകാലത്തെ പടങ്ങള്‍ ആണ്.


ഈ ബുക്കില്‍ ഉള്ള ചില പടങ്ങള്‍. (ഫോടോ അത്രയ്ക്ക് അങ്ങ് ശരി ആയിട്ടില്ല.)


മുകളില്‍ കാണുന്നതാണ് മുഖചിത്രം.
 ഹാ...ഇത്...ഇത് ഒരു വലിയ പടത്തിലെ, മെയിന്‍ പാര്‍ട് മാത്രമായി ഫോടോ എടുത്തതാ.  പാമ്പോള് അവിടെയം ഉണ്ട്.  പിടിച്ചു കൊണ്ട് പോകുന്ന ചേച്ചിയ്ടെ ചിരി, പുറകിലെ അമ്മായി വഴക് പറയുന്നത്...പിന്നെ ഈ പടത്തിലെ ബാകി കാര്യംങ്ങള്‍ (ഒരു ചന്തയാണ് ബാകി ഉള്ളത്.) എല്ലാം കൂടെ ഒരു പടം ആണ് ഇത്.


 ഹോ...ഇത് ശരിയ്കും കിടിലന്‍ ആണ്. 
 ശരിയ്കും...സത്യംമായിട്ടും,  ഈ വായി നോക്കി പെണ്ണിനോട് എനിക്ക് പ്രേമം തോന്നി
ഇത് കുറേ കഥകള്‍ പറയുന്ന  പടം ആണ്.  അച്ഛന്‍ യുദ്ധം കഴിഞ്ഞു വീട്ടില്‍ മടങ്ങി വന്ന സീന്‍.  കൊറേ കഥകള്‍ ഈ പടത്തില്‍ നിന്ന് വായിച്ചു എടുക്കാം.  


 ഈ പടത്തില്‍, വേറെ ഒരു കഥ ഉണ്ടാകാം.

അച്ഛന്‍ ഇനി വരില്ല എന്ന് പറയാന്‍ വന്ന അച്ഛന്റെ സുഹുര്ത്‌ ആണ് അത്. അത് കേട്ട്‌, പ്രതികരിയ്ക്കാന്‍ കഴിയാത്ത അമ്മ. (അമ്മയ്ടെ മുന്നില്‍ ഉള്ള ഒഴിഞ്ഞ കസേര അത് അല്ലെ കാണിയ്ക്കുന്നെ ?)

യുദ്ധം, അത് നടത്തുന്നവര്‍, ഈ ലോകം - ഇവയോട് വെറുപ്പ് നിറഞ്ഞ നോട്ടം, ആ മകന്റെ മുഖതു കാണാം. ദുരന്തനിനു കിട്ടിയ ഗവര്‍ന്മേന്റ്റ്‌ സഹായം, ഒരു പേപ്പര്‍ ആയി അവന്റെ കയ്യില്‍. വേണമെങ്ങില്‍, അച്ഛന് പകരം മകന് യുദ്ധത്തില്‍ ചേരാം എന്നുമായിര്കാം അത് :(

ഭാവിയെ ഫേസ് ചെയാന്‍ മടിച്ചു, തന്റെ പാവകുട്ടികളുടെ ലോകത്തേയ്ക്ക് സ്വയം ഒളിയ്ക്കാന്‍ ശ്രമിയ്ക്കുന്ന മകള്‍.

ഇനി ഇത് ഒന്നും അല്ല, അച്ഛന്‍ തന്നെയാണ് വന്നത് എങ്ങിലും, ടോട്ടല്‍ പടം, ആള്കാരുടെ എക്സ്പ്രസ്സ്‌ഷന്‍, ഇതിനു(മുകളില്‍ പറഞ്ഞതിനു) വളരെ അടുത്ത് നില്ല്കുന്ന ഒരു കഥ തന്നെയാണ് പറയുന്നത്.

മനസിനെ ഉലയ്ക്കുന്ന ഒരു ചിത്രം ആണ് ഇത്. യുദ്ധം കാണിയ്ക്കാതെ തന്നെ, അത് ഒരു സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തം ആണ് ഇത്. ഒത്തിരി ഇഷ്ട്ടമായതും, പക്ഷെ കാണാന്‍ വിഷമം ഉണ്ടാക്കുന്നതുമായ ഒരു പടം.
ഈ പടത്തിലെ, അമ്മയുടെ കസേരയ്ക്ക് പിന്നില്‍ ഒളിച്ചു നില്‍ക്കുന്ന മോള്‍ടെ, കുറച്ചു ക്ലോസ് അപ്പ് പടം ആണ് താഴെ. ആപ്പിള്‍ പോലെ സുന്ദരിയായ നേഴ്സ്.  ജീവസ് തോന്നിയ്ക്കുന്ന പടം
 ലെനിന്‍ ഇല്ലാതെ, ഒരു കാലഘട്ടത്തിലെ റഷ്യന്‍/ഉക്രേനിയന്‍ പടങ്ങള്‍ പൂര്‍ണമല്ല.ഈ താഴെ ഉള്ള പടം കാണുമ്പോ, രാമായണത്തില്‍, ഭരതന്റെ അമ്മയ്ക്ക് കുടില ബുദ്ധി ഉപദേശിച്ചു കൊടുക്കുന്ന ആ സീന്‍(കൈകേയി-മന്ഥര)  ആണ് ഓര്‍മ്മ വന്നത്.

അപ്ഡേറ്റ് :  ആ ഫസ്റ്റ് പടം ഇല്ലേ, ബുക്കിന്റെ തുടക്കത്തില്‍ എഴുതിയ നോട്ട്.  അത് ട്രന്സിലെറ്റ്‌ ചെയ്തു കിട്ടി.  ഗൂഗിള്‍ ബസ്സില്‍ ഉള്ള ഒരു ഫ്രണ്ട വഴി.  ഇതാണ് അതില്‍ എഴുതിയിരിയ്ക്കുന്നത്.

"Doctor Shenkar with best wishes from Valentina Shevchenko".  
എഴുതിയ ഭാഷ റഷ്യന്‍.
Post a Comment