Skip to main content

പെയിന്റര്‍ കുഞ്ഞാപ്പു - ഈ പോസ്റ്റിന്റെ നാഥന്‍!

ഒരു ദേശത്തിന്റെ കഥ പണ്ട് വായിച്ചപ്പോഴും ഇപ്പഴും ചിരി വരുന്ന ഒരു രംഗം ആണ്  പെയിന്റര്‍ കുഞ്ഞാപ്പു അടുക്കളയില്‍ തന്‍റെ കരവിരിത് പ്രകടിപ്പിച്ചത്.  അന്നേ ഞാന്‍ ഒരു കുഞ്ഞാപ്പു ഫാന്‍ ആണ്.  പക്ഷെ എന്റെ കഴിവ്‌ തെളിയിക്കാന്‍ ഒരു ചാന്‍സ് ഇപ്പഴാ കിട്ടിയത്.

ഡല്‍ഹി ഓട്ടോ എക്സ്പോ തപ്പി നടന്നപ്പോള്‍ (നെറ്റില്‍) ഒരു സംഭവം കണ്ടു.  വണ്ടിയ്ക് പെയിന്റ് പോയാല്‍ സ്വന്തമായി ടച്ച്‌ അപ്പ്‌ ചെയാന്‍ ഉള്ള ഒരു കിറ്റ്‌.  സ്വന്തമായി തൊട്ടില്‍ ഉണ്ടാകി അതില്‍ കിടന്നു ഉറങ്ങിയ ഞാന്‍ വിടുമോ ?  ഒടനെ ഒരെണ്ണം വാങ്ങി.  എന്നാ പിന്നെ ആ ആക്രമണം കാണുക.

ഇതാണ് കിറ്റ്‌.  ആ ചുമന്ന ബോട്ടില്‍ പിന്നെ കറുത്ത ബോട്ടില്‍ ആണ് കിറ്റില്‍ ഉള്ളത്.  ആ പേസ്റ്റ് എക്സ്ട്രാ ആണ്.  റെഡ്‌ ബോട്ടില്‍ ആണ് പെയിന്റ് മറെത് ടച്ച്‌ അപ്പ്‌ ചെയ്തു ഗും ആക്കാന്‍ ഉള്ള സുനഗ്രഫി.  പേസ്റ്റ് കുറച്ചും കൂടെ ഗും (എന്ന് വെച്ചാല്‍ ഗും ഗും ആക്കാന്‍ ഉള്ളത്. (അത് പയറ്റി വെടി കൊണ്ടു)

വേണ്ട സാധനങ്ങള്‍ :-
1. മുകളില്‍ പറഞ്ഞ കിറ്റ്‌ -  Rs.260/-
2. Top Cut paste.  Rs. 40/-
3. 1000 നമ്പര്‍ Emery പേപ്പര്‍ (must be water proof) Rs.25/-

ഫസ്റ്റ് Step :-

ടച്ച് അപ്പ്‌ ചെയണ്ട ഭാഗം കഴുകി ഉണക്കുക.  ഇതാണ് ഞാന്‍ പെയിന്റ് ചെയാന്‍ പോകുന്ന ഭാഗം.  (ഈ കുഞ്ഞു ഏരിയ ആണോ ഇവന്‍ ഇങ്ങനെ പരിപ്പ് എടുക്കാന്‍ പോകുന്നെ എന്ന ചോദ്യം ഉണ്ടാവും ....എനിയ്ക്ക് അറിയാം...)


ഇനി 1000 നമ്പര്‍ Emery കടല്ലാസ് എടുത്തു ആ സ്ഥലം ലൈറ്റ് ആയി ഒരു പിടി പിടിപിടിയ്ക്കുക.  ഇതാ...ഇതാണ് ആ പേപ്പര്‍.  നമ്മുടെ രഘു അണ്ണനെ പോലെ -  പട്ടാളം ബ്രാന്‍ഡ് ‌.


2nd Step :-

പെയിന്റ് അടിയ്ക്കണ്ട ഭാഗം ഇത് പോലെ മാര്‍ക്ക്‌ ചെയുക.  (ടൈംസ്‌ ഓഫ് ഇന്ത്യ  ബെസ്റ്റ്‌ ആണ്...ഇഷ്ടം പോലെ പടം ഉണ്ടാവും, മുഷിയില്ല.  ;) )


3rd Step :-

ഇനി, ആ കറുത്ത കുപ്പിയിലെ Finishing Solvent എടുത്ത് ഒരു പൂശ് പൂശുക.  എന്നിട് ഒരു ഉണങ്ങിയ തുണി കൊണ്ട് അത് തുടയ്ക്കുക.

രണ്ടു മിനിറ്റു പേപ്പറിലെ പടം എല്ല്ലാം നോക്കി കുലംകുഷം ആയ ചിന്തയില്‍ എര്‍പെടുക.  വൈഫ്‌ വന്നു നോക്കിയാല്‍ പയിന്റ്റ്‌ അടിയില്‍ മുഴുവനും മുങ്ങി നില്ല്കുകയാണ് എന്നാ ഒരു ഫീല്‍ കിട്ടണ്ണം.

4th Step :-

ഇനി, റെഡ്‌ ബോട്ടില്‍ എടുത്തു  ചുമ്മാ അങ്ങ് കീച്ചുക, ഒരു ഒരടി ദൂരത്തില്‍ നിന്ന്.

5th Step :-
പേപ്പറിലെ പടം നോക്കാന്‍ സമയം ഇല്ല, പെയിന്റ് ഉണങ്ങി വരുനതിനു മുംമ്പ് തന്നെ, Finishing Solvent  ഒന്നും കൂടെ അടിയ്ക്കുക.  ഇപ്പം നമ്മുടെ സെറ്റപ്പ് ഈ പരുവം ആയിട്ടുണ്ടാവും.


6th Step :-

അത്ര തന്നെ.  പേപ്പര്‍ മാറ്റുക(സൂക്ഷിച്ചു.... പേപ്പറില്‍ ഉള്ള  പടങ്ങള്‍ കീറി പോകാതെ.)  24 മണിക്കൂര്‍ കഴിയുമ്പോള്‍ Top Cut paste അപ്ലൈ ചെയുക.  അതിന്റെ പുറത്തു കാര്‍ പോളിഷ് കൂടെ ഇട്ടാല്‍ ഗംഭീരം ആയി.


ഞാന്‍ ആക്രമണം നടത്തിയ ഭാഗം കണ്ടാല്‍ ടച്ച്‌ അപ്പ്‌ ചെയ്തത് മനസ്സില്‍ ആവും, പക്ഷെ പെട്ടന്ന് കണ്ണില്‍ പെടില്ല.  മെയിന്‍ ഉപയോഗം, മെറ്റല്‍ പാര്‍ട്ട്‌ തുരുബ്‌ വരാതെ, ബാകി ഉള്ള പയിന്റ്റ്‌ ഇളക്കി പോകാതെ സംരക്ഷണം കിട്ടും എന്നതാ.


ഇനി നീറ്റായി കാര്യം മനസിലാക്കാന്‍, ഇതാ ഒരു വീഡിയോ. 
http://www.com-paint.com/touchup.asp

ഈ പയിന്റ്റ്‌ വാങ്ങണം എന്ന് തോന്നിയാല്‍, ഇതാ ലിങ്ക്
http://www.com-paint.com/

Notes and Disclaimer : -

1) ഇത് ചുമാ ഒരു പേപ്പറില്‍ അടിച്ചു കുറച്ച പ്രക്ടീസ് ചെയ്യാന്‍ മറക്കണ്ടാ. 
2) എന്നെ പോലെ ഓവര്‍ കോണ്‍ഫിഡന്‍റ് ആയി വണ്ടിയുടെ മുന്‍വശം, അത് പോലെ, നാട്ടുക്കാര്‍ പെട്ടന്ന് കാണുന്ന ഭാഗത്ത്‌ പരീക്ഷണം വേണ്ട.
3) പണി പാളിയാല്‍, (പെയിന്റ് കട്ടയായി ഒലിക്കുക etc) വേഗം Finishing Solvent അടിച്ചു ആ ഭാഗം അമര്‍ത്തി തുടച്ചു നീറ്റ് ആക്കുക.
4) സ്വന്തം റിസ്കില്‍, സ്വന്തം വണ്ടിയില്‍ മാത്രം പരീക്ഷണം. ഞാന്‍ ഒരു ഗ്യാരന്റിയും പറയുനില്ല, എന്നെ പിടിയ്ക്കാന്‍ വരണ്ടാ ട്ടാ.
5) പണി പാളിയാല്‍ പറയന്‍ കാരണങ്ങള്‍ സ്വയം കണ്ടുപിടിയ്ക്കുക.

Comments

പരീക്ഷിക്കാന്‍ ഇ-സിറ്റി കോറമംഗല റൂട്ടില്‍ ഓടുന്ന ഒരു വാഗണ്‍ ഏഴു ഉണ്ടല്ലോ .. വരുന്നുണ്ട് ഞാന്‍ .. !
Kiranz..!! said…
എല്ലാം പരീക്ഷിക്കാം.പക്ഷേ അഞ്ചാമത്തെ ചിത്രത്തിലെപ്പോലെയുള്ള പടങ്ങളൊന്നും ഈ രാജ്യത്ത് കിട്ടാനില്ല ക്യാപ്റ്റാ :)
Pyari said…
Hey, that was again another informative blog! I am sure that it would prove useful to me.

Thnx.
ടൈംസ്‌ ഓഫ് ഇന്ത്യ ബെസ്റ്റ്‌ ആണ്...ഇഷ്ടം പോലെ പടം ഉണ്ടാവും, മുഷിയില്ല.
kalakki captaaa..
നല്ല ടിപ്സ്.. പിന്നെ മറ്റു വല്ലവരുടെയും വണ്ടികിട്ടുമ്പോള്‍ ഒന്നു ടെസ്റ്റ് ചെയ്ത് നൊക്കണം...(ചിത്രത്തിലെ നീല കാര്‍ തന്നെ കിട്ടിയാല്‍ ധൈര്യമായി...)
Seema Menon said…
പോസ്റ്റ് രണ്ടുപ്രാവശ്യം വായിച്ചു, പഠിച്ചു. റിസെഷന്‍ കാലമല്ലേ, ജോലി പോയാലും ജീവിച്ചു പോവാന്‍ ഈ പണി കൊള്ളാം . ഒരു രോഡ് സൈഡ് തണലും 325 രൂപയും കീറ തോര്‍ ത്തും ക്യാപിറ്റല്‍ മതിയല്ലൊ.

സീരിയസ് ലി, എ ഗുഡ് പോസ്റ്റ്.
vinus said…
ക്യാപ്റ്റൻ .വിനൂസ് റിപ്പോർട്ടിങ്ങ് ഞാൻ പരീക്ഷിക്കാൻ തീരുമാനിച്ചു .അതു കഴിഞ്ഞിട്ട് ഒരു കമന്റ് കൂടി ഇടാം കമന്റ് മോഡറേഷനേക്കുറിച്ചു സീരിയ്സ്സായി ആലോചിച്ചോളൂ
Calvin H said…
സ്വന്തമായി ഒരു കാര്‍ ഇല്ലാണ്ടായിപ്പോയി.. ഉണ്ടേല്‍ കാണിച്ചു തരായിരുന്നു...
പരീക്ഷിച്ചു. ഒന്നാന്തരമാ‍ായി വർക്ക് ചെയ്തു!. ടൈംസ് ഓഫ് ഇന്ത്യയ്ക്കു പകരം പഴേ നാഷനൽ ജിയോഗ്രാഫിന്റെ കടലാസുകളായിരുന്നു. കുറെ ആഫ്രിക്കൻ തള്ളമാർ. മേൽമുണ്ടില്ലാത്തവ. വൈഫിനും പ്രശ്നമില്ലാരുന്നു.
എന്‍റെ കാറില്‍ ഒരു വര ഉണ്ട്, അത് മാറ്റാന്‍ പറ്റുമോ? എക്സോട്ടിക്ക് ഗ്രീന്‍ ആണ്‌ കളര്‍!
Ashly said…
Arun - Please visit that site, they do have the color you said.

However please see my car before buying.
താരകൻ said…
by mentioning ODK fame kunjaappu you gave the post a nostalgic color too......
ഈ paint വലിയ കന്നാസിൽ കിട്ടാൻ വഴിയുണ്ടൊ?
എന്റെ കാറിനടിക്കണമെങ്കിൽ കുറഞ്ഞത് രണ്ടെണമെങ്കിലും വാങ്ങേണ്ടിവന്നേക്കും....
ഭായി said…
ആ നീല കാര്‍ ഒന്നുകിട്ടിയിരുന്നെങ്കില്‍....
പെയിന്റടിച്ച് കളിക്കാമായിരുന്നൂ.....

സ്റ്റെപ്പ് 3 വല്ലാണ്ടങ് ഇഷടപ്പെട്ടു!
സ്റ്റെപ്പ് 5 ന് താഴെയുള്ള പടം ഒരു വന്‍ ചതിയായിപ്പോയി! കാരണം, നല്ല ചില പടങള്‍ പെയിന്റടിച്ച് നാശകോഷമാക്കി കളഞു!
ഒരു കാറില്‍ പെയിന്റ് ടച്ചുചയ്യാനായി ഇത്രയും നല്ല പടങള്‍ നശിപ്പിക്കുന്ന കലാഹൃദയമില്ലാത്ത ഒരു കപ്പിത്താനാണ് കപ്പിത്താനെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്!...
Rare Rose said…
നല്ലൊരു ഉപകാരി പോസ്റ്റ് ക്യാപ്റ്റാ..

എവിടുന്നെങ്കിലും ഒരു പരീക്ഷണക്കാര്‍ ആരെങ്കിലും വെറുതെ തന്നിരുന്നെങ്കില്‍ ധൈര്യമായി ഈ സ്റ്റെപ്പുകളൊക്കെ ചെയ്തു നോക്കാമായിരുന്നു.:)
Sriletha Pillai said…
hey ,really helpful.thank u captain.i hv noticed recently that many bloggers are following this method of narration, kaliyilude karyam.v good.
ആഹാ ഉഗ്രന്‍ കണ്ടുപിടുത്തം തന്നെ.. പെയിന്റടിക്കാര്‍ ആരെങ്കിലും പോസ്റ്റ്‌ കണ്ടാല്‍ ക്യാപടന്റെ കാര്യം കട്ടപ്പുക...

(ക്യാപ്ടാ ആ സാന്‍ഡ് പേപ്പര്‍ എനിക്ക് കണ്ടമാനം ഇഷ്ടപ്പെട്ടു..നമ്മുടെ സ്വന്തം ബ്രാന്‍ഡ് അല്ലെ?)
ഹി..ഹി..ഞാന്‍ ബിമാനം കയറി..വെറ്റിലയും അടക്കയും ബങ്ങലൂരു ല്‍ നിന്നു വാങ്ങാം...

ശിഷ്യ കുക്കു..
:)
വീകെ said…
ഛെ...! സ്വന്തമായി ഒരു കാറുണ്ടായിരുന്നെങ്കിൽ...!?
പിന്നെ ‘ടൈംസ് ഓഫ് ഇൻഡ്യ‘ ഇവിടെയൊട്ടു കിട്ടാനുമില്ല.
ക്യാപ്റ്റനെ നിരാശപ്പെടുത്തേണ്ടിവന്നതിൽ ഖേദിക്കുന്നു..
എത്ര ശ്രദ്ധയോടെ ക്യാപ്റ്റന്‍ പൈന്റ് അല്ല പെയ്ന്റ് അടിച്ചിരിക്കുന്നു.
മുകളില്‍ വലത്തേ മൂലയിലെ മൂന്ന് പെണ്ണുങ്ങളെ മേത്തും പെയ്ന്റ് ആയില്ല.

ഈ ടൈംസ് ഓഫ് ഇന്ത്യ ഗല്‍ഫില്‍ കൊട്ടൊ എന്നന്വേഷിക്കട്ടെ. എന്നിട്ട് വേണം ഒരു നീല കാറു വാങ്ങാന്‍ :)
കൊട്ടൊ=കിട്ടൊ

ക്ഷമിക്കുക.
Ashly said…
അത് ശരി...എല്ലാവര്‍കം ഡിമാന്‍ഡ് ടൈംസ്‌ ഓഫ് ഇന്ത്യ ആണ് അല്ലെ!!!

ഗള്‍ഫില്‍ അത് ഇല്ലാത്ത സ്ഥിധിക്ക്, ഒരു ടൈം ഓഫ് ഇന്ത്യ കയറ്റുമതി കമ്പിനി തുടങ്ങിയാലോ ?
ഇത്രേം വല്യ ഒരു പെയിന്റല്‍ ബൂലോഗത്തൂണ്ടെന്ന് ഇന്നല്ലേ പുടി കിട്ടിയത്. അപ്പോള്‍ കാറിന്റെ പെയിന്റ് പോയ എല്ലാ മഹാജനങ്ങളും പ്ലീസ് കോണ്ടാക്റ്റ് ക്യാപ്റ്റന്‍ അറ്റ് ദ ഏര്‍ലിയസ്റ്റ് :)
mukthaRionism said…
എന്തായാലും പരീക്ഷിച്ചുനോക്കീട്ടന്നെ ബാക്കി കാര്യം..
ഒരു കാറിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.. കിട്ടട്ടെ...
Pd said…
സത്യം പറയൂ ഇത് ടൈംസ് ഓഫ് ഇന്ഡ്യക്കാരെഴുതിച്ച് ബ്ലൊഗ് അല്ലെ??
നീലകാറും നീലപടോം നല്ല പോസ്റ്റ്, അരുണിന്റ്റെ കാറിന്റ്റെ കാര്യം കട്ടപൊക.
~~Kidding~~

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...