Wednesday, February 17, 2010

പെയിന്റര്‍ കുഞ്ഞാപ്പു - ഈ പോസ്റ്റിന്റെ നാഥന്‍!

ഒരു ദേശത്തിന്റെ കഥ പണ്ട് വായിച്ചപ്പോഴും ഇപ്പഴും ചിരി വരുന്ന ഒരു രംഗം ആണ്  പെയിന്റര്‍ കുഞ്ഞാപ്പു അടുക്കളയില്‍ തന്‍റെ കരവിരിത് പ്രകടിപ്പിച്ചത്.  അന്നേ ഞാന്‍ ഒരു കുഞ്ഞാപ്പു ഫാന്‍ ആണ്.  പക്ഷെ എന്റെ കഴിവ്‌ തെളിയിക്കാന്‍ ഒരു ചാന്‍സ് ഇപ്പഴാ കിട്ടിയത്.

ഡല്‍ഹി ഓട്ടോ എക്സ്പോ തപ്പി നടന്നപ്പോള്‍ (നെറ്റില്‍) ഒരു സംഭവം കണ്ടു.  വണ്ടിയ്ക് പെയിന്റ് പോയാല്‍ സ്വന്തമായി ടച്ച്‌ അപ്പ്‌ ചെയാന്‍ ഉള്ള ഒരു കിറ്റ്‌.  സ്വന്തമായി തൊട്ടില്‍ ഉണ്ടാകി അതില്‍ കിടന്നു ഉറങ്ങിയ ഞാന്‍ വിടുമോ ?  ഒടനെ ഒരെണ്ണം വാങ്ങി.  എന്നാ പിന്നെ ആ ആക്രമണം കാണുക.

ഇതാണ് കിറ്റ്‌.  ആ ചുമന്ന ബോട്ടില്‍ പിന്നെ കറുത്ത ബോട്ടില്‍ ആണ് കിറ്റില്‍ ഉള്ളത്.  ആ പേസ്റ്റ് എക്സ്ട്രാ ആണ്.  റെഡ്‌ ബോട്ടില്‍ ആണ് പെയിന്റ് മറെത് ടച്ച്‌ അപ്പ്‌ ചെയ്തു ഗും ആക്കാന്‍ ഉള്ള സുനഗ്രഫി.  പേസ്റ്റ് കുറച്ചും കൂടെ ഗും (എന്ന് വെച്ചാല്‍ ഗും ഗും ആക്കാന്‍ ഉള്ളത്. (അത് പയറ്റി വെടി കൊണ്ടു)

വേണ്ട സാധനങ്ങള്‍ :-
1. മുകളില്‍ പറഞ്ഞ കിറ്റ്‌ -  Rs.260/-
2. Top Cut paste.  Rs. 40/-
3. 1000 നമ്പര്‍ Emery പേപ്പര്‍ (must be water proof) Rs.25/-

ഫസ്റ്റ് Step :-

ടച്ച് അപ്പ്‌ ചെയണ്ട ഭാഗം കഴുകി ഉണക്കുക.  ഇതാണ് ഞാന്‍ പെയിന്റ് ചെയാന്‍ പോകുന്ന ഭാഗം.  (ഈ കുഞ്ഞു ഏരിയ ആണോ ഇവന്‍ ഇങ്ങനെ പരിപ്പ് എടുക്കാന്‍ പോകുന്നെ എന്ന ചോദ്യം ഉണ്ടാവും ....എനിയ്ക്ക് അറിയാം...)


ഇനി 1000 നമ്പര്‍ Emery കടല്ലാസ് എടുത്തു ആ സ്ഥലം ലൈറ്റ് ആയി ഒരു പിടി പിടിപിടിയ്ക്കുക.  ഇതാ...ഇതാണ് ആ പേപ്പര്‍.  നമ്മുടെ രഘു അണ്ണനെ പോലെ -  പട്ടാളം ബ്രാന്‍ഡ് ‌.


2nd Step :-

പെയിന്റ് അടിയ്ക്കണ്ട ഭാഗം ഇത് പോലെ മാര്‍ക്ക്‌ ചെയുക.  (ടൈംസ്‌ ഓഫ് ഇന്ത്യ  ബെസ്റ്റ്‌ ആണ്...ഇഷ്ടം പോലെ പടം ഉണ്ടാവും, മുഷിയില്ല.  ;) )


3rd Step :-

ഇനി, ആ കറുത്ത കുപ്പിയിലെ Finishing Solvent എടുത്ത് ഒരു പൂശ് പൂശുക.  എന്നിട് ഒരു ഉണങ്ങിയ തുണി കൊണ്ട് അത് തുടയ്ക്കുക.

രണ്ടു മിനിറ്റു പേപ്പറിലെ പടം എല്ല്ലാം നോക്കി കുലംകുഷം ആയ ചിന്തയില്‍ എര്‍പെടുക.  വൈഫ്‌ വന്നു നോക്കിയാല്‍ പയിന്റ്റ്‌ അടിയില്‍ മുഴുവനും മുങ്ങി നില്ല്കുകയാണ് എന്നാ ഒരു ഫീല്‍ കിട്ടണ്ണം.

4th Step :-

ഇനി, റെഡ്‌ ബോട്ടില്‍ എടുത്തു  ചുമ്മാ അങ്ങ് കീച്ചുക, ഒരു ഒരടി ദൂരത്തില്‍ നിന്ന്.

5th Step :-
പേപ്പറിലെ പടം നോക്കാന്‍ സമയം ഇല്ല, പെയിന്റ് ഉണങ്ങി വരുനതിനു മുംമ്പ് തന്നെ, Finishing Solvent  ഒന്നും കൂടെ അടിയ്ക്കുക.  ഇപ്പം നമ്മുടെ സെറ്റപ്പ് ഈ പരുവം ആയിട്ടുണ്ടാവും.


6th Step :-

അത്ര തന്നെ.  പേപ്പര്‍ മാറ്റുക(സൂക്ഷിച്ചു.... പേപ്പറില്‍ ഉള്ള  പടങ്ങള്‍ കീറി പോകാതെ.)  24 മണിക്കൂര്‍ കഴിയുമ്പോള്‍ Top Cut paste അപ്ലൈ ചെയുക.  അതിന്റെ പുറത്തു കാര്‍ പോളിഷ് കൂടെ ഇട്ടാല്‍ ഗംഭീരം ആയി.


ഞാന്‍ ആക്രമണം നടത്തിയ ഭാഗം കണ്ടാല്‍ ടച്ച്‌ അപ്പ്‌ ചെയ്തത് മനസ്സില്‍ ആവും, പക്ഷെ പെട്ടന്ന് കണ്ണില്‍ പെടില്ല.  മെയിന്‍ ഉപയോഗം, മെറ്റല്‍ പാര്‍ട്ട്‌ തുരുബ്‌ വരാതെ, ബാകി ഉള്ള പയിന്റ്റ്‌ ഇളക്കി പോകാതെ സംരക്ഷണം കിട്ടും എന്നതാ.


ഇനി നീറ്റായി കാര്യം മനസിലാക്കാന്‍, ഇതാ ഒരു വീഡിയോ. 
http://www.com-paint.com/touchup.asp

ഈ പയിന്റ്റ്‌ വാങ്ങണം എന്ന് തോന്നിയാല്‍, ഇതാ ലിങ്ക്
http://www.com-paint.com/

Notes and Disclaimer : -

1) ഇത് ചുമാ ഒരു പേപ്പറില്‍ അടിച്ചു കുറച്ച പ്രക്ടീസ് ചെയ്യാന്‍ മറക്കണ്ടാ. 
2) എന്നെ പോലെ ഓവര്‍ കോണ്‍ഫിഡന്‍റ് ആയി വണ്ടിയുടെ മുന്‍വശം, അത് പോലെ, നാട്ടുക്കാര്‍ പെട്ടന്ന് കാണുന്ന ഭാഗത്ത്‌ പരീക്ഷണം വേണ്ട.
3) പണി പാളിയാല്‍, (പെയിന്റ് കട്ടയായി ഒലിക്കുക etc) വേഗം Finishing Solvent അടിച്ചു ആ ഭാഗം അമര്‍ത്തി തുടച്ചു നീറ്റ് ആക്കുക.
4) സ്വന്തം റിസ്കില്‍, സ്വന്തം വണ്ടിയില്‍ മാത്രം പരീക്ഷണം. ഞാന്‍ ഒരു ഗ്യാരന്റിയും പറയുനില്ല, എന്നെ പിടിയ്ക്കാന്‍ വരണ്ടാ ട്ടാ.
5) പണി പാളിയാല്‍ പറയന്‍ കാരണങ്ങള്‍ സ്വയം കണ്ടുപിടിയ്ക്കുക.
Post a Comment