Skip to main content

ശ്രീ പെരംപതൂര്‍

(ഈ യാത്രാ വിവരണം ആരുടേയും കുത്തക ഒന്നും അല്ലാലോ ...

നിരൂ, ഒന്ന് സൈഡ് തരു..പ്ലീസ്..ഇങ്ങനെയും എഴുതാം എന്ന് ഒന്ന് കാണിച്ചോട്ടെ... തളരരുത് ...തല്ലരുത് )


കഴിഞ്ഞ കൊല്ലം ഒരു ഷോപ്പിംഗ്‌ ട്രിപ്പ്‌ ഉണ്ടായിരുന്നു, ചെന്നയിലെയ്ക്. ആദ്യമായിട്ടാരുനു റോഡ്‌ മാര്‍ഗം ചെന്നയിലെയ്ക്. (എന്ന് വെച്ചാ , ഇതിനു മുമ്പ് വായു മാര്‍ഗം പോയി എന്നല്ല.... ലൈഫില്‍ ആദ്യമായിട്ടാ അങ്ങോട്ട്‌ പോകുനത് )

വഴിക്ക് ശ്രീ പെരംപതൂര്‍ കിട്ടി. നമ്മുടെ രാജീവ്‌ ഗാന്ധിയെ കൊന്ന സ്ഥലം. അവിടെ Nokia, ഹ്യുണ്ടായ്, Saint Gobain തുടങ്ങിയ കമ്പനീസ് ഉണ്ടെന്നു അറിയാമായിരുന്നു.

പക്ഷെ ഞെട്ടി പോയത് Hyundaiകാരുടെ കാറ്‌ കൊണ്ട് പോകുന്ന ലോറികള്‍ കണ്ടിട്ടാ...എന്ടമോ ...നമുടെ റോഡില്‍ കാണുന്ന കാറുകള്‍ കയറ്റി കൊണ്ട് പോകുന്ന വലിയ ലോറികള്‍ ഇല്ലേ, അത് തന്നെ. ആ ടൌണ്‍ മുഴുവന്‍ ആ ലോറികള്‍...ടൌണ്‍ തുടക്കം മുതല്‍ ലാസ്റ്റ് വരെ ഒരു 300 ലോറികള്‍ ഉണ്ടാകും

തിരിച്ചു വരുന്ന വഴിക്ക് രാജീവ്‌ ഗാന്ധിയുടെ കൊലപാതകം നടന്ന സ്ഥലത്ത് പോയി. അവിടെ വളരെ മനോഹരമായി ഒരു മെമ്മോറിയല്‍ ഉണ്ടാകിയിരിക്കുന്നു. സെക്യൂരിറ്റി ആയി കുറെ പോലീസും പട്ടാളവം ഉണ്ട്, തമിഴെന്മാര്‍ ബോംബ്‌ ഇനിയും ബോംബ്‌ പൊട്ടിക്കാന്‍ സാധിയത ഉള്ളത് കൊണ്ടായിരുക്കും

വളരെ വിശാലമായ സ്ഥലം, ഫുള്‍ ഗ്രീന്‍, വളരെ വൃത്തി. ഫോടോ കാണൂ (ഗാന്ധി ഫാനുകള്‍, കോണ്‍ഗ്രസ്‌ ആള്‍കാര്‍ തുടങ്ങിയവര്‍, ഫോടോ ക്ലിക്ക് ചെയ്തു വലുതാക്കി കാണുക.)


താഴെ കാണുന്ന ഭിത്തിയില്‍, രാജീവ്‌ ഇന്ത്യയില്‍ നടത്തിയ സയന്‍സ്/ടെക്നോളജി developments കാണിക്കുന്ന ശില ശില്പങ്ങള്‍ ആണ്




ഇവിടെ ആണ് ആ ക്രൂര കൃത്യം നടന്നത് :-




എല്ലാം കൊള്ളാം, എന്നാലും, ആ മരുഭൂമി പോലത്തെ സ്ഥലത്ത് ഈ സെറ്റപ്പ് ഉണ്ടാകി, ഇങ്ങനെ സെക്യൂരിറ്റി, etc വെച്ച് ഇരിക്കുനതിലും നല്ലത്, ആ പൈസയും സ്ഥലവം ഉപയോഗിച്ചു ഒരു ഫ്രീ ഹോസ്പിടല്‍ , അലെങ്ങില്‍ അത് പോലെ സാധാരണ ആള്‍ക്കാര്‍ക്ക് ഉപയോഗം ഉള്ള എന്തെങിലും ചെയ്‌താല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

Comments

desertfox said…
1000 കോടി മുടക്കി മായവതിയുടെയും ആനയുടെയും ഒക്കെ പ്രതിമ ഉണ്ടാക്കുന്ന ഈ മഹാരാജ്യത്ത്‌ നമുക്കൊന്നും ആശുപത്രി എന്നൊന്നും സ്വപ്നം പോലും കാണാനുള്ള അവകശമില്ല സഹോദരാ!
വികസനത്തിന്റെ കാഴ്ചപ്പാട് മാറണം! നല്ല ചിന്ത
ഇതു വരെ കണ്ടിട്ടില്ല ഇതൊന്നും.
ചില സ്മാരകങ്ങള്‍ ഇങ്ങനെ തന്നെ ആവുന്നതല്ലേ നല്ലത് .. MG റോഡ്‌ എന്ന് പറയുമ്പോ എത്ര പേര്‍ മഹാത്മാ ഗാന്ധി എന്ന് ഓര്‍ക്കുന്നുണ്ട് ?
ശരിയാ ക്യാപ്ടന്‍..ഒരു ആശുപത്രി ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...അതിനുള്ളില്‍ഒരു ചെറിയ സ്മാരകവും പണിയാമായിരുന്നു..പക്ഷെ നമ്മുടെ പുത്തി അല്ലല്ലോ കോണ്ഗ്രസ് പുത്തി..
പലപ്രാവശ്യം ആ മതില്‍ക്കെട്ടിന് വെളിയിലൂടെ വാഹനത്തില്‍ കടന്നുപോയിട്ടുണ്ട്. ഉള്ളിലെ ചിത്രങ്ങള്‍ക്ക് നന്ദി.

സൈഡ് തന്നിരിക്കുന്നു. കുത്തക പൊളിഞ്ഞു. :):) തളര്‍ന്നു. ചിലപ്പോള്‍ തല്ലിയെന്ന് വരും :)
വീ കെ said…
നല്ല ചിത്രങ്ങൾ...
ആഗ്രഹം നല്ലതു തന്നെ...
പക്ഷെ അതു നമുക്കു മാത്രം തോന്നിയാ പോരല്ലൊ....
നാല് വോട്ടു കിട്ടാ‍ൻ അതായിരുന്നു ഭേദം.
ജനങ്ങൾക്കും ഉപകാരമായേനെ അവർക്ക് വോട്ടും കിട്ടിയേനെ.
ഹി..ഹി..അടിപൊളി വിവരണം...നീരു ചേട്ടന്‍ എന്നും ഇങ്ങനെ സൈഡ് തരും എന്ന് വിചാരിക്കേണ്ട...
ആശയം നല്ലത് തന്നെ..പക്ഷേ ഇങ്ങനെ ആരെങ്കിലും കരുതിയാല്‍ അല്ലേ...!!!...
................................
ഞാനും ഒരു സാഹസം ചെയ്തിട്ടുണ്ട്....
കണ്ടില്ലെങ്കില്‍ ഇതാ അതിന്റെ ലിങ്ക്..
http://cukkshere.blogspot.com/
:)
കേപ്റ്റന്‍..
പ്രതിമകള്‍ എത്രതന്നെ ‘സുവര്‍ണമെങ്കിലും’കാക്കകള്‍ക്ക്
ഒരേയൊരു പണിയേ അതിന്മേല്‍ ചെയ്യാനുള്ളു !
ഈ പ്രതിമാപ്രേമികള്‍ക്ക് തലയില്‍ ബുദ്ധിയുദിക്കാന്‍
നമുക്ക് കൂട്ടപ്രാര്‍ത്ഥന നടത്തി നോക്കിയാലോ !
INDULEKHA said…
ആഴ്ച്ചയിലൊന്നു എന്ന കണക്കിനു ഈ വഴി പോകരുന്ടെന്കിലും, ഇതുവരെ ഈ സ്മാരകം സന്ദര്സിച്ചിട്ടില്ല..
വിവരണത്തിനു നന്ദി..അടുത്തതായി ചെന്നൈ വിവരണം പ്രതീക്ഷിക്കാമോ ?
ക്യാപ്റ്റന്‍ ആ അവസാനം പറഞ്ഞത് പോയിന്‍റ്! :)

[ഹാഫ്‌ കള്ളന്‍ ഇടി മേടിക്കും... :-/]
@സുമ : ഇങ്ങാട്ട് ബാ ഇടിക്കാന്‍ .. അമേരിക്കയില്‍ അഞ്ചു തല മലയില്‍ കൊതിവേച്ചാല്‍ അതിന്റെ പടം പിടിച്ചു ഇവിടുത്തെ പേപ്പറില്‍ ഇടാന്‍ പ്രശനമില്ല .. എന്തേ ഇവിടെ ഇതൊന്നും വേണ്ടേ ?
Hello Mr. Captain ,ഞാന്‍ മുതലകുഞ്ഞുങ്ങളെ ഇറക്കി വിടണോ ? പെട്ടെന്ന് പ്രതികരിച്ചോ ..
Ashly said…
പ്രിയപ്പെട്ട കള്ളാ,

നോര്‍മല്ലി എന്‍റെ ബ്ലോഗില്‍ കമന്റിനു മറുപടി പറയാറില്ല ((പറയാന്‍ മാത്രം ഒന്നും ഉണ്ടാവാറില്ല എന്ന സത്യം ഞാന്‍ മൂടി വെയ്കുന്നു, തുറക്കരുത് !!). പിന്നെ, നിനക്ക് തല്ലു തരാന്‍ പെണ്‍ ചിന്ഗം റെഡി ഉള്ള സ്ഥിദിക്ക്, ഇതാ പിടിച്ചോ :

രണ്ടാമത് പറഞ്ഞത് കറക്റ്റ് :
എം ജി റോഡില്‍ നടക്കുമ്പോള്‍, നടക്കുന്ന എത്ര പേര്‍ ഗാന്ധിയെ ഓര്‍കാറുണ്ട് ? ഗാന്ധിയുടെ പേരില്‍ ഉള്ള റോഡ്‌ അല്ലെ, ഇവിടെ എങ്ങിലും തുപ്പാന്‍ പാടില്ല എന്ന് വിചാരികാര്‍ഉണ്ട് ? ബന്ഗ്ലുരിലെ MG Road കണ്ടിടുണ്ടല്ലോ, അവിടെ എന്തരാ പബ്, ഡാന്‍സ് ക്ലബുകള്‍, ആള്‍കാര്‍ - എല്ലാം ഗാന്ധി മാര്‍ഗം !!! അല്ലെ ?
ഇങ്ങനെ പോകുന്നു.

പക്ഷെ, എന്ന് വെച്ച് ഇത്ര കാശ് + സ്ഥലം വേസ്റ്റ് ചെയനാണോ ? ഒരു ഏകര്‍ അടുത്ത് സ്ഥലത്ത് പുല്ലു വെച്ച് അത് നനയ്ക്കാന്‍ എത്ര വെള്ളം വേണ്ണം ? തമിള്‍നാട് ബാക്കി സ്റ്റേറ്റ്കളോട് തല്ലു ഉണ്ടാക്കി ഓരോ തുള്ളിക്കും കണക്കു വെച്ച് വാങുന്ന വെള്ളം, ഈ പുല്ലില്‍ കൊണ്ട് ഒഴികാതെ, കൃഷിക്ക് യുസ് ചെയ്തൂടെ ? ഒരു സെന്റ്‌ സ്ഥലം, അലെങ്ങില്‍ ഒരു കര്‍ഷകന് ഉപയോഗം ഉണ്ടാവില്ലേ ?

പത്തു ഇരുപത്‌ പോലീസ് ഈ സ്ഥലത്തിന് കാവല്‍ ഇടാതെ, അവരെ വേറെ ജനങള്‍ക്ക് ഹെല്പ് ആവുന്ന വിധത്തില്‍ ഉപയോഗിചൂടെ ?

പിന്നെ, ഒരു നല്ല ഹോസ്പിടല്‍, അതിന്റെ നടുക്ക് / മുമ്പില്‍ ഒരു ഇമ്മണി ബലിയ പ്രതിമ. അത് പോലെ എന്ത്ങില്ലും ആണെങ്ങില്‍, സ്മാരകത്തിന് സ്മാരകവും, ജനങള്‍ക്ക് ഉപകാരവും ആയേനെ.


അവിടെ ചെലവക്കുന കാശ്, നമ്മള്‍ കൊടുക്കുന്ന നികുതി പണമല്ലേ ? day and night അത് ഇങ്ങനെ വെറുതെ കളയണോ ?

സ്മാരകം വേണ്ടാ എന്നോ, രാജീവിനെ മറക്കണം എന്നോ അല്ല പറയുന്നത്. ജനങള്‍ക്ക് ഉപയോഗം ആവുന്ന രീതിയില്‍ ഒരു സ്മാരകം. പണം നല്ല രീതിയില്‍, ഉപയോഗം ഉണ്ടാവുന്ന രീതിയില്‍ ചിലവാക്കുക.

എന്‍റെ ഈ കമന്റ്‌ രാജീവ്‌ ഗാന്ധിയെ ഉദേശിച്ചു മാത്രമല്ലാ, ഏതു നേതാവയാല്ലം സെയിം തന്നെ. എന്നെ ആന്റി-കോണ്‍ഗ്രസ്‌ എന്ന് വിളിക്കരുത്. ആന്റി-പൊളിറ്റിക്സ് ആണ്.

ot - 1: തെറ്റ്കാരന്‍ അല്ലെങ്ങില്ലും, ആണെങ്ങില്ലും - ബോഫോര്സിനെകാള്‍ വലിയ ഒരു സ്മാരകം ഉണ്ടാക്കാന്‍ പറൂല്ല
ot - 2 : നിങള് കോണ്‍ഗ്രെസ്സാ ?
ബാംഗ്ലൂരില്‍ രാജിവ്ജി ടെ പേരില്‍ ഒരു ഹോസ്പിടല്‍ ഒണ്ടു . ആരേലും ഓര്‍ക്കാറുണ്ടോ പുള്ളിയെ ?
മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ പൊളിച്ചു അവിടെ ചോളം കൃഷി ചെയ്യാന്‍ ഞാന്‍ ശക്ക്തമായും വ്യക്ക്തമായും ആവശ്യപ്പെടുന്നു !
Ashly said…
ഓക്കേ. സ്മാരകം ഉണ്ട്
സ്മാരകം കണ്ടു
സ്മരിച്ചു.

വാട്ട്‌ നെക്സ്റ്റ് ?

പിന്നെ, വൃന്ദാവന്‍ ഒരു സൈഡ് പ്രോഡക്റ്റ് മാത്രം ആന്നു. ആ ഡാം എത്രയോ സ്ഥലത്ത് ജലം എത്തിക്കുന്നു.
ഡാമിന്റെ ചുറ്റും ഉള്ള, ഡാമിനെ സംരക്ഷിക്കാന്‍ ഉള്ള സ്ഥലം വെറുതെ ഇടാതെ, അവിടെ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കിയിരിക്കുന്നു. ആ സംരക്ഷിത സ്ഥലത്ത് കൃഷി നടത്താന്‍ പറൂല .

ഇത് ഡിസൈന്‍ ചെയ്തത് Visvesvarayya ആണ്. A great visionary, who had no political agenda and personal interests.

(ശക്തി കുറച്ചു കുറയ്ക്കൂ...ഡാമില്‍ വേണമെഗില്‍ മുതലകുഞു കൃഷി നമുക്ക് ആലോചിക്കാം.)
ഹ്മ്മം ലത് ലങ്ങനെ ആരുന്നോ .. ആ പോട്ടെ ക്ഷമി . രാജ്ഘട് ,ശാന്തി വനം ,ശക്തിസ്തല്‍ ഇതൊക്കെ വേണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം . രാഷ്ട്ര ചരിത്രത്തില്‍ ഇതൊക്കെ ഓരോ ഏടല്ലേ . വൃത്തിയുള്ള ശാന്തമായ ഇടങ്ങളായി അതൊക്കെ നിലനിര്‍ത്തണം .
Ashly said…
എല്ലാം വേണം കള്ളാ. പക്ഷെ, ഈ ഏകര്‍ കണക്കു സ്ഥലം നമുടെ നികുതി പണം വെറുതെ കത്തിച്ചു കളയുന്നു. ആ ആഡംബരം കുറച്ചൂടെ ? കുറച്ചും കൂടെ സ്മാര്‍ട്ട്‌ ആയി പണം വിനയോങിചൂടെ എന്നാണ് ചോദിയം.
This comment has been removed by the author.
ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങള്‍ക്ക് അല്പം കാശൊക്കെ ചെലവായി പോവട്ടെ .. പല വായി പോവാനുള്ള കാശല്ലേ :) .
സ്മാര്‍ട്ട്‌ ആയിട്ട് ഒരു സ്മാര്‍ട്ട്‌ സിറ്റി പണിതാലോ ?
Sriletha Pillai said…
The place has been transformed into a real good green spot.Fantastic!But as u said a hospital or even a primary health centre would have been a more apt memorial!
Bijoy said…
Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://aakramanam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus
ഞാന്‍ താങ്കളുടെ കാഴ്ചപ്പാടിനെ ഇടുങിയ ചിന്താഗതി എന്ന് വിളിക്കും. പലരും പറയുന്നത് ഞാന്‍ കേട്ടിടുണ്ട് ..എന്തിനാ ഇതിനു കാശ് കളയുന്നത് അത് ഇതിനു കൊടുത്താല്‍ പോരെ.ഇതു അതിനു ചെലവു ആക്കിയാല്‍ പോരെ ..ഉദാഹരണമായി എന്തിനാ വെറുതെ ചാട്ടം,ഓട്ടം എന്നോകെ പറഞു കായിക മാമാങ്കം നടത്തുന്നത് .അതിനു ചെലവാക്കുന്ന കാശു അട്ടപടിലെ ആദിവാസികള്‍ക്ക് കൊടുത്താല്‍ പോരെ എന്നോകെ ..താങ്കളുടെ ചിന്ത വച്ച് നോക്കുമ്പോള്‍ ഷാജഹാന്‍ ഭാര്യക്ക്‌ വേണ്ടി താജ് മഹല്‍ പണിതത് മഹാ പോക്രിത്തരം തന്നെ ആയിപ്പോയി . രാജീവ് ഗാന്ധി ഒരു വ്യക്തി എന്നത്ടില്‍ ഉപരി ഒരു രാജ്യത്തിനു വേണ്ടി ഒരു ജനതയ്ക്ക് വേണ്ടി ഒരു പാട് കാര്യങള്‍ ചെയ്ത ഒരു മനുഷ്യന്‍ ആണ് . അദ്ദേഹം കൊല്ലപെട്ട സ്ഥലം ഒരു memmorial ആയി സുക്ഷികപെടുക തന്നെ വേണം.
Ashly said…
പ്രിയപ്പെട്ട പ്രകാശ്‌,

തുറന്ന കമന്റിനു നന്ദി !!! :)

കായിക മാമാങ്കം നടക്കുമ്പോള്‍, അതിനു ചുറ്റും നടക്കുന്ന കാരിയങള്‍ ഒന്ന് നോക്കൂ. ട്രാക്ക് ഇടാന്‍ വാങ്ങുന്ന കുമ്മായം, അത് ഉണ്ടാക്കുനവര്‍, വില്‍ക്കുനവര്‍, ട്രോഫികള്‍ ഉണ്ടാക്കുന്ന/വില്കുന്ന കടകാരന്‍/ കടയിലെ ഏടുത്തു കൊടുക്കുനവര്‍, ഇതിനു എല്ലാമായി ഓടുന്ന വണ്ടിയില്ലേ ഡ്രൈവര്‍മാര്‍, പന്തല്‍ ഇടുന്നവര്‍ തുടങ്ങി ഒരു വലിയ ഒരു കൂട്ടം ജനങ്ങള്‍ ഇതില്‍ നിന്ന് ജീവിതം കഴിക്കുന്നു, അലെങ്ങില്‍, അവരെ സപ്പോര്‍ട്ട് ചെയുന്നു. (അവിടെ പകെടുക്കുന്ന ആള്കാര്‍ക്കും, കാണുന്നവര്‍ക്കും ഉള്ള ആവേശം, എന്നിവ കണക്കില്‍ എടുക്കണ്ടാ )

രാജീവ്‌ പല നല്ല കാര്യങള്‍ ചെയ്ത ഒരു മനുഷ്യന്‍ ആണ്. തീര്‍ച്ച. എന്തായാലും സ്മരിക്ക പെടേണ്ട വ്യക്തി ആണ്. തര്‍ക്കം ഇല്ല.

എന്‍റെ ചോദിയം, അവിടത്തെ 5+ ഏക്കര്‍ സ്ഥലത്ത് ഇങ്ങനെ ചെയാതെ, ഒരു ഏക്കര്‍ സ്ഥലത്ത് പോലത്തെ സ്മാരകം ഉണ്ടാക്കുക. ബാകി സ്ഥലത്ത് ഒരു നല്ല ഹോസ്പിടല്‍, രാജീവിന്‍റെ പേരില്‍. അപ്പോള്‍ അത് കുറച്ചും കൂടി നല്ല സ്മാരകം അവൂലെ ?

ഞാന്‍ അവിടെ പോയത് ഒരു vacation ടൈമില്‍ ആയിരിനിട്ടു കൂടി, ഞങള്‍ 6 പേര്‍ അല്ലാതെ ഒരു maximum പത്തു പേര്‍ ഉണ്ടായിരുന്നു അവിടെ. മുകളില്‍ പറഞ പോലെ ഒരു സ്മാരകം ആയിരുനുവേങ്ങില്‍, കൂടുതല്‍ പേര്‍ വരികെയും, കൂടുതല്‍ പേര്‍ രാജിയതിനു വേണ്ടി ജീവന്‍ കളഞ്ഞ രാജീവിനെ ഒര്ര്‍കുകയും ചെയൂലെ ?

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...