Skip to main content

അഗ്നിപർവതം

പണ്ട്, ഞാൻ എൽ പി സ്കൂളിൽ പഠിയ്ക്കുന്ന സമയത്തു ആണ് എന്ന് തോന്നുന്നു, പപ്പാ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ഇറ്ററിലിയിലെ പോംപി നഗരം അഗ്നിപർവതത്തിനു ഇരയായത് കേട്ട് ത്രില്ലും പേടിയും ആയി ഇരുന്നത്.  അതും കഴിഞ്ഞു അനവധി വർഷങ്ങൾക് ശേക്ഷം ഒരു യൂറോപിയൻ ബാക് പാക്ക് യാത്ര പ്ലാൻ ചെയുമ്പോൾ, പ്രിയ സുഹൃത് മീര, പോമ്പിയിൽ പോകുന്നുണ്ടോ, ഞാൻ പോയിട്ടുണ്ട് എന്ന് പറഞ്ഞു എന്നെ വഴി തെറ്റിച്ചു അങ്ങോട്ട് വിട്ടത്.  അവിടെ പോയി വിസിയൂസ് അഗ്നി പർവതം തപ്പി കണ്ടു പിടിച്ചു ഉരുണ്ടു പിടിച്ചു മുകളിൽ കേറി.  ഒരു പാവം ലുക്ക് ഉള്ള ക്രൂരൻ.  

 Pompeii - പുറകിൽ കാണുന്നത് ആണ്  Mount Vesuvius
Crater of മൌണ്ട് വിസിയൂസ്

പക്ഷെ പുകയും ഡോൾബി എഫാക്കറ്റും എല്ലാം ഉള്ള അഗ്നിപർവതം കേറിയത്, ഫിലിപൈൻസിൽ പോയപ്പോൾ ആയിരുന്നു.

എനിക് ഇരയായ അഗ്നിപർവതം അളിയൻ പേര് - ടാൽ.  പിലിപ്പയിൻസിന്റെ ഡെൽഹിയായ മനിലയിൽ നിന്നും ആവറേജ് രണ്ടു മണിക്കൂർ യാത്ര വേണ്ടി വരും ഇവിടെ എത്തിപ്പെടാൻ.  മനില ട്രാഫിക് കണ്ടീഷൻ അനുസരിച്ചു മാറ്റം വരാം.  എനിക് സൂരോദ്ധ്യയം  ടൈമിൽ മാള കേറാൻ ആയിരുന്നു പ്ലാൻ, സൊ, ഞാൻ മനിലയിൽ നിന്നും ടാക്സിയിൽ രാവിലെ മൂന്നരയ്ക്ക് തിരിച്ചു, സമയം ആയതു കൊണ്ട് ഒന്നേ കാൽ മണിക്കൂറിൽ എത്തി.

ഇതേ വരെ മുപ്പത്തി മൂന്നു തവണ ടാൽ അഗ്നിപർവതം തീ തുപ്പി എന്നാണു രേഖ പെടുത്തിയിട്ടുള്ളത്, ഇപ്പോഴും മൂപ്പര് ഫുൾ ആക്റ്റീവ് ആണ്.  പസഫിക് റിങ് ഓഫ് ഫയർ എന്ന വാൽകാനോ ബെൽറ്റിലെ പ്രമുഖ അംഗം കൂടെ ആണ് മൂപ്പര്.  1991 മുതൽ തുടർച്ചായി ഇടങ്ങേറ് കാണിയ്ക്കുന്നത് കൊണ്ട് ഫുൾ ടൈം മോണിറ്ററിങ്ലു ആണ് മൂപ്പര്.   റിസ്കുകൾ കണക്കിൽ എടുത്തു കൊണ്ട്, ഏരിയയേ Permanent Danger Zone (PDZ) എന്ന രേഖപ്പെടുത്തി ഫിലിപൈൻഎസ് സർക്കാർ, പരിസരത്തു ഉള്ള പെർമനന്റ് സെറ്റിൽമെന്റ് എല്ലാം നിരോധിച്ചിട്ടുണ്ട്.  എങ്കിലും, കാതലൻ സിനിമാപാട്ടു പോലെ, ഭൂകംബം വന്നാൽ എന്ന ഭൂലോകം വീഴ്ന്താൽ എന്ന എന്ന അവസ്ഥയിൽ എത്തിയ ചില പാവങ്ങൾ ഇവിടെ താമസം ഉണ്ട്, മീൻ പിടുത്തവവും മറ്റുമായി ജീവിയ്ക്കുന്നു.  താത്കാലിക്ക താമസത്തിൽ ഉള്ള ആൾക്കാരിൽ നിന്നാണ് ഗയിഡ്, കുതിരകാർ തുടങ്ങിയവർ ഇവിടെ ജോലി ചെയുന്നത്.

അഗ്നിപർവതം ആൻഡ് സെറ്റപ്പ് വിവരിയ്ക്കാൻ നിന്നാൽ രസം ആണ്...താൻ ആരാണ് എന്ന് തനിയ്ക്കു അറിയില്ല എങ്കിൽ, താൻ ആരാണ്...എന്ന മോഡലിൽ പോകും...ദീപിലെ തടാകത്തിലെ, അഗ്നിപർവ്വത്തിലെ തടാകം എന്ന അവസ്ഥ ആണ്.  Luzon എന്ന പിലിപ്പയിൻസിലെ ഏറ്റവും ജനസാന്ദ്രത ഏറിയ ദീപ്.  അവിടെ ഉള്ള ടാൽ എന്ന തടാകം.  അതിന്റെ ഉള്ളിൽ അഗ്നിപർവതം... അഗ്നി പർവതത്തിന്റെ ഉള്ളിൽ സൾഫർ നിറഞ്ഞ വേറെ ഒരു തടാകം.  ഇതാണ് മൊത്തം സ്ട്രക്ച്ചർ

എന്റെ ഉന്നം വെറുതെ മല കേറുക്ക എന്നത് അല്ലായിര്ര്നു.  അതി രാവിലെ അവിടെ എത്തി, അഗ്നിപർവതം ഫോർ ബ്രേക്ക് ഫാസ്റ് എന്ന മെനു ആയിരുന്നു.  എന്ന് വെച്ചാൽ, സൂരോദയം അഗ്നിപർവതം പരിസരത്തു നിന്ന് കാണാൻ പറ്റണം.  അങനെ അതിനു ഉള്ള തയാർ എടുപ്പ് നോക്കിയപ്പോൾ, അത്രേം നേരത്തെ അവിടെ എത്തി ചേരാൻ വഴി ടാക്സി മാത്രം.  എന്നാ പിന്നെ ടാക്സി വിളിയെടാ എന്ന് എന്നോട് ഞാൻ.  ടാക്സി വെള്ളത്തിലൂടെ നീന്തി കേറി പോവൂല.  ആൾസോ, അത്രേം നേരത്തെ അങ്ങോട്ട്യ്ക്ക് കെട്ടി എടുക്കാൻ ടിക്കറ്റ്/പെർമിറ്റ് എല്ലാം വേണം.  അങനെ അതിനു പറ്റിയ ആളെ തപ്പി എടുക്കാൻ ഗൂഗിളിനെ ജപിച്ചു ഇറക്കി.  അങനെ ആണ്, ബ്രയിൻ എന്ന ആളെ പരിചയപ്പെടുന്നത്.  മനിലയിൽ നിന്ന് പിക്ക് അപ്പ് ആൻഡ് നേരം വെളുക്കുന്നതിനു മുന്നേ മല  കെയറ്റം, ആൻഡ് തിരിച്ചു മനിലയിൽ  ഡ്രോപ്പ്, ആൻഡ് ഇടയ്ക് ഉള്ള ടിക്കറ്റ്/ പെർമിറ്റ് എല്ലാം കൂടെ ഒരു ഡീൽ ഉറപ്പിച്ചു.

പറഞ്ഞ ദിവസം അതി രാവിലെ തന്നെ ഡ്രൈവർ വന്നു, ഞങ്ങൾ രണ്ടും കൂടെ പുറപ്പെട്ടു.  അതി രാവിലെ മൂന്നര മണിയ്ക്ക്, ട്രാഫിക് ഒട്ടും ഇല്ല.  റോഡിൽ ഒരു കാർ മാത്രം, പക്ഷെ റെഡ് സിഗ്നൽ വരുമ്പോൾ എല്ലാം കാർ നിൽക്കും, പച്ച വന്നിട്ടേ വണ്ടി നീങ്ങൂ.  ഇത് ഡ്രൈവർ മാത്രം അല്ല, യാത്രയിൽ മൊത്തം ഇതേ പോലെ ആണ് ഡ്രൈവർമാരെ കണ്ടത്.  വിവരം ഉള്ളവർ.  തിരക്ക് ഇല്ലാത്തതു കൊണ്ട് പെട്ടന്ന് എത്തി.

ചെന്നപ്പോൾ, ബ്രെയിൻ റെഡി ആയി ഇരിപ്പുണ്ട്.  ഒരു ചെറിയ ബ്രീഫിങ്, പരിസരം, അഗ്നിപർവതം തുടങ്ങിയവയെ പറ്റി.  പിന്നെ ഒരു തൊപ്പി തന്നു, കൂടെ ഒരു കുഞ്ഞു ബോട്ടിൽ വെള്ളം കൂടെ.  എന്നിട്ടു ബോട്ടിൽ കെയ്റ്റി വിട്ടൂ  എന്നെ.  ഒരു കുഞ്ഞു ബോട്ട് യാത്ര.  ഫിലിപ്പെയിൻസിൽ ബോട്ടുകൾ എല്ലാം വേറെ മോഡൽ ആണ്, എനിക് തോന്നുന്നു, മോഡൽ ആണ് കൂടുതൽ എഫിഷെന്റ്റ് എന്ന് തോന്നുന്നു. ബോട്ടു ഇറങ്ങി, ബോട്ടു ഡ്രൈവർ എന്നെ അവിടെ ഉള്ള ഓഫീസിലേയ്ക് കൊണ്ട് പോയി.  അവിടെ ചെന്ന്, ചുറ്റും നോക്കി ഒരു റൌണ്ട് ആയപ്പോൾ, ഒരു പെൺകുട്ടി ഓടി കിതച്ചു വരുന്നു.  റീസ - എന്റെ ടൂർ ഗൈഡ്, ആൻഡ് ആൾസോ ഞാൻ പരിസരം വൃത്തികേടു ആക്കുന്നുണ്ടോ എന്ന് നോക്കാൻ ഉള്ള പോലീസ്.  ഒരു ഗൈഡ് കൂടെ ഇല്ലാതെ മല കെയറാൻ പെർമിഷൻ ഇല്ലാ.  മുകളിൽ കേറാൻ മൂന്നു വഴികൾ ആണ് ഉള്ളത്, ഞാൻ സെലക്റ്റ് ചെയ്തത്, സ്പാനിഷ് ട്രയൽ എന്ന വഴി ആയിരുന്നു. 



എനിക് പോകാൻ കുതിര റെഡി ആയിരുന്നു.  പക്ഷെ നടന്നു കേറാൻ ആയിരുന്നു താല്പര്യം എന്നത് കൊണ്ട്, കുതിരയെ മടക്കി.  അവിടെ ധാരാളം കുതിരകൾ ഉണ്ട്, ചൂട് ആൻഡ് കെയറ്റം ആയതു കൊണ്ട് പലരും കുതിരയെ ആശ്രയിക്കുന്നു, മല  കേറാൻ.  അങനെ കുതിരയോട് നോ പറഞ്ഞു, ഞങ്ങൾ രണ്ടും കൂടെ മാള കേറാൻ തുടങ്ങി.  ചുറ്റും നല്ല കറുത്ത മണ്ണ്.  ഇത് മൊത്തം ലാവ ആയിരിക്കും അല്ലെ എന്ന് ആവേശത്തോടെ ചോദിച്ചത് ആയിരുന്നു,  അല്ലഡാ  കൂവേ, ഇവിടെ ലാവ ഈസ് ഇൻ റെഡ് കളർ എന്ന് റീസ.  വെൽ, ഷോ മി ലാവ (ലാവ ഇടത്തൂ) എന്ന് നോം.  കേറിവാ എന്ന് റീസ്സാ.  പോകുന്ന വഴിയ്ക്കു മൊത്തം കുരിശ് ആണ്

സ്റ്റേഷൻ ഒന്ന്, രണ്ടു എന്നും പറഞ്ഞു ഓരോ കുരിശ്, പിന്നെ ഈശോടെ ഓരോ ഫോട്ടോസ് വെച്ചിട്ടുണ്ട്(at some stations).  (അവിടെ ചെന്ന് നേര്ച്ച ഇടാൻ താല്പര്യം ഉണ്ടേൽ, എനിക് മണിയോർഡർ അയച്ചാൽ മതി...അവിടെ ഡയറക്റ്റ് നേര്ച്ച ഇട്ട ഫലം ആണ് എന്ന് ഞാൻ ദി തട്ടിപ്പ് ആസ് വെല്ല്  ആസ് വെട്ടിപ്പ് സർട്ടിഫൈ ചെയുന്നു.)  ചില സ്റ്റേഷനുകൾ തമ്മിൽ നല്ല ദൂരം ഉണ്ട്, ചിലതു കുറച്ചു മീറ്ററുകൾ മാത്രം ദൂരത്തും.


പോകുന്ന വഴിയ്ക്ക്, ഭൂമിയിൽ നിന്നും പുക വരുന്നത് കാണാൻ ആവും.  സൾഫർ പുകഞ്ഞു പുറത്തു വരുന്നത് ആണ്, അഗ്നിപര്വതത്തിണ്റ്റെ ഉള്ളിൽ നിന്നും !  ചിലതിൽ ഒരു ഹൂശ്ശ്സ് എന്ന ഒരു ഹിസിങ് സൗണ്ടും ഉണ്ട്.  ഞാൻ കൈ വെച്ച് നോക്കിയപ്പോൾ നല്ല ചൂടും.  ഒരു കോഴി കാലോ...ഒരു മീനോ ഉണ്ടായിരുന്നു എങ്കിൽ, വാഴ ഇലയിൽ മസാല ചേർത്ത് പൊതിഞ്ഞു അതില് ചൂട്ടു എടുത്തു നോക്കാം ആയിരുന്നു...അഗ്നിപര്വത്തിൽ കൂക്ക് ചെയ്തു കോഴി ആൻഡ് മീമി....നല്ല ബിസിനസ് മോഡൽ ആകുമായിരുന്നു....പക്ഷെ സൾഫർ ചേർത്ത് കൂക്ക് ചെയ്തു ബില് കൊടുക്കുന്നതിനു മുന്നേ കസ്ടമർ അടിച്ചു പോയാ, നമ്മടെ ബിസിനസ് സുയിപ്പ് ആയി.


എന്തായാലും ഹോട്ടൽ ബിസിനസ് മോഹങ്ങൾ ചുരുട്ടി പോക്കറ്റിൽ ഇട്ടു മാള കെയറ്റം തുടർന്നു.  ഇടയ്ക് പല സ്ഥലത്തും ഇതേ പോലെ പുക വരുന്നത് കണ്ടു.  മലയ്ക്ക് നല്ല പച്ചപ്പപ് ആണ്, മീഡിയം സയിസ് കാടും.  വന്യ മൃഗങ്ങൾ ഒന്നും ഇല്ലാ, പക്ഷെ പാമ്പ് ഉണ്ട് എന്ന് റീസ പറഞ്ഞു.  മുകളിൽ എത്തിയപ്പോ, ദ്ദാ...ദിധാണ്  സീൻ.


ഇന്റർനെറ്റിൽ വായിച്ചതും മറ്റും താഴെ ഉള്ള തടാകം - ക്രയ്റ്റർൽ ഇറങ്ങാനോ, നീന്താനോ പാടില്ലാ എന്നാണു കണ്ടത്.  ആൾസോ, ലോക്കൽ ആൾകാർ താഴെ പോകാം എന്ന് ഓഫർ ചെയ്താൽ സ്വീകരിയ്ക്കരുത് എന്ന് മുന്നറിയിപ്പും വായിച്ചിരുന്നു.   പക്ഷെ, അവിടെ എത്തിയപ്പോൾ, ബ്രയിൻ പറഞ്ഞു, വേറെ വഴി വന്നാൽ, ഇറങ്ങാനും നീന്താനും പറ്റും  എന്ന്.  തടാകത്തിൽ ഉള്ള കൂടിയ സൾഫർ അളവ് കാരണം, അതിൽ മീനുകൾ ആൻഡ് ജീവികൾ ഇല്ലാ.  ആഴം  നാല്തപതു മീറ്റർ മുതൽ എഴുപതു മീറ്റർ വരെ ആണ്.


റ്റാലിനു  കണ്ണ് കിട്ടാതെ ഇരിയ്ക്കാൻ ഒരു ഫോട്ടോ കൂടെ.


Comments

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...