Skip to main content

കൂർഗ്

കൂർഗ്.  

ഈ സ്ഥലപേരു ഞാൻ ഫസ്റ്റ് കേള്ക്കുന്നത് സ്കൂൾ കാലത്ത്, മലയാളമനോരമയിൽ വന്ന ഒരു സണ്ടേ സപ്ലിമെന്റ് ആർട്ടിക്കിൾ വഴി ആണ്.  അതിനു ശേഷം കേൾക്കുന്നത് എന്റെ കട്ട ദോസ്ത് മുഹമ്മദ് അലി കുടകിൽ തുണി വിലക്കാൻ പോയി വന്നിട്ട് പറഞ്ഞ കഥകളിൽ നിന്നാണ്.  ബസ്സിൽ പരിചയം ഇല്ലാത്ത ആണും പെണ്ണും അടുത്ത് അടുത്ത് ഇരുന്ന യാത്ര ചെയ്യുന്നു, വളരെ സുന്ദരികൾ ആയ സ്ത്രീകള് എല്ലാം അത്ഭുതം പോലെയാണ് തോന്നിയത്.  കുറെ കാലം കഴിഞ്ഞു, ഞാനും കുടകിൽ എത്തി.  ഒരു ഇരുപതു കൊല്ലം മുന്നേ.  അവിടെ നിന്ന് ഒരു സുന്ദരിയെ വിവാഹം കഴിച്ചു, കാലം പത്തു പന്ത്രണ്ട് കൊല്ലവും ആയി.  

കുടകിൽ ഉള്ളവരെ വിഷമിപ്പിയ്ക്കുന്ന ഒറ്റ ഒരു കാര്യം മാത്രമേ ഉള്ളൂ.  മഴ.

കാലം തെറ്റി പെയ്യുന്നത്…
പെയ്യാത്തത്…
കൂടുതൽ പെയ്യുന്നത്….
കുറച്ചു പെയ്യുന്നത്....

ഇത് ആണ് മെയിൻ വിഷയം.  ബന്ധുക്കളെ കാണുമ്പോഴും ഫോണിൽ സംസാരിയ്ക്കുമ്പോഴും മിനിമം ഒരിയ്ക്കൽ എങ്കിലും മഴയെപ്പറ്റി സംസാരം ഉണ്ടാവും.  സായിപ്പ് പറയുന്നത് പോലെ, സംസാരിയ്ക്കാൻ ടോപ്പിക്ക് ഇല്ലാത്തപ്പോൾ ഓർ പൊളിറ്റിക്കലി കറക്റ്റ് ആയി സേഫ് ആയി സംസാരിയ്ക്കാൻ പറ്റിയ ഏക വിഷയം കാലാവസ്ഥയാണ്.  കുറെ കാലം മുന്നേ ഞാൻ കരുതിയത്, എന്നോട് സംസാരിയ്ക്കാൻ ടോപ്പിക്ക് ഇല്ലാത്തതു കൊണ്ടോ എന്തോ ആവും ഇവര് ഇങ്ങനെ സംസാരിയ്ക്കുന്നത് എന്നാണു.  പിന്നെ മനസ്സിലായി അതല്ല.  മഴ ഇവരുടെ ജീവിതത്തെ മൊത്തത്തിൽ കണ്ട്രോൾ ചെയ്യുന്ന സംഭവം ആണ്.  ഓരോ ദിവസവും എത്ര ഇഞ്ചു മഴ പെയ്തു എന്ന് വീട്ടില് ഉള്ള എല്ലാവര്ക്കും അതറിയാം.  മഴ എന്നത് ജീവിതത്തിനെ കണ്ട്രോൾ ചെയ്യുന്ന ....ഓർ ജീവിതത്തിന്റെ ഭാഗം തന്നെ ആണ് ഇവർക്ക്‌.  മഴയെക്കാൾ വലിയ പ്രശ്നം ഒന്നും ഇവര്ക്ക് ഇപ്പോൾ ഇല്ല.  പക്ഷെ മുന്പ് ഉണ്ടായിരുന്നു.  അതിന്റെ പേര് ആണ് ടിപ്പു.

ടിപ്പു കുടകിൽ ചെയ്ത അക്രമങ്ങൾ ഒരു ആംഗിൾ നിന്ന് മാത്രം അല്ലാതെ, വിവിധ ആംഗിളിൽ നിന്ന്  നോക്കാം.

1) കുടകിലെ കുടുംബങ്ങളിൽ, അവരുടെ രേഖകൾ, വാമൊഴിയായികൈ മാറി വന്ന വിവരങ്ങളിൽ നിന്ന് ഉള്ളവ
2) വിവിധ ചരിത്രകാരൻമാര് എഴുതിയിട്ടുള്ളത്.
3) ടിപ്പു സ്വയം എഴുതി രേഖപ്പെടുത്തിയിട്ടുള്ളത്.
4) കൊടവ മാപ്പിളയുടെ ഉത്ഭവം

ഐ മീൻ, ഒരു 360 ഡിഗ്രീ നോട്ടം. ഒന്നാമത്തേതിൽ അക്രമത്തിനു ഇരയായവർ രേഖപ്പെടുത്തിയിട്ടുള്ളത്, രണ്ടാമത്തേത് തേർഡ് അമ്പയർ വ്യൂ, മൂന്നാമത്തതു അക്രമം നടത്തിയ ആൾ രേഖപ്പെടുത്തിയത്.  നാലാമത്തതു, ടിപ്പു കാരണം   ഉത്ഭവിച്ച കുടകിലെ പുതിയ സമൂഹം.  അവരുടെ ചരിത്രം.  ടിപ്പുവിന്റെ നിർബന്ധ മത മാറ്റത്തിന് ഉള്ള ജീവിയ്ക്കുന്ന തെളിവാണു ഈ സമൂഹം.

1.  തലമുറ കൈ മാറി  വന്ന വാക്കിലും എഴുത്തിലും ഉള്ള ചരിത്രം പ്രകാരം :

കുടകിൽ എല്ലാ ഫാമിലിയ്ക്കും അവരുടെ ചരിത്രം ഏകദേശം ഇരുന്നൂറു കൊല്ലം വരെയുള്ളത് പല രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  അതില് ഒന്നാണ് വായ് പാട്ട് ആയി ഉള്ളവ.  

  1. Chiyappana പോലെ ഉള്ള ഫാമിലികൾ 250 കൊല്ലം മുന്നേ തന്നെ കുടകിൽ നിന്ന് മാറി മംഗലാപുരം ഏരിയയിൽ പോയി സെറ്റിലായവർ ആയിരന്നു.  പക്ഷെ ടിപ്പുവിന്റെ ആക്രമണം കഴിഞ്ഞു, കുടകിലെ പൊപുലെഷൻ കുത്തനെ കുറഞ്ഞപ്പോൾ, ഇവരെ എല്ലാം കുടകിലെ രാജാവ്, ടിപ്പുവിന്റെ മരണത്തിനു ശേക്ഷം തിരിച്ചു കുടകിലെയ്ക് വിളിപ്പിച്ചു റീ സെറ്റിൽ ചെയ്യിപ്പിക്കുക ആയിരുന്നു (during 1811-1820).

  1. ടിപ്പുവിന്റെ പട്ടാളം മേവട കുടുബത്തിലെ കുറേ ആണുങ്ങളെ കൊല്ലുകയും, ബാക്കി ഉണ്ടായിരുന്ന എല്ലാ ആണുങ്ങളെയും ശ്രീരംഗ പട്ടണത്തിലേക്ക് പിടിച്ചു കൊണ്ട് പോവുകയും ചെയ്തു.  പിടിച്ചു കൊണ്ട് പോയി, രണ്ടു കൊല്ലത്തിനു ശേക്ഷം, മാദയ്യ എന്നാ ആൾ തിരിച്ചു വന്നു, നാല്കേരി എന്നാ വില്ലെജിലെയ്ക്.  തിരിച്ചു എത്തിയ ശേക്ഷം, നാട്ടിലെ ബാക്കി ഉണ്ടായിരുന്ന ആള്കാരുടെ സഹയാത്തോടെ പുതിയ വീട് വെച്ച്, അവിടെ നിന്ന് മേവട കുടുംബം റീസ്റ്റാർട്ട്‌ ചെയ്തു.

  1. ബാചെട്ടിര കുടുബത്തിലെ ആള്കാരെ ടിപ്പു പിടിച്ചു കൊണ്ട് പോയതിനു ശേക്ഷം, അവരുടെ കൃഷി സ്ഥലങ്ങൾ, രാജാവ് പട്ടമട കുടുബത്തിന് കൊടുത്തു.  ഇത് ഇവരുടെ കുടുബ രേഖയിൽ മാത്രം അല്ല, സ്ഥലം അനുവദിച്ചു കൊടുത്തതിനു ഉള്ള കൊടഗു രാജാവിന്റെ ഉത്തരവ് dated 1st Oct 1803 നിലവിൽ ഉണ്ട്.

  1. പട്ടെയൊട - ടിപ്പു പിടിച്ചു കൊണ്ട് പോയ മറ്റൊരു ഫാമിലി.  ടിപ്പു മരിച്ച ശേക്ഷം, ഇവര് തിരിച്ചു വന്നു, പോന്നംപെട്ടയിൽ ജീവിതം റീ സ്റ്റാർട്ട്‌ ചെയ്തു.

  1. ബട്ടിയണ്ട കുടുബത്തിൽ, ടിപ്പുവിന്റെ ആക്രമണത്തിന് ശേക്ഷം, രണ്ടേ രണ്ടു സ്ത്രീകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.
  2. നാന്നൂറ് കൊല്ലത്തിൽ അധികം പഴമ ഉള്ള കുടുംബം ആണ് മദ്രിര.  പക്ഷെ ടിപ്പുവിന്റെ ആക്രമണത്തിന് ശേക്ഷം ഒരേ ഒരു സ്ത്രീ മാത്രം ആണ് കുടുബത്തിൽ അവശേഷിച്ചിരുന്നത്.

2) വിവിധ ചരിത്രകാരൻമാര് എഴുതിയിട്ടുള്ളത്.

British historian B. Lewis റൈസ് ന്റെ കണക്കു പ്രകാരം, 85,000 കൂർഗികൾ ആയിരുന്നു ടിപ്പുവിന്റെ തടവിൽ ഉണ്ടായിരുന്നത്.  ബ്രിട്ടീഷ് സർക്കാർ ഓഫീസർ ആയിരന്ന  Mark വില്ക്സ് കണക്കു 70,000 ആൾകാർ.  History of Tipu Sultan  എഴുതിയ Mir കിര്മാണിയുടെ കണക്കിൽ 80,000 കൂർഗികളെ ആയിരുന്നു കുടകിൽ നിന്ന് ടിപ്പു പിടിച്ചു കൊണ്ട് പോയത്.  

3) ടിപ്പു സ്വയം എഴുതി രേഖപ്പെടുത്തിയിട്ടുള്ളത്.

  1. ടിപ്പു, Runmust ഖാൻനു 1786 കാലത്ത് അയച്ച കത്തിൽ, ടിപ്പു തന്നെ എഴുതിയത് താഴെ  (റെഫ് : Select letters of Tippoo Sultan to various public functionaries .  https://books.google.co.in/books?id=n9FCAAAAcAAJ&printsec=frontcove )

  1. "We proceeded with the utmost speed, and, at once, made prisoners of 40,000 occasion-seeking and sedition-exciting Koorgs (Coorgis), who alarmed at the approach of our victorious army, had slunk into woods, and concealed themselves in lofty mountains, inaccessible even to birds. Then carrying them away from their native country (the native place of sedition) we raised them to the honour of Islam, and incorporated them into our Ahmedy corps."

  1. "There are 500 Coorg prisoners, who must be thrown, in parties of fifty, into ten forts, where they must be dealt with in such a manner as shall insure their death in the course of a month or twenty days-such of the women as are young must be given to Musselmauns; and the rest, together with their children, must be removed to, and kept in confinement, at Seringapatam, on a small allowance "(റെഫ് :  THE SCOTS MAGAZINE OR GENERAL REPOSITORY OF LITERATURE, HISTORY, AND POLITICS  https://books.google.co.in/books?id=ttcPAAAAQAAJ&printsec=frontcover)

  1. "You are, in conjunction with him, to make a general attack on the Koorgs; when, having put to the sword, or made prisoners of, the whole of them, both the slain and the prisoners are to be made Musulmans."(റെഫ് : https://books.google.co.in/books?id=n9FCAAAAcAAJ&printsec=frontcove )

  1. "By the favor of the Almighty and the assistance of the Prophet, we have arranged and adjusted the affairs of the Taalik of Zufeerabad in the most suitable [and satisfactory] manner; the tribe of Koorgs, to the number of fifty thousand men and women, having been made captive, and incorporated with the Ahmedy class " (റെഫ് : https://books.google.co.in/books?id=n9FCAAAAcAAJ&printsec=frontcove )

4. കൊടവ മാപ്പിളയുടെ ഉത്ഭവം
ടിപ്പു യുദ്ധത്തിലൂടെയും ചതിയിലൂടെയും കുടകിലെ ആൾക്കാരെ കൊല്ലുകയും പിടിച്ചു കൊണ്ട് പോവുകയും ചെയ്തു.  അതില് ഒരു ശതമാനം ആൾക്കാരെ ടോർച്ചർ ചെയ്തും മറ്റും ഇസ്ലാമിലേക്ക് മതം മാറ്റം നടത്തി.  ടിപ്പുവിന് ശേഷം, ഇവര് കുടകിൽ "കുടക് മാപ്പിള" എന്ന പുതിയ വിഭാഗം ആയിത്തീർന്നു. പലരും മതമാറ്റം തിരസ്കരിച്ചു ഒരു തിരിച്ചു വരവിനു ശ്രമിച്ചു. പക്ഷെ കാലക്രമേണ ഇവർ പുതിയ ഐഡന്റിറ്റി തന്നെ സീകരിച്ചു.  പക്ഷേ ഇവരുടെ പല ആചാരങ്ങളും, പഴയ കൊടവ ആചാരങ്ങൾ തന്നെയാണ്.  കൂര്ഗികളെ പോലെ കൊടവ തക്ക് തന്നെ ആയിരുന്നു ഇവരുടെ ഭാഷ, അതേ പോലെ കൊടവ രീതിയിൽ ഉള്ള ഫാമിലി പേരുകളും.  മംഗലാപുരം ഭാഗത്ത്‌ ഉള്ള Bearys, നോര്ത്ത് കേരളയിൽ ഉള്ള മലബാർ മാപ്പിളമാരുമായി വിവാഹ ബന്ധങ്ങൾ തുടങ്ങി, ഇവര് ഒരു സെപറേറ്റ് കമൂണിറ്റി ആയി തുടരുന്നു. പക്ഷെ ഈ വിവാഹ ബന്ധങ്ങൾ കൊണ്ട് അടുത്ത കാലത്തായി ഇവരുടെ ഭാഷ മാറുന്നു.

ടിപ്പുവിന്റെ നിർബന്ധ മത മാറ്റത്തിന് ഉള്ള ജീവിയ്ക്കുന്ന തെളിവാണ് ഈ സമൂഹം.

എങനെ നോക്കിയാലും, ടിപ്പു കുടകിൽ ഉള്ളവരെ കൊന്നിട്ടുണ്ട്, ആൾക്കാരെ നിർബന്ധം ആയി മതം മാറ്റിയിട്ടുണ്ട്.  അതും വളരെ വ്യാപകമായിട്ട്. അങനെ ഉള്ള ഒരാളെ ആരാധിയ്ക്കാൻ പെട്ടെന്ന് ഒരു ദിവസം സർക്കാർ ഓർഡർ ഇട്ടാൽ, അത് നടക്കുമോ?  ടിപ്പു അമ്പലങ്ങൾക്ക് കാശ് കൊടുത്തതും, ശ്രീരംഗ പട്ടണത്ത് അമ്പലം ഉള്ളതും, മൂപ്പരുടെ ടീമിൽ ഹിന്ദുക്കൾ ഉണ്ടായതും എല്ലാം വായിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാം മൂപ്പരുടെ പൊളിറ്റിക്കൽ മൂവ്സ് മാത്രം അല്ലെ ?

ഹിറ്റ്‌ലർടെ നാസി പടയിൽ Jewish രക്തം ഓടുന്ന പട്ടാളക്കാർ  ഉണ്ടായിരുന്നില്ലേ...റെഫ് :  "Hitler’s Jewish Soldiers " by Bryan Mark Rigg, history professor at the American Military University

അത് വിട്.  ടിപ്പു, ഹിറ്റ്‌ലർ തുടങ്ങിയ എക്സ്റ്റ്രീം   ആള്കാരെ ഒഴിവാകി, വേറെ ഒരു ഉദാഹരണം നോക്കാം.

മോഡി സർക്കാർ ചെയുന്ന നല്ല കാര്യങ്ങൾ പല ഇസ്ലാം ക്രിസ്തിയൻ ബാകി ന്യൂന പക്ഷത്തിനു ബെനിഫിറ്റ് കിട്ടുന്നില്ലേ?  മോഡി സർകാരിൽ ഉന്നത സ്ഥാനത് ന്യൂന പക്ഷത്തിൽ പെട്ട ആൾകാർ ഇല്ലേ ?  മോഡി വേറെ മതങ്ങള്ടെ ആരാധനാ ആലയങ്ങൾ വിസിറ്റ് ചെയുന്നില്ലെ ?  എന്ന് വെച്ച്, നാളെ മുതൽ മോഡി ജയന്തി എല്ലാവരും സെലിബ്രേറ്റ് ചെയ്യണം എന്ന് നാളെ ഉള്ള ഒരു സർക്കാർ തീരുമാനിച്ചാൽ, നിങ്ങൾടെ പ്രതികരണം എന്താവും?

മുകളിൽ പറഞ്ഞ ചരിത്രം ഒന്നും ഇപ്പോൾ കർണാടക ഭരിയ്ക്കുന്ന സർകാരിനുഅറിയാതെ അല്ല ഈ ടിപ്പു ജയന്തി തുടങ്ങാൻ തീരുംമാനിച്ചത് എന്ന് കരുതുന്നില്ലാ.  അജണ്ട വേറെ ആണ് എന്ന് കരുതുന്നു.

Comments

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ