പണ്ട് ഒരു കിങ്ങ്ഡം ഉണ്ടായിരന്നു. അത് ഭരിച്ചിരുന്നത്, സ്കാര്‍ലെറ്റ് എന്നാ ഒരു റാണി ആയിരന്നു. വിവരത്തിനു വിവരം, ധീരതയ്ക്ക് ധീരത എല്ലാം കൂടി ചേര്‍ന്ന ഒരു അവതാരം ആയിരന്നു അവര്‍.
ഒരു ദിവസം, അവര്‍ കെട്ടിയവന്റെ കൂടെ രഥത്തില്‍ നായാടിനു പോകുക്ക ആയിര്നു. അപ്പോള്‍, രഥത്ന്‍റെ ഒരു ചക്രത്തില്‍ ഉള്ള ആണി ഊരി പോയി. പക്ഷെ സ്ട്രീറ്റ് സ്മാര്‍ട്ട് ആയിരുന്ന ആ റാണി, വണ്ടിയില്‍ ഉണ്ടായിരന്ന ഒരു കുന്തം എടുത്തു, ആണി ഊരി പോയ സ്ഥലത്ത് വെച്ച്, തേരിനെ വീഴാതെ കണ്ട്രോള്‍ ചെയ്തു ഓടിച്ചു കൊട്ടാരത്തില്‍ എത്തി.
അങനെ സ്വന്തം ജീവിതം ആസ്വദിച്ചുകൊണ്ടും, രാജ്യത്തെ കാരിയങ്ങള്‍ നേരാം വണ്ണം നടത്തി കൊണ്ട് പോകുകയും ആയിരന്നു. ആ സമയത്ത്, റാണിയുടെ കെട്ടിയവന്, വേറെ സ്ത്രീയില്‍ ഉണ്ടായ മകനെ രാജിയം ഏല്‍പ്പിച്ചു കൊടുക്കാന്‍ റാണിയുടെ കെട്ടിയവന്‍ പ്ലാന്‍ ഇട്ടു. പക്ഷെ പ്ലാന്‍ ചെയ്തു എക്സിക്യൂറ്റ് ചെയാന്‍ മാത്രം വിവരം ആന്‍ഡ് കഴിവ് ഇല്ലാത്തത് കൊണ്ടോ എന്തോ, പ്ലാന്‍ ചീറ്റി പോയി.
റാണി ശിക്ഷിയ്ക്കും എന്ന് പേടിച്ചു മോനോട് (ഡേവിഡ്), കാട്ടില്‍ പോയി രക്ഷപെട്ടോല്ലാന്‍ അച്ഛന്‍ പറഞ്ഞു കൊടുത്തു. പക്ഷെ കാട്ടില്‍ ഒറ്റയ്ക് പോയി ജീവിയ്ക്കാന്‍ ഉള്ള കഴിവ് തന്‍റെ കെട്ടിയവന് ഇല്ലാ എന്ന് അറിയുന്ന, ഡേവിഡ്ന്‍റെ വൈഫ്, അവരും കൂടെ ചെല്ലാം എന്ന് കരുതി, കൂടെ പുറപെട്ടു. കൂട്ടിനു ഡേവിഡ്ന്‍റെ അനിയന്‍ ഇക്ബാലും.
കാട്ടില്‍ കഴിയുന്ന സമയത്ത്, കാട്ടിലെ ഗ്യാങ്ങ്സ്ടര്‍, കത്രീനയ്ക്ക് ഡേവിഡ്നോട് പ്രേമം തോന്നി. പക്ഷെ ഡേവിഡ്ന്‍റെ വൈഫ്‌നോട് എതിര്‍ത് നില്‍ക്കാന്‍ കഴിയാത്ത, കത്രീന തിരിഞ്ഞു ഓടി. പക്ഷെ തന്‍റെ മാന്ഷനില്‍ തിരിച്ചു എത്തിയ കത്രീന, പല പ്ലാന്‍ ഇട്ടു, അവസാനം ഡേവിഡ്നെ തട്ടി കൊണ്ട് പോയി !!
കെട്ടിയവന്‍ പോയാല്‍ പോട്ടെ എന്ന് കരുതി ഡേവിഡ്ന്‍റെ വൈഫ് കാട്ടില്‍ കൊറേ കാലം ജീവിച്ചു. പക്ഷെ പേജ് ത്രീയില്‍, കത്രീനടെ കൂടെ ഡേവിഡ്ന്‍റെ ഫോട്ടോ പല തവണ കണ്ടു, കലിപ്പ് കേറി, ഒരു ദിവസം ഡേവിഡ്ന്‍റെ വൈഫ്, കാട്ടില്‍ കിട്ടിയ വടിയും കോലും എടുത്തു, ഗ്യാങ്ങസ്റ്ര്‍ കത്രീനയെ അറ്റാക്ക് ചെയ്തു. പിന്നെ പൊരിഞ്ഞ അടി ആയിരന്നു.
അവസാനം, കത്രീനയെ തോല്‍പ്പിച്ചു,ഡേവിഡ്ന്‍റെ വൈഫ്, ഡേവിഡ്നെ തിരിച്ചു സ്വന്തമാക്കി.
ഈ കഥ എല്ലാം അറിഞ്ഞു ഡേവിഡ്ന്‍റെ വൈഫ്‌ന്‍റെ കഴിവില്‍ ഇമ്പ്രേസ് ആയ സ്കാര്‍ലെറ്റ് റാണി, ഡേവിഡ്ന്‍റെ വിഫെനെ തന്‍റെ മന്ത്രിയാകാനും, കാല ക്രെമേണ, കഴിവ് നോക്കി, പറ്റിയാല്‍ അടുത്ത റാണിആക്കാനും തീരുമാനിച്ചു. റാണി, ആളെ വിട്ടു, ഇവരെ തിരിച്ചു ടൌണ്‍ല് കൊണ്ട് വന്നു.
ദി ഏന്‍ഡ്.
(https://plus.google.com/u/0/+സുധിശ്രീ/posts/1chmvBj9xvM)
Comments