Tuesday, January 8, 2013

വിപ്ലവം ഓര്‍ മാറ്റം എവിടെ തുടങ്ങും ?
സത്യം.  

റോഡില്‍ കിടക്കുന്നവര്‍ക്ക് സഹയാം കൊടുക്കാന്‍ മിക്കവര്‍ക്കും മടിയാണ്.  പേടിയാണ്.   രണ്ടു ഫസ്റ്റ് ഹാന്‍ഡ്‌ അനുഭവങ്ങള്‍,  ഈ ന്യൂസ്‌ കണ്ടപ്പോള്‍ എഴുതണം എന്ന് കരുതിയത് ആയിരന്നു.  പക്ഷെ ഫസ്റ്റ് അനുഭവത്തില്‍ ഒരു സ്വയം പോക്കല്‍ ഫീല്‍ വന്നത്  കൊണ്ട് മടിച്ചു നില്ല്കുക്ക ആയിരന്നു.    ഇന്ന് ആകാശ് ഈ ലിങ്ക് ഷെയര്‍ ചെയ്തപ്പോള്‍ ആണ് എഴുതാന്‍ തുടങ്ങിയത്.  എന്തോ ആവട്ട്, വായിച്ചിട്ട്, ആര്‍ക്ക്  എങ്കിലും ആരെ എങ്കിലും എപ്പോള്‍ എങ്ങിലും സഹായിക്കാന്‍ പറ്റിയാല്‍, അത് ആവട്ട്.

ഒന്ന് :
ബാംഗ്ലൂര്‍ല് നിന്ന് നാട്ടിലേയ്ക്ക് പോകുന്നു.  കേരളത്തില്‍ കേറി കൊറേ കഴിഞ്ഞപ്പോള്‍, മുന്നില്‍ ഒരു മില്‍ക്ക് ടാങ്കര്‍, അതിനു ബായ്കില്‍ ഒരു ബൈക്ക്, അതിനു പുറകില്‍ ഞാന്‍.,  എല്ലാവരും ഇറക്കം ഇറങ്ങുക്കയാണ്, ഒരു വിധം സ്പീഡ് ഉണ്ട്, മീഡിയം മഴയും.

പെട്ടന്ന്, ആ ബൈക്ക്കാരന്‍ പടോന്നു ഒറ്റ വീഴ്ച.  വണ്ടി കണ്ടീഷന്‍ ആയതു കൊണ്ട്  വീന്നു കിടക്കുന്ന ആള്‍ടെ മൂന്നു മീറ്റര്‍ ദൂരത്തു വന്നു ഞാന്‍ ബ്രേയ്ക് ഇട്ടു നിന്ന്.  ഇറങ്ങി നോക്കിയപ്പോ എവിടെ നിന്ന് എല്ലാമോ ചോര.  മഴ വെള്ളത്തില്‍  ഓരോ തുള്ളിയും മൂന്നും നാലും തുള്ളിയായി പടരുന്ന ചോര.

എന്‍റെ വണ്ടിയില്‍ വൈഫ്‌, ഞാന്‍ വേറെ രണ്ടു ബന്ധുകള്‍ ഉണ്ട്.  വീണു കിടക്കുന്ന ആളെ താങ്ങി എടുത്തു എന്‍റെ വണ്ടിയില്‍ കേയറ്റി, എന്‍റെ വണ്ടി ആന്‍ഡ്‌ ബൈക്ക് റോഡില്‍ നിന്ന് മാറ്റി ഇട്ടു.  അതിനെ ഇടയ്ക്ക് മൂപ്പരോട് സംസാരിച്ചു എമ്രജന്സിയ്ക്ക് വിളിച്ചു പറയാന്‍ ഉള്ള ആള്‍കാരുടെ പേര് ചോദിച്ചു, മൂപ്പരുടെ ഫോണില്‍ നിന്ന് വിളിച്ചു വിവരം പറഞ്ഞൂ.  തല ചുറ്റനുണ്ടോ, വോമിറ്റ് ചെയാന്‍ തോന്നുന്നുണ്ടോ എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ എല്ലം ചോദിച്ചു, വലിയ കുഴപം ഇല്ലാ എന്ന് ഉറപ്പു വരുത്തി.  മുറിവ് എല്ലം കഴുകി, മരുന്ന് വെച്ച് കെട്ടി.  ആപോഴേയ്ക്കും മൂപ്പരുടെ ആള്‍കാര്‍ വന്നു, ഇയാളെ കൊണ്ട് പോയി.

ഈ സംഭവം നടക്കുന്നതിന്‍റെ ഇടെല്‍ മൊത്തം, മമത ഒഴിച്ചു, ബാക്കി വണ്ടിയില്‍ ഉണ്ടായിരുന്ന മൂത്ത ഒരാള്‍,  വെള്ളം കൊടുത്തല്ലോ, റോഡ്‌ സൈഡ് ഇരുത്തി നമ്മക് ഒഴിവാക്കാം,നമ്മടെ വണ്ടിയില്‍ കേയറ്റിയാല്‍ പ്രശനം ആവും....ചുറ്റും മഴ...ഉള്ളില്‍ വെള്ളം ആവും, ചോരയാവും.......അത് ഇത് എന്ന് തുടങ്ങി  ഫുള്‍ ടൈം എന്തോ വലിയ പുലിവാല്‍ പിടിച്ചു എന്ന രീതിയില്‍ ആയിരന്നു സംസാരം.  വരുന്നത് വരട്ടെ, കേസ് ആയാല്‍, നടത്താന്‍ എന്‍റെ  കയ്യില്‍ കാശ് ഉണ്ട്, മിണ്ടാതെ ഇരി എന്ന് പറഞ്ഞിട്ട് ഒന്നും ഒരു രക്ഷയും ഇല്ല.  

രണ്ടു :
ഒന്‍പതു കൊല്ലം മുന്നേ,  ഞങ്ങള്‍ രണ്ടും പ്രേമിച്ചു നടക്കുന്ന ടൈം.  എനിക്ക് ജോലി ഇല്ല, കിട്ടും എന്ന് വലിയ ഉറപ്പ് ഒന്നും ഇല്ലാത്ത ടൈം.  ഒരു ശനിയാഴ്ച, മമതയെ ഓഫീസില്‍ നിന്ന് പിക് ചെയ്തു, ഞങ്ങള്‍ രണ്ടും കൂടെ എനിക്ക് ഒരു ഇന്റര്‍വ്യൂ കോള്‍ വന്ന സ്ഥലത്ത് പോയില്, ഇന്റര്‍വ്യൂ പൊട്ടി, തിരിച്ചു വരുന്നു.  സീബ്രാ ലൈന്‍ലൂടെ, ട്രാഫിക് സിഗ്നല്‍ നോക്കി, റോഡ്‌ ക്രോസ് ചെയാന്‍ ഉള്ള പച്ച മാന്‍ തെളിഞ്ഞു കഴിഞ്ഞപ്പോ റോഡ്‌   ക്രോസ് ചെയ്ന്ന യുവ മിഥുങ്ങള്‍.  ഒരു സ്കൂട്ടര്‍ വന്നു,   എന്നെ ഒറ്റ ഇടി, എന്‍റെ കൂടെ ഉള്ള മമതയും ഞാനും, സ്കൂട്ടറും, സ്കൂട്ടര്‍ ഓടിച്ച തെണ്ടിയും കൂടെ താഴെ.

ചുറ്റും ഉള്ളവര്‍ നോക്കി നില്‍ക്കുക മാത്രം.  പിടിച്ചു ഒന്ന് എഴുനെല്പ്പിയ്ക്കാനോ, എന്തേലും ഹെല്പ് വേണോ എന്ന് ചോദിയ്ക്കാനും ഒറ്റ ഒരുത്തന്‍ ഇല്ല.  ഒരു വിധം ഇഴഞ്ഞു  വലിഞ്ഞു, വലിച്ചു  സിഗ്നല്‍ മാറ്ന്നതിനു മുന്നേ റോഡ്‌  മുറിച്ചു കടന്നു.

സ്കൂട്ടര്‍ല് വന്നവന്‍ തലേല്‍ മുസലിയാര്‍മാര് വെയ്ക്കുന്ന ടൈപ്പ് തൊപ്പി വെച്ചതു കൊണ്ടോ എന്തോ -  അതേ പോലെ തൊപ്പി വെച്ചേ വേറെ ഒരാള്‍ വന്നു, ആ സ്കൂട്ടര്‍ കാരന്‍റെ അടുത്ത് വന്നു അവനു കുഴപ്പം ഉണ്ടോ, പേര് എന്താ, വീട്ടില്‍ കൊണ്ടാക്കണോ എന്ന് എല്ലാം ചോദിച്ചു.  ഞങ്ങള്‍ രണ്ടു പെര്കും, ഞങ്ങള്‍ മാത്രം.  പോകുന്നതിനു മുന്നേ, നോക്കി വേണ്ടേ റോഡ്‌ ക്രോസ് ചെയാന്‍ എന്ന് എനിക്ക് ഒരു ഉപദേശവും അയാള്‍ തന്നു.

റോഡില്‍ നടന്ന ചെറിയ ഒരു ആക്സിടന്റ്റ്.  മാര്‍ഡര്‍ അറ്റ മെന്റ്, കിഡ്നാപ് ഒന്നും അല്ല.  എല്ലാവരും കണ്ടോട്നു നിന്നത്.  എന്നിട്ട് പോലും ആരും ഹെല്പ് ചെയാന്‍ വന്നില്ല.
_____________________________________________

പല സ്ഥലത്തും ആക്സിടന്റ്റ് കണ്ടിട്ട് ഹെല്പ് ചെയ്തിട്ട്ട്ടുള്ള പലരെയും അറിയാം.  ആര്‍കും ഇതേ വരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.

നിയമംമാറണം, ഉള്ള നിയമം സ്ട്രോങ്ങ്‌ ആവണം, പോലീസ് അത് ആവണം, ഇത് അത് എന്ന് എല്ലാം പറയുന്നതിന്‍റെ കൂടെ, ജനങ്ങളും മാറണം.

പെണ്ണിന് നാണം മറയ്ക്കാന്‍ ഷര്‍ട്ട്‌ ഊരി കൊടുക്കാന്‍ ഹീറോയേ കണ്ടു നമ്മള്‍ പുളകം കൊള്ളും.  പക്ഷെ ഈ കേസ് ല്, ആ പെണ്കുട്ടിയ്ക്ക് ഒരു കര്‍ചീഫ്‌ പോലും കിട്ടിയില്ല.  റോഡില്‍ ഉണ്ടായിരുന്ന ഒറ്റ ഒരുത്തും ഒരു ഹെല്പ് പോലും ചെയ്തില്ല.

മാറ്റങ്ങള്‍ ഉള്ളില്‍ നിന്ന് ഉണ്ടാവണം.  പിന്നെ, പണ്ട് ആരോ പറഞ്ഞ പോലെ, വിപ്ലവം വീട്ടില്‍ നിന്ന് തുടങ്ങണം.  സ്വന്തം വീട്ടില്‍  പെണ്ണ്, പെണ്ണ് ആണോ, അതോ തന്നെ പോലെ വേറെ ഒരു ഇന്ടിവിജ്വല്‍ ആണോ ?


Post a Comment