Skip to main content

Posts

Showing posts from December, 2012

സ്ത്രീകള്‍ടെ നേരെ ഉള്ള അക്രമങ്ങള്‍ 2007 മുതല്‍ 2011 വരെ.

കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ  ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്.  ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്.  എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല. നോട്ട് : 1) കൊല്ലം റൂറല്‍ ആന്‍ഡ്‌ സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്.  പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ്‌ സിറ്റി ഒരുമിച്ചു കൂട്ടി. 2) ശതമാന കണക്ക് എടുത്തത്‌, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.) മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ്‌ മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍ 

ഇരുള് - വെളിച്ചം - ചോര

തെയ്യം - പേടികളില്‍ നിന്ന് രക്ഷ, ജീവിതത്തിനു രക്ഷകൊടുക്കുന്ന രൂപങ്ങള്‍. ഇരുട്ടും, വെളിച്ചവും  നന്മേയെയ്യം തിന്മേയെയും വേര്തിരിയ്ക്കുന്നു  അഥവാ, പ്രതിനിധീകരിയ്ക്കുന്നു എന്ന് കരുതപെടുന്നു.   പക്ഷെ, കംമിംഗ് ടു തെയ്യം, അതില്‍ പ്രതികാരതിന്‍റെ ചുകപ്പ് കൂടെ കലരുന്നു.  ഞാന്‍ കേട്ടിട്ടുള്ള തെയ്യം കഥകളില്‍ മിക്കതിലും, ഈശ്വര ചെയ്തന്യെം ഉള്ളവര്‍ ചതിയില്‍ മരണപെട്ടു കഴിഞ്ഞു വരുന്ന രൂപം ആണ് തെയ്യം, മിക്ക കഥകളിലും. പൂണൂല്‍ അംശവടിയാക്കി, അധികാരം കൈവശം വരുന്നതിനും വളരെ മുന്നേ തുടങ്ങിയ ആചാരം ആണ് തെയ്യം എന്നാണു കരുതപെടുന്നത്.   നവീനശിലായുഗത്തിനോളം പഴക്കം കരുതപെടുന്നു. പരശുരാമന്‍ കേരളം വാര്‍ത്തു എടുത്ത ശേക്ഷം,  പാണന്‍, വേലന്‍ തുടങ്ങിയ ജാതികള്‍ക്ക് അനുഗ്രഹിച്ചു കൊടുത്ത കല എന്നും കേട്ടിട്ടുണ്ട്.  ആര്യന്‍മാര്കും മുന്നേ ഉള്ള കലായിട്ടും, ബ്രാമാണ്ണ്‍ര്‍ ഇതിനെ തകര്‍ക്കാനോ, ഇടപെടാനോ മുതിരാതെ ഇരുന്നതിനു കാരണം,  ചെണ്ട തുടങ്ങി മ്യൂസിക്ക് മുതല്‍, ചോര, കള്ളു, ഇറച്ചി വരെ എത്തി നില്കുന്നുന്ന എക്ട്രീം രൂപം ആയതു കൊണ്ട് ആവാം.  അതോ, തെയ്യം അരുളപാടില്‍ ഉള്ള സത്യങ്ങള്...

ദി മല്ലൂവിയന്‍ ബ്രാണ്ട്സ്

മല്ലൂ ബ്രാന്‍ഡ്കളില്‍ ഫസ്റ്റ് ഓര്‍മ്മ വരുന്നത്  മലയാളം സിനിമആണ്.  കേരളം വിട്ടു, കര്‍ണാടകയില്‍ കേറിയ ടൈം, കോളേജ് ഹോസ്റ്റ്ലില് ബാക്കി ഉള്ള ചെക്കന്‍മാരുടെ എല്ലാം വിചാരം, മലയാളം സിനിമ എന്നാല്‍, ഡബിള്‍ ഓര്‍ ട്രിപ്പില്‍ എക്സ് പടങ്ങള്‍ മാത്രം ആണ് എന്നാ.  കൊറേ തല്ലു പിടിച്ചു.  നാഷണല്‍ ഫിലിം അവാര്‍ഡ്കള് പ്ര്ഘ്യാപിയ്ക്കുന്ന ദിവസം എല്ലാം ആണ് ഓണം.  കാരണം, മലയാളം പടത്തിനു എന്തേലും ഉണ്ടാവും. കന്നഡ പടത്തിനു അധികം ഒന്നും ഉണ്ടാവാര്‍ ഇല്ല. കെട്ട് വള്ളം, കഥകളി, ലുങ്ങി, മല്ലൂ ആക്സന്റ് തുടങ്ങി ഒരു ലോഡ് മല്ലൂ മുദ്രകള്‍ ഉണ്ട്.  അവ  അല്ലാതെ, ബിസിനസ് ലോകത്ത് മല്ലൂ എന്ന് മുഖതു പ്രിന്റ്‌ ചെയ്ത് വെച്ചിരിയ്ക്കുക്കന്നവ  - അതാണ്‌ വിഷയം. സൌത്ത് കര്‍ണാടകയില്‍ കറങ്ങി നടക്കുന്ന ടൈം ആണ്, പരഗന്‍, ലൂണാര്‍ ചെരുപ്പിന്‍റെ പരസ്യെങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്‌.  ഡാ, ഇത് നമ്മടെ നാട്ടിലെ സംഭവം ആണ് ട്ടാ- എന്ന് ഡയലോഗ് അടിയ്ക്കാന്‍ ഉള്ള ഒരു അവസരം. പിന്നെ ചിന്തിച്ചപ്പോള്‍, വി ഗാര്‍ഡ്, ഡ്യൂറോഫ്ലക്കസ് തുടങ്ങിയവ ഉണ്ട്.  പക്ഷെ അവയ്ക്ക് ഒന്നും, ആ ഒരു  മല്ലൂ ടച് ഇല്...

മൈ ഹസ്ബണ്ട് ആന്‍ഡ്‌ അദര്‍ അനിമല്‍സ് - ജാനകി ലെനിന്‍.

ഇപ്പോള്‍ വായന ജാനകി ലെനനിന്‍ എഴുതിയ മൈ ഹസ്ബന്‍ഡ് ആന്‍ഡ്‌ അതര്‍ അനിമല്‍സ് എന്നാ  സംഭവം ആണ്. കുറച്ചു ആഴച്ചകള്‍ക്ക് മുന്നേ, ഫോറം ലാന്ഡ് മാര്‍ക്ക് ഷോപ്പില്‍, ഒരു ഗേള്‍ ഫ്രണ്ട്നു വേണ്ടി കിതാബ് തപ്പി നടന്നപ്പോള്‍, രണ്ടു ബട്ടര്‍ഫ്ലൈസ്സ് കേറി വന്നു. പുസ്തങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന സെല്‍ഫ്കളില്‍ മിക്ക്പോഴും ഒരു  നിശബ്ദത ഉണ്ടാവും.   പലപ്പോഴും അത് ഒരു അനുഗ്രഹം ആണ്.  പക്ഷെ ചില സമയത്ത്, ചിലരുടെ ബഹളം - അതും ഒരു രസം തന്നെ.  ആ സെറ്റില്‍ പെട്ടവര്‍ ആയിരന്നു, ഈ രണ്ടു ബട്ടര്‍ഫ്ലൈസും. ഒരു ഇരുപതു വയസ് പ്രായം ഉള്ള ഒരു ആണും പെണ്ണും.  ഡിന്നര്‍നു മുന്നേ ഉള്ള ടൈമിനെ മധുരമായി കൊല്ലാന്‍ അല്ലങ്ങില്‍ സിനിമ്മാ ഷോ തുടങ്ങുന്നതിനു മുന്നേ ഉള്ള വ്യാകം ഫില്‍ ചേയാണോ മറ്റോ കേറിയത്‌ ആണ് എന്ന് തോന്നുന്നു.  എന്തായാലും, അവരുടെ ചിരികള്‍, പ്രസരിപ്പ് എല്ലാം മായികം ആയിരന്നു. ഓരോ റോയില്‍ കൂടെയും കടന്നു പോയി, പുസ്തകള്‍ടെ പേര്, എഴുത്യആള്‍, കവര്‍ന്‍റെ ഡിസിനെ അങനെ എല്ലാം എല്ലാം ഒന്നോ രണ്ടോ വാചകത്തില്‍ ഡിസ്കസ് ചെയ്ത്, പര്സസ്പം കളിയാക്കി, ജീവിതം ഉത്സവമാകി, അവര്‍, ഞാന്‍ നില്ല്കുന്ന റോയില്‍ വന്നു. ആ ബ...