Wednesday, November 28, 2012

ബോണ്ട്‌ഏട്ടന്‍ ആകാശം വീഴ്തുമ്പോള്‍.


പടം കണ്ട്.  ഒറ്റ വാക്ക്‌ റിവ്യൂ ആണേല്‍ - ന്യൂ.

ഇനി താഴോട്ടു ഉള്ളത്, പടം കണ്ടവര്‍ മാത്രം വായിക്കുക്ക.  അല്ലേല്‍ സസ്പെന്‍സ്  എല്ലാം പൊളിഞ്ഞു, പടം കാണുന്നത് വെയ്സ്റ്റ്‌ ആവും.  റിവ്യൂ ഒന്നും അല്ല, കഥ മൊത്തം ഏകദേശം അതേ പോലെ ഉണ്ട്.  കട്ട ബോണ്ട്‌ ഫാനുകള്‍ ഇതിനുള്ളില്‍ പടം കണ്ടുകാണും, എന്നാ പ്രതീക്ഷയില്‍ ആണ് ഇത് പോസ്റ്റ്‌ ചെയ്ന്നത്.  എഴുതി വെച്ചിട്ട് കുറച്ച ആഴ്ചയായി.

ഇനി ഞാന്‍ കണ്ട ബോണ്ട്‌ ആന്‍ഡ്‌ആകാശം വീഴ്ച.

പുതുമ - ഇത് തുടക്കം മുതല്‍ ഉണ്ട്.  ഒരു തുരങ്കും പോലെ ...അതിലെ ബോണ്ട് നടന്നു വരുന്നു, പെട്ടന്ന് തിരിഞ്ഞു നിന്ന് ഡിഷും....അപ്പൊ റെഡ്‌ കളര്‍ ഇങ്ങനെ ചോര പോലെ ഒഴുകുന്നു.  ഇത് അല്ലെ  സാധാരണ തുടക്കം.  എന്നാ ഈ പടത്തില്‍ അത് ഒന്നും ഇല്ല. 

വേറെ ഒന്ന് ശ്രദ്ധിച്ചത് , വണ്ടികള്‍ ആണ്.  MI6 ന്‍റെ വണ്ടി, ബോണ്ട്‌ ഇടയ്ക ഓടിയ്ക്കുന്ന വണ്ടി എല്ലാം നമ്മടെ ടാറ്റാന്‍റെ വണ്ടി..... ;) ച്ചാല്‍, ലാന്‍ഡ്‌ റോവര്‍ ആന്‍ഡ്‌ ജാഗ്വാര്‍.  ലാസ്റ്റ്‌ നമ്മടെ ആ പഴയ Aston Martin DB5 ഇറക്കുനുട്നു.  പക്ഷെ അത് വെച്ച്  സ്റ്റണ്ട് ഒന്നും ഇല്ല.  ഇതിനു മുന്‍പ് ഉള്ള ബോണ്ട്‌ പടങ്ങളിലും ലാന്ഡ് റോവര്‍ എല്ലാം ഉണ്ട്.  പക്ഷെ, കുറെ കാലം കൂടി കാണുന്നത് കൊണ്ട് ആണോ എന്തോ, ഒരു മാറ്റം ഫീല്‍ ചെയ്തു.

Q മാറി.  ഒരു ചെക്കന്‍.  മൂപ്പരുടെ വക ഒരു ഡയലോഗ് ഉണ്ട്, പണ്ട് ഉണ്ടായിരുന്നത് പോലെ ഞെക്കുമ്പോ  ബോബ് പോട്ടുന്നുന്ന പോലെതെ  പേന ആണോ സാര്‍ ഉദേശിച്ചത്‌, എന്നാ സോറി  എന്ന്.

ആകെ പാടെ ബോണ്ടിനു കിട്ടുന്ന കിടിലം ഐറ്റം, ബോണ്ടിന്‍റെ കയ്യിലെ ഹസ്തരേഖയമയി ഒത്തു നോക്കി, ബോണ്ട് തന്നെ ആണേല്‍ മാത്രം ഷൂട്ട്‌ ചെയ്ന്ന ഒരു തോക്ക് ആണ്.  അത് ആണേല്‍, ഈ പാവത്തിന് (ബോണ്ട്‌നു) പൊട്ടിയ്ക്കാനും  കിട്ടുന്നില്ല.  പൂവര്‍ ചാപ്‌.

എനിക്ക്‌ തോന്നുന്നത്, ബോണ്ട്‌ മൂവികള്‍ ഉണ്ടാകുന്ന പ്രോഫിറ്റ് കുറഞ്ഞു വരുന്നു.  ഐ മീന്‍, പേര്‍ ഡോളര്‍  സ്പെന്ദ്‌ ആന്‍ഡ്‌ ഏണിഗ്ഗ് രേഷിയോ വെച്ച് ഉള്ള  നോക്കുമ്പോള്‍. അത് കുറഞ്ഞു  കുറഞ്ഞു വരുന്നു.

സൊ, ഹൈ ഫീ സാധങ്ങള്‍ ഉണ്ടാക്കി പൊട്ടിച്ചു ആള്‍കാരെ ഞട്ടിചു കൈ പൊള്ളണ്ടാ എന്ന് ആവാം.  ആള്‍സോ, ട്രാന്‍സ്ഫോര്‍മര്‍, അവതാര്‍ പോലെ ഉള്ള  പടങ്ങള്‍, ഗ്രാഫിക്സ് വെച്ച് കിടിലം  കിടിലം ഐറ്റംസ് ഇറക്കുമ്പോ, ഇതേ പോലെ സാധാങ്ങള്‍ ഉണ്ടാക്കി,, അത് ബോണ്ടിനെ കൊണ്ട് പൊട്ടിച്ചു കാശ് കളയുന്നത് ഒരു നല്ല മൂവ് ആയിരിയ്ക്കില്ല.

ഏറ്റവും പുതിയ ആയുധം, ഏറ്റവും പുതിയ മോഡല്‍  വണ്ടി എല്ലം ഉപയോഗിയ്ക്കുന്ന  ബോണ്ടിന്, ഇത്തവണ രക്ഷ ബോണ്ടിന്‍റെ അപ്പച്ചന്‍റെ  തോക്ക്  ആണ്.  (ആ തോക്ക് കാണിച്ചപ്പോ, അതില്  A B എന്ന് ഇനിഷ്യല്‍. ഫാതര്‍ന്‍റെ പേര് അവറാച്ചന്‍ ബോണ്ട്‌ ആണോ എന്ന് ഞാന്‍ സംശചിച്ചു പോയി.)

വേറെ ഒരു ക്രിട്ടികല്‍ ആയുധം, ആന്‍ഡ്‌  വില്ലന്‍റെ വില്ലതരം തറ പറ്റിയ്ക്കുന്ന ആയുധം, ഒരു കത്തിയാണ് !!  ഹൈ ഏന്‍ഡ് ആയുധം ഒന്നും അല്ല.

മണി പെനി മുതല്‍ എം വരെ ഉള്ളവര്‍ എല്ലാം ഫീല്‍ഡ്‌ല് വര്‍ക്ക്‌ ചെയ്തു കഴിവ് തെളിയിച്ചവര്‍ ആണ് എന്ന് കാണികളെ ബോദ്ധ്യപെടുതുന്ന്ടുനു.  വെറും ഡസ്ക് ജോബ്‌ അല്ല, എല്ലാം മുത്ത്‌കള്‍ ആണ് എന്ന്.

പോളിറ്റ്‌ക്കസ് നോക്കിയാല്‍, ഒരു കാലത്തെ ബോണ്ട്  പടത്തില്‍ എല്ലാം റഷ്യ അല്ലേല്‍ വേറെ രാജ്യം  നേരിട്ടോ, ഒളിഞ്ഞോ നടത്തുന്ന അക്രമങ്ങള്‍ ആണ് ബോണ്ട് നേരിടുന്നത്.

പിന്നെ കണ്ടിട്ടുള്ളത്, ( ഐ മീന്‍ സ്റ്റേറ്റ്നു  കൈ ഉള്ള അക്രമത്തില്‍ നിന്ന്) കോര്‍പ്പറേറ്റ്കള്‍ നടത്തുന്ന കളികളെ എതിര്‍ത്ത് തോല്‍പ്പിയ്ക്കുന്ന ബോണ്ട്‌.

ഇപ്പോള്‍  ഉള്ള ബോണ്ട്‌ ആണേല്‍, പേര്‍സിനല് ലെവലില്‍ റിവനജ് എടുക്കാന്‍ നടക്കുന്ന വില്ലനെ ആണ് ഇടിച്ചു സുയിപ്പ്‌ ആക്കാന്‍ നോക്കുന്നത്.  വില്ലന്‍റെ എക ഉന്നം, പെര്‍സിനല് റിവനജ് മാത്രം ആണ്.

തന്‍റെ റിവന്ന്ജ്‌നോടൊപ്പം തന്‍റെ ജീവനം അവസാനിപ്പിയ്ക്കാന്‍, വില്ലന് മടി ഇല്ല.  വില്ലന്‍റെ മരണം, ബോണ്ടിന്‍റെ സ്കോര്‍ കാര്‍ഡില്‍ വരില്ല എന്ന് വരെ തോന്നി പോയിരുന്നു.

വേറെ ഒന്ന്, ശരിക്ക് ഇതില്  പഴയ പോലെ ബോണ്ട്‌ ഗേള്‍ ഉണ്ടോ ?  Vesper, ഇലക്ട്രാ കിംഗ്‌ എല്ലാം പോലെ ഒരു ലേഡി കഥാപാത്രം ഇല്ല.  പകരം ഉള്ളത് എം ആണ്.  എം നിറഞ്ഞു നില്‍ക്കുകയാണ്.

അതെ പോലെ, ഗേ ആണ് എന്ന് പ്രകടമായി കാണിയ്ക്കുന്ന വില്ലന്‍.  ആല്‍ഫാ മെയില്‍ ആയി നടക്കുന്ന ബോണ്ടില്‍ നിന്ന് "what makes you think this is my first time" .  എന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.   ബോണ്ട് വരെ ബൈ/ഗേ ആണ്/ആവാം എന്ന സൂചന, മാറി വരുന്ന ലോകത ആണ്  കാണിയ്ക്കുന്നത്. 

Post a Comment