മോര്‍ണിംഗ് രാഗ :
രാവിലെ ആറു മണി, പത്തു നിമിടം. I ain't gonna be just a face in the crowd എന്ന് ഇന്നത്തെ യുദ്ധ കാഹളവും, കൂടെ, You're gonna hear my voice when I shout it out loud - ( ഞാന്‍ നിലവിളിയ്ക്കുമ്പോ, എല്ലാവരും ഓടി വരണം, ട്ടാ) ഫോണില്‍ മുഴങ്ങുന്നു.
വെളിച്ചപ്പാട് തല കഷ്ടി പൊക്കി, ഫോണ്‍ തപ്പി എടുത്തു, സ്നൂസ് മര്‍മ്മം നോക്കി ഒറ്റ മര്‍മ്മാണി പ്രയോഗം. അടുത്ത 20 മിനിറ്റ് നേരത്തെയ്ക്ക് പടപുറപ്പാട് മാറ്റി വെച്ചിരിയ്ക്കുന്നു. World, you got to wait, babe!
വാമഭാഗം, വലതു വശത് നിന്ന് വാട്ട് ഹാപ്പെണ്ട് ?
വെളിച്ചപ്പാട് "ഒരു പത്തിനഞ്ചു മിനിട്ട് കൂടെ ഉറങ്ങണം."
മറുപടി "ഓക്കേ"
ഒരു മിനിട്ട് കഷ്ടി കഴിഞ്ഞപ്പോ
ഡാ...ഡാ..
മ്മം..എന്താ?
നീ 15 മിനിട്ട് കഴിഞ്ഞു നെലവിളിയ്ക്കാന്‍ ഫോണിനെ ഏര്‍പ്പെട് ചെയ്തിട്ടുണ്ടോ ?
ഉണ്ട്.
അടുത്തെ ഒരു മിനിട്ട് കാലഘട്ടതിനു ശേഷം (അശരീരി)
ആ കൊലവിളി കേട്ട് നീ ഏണിറ്റിലെങ്ങില്‍, ഞാന്‍ വിളിയ്ക്കാം.
{അഹം മ്യൂറ്റ്}
ഹല്ലോ...are you listening ?
മം..ലിസനിംഗ്. വേണ്ട, വിളിയ്കണ്ട.
ഓക്കേ. ഉറങ്ങിക്കോ.
മാക്സിമം ഒരു..ഒരു മിനിട്ട്, അല്ലേല്‍ ഒന്നര മിനിട്ട് കഴിഞ്ഞു
നീ ഇന്ന് കാറില്‍ ആണോ പോകുന്നെ ? അതോ ബസ്സിലോ ?
{ആത്മന്‍ : ആര്‍ക്ക് അറിയാം!! അങനെ ഉള്ള കടുത്ത തീരുമാനങ്ങള്‍ മുന്‍കൂട്ടി എടുക്കാര്‍ ഇല്ല.}
മ്മം..ഗോയിംഗ് ബൈ കാര്‍. നീ മിണ്ടാതിരി, ഞാന്‍ ഉറങ്ങട്ടെ.
കാറില്‍ ആണേല്‍, 15 അല്ല, കുറച്ചും കൂടെ ലേറ്റ് ആയി എഴുനേറ്റല്‍ പോരെ ?
പോരെ. നീ ഉറങ്ങു പിശാച്ചേ.
കരാളമായ അടുത്തെ ഒരു രണ്ടു മിനിട്ടിനു ശേഷം
ഡാ...
(ഇരുപതിനായിരം ഹേട്സിനു മുകളില്‍ ഫ്രീകന്‍സി സെറ്റ് ചെയ്തത് ഞാന്‍ മറുപടി പറഞ്ഞു. ഹല്ലാ പിന്നെ!!)
നീ ഉറങ്ങിയോ ? are you sleeping ?
(ഹിന്ദി ട്രാന്‍സിലെഷന്‍ കൂടെ വരുന്നതിനു മുന്നേ മറുപടി), ങാ, ഉറങ്ങി.
ഒകെ, ഫൈന്‍, ലൈസന്‍ ദെന്‍ , നീ കാറിലാ പോകുന്നത് എങ്കില്‍ തിരിച്ചു വരുമ്പോ, മൌനടെ വീട്ടില്‍ പോയി കഴിഞ്ഞ ആഴ്ച ചിക്കന്‍ കൊടുത്ത പാത്രം എടുത്തിട്ട് വരാമോ ?
(പാര ഇന്‍ ദി ഫോം ഓഫ് ചിക്കന്‍ കൊടുത്ത പാത്രം.) ങാ ഓക്കേ. നീ മിണ്ടാതിരി ഞാന്‍ ഉറങ്ങട്ടെ.
oh, thanks (സര്‍കാസം കൊണ്ട് പൊതിഞ്ഞു ബെസ്റ്റ് ഗോമ്ബ്ലിമെന്റ്സ് കാര്‍ഡ് ഒട്ടിച്ച താങ്ക്സ്. എന്റെ ചിക്കന്‍ പാത്രത്തിനു ലോകത്ത് ഒരു വിലയും ഇല്ലേ എന്നാണ് അതിന്റെ മീനിംഗ്.)
ഇച്ചിരി നേരം കൂടെ കഴിഞ്ഞപ്പോ :
ഡാ..ഹല്ലോ...
പണ്ടാരം...ഞാന്‍ ഉറങ്ങുന്നില്ല, ദേ, എഴുനേറ്റു.
ങാ,നീ പോകുമ്പോ ഡോര്‍ അടച്ചിട്ടു പോ, സൌണ്ട് വന്ന എനിക്ക് ഉറങ്ങാന്‍ പറ്റില്ല.
ബെസ്റ്റ് !!!
ദോശാ രാഗ :
ചുള്ളി : ഡാ, നാളെ സണ്ടേ അല്ലെ, രാവിലെ നമ്മക്ക് മസാല ദോശ ഉണ്ടാകിയാലോ ? നല്ല ഉരുള കിഴങ്ങ് മസാല വെച്ച്, സൈഡ് കുറച്ചു കരിച്ചു ഫ്രൈ ചെയ്തു എടുത്താ ..നല്ല ടേസ്റ്റ് ആവില്ലേ ?
മസാല ദോശ ആരാധകന്‍ : നിന്റെ ആഗ്രഹം അല്ലെ,walk.
ചുള്ളി : വാക്ക് ??
മസാല ദോശ ആരാധകന്‍ : നിന്റെ ആഗ്രഹം അല്ലെ, നടക്കട്ടെ.
ചുള്ളി : what are you talking ?
മസാല ദോശ ആരാധകന്‍ : oh, well, i mean, let us do it. മസാല ദോശകൊണ്ട് നമക്ക് ഒരു വര്‍ണ്ണ പ്രപഞ്ചം ഉണ്ടാകാഡീ.
അന്ന് എനിയ്ക്ക് ഈവ്നിനിഗും, രാത്രിയും കുറച്ചു പണി ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോ പത്തു മണി ആയി. മസാല ദോശ, ഇങ്ങനെ ..വരി വരി ആയി എന്റെ മുന്നില്‍ കൂടെ കാറ്റ് വാക്ക് നടത്തുന്നു. അതില്‍ നിന്നും ഓരോന്നിനെ സോഫ്റ്റ് ആയി ഇങ്ങനെ പൊക്കി എടുത്തു, തേങ്ങാ ചട്ടിണിയില്‍ മുക്കി...ഹോ. ഈ റോമാറ്റിക് രംഗം സ്വപ്നത്തില്‍ റീവയിണ്ട് അടിച്ചു ഞാന്‍ ഉറങ്ങി.
രാവിലെ എഴുനേറ്റപ്പോ മുതല്‍ മുക്ക് വലിച്ചു നോക്കുന്നു. ദോശടെ സ്മെല്‍ ഒന്നും ഇല്ല. ചുള്ളി ആണേല്‍ വീട്ടിലൂടെ തെരാ പാരാ നടക്കുന്നു. ഇനിയിപ്പോ മെല്ലെ, കുറച്ചും കൂടെ വിശപ് കൂടി കഴിഞ്ഞു, ചൂടോടെ ഉണ്ടാക്കാന്‍ ആണോ പ്ലാന്‍?ഹോ, ആണേല്‍ ...ഹോ...കിടിലം !തകര്‍ത്! കുറച്ചും കൂടെ കഴിഞ്ഞു ദോശ ചോദിയ്ക്കാം എന്ന് വിചാരിച്ചു കൊണ്ട് ഇരിയ്ക്കുമ്പോ :
"കറങ്ങി നടക്കാതെ പാല് വാങ്ങി വാ. Corn flakes, ദേ, ഇത്രേം ഉണ്ട്. മതി ആവും, ല്ലേ?"
അപ്പൊ നമ്മടെ ദോശയോ ? ഹേയ്, നേരെ അങനെ ചോദിച്ചാ, ഇന്‍ കേസ് അവള്‍ക് ഫീല്‍ ആയാലോ എന്ന് കരുതി പാല്‍ വാങ്ങാന്‍ പോയി. പോകുന്ന വഴിയ്ക് കത്തി, ഹോ..കൊച്ചു കള്ളി...ഞാന്‍ പാല് വാങ്ങി വരുമ്പോ ദോശ ഇങ്ങനെ...ചൂടോടെ എടുത്തു തന്നു എന്നെ സര്‍പ്രേയിസ് ആകാന്‍ അല്ലെ? എനിക്ക് എല്ലാം മനസിലായി, ട്ടാ - എന്ന രീതിയില്‍ ഒരു ചിരിയും ചിരിച്ചു (ഗൂദ്ധമന്ദഹാസം) കടയില്‍ നിന്ന് പാല് വാങ്ങി മെല്ലെ, സ്ലോ ആയി നടന്നു വന്നു. ഇന്‍ കേസ്, നമ്മ സ്പീഡില്‍ വന്ന, ദോശ റെഡി ആയില്ലെങ്ങില്‍, അവളുടെ പ്ലാന്‍ തെറ്റില്ലെ.
തിരിച്ചു വന്നു, പാത്രം റെഡി. Corn flakes ഇടാന്‍. ങേ, അപ്പൊ ഇല്ലേ? മിണ്ടാതെ ഇരിന്നു കഴിച്ചു. എങ്ങനെ ചോദിയ്ക്കും എന്ന് കുറച്ചു ആലോചിച്ചു നോക്കി. എന്നിട്ട് പെട്ടന്ന് ഓര്‍ത്ത പോലെ, "ഹല്ലാ, ഇന്ന് അല്ലെ നമ്മള്‍ മസാല ദോശ ഉണ്ടാക്കുനത് ? ഞാന്‍ മറന്നേ പോയി" എന്ന് ഒരു നമ്പര്‍ ഇറക്കി.
ചുള്ളി : ഓ, അതില്‍ എല്ലാം മൊത്തം ഓയില്‍ ആയിര്ക്കും. അല്ലേലും you are putting on weight.
ചബ്ലീസ് ആയ മസാല ദോശ ആരാധകന്‍ : mmm, i guess you are right.
കൊറേ ദിവസം കഴിഞ്ഞു, നല്ല ടൈം നോക്കി മസാല ദോശടെ കഥ, ഡീ ഞാന്‍ അന്ന് ഇങ്ങനെ വെടികൊണ്ട്, ട്ടാ എന്ന് അവതരിപ്പിച്ചു. പാവം, പിന്നെ ഒരു ആഴ്ച കഴിഞ്ഞപ്പോ മസാലദോശ കിട്ടി.
ഇങ്ങനെ ഒരുവിധം എല്ലാ ദിവസവും രസകരമായ്, ഇന്ന് ആറു കൊല്ലം തികഞ്ഞത് അറിഞ്ഞതെ ഇല്ല !!!
Comments
(ഒരു തമിഴ് റൊമാന്റിക്ക് ഫിലിമിലെ സ്വീക്കന്‍സ് പോലെ ആസ്വദിച്ചു. ഇത് നീ തന്നെ എഴുതിയതോ?? സത്യം?) ;) ;) :)
അവതരണം മനോഹരമായിട്ടുണ്ട് കപ്പിത്താൻ :)
നന്ദട്ടാ....നമ്മടെ സ്വന്തം കൃതിയാണ്
Ineem orupaadu masala dosakal kazhikkan ulla bhagyam easwaran tharattey !