ഇത് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മീനങ്ങാടി പോകുന്ന വഴിക്ക് ഉള്ള ഒരുകാഴ്ചയാണ്. ഒരു എമണ്ടന്‍ പാറ - May I know your name, please എന്ന് ചോദിച്ചാല്‍, മൈ നെയിം ഈസ് കൊളാഗപാറ എന്ന് മണി മണിയായ് ഉത്തരം പറയും. പണ്ട്സ്കൂളില്‍ പഠിച്ചപ്പോള്‍, കൂടെ ഉള്ള, കുട്ടികള്‍ പറയുന്ന ഒരു കഥ ഉണ്ട്. ഈ പാറയുടെ ഉള്ളില്‍ രണ്ടു മീന്‍ (മീമി എന്ന് ശരിയായ ഉച്ചാരണം.) ഉണ്ട്. ഒന്ന് വലുതം, ഒന്ന് ചെറുതും. വലുത്, ചെറിയ മീമിയെ പിടിയ്ക്കാന്‍, ഫുള്‍ ടൈം ഓട്ടം. എന്ന് വെച്ചാല്‍, ചെറിയ മീനിന്റെ തൊട്ടു പിന്നാലെ, വലിയ മീന്‍ പിടിച്ചു...പിടിച്ചില്ല എന്ന നിലയില്‍ ഓള്‍ ടൈം Fast and Furious കളിയാണ്. എപ്പോ വലിയ മീന്‍, ചെറിയ മീനിനെ പിടിയ്ക്കുന്നോ, ആ നിമിഷം ആ പാറ പൊട്ടി, അതിലെ കമ്പ്ലീറ്റ് വെള്ളവും ലീക്ക് ആയി, ഭൂമി മുഴുവന്‍ പ്രളയം ആകും. ലോകാവസാനം ! ഇതിന്റെ അടുത്താണ് പണ്ട് ബ്ലോഗില്‍ പാണന്‍മാര്‍ പാടി നടന്ന ..സോറി.. നീരു എഴുതിയ എടയ്ക്കല്‍ ഗുഹ. അവിടെ ഗുഹ മാത്രമ്മല്ല, മൂസിയം, ഗുഹാ ഡിന്നര്‍ അങ്ങനെ പലതും ഉണ്ട് ട്ടോ. Good Friday യില്‍ ഇവിടെ മല കേറാന്‍ ആള്‍കാര്‍ പോകാറുണ്ട്....