കാലചക്രതിനു റിവേര്‍സ് ഗിയര്‍ ഇണ്ടാ ? ഇണ്ടാവും. ഇല്ലേല്‍ ഇണ്ടാക്കാന്‍ ആണല്ലോ, ഈ ഫോട്ടോഗ്രാഫി, മെമ്മറി, മെമ്മറി കാര്‍ഡ് എല്ലാം. ഈ ചക്രത്തെ പിടിച്ചു തിരിച്ചു കഴിഞ്ഞാ മാത്രം കാണുന്ന സീന്‍ ആണ്, നമ്മടെ പൂര്‍വ്വാ ജന്മമ ഫോട്ടോഗ്രാഫി, സോറി, വേതാളഗ്രാഫി കാലം. കോളേജ് പഠനം എന്ന വ്യാജേന സ്റ്റേറ്റ് ഓഫ് കര്‍ണാടകയില്‍, സ്റ്റേറ്റ് വിട്ടു, സ്റ്റേറ്റ്ലെസ് ആയി പാറി പറന്നു നടക്കുന്നു നാല് മല്ലൂ ജന്മങ്ങള്‍ ആയിരന്നു ഞങ്ങ. ഇടയ്ക്ക്, കോളേജില്‍ ക്യാമറ, ഫോട്ടോ ഫിലിം എന്ന് എല്ലാം പറഞ്ഞു ഡയലോഗ് അടിച്ചു വീശുന്നത് കണ്ടിട്ട് ആണോ എന്തോ, electronics വിഭാഗത്തില്‍ പെട്ട്, സഫറിംഗ് ഫ്രം ഡയോഡസ്സ് ആന്‍ഡ് കപ്പാസിറ്റര്‍ ഒരു അംജത് എന്ന ബാലന്‍, ഒരു വിദ്യാഭ്യാസ വര്‍ഷം തീരുന്ന ടൈംമില് , അവന്‍റെ ക്യാമറ കൊണ്ട് ഞങ്ങടെ ഗ്യാങ്ങിന്‍റെ കയ്യില് തന്നു ഫോട്ടോ എടുക്കാന്‍ ഏല്‍പ്പിച്ചു. ഈ പരിസരത്തെ ഒറ്റ ലോക്ക ശരിയില്ലഡാ ,ശ്രാവണ ബെലഗോലയില്‍ ഉള്ള മല കേറി, ഗോമടെശരന്‍റെ കൂടെ ഫോട്ടോ എടുക്കാഡാ , എന്നും പറഞ്ഞു, അവനേയും, കൂടെ ഗുരു പ്രസന്ന, ബാലാജി അങനെ കൊറേ പേരയും കൂട്ടി, എല്‍ദോസ്, ആന്‍ഡ് ഞാന്‍ മല കേറി....