Skip to main content

Posts

Showing posts from November, 2015

കൂർഗ്

കൂർഗ്.   ഈ സ്ഥലപേരു ഞാൻ ഫസ്റ്റ് കേള്ക്കുന്നത് സ്കൂൾ കാലത്ത്, മലയാളമനോരമയിൽ വന്ന ഒരു സണ്ടേ സപ്ലിമെന്റ് ആർട്ടിക്കിൾ വഴി ആണ്.  അതിനു ശേഷം കേൾക്കുന്നത് എന്റെ കട്ട ദോസ്ത് മുഹമ്മദ് അലി കുടകിൽ തുണി വിലക്കാൻ പോയി വന്നിട്ട് പറഞ്ഞ കഥകളിൽ നിന്നാണ്.  ബസ്സിൽ പരിചയം ഇല്ലാത്ത ആണും പെണ്ണും അടുത്ത് അടുത്ത് ഇരുന്ന യാത്ര ചെയ്യുന്നു, വളരെ സുന്ദരികൾ ആയ സ്ത്രീകള് എല്ലാം അത്ഭുതം പോലെയാണ് തോന്നിയത്.  കുറെ കാലം കഴിഞ്ഞു, ഞാനും കുടകിൽ എത്തി.  ഒരു ഇരുപതു കൊല്ലം മുന്നേ.  അവിടെ നിന്ന് ഒരു സുന്ദരിയെ വിവാഹം കഴിച്ചു, കാലം പത്തു പന്ത്രണ്ട് കൊല്ലവും ആയി.   കുടകിൽ ഉള്ളവരെ വിഷമിപ്പിയ്ക്കുന്ന ഒറ്റ ഒരു കാര്യം മാത്രമേ ഉള്ളൂ.  മഴ. കാലം തെറ്റി പെയ്യുന്നത്… പെയ്യാത്തത്… കൂടുതൽ പെയ്യുന്നത്…. കുറച്ചു പെയ്യുന്നത്.... ഇത് ആണ് മെയിൻ വിഷയം.  ബന്ധുക്കളെ കാണുമ്പോഴും ഫോണിൽ സംസാരിയ്ക്കുമ്പോഴും മിനിമം ഒരിയ്ക്കൽ എങ്കിലും മഴയെപ്പറ്റി സംസാരം ഉണ്ടാവും.  സായിപ്പ് പറയുന്നത് പോലെ, സംസാരിയ്ക്കാൻ ടോപ്പിക്ക് ഇല്ലാത്തപ്പോൾ ഓർ പൊളിറ്റിക്കലി കറക്റ്റ് ആയി സേഫ് ആയി സംസാരിയ്ക്കാൻ പറ്റിയ...