Skip to main content

Posts

Showing posts from August, 2012

നാല് +1 പെണ്ണുങ്ങളും ഒരു കുട്ടി സ്രാങ്കും.

..... കരയിലെ ഏറ്റവും പ്രതാപശാലി, ആ കാലത്തെ കണക്ക് വെച്ച് ഏറ്റവും പഠിപ്പ് ഉള്ള പെണ്ണ്. അവള്‍ ആണ് ജീവിതത്തിലേയ്ക്ക് വന്ന്, ജീവിതം വഴി തിരിച്ചു വിട്ടത്. പിന്നെ വന്നത് :  ആ കരയിലെ ഏറ്റവും സുന്ദരി. നാട്ടില പണകാരന്‍ വരെ പുറകെ നടക്കുന്ന പെണ്ണ്.  ലാസ്റ്റ്‌ വന്നത് കാളി. ബാക്കി രണ്ടു പേരും കരയിലെ ഏറ്റവും ടോപ്‌ ഓഫ് ദി ലൈനില്‍ വരുന്നവര്‍, ഏറ്റവും ആരാധന/ബഹുമാനം ഉള്ളവര്‍ ആണെങ്കിൽ, കാളി ആ കരയിലെ ഏറ്റവും വെറുക്കപ്പെട്ടവള്‍ ആണ്. കുട്ടിസ്രാങ്ക് തന്‍റെ ജീവിതം പങ്കുവെയ്ക്കാന്‍ വേണ്ടി സെലക്ട്‌ ചെയ്യുന്നത് കാളിയെ ആണ്. നാലാമത്തെ പെണ്ണ്, ആ കഥാകാരിയാണ്.  കാളിയുടെ നാവ് ആകുന്ന സ്ത്രീ.  കാളിയുടെ ആണു കാരണം, കാളിയോട് അസൂയ ഉള്ളവള്‍... കാളിയുടെ മൌത്ത് പീസ്‌ മാത്രമാണോ അവര്‍ ?  അല്ലാ എന്ന് തോന്നുന്നു.  സ്വന്തം ജീവിതത്തെ പറ്റിയാണ് അവരുടെ സംസാരം അധികവും.     ശരിയ്ക്കും, ആരാണ് സംസാര ശേഷി ഇല്ലാത്തവള്‍ ?  കാളി അല്ലല്ലോ....പറയാന്‍ ഉള്ളത് പേപ്പറിൽ എഴുതി, സംതൃപ്തി തേടാന്‍ നോക്കി, ബാക്കി പറയാന്‍ ഉള്ളത് ബാക്കി വെച്ച് പോയ അവൽ അല്ലേ കൂടുതല്‍ മൂക?  കാളിയ്ക്ക് സ്വന്തം പേ...