ഒരാള്‍ക് കമ്പിനി കൊടുത്തു കൊണ്ട്, ഹോസ്പിറ്റല്‍ ഇരിയ്ക്കാന്‍ ഉണ്ടായിര്‍ന്നു. അപ്പോള്‍, ഓണ്‍ ലൈന്‍ വിശേഷങ്ങള്‍ എന്ത് എല്ലാം ഉണ്ട് എന്ന ചോദിച്ചു. അത് പറഞ്ഞു, പിന്നെ ഒറ്റയ്ക ഇരുന്നപ്പോള്‍ വന്ന ചിന്തയാണ്, ഗൂഗിള്‍ ബസ്സില്‍ തുടങ്ങി, ഗൂഗിള്‍ പ്ലസില്‍ തീര്‍ത്ത ഈ ഒരു ഷോര്‍ട്ട് സ്റ്റോറി. ലൈവ് ആയി, വായനകാരുടെ കമന്റ്സ് നോക്കി, ഇന്‍ട്രാക്ക്റ്റീവ്വ് ആയി ഒരു കഥ എഴുതാന്‍ ഉള്ള ശ്രമം ആയിരന്നു. ഓണ്‍ ലൈന്‍ എഴുതും, പ്രിന്‍റ് മീഡിയും തമ്മില്‍ ഉള്ള വിത്യാസങ്ങള്‍. പലയിടത്തും കണ്ട പോലെ, പബ്ലിഷ് ചെയാന്‍ ആള്‍ വേണ്ടേ, ഇന്‍വെസ്റ്റ്‌മെന്റ് കുറവു ആണ് തുടങ്ങിയവ അല്ലാതെ വേറെയും പലതും ഇല്ലേ. പല പല സാധ്യതകള്‍ ഇല്ലേ ? പല കഥകളിലും, എഴുത്തുകാരനും, കഥാപാത്രംങ്ങളും തമ്മില്‍ ഡയലോഗ്സ് കണ്ടിട്ടുണ്ട്. അതെ പോലെ, കഥാപാത്രം, കഥാകൃത്ത് അല്ലാതെ, വായനക്കാരെ കൂടെ ഉള്‍പ്പെടുത്തി കൂടെ ? ലൈവ് ആയിട്ട് ? അങനെ, എഴുത്തുകാരന്‍, കഥാപാത്രംങ്ങള്‍, വായന്കാര്‍ എല്ലാവരും കൂടെ കഥ മുന്നോട് കൊണ്ട് പോകുന്നു. കഥയുടെ വഴികള്‍ നിര്‍ണയിക്കുന്നത് വായനകാരന്‍ കൂടെയാണ്. രസം ഉണ്ടാവില്ലേ ? ...