കുറച്ചു കാലം മുന്നേ, എന്‍റെ വൈഫ്‌ന്‍റെ ഫസ്റ്റ് കസിന്‍ വിളിച്ചു. അവന്‍റെ അമ്മായി അമ്മയ്ക്ക് കുടലില്‍ കാന്‍സര്‍, ഫോര്‍ത്ത് സ്റ്റേജ് ആണ്. വയനാട്ടില്‍ ഒരു വൈദ്യർ ഉണ്ട് എന്ന് കേട്ടു, വേലന്‍ വൈദ്യർ എന്നാണു പേര്. അറിയാമോ , എങനെ അവിടെഎത്താം എന്ന് എല്ലാം ആയിരന് ചോദ്യംങ്ങള്‍. ക്യാന്‍സര്‍നു ബദല്‍ മരുന്ന് എന്ന് പലപോഴും പല സ്ഥലത്തും കേട്ടിടുണ്ട്, പക്ഷെ മിക്കതും വേണ്ടത്ര ഫലം ചെയില്ലാ എന്നാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്. എന്‍റെ വൈഫ് ജോലി ചെയ്ന്നതും ക്യാന്‍സര്‍ മെഡിസിന്‍ റിസര്‍ച്ച്മായി ബന്ധപെട്ട് ആണ്. അവരുടെ അടുത്ത് നിന്ന്, ഒരു മരുന്ന് പല ക്ലിനിക്കല്‍ ട്രയല്‍ എല്ലാം കഴിഞ്ഞു പുറത്തു വരുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ആ സിസ്റ്റം ഓള്‍ മോസ്റ്റ് എറര്‍ ഇല്ലാത്ത സെറ്റപ്പ് ആണ്. സൊ, ഇംഗ്ലീഷ് മരുന്നില്‍ വരുന്ന അത്രേം എഫ്ക്ക്റ്റ്, കൊളിട്ടി ബാക്കി ഉള്ളവയ്ക്ക് കിട്ടുമോ, എന്ന് എല്ലാം സംശയം ഉണ്ടായിരുന്നു. എന്തായാലും, അവന്‍ വിളിച്ചപ്പോ, ക്യാന്‍സര്‍ന്‍റെ പേരില്‍ മുതല്‍ എടുപ്പ്, പണം തട്ടിപ്പ് ഇഷ്ട്ടം പോലെ ഉണ്ട്, ഇതും അതേ പോലെ ആവാം, വാട്ട് എവര്‍, തപ്പി നോക്കാം എന്ന...