മലയാളത്തിലെ മികച്ച 100 ചിത്രങ്ങളുടെ തിരഞ്ഞെടുപ്പാണിവിടെ നടക്കുന്നത്. ഗൂഗിൾ ബസ്സിൽ നിന്നും ഒരു കൂട്ടം സിനിമാ സ്നേഹികളിൽ നിന്നും സമാഹരിക്കപ്പെട്ട ഒരു പരീക്ഷണ ലിസ്റ്റ് മാത്രമാണ് താഴെക്കൊടുത്തിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റ് കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും ചിത്രങ്ങൾ പുതിയതായി ചേർക്കണമെങ്കിൽ ഏറ്റവും താഴെയുള്ള ഫോം വഴി ചേർക്കാവുന്നതാണ്.ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന നൂറ് ചിത്രങ്ങളും മറ്റ് വിവരങ്ങളും സൈറ്റിൽ വോട്ടുൾപ്പടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായത്തിൽ, തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു മലയാളസിനിമകൾ ഏതൊക്കെയാണു്. ഇവിടെ കൊടുത്തിരിയ്ക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾക്കു് നൂറു സിനിമകൾ തിരഞ്ഞെടുക്കാം (നൂറു മാത്രം). കൂടാതെ, ഈ പട്ടികയിൽ കൊടുത്തിട്ടില്ലാത്ത സിനിമകളുടെ പേരു്, താഴെയുള്ള ഫീൽഡുകളിൽ ചേർക്കുകയും ആവാം. (ഇത് മൊത്തം ഞാന്‍ എങനെ ഡീസെന്റ് ആയി ടൈപ്പ് ചെയ്തു ഒപ്പിച്ചു എന്ന് ആരും അന്തം വിടരുത്....നമ്മടെ കിരണ്‍ ടൈപ്പ് ചെയ്തു തന്നതാ.) അത് എല്ലാം വിട്...ദേ..കിടക്കുന്നു കൊറേ പടങ്ങള്‍. ഇതില് നിങ്ങള്‍ക്ക് ബഹുത് പിടിച്ച ഒരു നൂറു പടങ്ങള്‍, അത് അങ്ങ് ക്ലിക്ക് ചെയ്തേയ്യ്ക്...