ഹൂശ്, ഇതാണ് മക്കളെ, രാജ വെമ്പാല. ഒരു കടിയില്‍ (കൊത്തില്‍ )ഏറ്റവും അധികം വിഷം ഉള്ള കുത്തി വെയ്ക്കുന്ന പാമ്പ്. വിഷത്തിന്റെ അളവ് കൂടുന്നത് കൊണ്ട്, മരണം വളരെ പെട്ടന്ന് നടക്കും. കടിച്ചാല്‍, 8 sec മുതല്‍ മാക്സിസ്മം 20 മിന്ട്ടു വരെ ഗൂഗിള്‍ ബസ്സ് ചെയാം, ചാറ്റ് ചെയാം, എസ് എം എസ് അയയ്ക്കാം. അത് കഴിഞ്ഞാ കണക്ഷന്‍ കട്ട് ആവും. പിന്നെ ലൈഫില്‍ ഇത് ഒന്നും ചെയാന്‍ പറ്റില്ല. ഇവന്റെ ഭക്ഷണം, വേറെ പാമ്പുകള്‍, വിഷം ഉള്ളതും, ഇല്ലാത്തതും ആശാന്‍ കഴിയ്ക്കും. ലൈഫില്‍ സെറ്റില്‍ ആവുകയാണേല്‍, സ്വന്തമായി കൂട് ഉണ്ടാക്കി ലൈഫില്‍ സെറ്റില്‍ ആകണം എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഏക ഇനം പാമ്പ്. ബാക്കി എല്ലാ പാമ്പുകളും വേറെ ആരുടെ എങ്ങിലും കൂട്, മാളം അടിച്ചു മാറ്റിയാണ് താമസം. ഗുണ്ടകള്‍ !! ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് തായിലാന്‍ഡില്‍ ആണ്. അവിടെ മാത്രേ, ഇതിനു ഉള്ള പ്രതി വിഷം ഉള്ളൂ എന്നാണ് കേട്ടത്. പക്ഷെ, അവിടെ തന്നെ, ഈ പാമ്പിന്റെ കടി കിട്ടിയവര്‍ രക്ഷ പെട്ട ചരിത്രം വളരെ ചുരുക്കം. കാരണം, കടി കിട്ടിയ ശേക്ഷം ചികിത്സ കിട്ടാന്‍ ഉള്ള കാലതാമസവും, പിന്നെ, ആകെ വളരെ ക...