ദില്ബന് മറുപടി എഴുതി വന്നപ്പോ, നീണ്ടു പോയി. എന്നാ പിന്നെ അത് ഇവിടെ കിടകട്ടെ.
ദില്‍ബന്‍ പോസ്റ്റ് : http://chakravyouham.blogspot.com/2010/10/blog-post.html
ദില്‍ബാ....വേറെ ഒരു ശതമാന കണക്ക് നോക്കാം. ഇത് തപ്പി എടുത്തത് ജമ്മു & കാശ്മീര്‍ സര്‍ക്കാര്‍ വെബ് സൈറ്റ്ല്‍ നിന്നാണ്.
1. ഏരിയ :
അതായിത്, 35 % പാകിസ്ഥാന്റെ കയ്യില്‍, 19% ചൈനയുടെ കയ്യില്‍. ടോടാല്‍ 54% വേറെ ആള്കാരുടെ കയ്യില്‍ ആണ്.
ഇന്ത്യയ്ടെ ഭാഗമായി ഉള്ളത് 45.6% മാത്രം ആണ്.
2. പോപ്പുലേഷന്‍ :
ജമ്മു ആന്‍ഡ് കാശ്മീര്‍ എന്ന സംസ്ഥാനത്തെ കാലാവസ്ഥ അടിസ്ഥാനമാകി മൂന്ന് ഡിവിഷന്‍ ആയി തിരിച്ചിട്ടുണ്ട്.
1) ജമ്മു (Sub-tropical region)
2) ലഡാക് (Arctic cold desert area)
3) കാശ്മീര്‍ താഴ്വര. (Temperate Kashmir valley )
പിന്നെ, ഈ മൂന്ന് ഡിവിഷനുകളും കൂടി 22 ജില്ലകള്‍ ആയി തിരിച്ചിരിയ്ക്കുന്നു. ഈ മൂന്ന് ഡിവിഷനുകളിലെ പോപ്പുലേഷന്‍ താഴെ പറയുന്ന പോലെയാണ്.
ഇനി ദില്‍ബന്‍ പറഞ്ഞ പോലെ, ഏരിയ കാശ്മീര്‍ ഭാഗത്ത് കുറവാണ്, അവിടെ ഉള്ള 1500 sq km ചില്ലുവാനം ഭാഗം ഒരു രാജ്യംആയി വരുന്നത് ലോജികല്‍ അല്ല. അല്ലെങ്ങില്‍, വളരെ ചെറിയ ഒരു ഭൂവിഭാഗത്തെ ആള്‍കാര്‍ മാത്രെമേ വിഘടനവാദത്തില്‍ ഉള്പെടുന്നുള്ളൂ --> എന്നത് ശരിയല്ല.
ഏരിയയില്‍ ചെറുത് ആണെങ്ങിലും, ടോട്ടല്‍ ജനസംഖ്യയ്ടെ 53 ശതമാനം കാശ്മീര്‍ താഴ്വരയില്‍ നിന്നാണു. അവിടെ ഉള്ള മത ഭൂരിപക്ഷം മുസ്ലിം ആണ് (97%). ആ സംസ്ഥാനത്തെ ടോട്ടല്‍ മതസ്ഥരുടെ കണക്ക് നോക്കിയാല്ലും, ഇത് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ്. ( നോട്ട്: ഈ 97% മുസ്ലീമുകളും വിഘടനവാദം ഉള്ളവര്‍ എന്ന് വായിക്കരുത്.)
"സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല" -
എന്ന വരികള്‍, ഈ കണക്കുകളുടെ ബെയിസില്‍ ഒന്ന് കൂടെ വായിച്ചു നോക്കിയാല്‍, നേരെ ഒപോസിറ്റ് ആയ ഒരു ചിത്രം ആണ് ലഭിയ്ക്കുന്നത്. വലിപ്പത്തില്‍ കാശ്മീര്‍ ചെറിയൊരു ഭാഗം ആണെങ്ങില്‍ പോലും, ടോട്ടല്‍ ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ ജനവാസം കൂടുതല്‍ അവിടെയാണ്.
പകുതിയില്‍ അധികം മറ്റു രാജ്യങ്ങളുടെ കയ്യില്‍ ഉള്ള, എന്നാല്‍ അതും നമ്മടെ കസ്റ്റഡിയില്‍ ആണ്, എല്ലാം ഭദ്രം എന്ന മിഥ്യധാരണ പോലെതെ മറ്റൊരു മിഥ്യധാരണയാണ്, ഈ നടക്കുന്ന കൊലപാതകങ്ങള്‍ നടക്കുന്നത്, കാശ്മീര്‍ എന്ന ഒരു 1500 sq km രാജ്യതിനു വേണ്ടിയാണ് എന്നത്. ഏരിയയില്‍ കുഞ്ഞന്‍ ആയ കാശ്മീര്‍ മാത്രം അല്ല, നമ്മടെ കയ്യില്‍ ഉള്ള ബാകി 45% കൂടെ അടര്‍ത്തി കൊണ്ട് പോകാന്‍ ആണ് ശ്രമം.
Comments
POKയിലെ ഗിൽജിറ്റ്-ബാൾട്ടിസ്താനിലെ ഷിയാ പോപ്പുലേഷൻ (ഇന്ത്യയോട് അനുഭാവം പ്രകടിപ്പിയ്ക്കുന്നവർ) ഒരു പക്ഷെ സുന്നികളോളം തന്നെ വരുമായിരിക്കും. ഇവർക്ക് റെഫറണ്ട്ത്തൽ free and fair ആയി വോട്ട് ചെയ്യാൻ അവിടെ പറ്റില്ല എന്ന് ഉറപ്പുമാണു. Article 370 ഇല്ലെങ്കിൽ എന്നേ കശ്മീർ ഇന്ത്യയുടെ മറ്റേതൊരു ഭാഗം പോലെതന്നെ ആയേനേ. സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ മൊത്തം integrationന്റെ ചുമതല വഹിച്ചപ്പോൾ പഴയ കശ്മീരി എന്ന സെന്റിമെന്റ്സ് കാരണം നെഹ്രു നേരിട്ടാണു കശ്മീരിന്റെ integration നോക്കിനടത്തിയത്. ഇന്ത്യൻ ആർമിയുടെ മുന്നെറ്റം പകുതിയ്ക്ക് വെച്ച് തടഞ്ഞും യു എന്നിനെ സമീപിച്ചും ഒക്കെ നെഹ്രു fucked up the whole thing big time.
For that, let's just take Ms. Roy's opinion also into consideration.
Instead of finding ways to stake our claim on what is rightfully ours we are debating whether we should give up the remaining portion or not. Truly pathetic.
കൊള്ളാം ..
spread ഷീറ്റ് ഇല്ലാണ്ട് നമുക്ക് എന്ത് ആഘോഷം
ദാറ്റ് ഈസ് ദി ചോദ്യം !!!
അവിടെ നന്നാക്കാന്‍, അവിടെ ഉള്ള കൊറേ സ്ഥലം നമ്മടെ നാട്ടില്‍ ഉള്ളവര്‍ക്ക്, തമിഴന്‍മാര്‍ക്ക് അങനെ കൊറേ ആള്കാര്‍ക്ക് ഫ്രീ ആയി കൊടുത്താ മതി. അപ്പൊ നമ്മള്‍ കേറി കൊറേ ചായകടയും, കപ്പ നടലും കൊടി പിടിത്തവും, ആന്ധ്രകാരുടെ വക റെഡി റിയല്‍എസ്റ്റേറ്റ് കച്ചവടം, തമിഴര്‍ വക അണ്ണന്റെ ഫ്ലക്സ് ബോര്‍ഡ് വെയ്ക്കല്‍....എല്ലാം കൂടെ ശരിയ്ക്കും ഇന്ത്യയുടെ ഭാഗം ആകും.
കപ്പിത്താനേം വായിച്ചു.
രണ്ടും കൊള്ളാം.
പക്ഷേ, നമ്മൾ ഈ മുട്ടി എങ്ങനെ കീറും!?
ഒരു പിടിയുമില്ലല്ലോ, മുത്തപ്പാ!