Skip to main content

Posts

Showing posts from February, 2010

പെയിന്റര്‍ കുഞ്ഞാപ്പു - ഈ പോസ്റ്റിന്റെ നാഥന്‍!

ഒരു ദേശത്തിന്റെ കഥ പണ്ട് വായിച്ചപ്പോഴും ഇപ്പഴും ചിരി വരുന്ന ഒരു രംഗം ആണ്  പെയിന്റര്‍ കുഞ്ഞാപ്പു അടുക്കളയില്‍ തന്‍റെ കരവിരിത് പ്രകടിപ്പിച്ചത്.  അന്നേ ഞാന്‍ ഒരു കുഞ്ഞാപ്പു ഫാന്‍ ആണ്.  പക്ഷെ എന്റെ കഴിവ്‌ തെളിയിക്കാന്‍ ഒരു ചാന്‍സ് ഇപ്പഴാ കിട്ടിയത്. ഡല്‍ഹി ഓട്ടോ എക്സ്പോ തപ്പി നടന്നപ്പോള്‍ (നെറ്റില്‍) ഒരു സംഭവം കണ്ടു.  വണ്ടിയ്ക് പെയിന്റ് പോയാല്‍ സ്വന്തമായി ടച്ച്‌ അപ്പ്‌ ചെയാന്‍ ഉള്ള ഒരു കിറ്റ്‌.  സ്വന്തമായി തൊട്ടില്‍ ഉണ്ടാകി അതില്‍ കിടന്നു ഉറങ്ങിയ ഞാന്‍ വിടുമോ ?  ഒടനെ ഒരെണ്ണം വാങ്ങി.  എന്നാ പിന്നെ ആ ആക്രമണം കാണുക. ഇതാണ് കിറ്റ്‌.  ആ ചുമന്ന ബോട്ടില്‍ പിന്നെ കറുത്ത ബോട്ടില്‍ ആണ് കിറ്റില്‍ ഉള്ളത്.  ആ പേസ്റ്റ് എക്സ്ട്രാ ആണ്.  റെഡ്‌ ബോട്ടില്‍ ആണ് പെയിന്റ് മറെത് ടച്ച്‌ അപ്പ്‌ ചെയ്തു ഗും ആക്കാന്‍ ഉള്ള സുനഗ്രഫി.  പേസ്റ്റ് കുറച്ചും കൂടെ ഗും (എന്ന് വെച്ചാല്‍ ഗും ഗും ആക്കാന്‍ ഉള്ളത്. (അത് പയറ്റി വെടി കൊണ്ടു) വേണ്ട സാധനങ്ങള്‍ :- 1. മുകളില്‍ പറഞ്ഞ കിറ്റ്‌ -  Rs.260/- 2. Top Cut paste.  Rs. 40/- 3. 1000 നമ്പര്‍ Emery പേപ്പര്‍ (must be water proof) Rs.25/- ഫസ്റ്റ് Step :- ടച്ച് അപ്പ്‌ ചെയണ്ട ഭ

2009 ലെ ഇന്ത്യന്‍ വെബ്‌ സെര്‍വര്‍/സൈറ്റ് ആക്രമണങ്ങളുടെ ഒരു അവലോകനം.

മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്.  Linux ഉപയോഗിക്കുന്ന വെബ്‌സെർവറുകൾ ആണ് മറ്റുള്ള   operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് .  Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം.  അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം  ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്. എന്നാൽ വിന്‍ഡോസിനെ അപക്ഷിച്ച് ലിനക്സ് പ്ലാറ്റ്ഫോമിലാണു ഏറ്റവും  കൂടുതല്‍ പാച്ചുകള്‍ റിലീസ് ചെയപെടുന്നതും. മാത്രമല്ല Bastille പോലെയുള്ള ടൂള്‍സ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ നലിനക്സ്‌ സെര്‍വര്‍ ഹാർഡൻ ചെയാൻ സാധിക്കുകയും ചെയ്യും.   പക്ഷെ, വളരെ കുറച്ച് ആൾക്കാർ മാത്രമെ  ഇവയുപയോഗിച്ച്  സെർവററുകളെ ഹാർഡൻ  ആക്കി സൂക്ഷിക്കുന്നുള്ളൂ. കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയുന്നത്(services required, services that can be stopped etc), ബേസിക് ആയ നെറ്റ്‌വര്‍ക്ക് knowledge