Skip to main content

Posts

Showing posts with the label യാത്ര

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്...

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്... വെള്ളിയാഴ്ച എന്‍റെ ഈ കുഞ്ഞു (please note...small )ടമ്മി ഫുള്‍ അടിച്ചു ഓഫീസ്സില്‍ വന്നപ്പോ, ഒരു ട്രയിങ്ങു....അതില് കേറി ഇരുന്നു ഉറക്കം തൂങ്ങുബോള്‍,ഫോണിൽ എന്തോ തപ്പി തപ്പി അവസാനം എത്തി പെട്ടത് മീറ്റ്‌ അപ്പ്‌ എന്ന ഒരു വെബ്‌ സൈറ്റ്, അതിന്‍റെ ഒരു അന്ദ്രോയിദ് ആപ് എല്ലാം കണ്ടു ...നോക്കുമ്പോ പല പല ആള്‍കാര്‍, പല പല ട്രിപ്പ്‌, ആക്ഷന്‍സ് എല്ലാം അത് വഴി ആരെന്ജ് ചെയ്ന്നു.  ചാടി കേറി രജിസ്ടര്‍ ചെയ്തു, അപ്പും ആവാഹിച്ചു. ഫസ്റ്റ് കണ്ടത്, സ്വര്‍ണ മുഘി എന്നാ ഇവിടെ അടുത്ത് തന്നെ ഉള്ള സ്ഥലത്യേക് ഞായര്‍ രാവിലെ ആറു മണിയ്ക്ക് ട്രക്കിംഗ്.....പോയി ചേര്‍ന്ന്....ഒരു പരിചയും ഇല്ലാത്ത ആള്‍കാര്‍ ആണ് ബാക്കി ഉള്ളത്. അങനെ ഇന്ന് രാവിലെ അഞ്ചു മണിയ്ക്ക് സ്വയം കുത്തി പൊക്കി , ഒറ്റയക്ക് അതിരാവ്ലെ ഉള്ള മഞ്ഞും കൊണ്ട് നൈസ് റോഡില്‍കൂടെ ഒരു ഡ്രൈവ്.... ചെന്നപ്പോ, ബാക്കി ഉള്ളത് മൊത്തം മഹാ ഡീസെന്റ്‌ ആള്‍കാര്‍.  ഡി എസ് എല്‍ ആര്‍ ഉള്ളത് ഞാന്‍ മാത്രം.  എന്തിനു...പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌ പോലും വേറെ ആരുടേയും അടുത്ത് ഇല്ല.  അവര് എല്ലാം ഇതേ പോലെ ചുമ്മാ ...

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ് ആക്കല്ല്.

രാജാവേട്ടൻ, ക്ഷമിയ്ക്കണം ....ഐ ആം ദി സോറി, കലിപ്പ്  ആക്കല്ല്.......

The Mighty one

May not be The Mighty One May not be a 500cc But, can be another Mighty One.

പന്നി മുതല്‍ ആനയെ വരെ നേരിടാന്‍....................., ഇതാ ഒരു സൊലൂഷന്‍... :)

ഒരു വയനാടന്‍ യാത്രയില്‍, പാമ്പുകളെ തപ്പി പോയപ്പോ എടുത്ത കണ്ട ഒരു സംഭവം.  കാട്ടിന്‍റെ അടുത്ത് ഉള്ള സ്ഥലത്ത് കണ്ട സംഭവമാണ് ഇത്.  പന്നി, ആന തുടങ്ങിയവ വരുമ്പോ, അതുങ്ങളെ പേടിപ്പിച്ചു ഓടിയ്ക്കാന്‍, ആന്‍ഡ്‌ നാട്ടുകാര്‍ക്ക്‌ മുന്നറിയിപ്പ്നു വേണ്ടി ഉള്ള സാധനം ആണ് ഇത്. താഴെ ഉള്ള കല്ലില്‍ (താഴെ ആ പുല്ലിന്‍റെ ഇടയില്‍ ഒരു കല്ല്‌ ഉണ്ട്), അല്ലെങ്ങില്‍, മുകളില്‍ ഉള്ളതില്‍ ഒരു പടക്കം ഫിറ്റ്‌ ചെയ്തിട്ടുണ്ടാവും. താഴെ ഉള്ള പടത്തില്‍, രണ്ടു കബികള്‍ കാണുന്നില്ലേ ?  അതു അങ്ങ് നീണ്ടു, അതിര്‍ത്തി മൊത്തം ഉണ്ടാവും.  ഇടയ്ക്ക്, ഇടയ്ക്ക് ഇതേ പോലെ ഉള്ള പടക്കങ്ങളും. കാട്ടില്‍ നിന്ന് ഉള്ള അഥിതികള്‍, വരുമ്പോ, അവരുടെ ബോഡി തട്ടി, ഈ കബി എവടെ എങ്ങിലും വലിയും.  അപ്പോള്‍, രണ്ടു സൈഡില്‍ ഉള്ള ഏതുഎങ്ങിലും ഒരു കമ്പ് മാറുകയും, ആയ മുകളില്‍ ഉള്ള കല്ല്‌ താഴെ ഉള്ളതില്‍ വന്നു വീഴും.  ആ ഇംപാക്ട്ല്‍ പടക്കം പൊട്ടും, സൌണ്ട് ഉണ്ടാവും.  ഒന്നുകില്‍ വിസിറ്റിംഗ് വരുന്നവര്‍ക്ക് പേടിച്ചു ഓടാം.  അല്ലേല്‍, ഇത് ഒരു മുന്നറിയിപ്പായി സ്വീകരിച്ചു, നാട്ടുകാര്‍ പാട്ട കൊട്ടുക്ക, വേറെ പടക്കങ്ങള്‍ പൊട്ടിയ്ക്ക...

രാജവെമ്പാല - ദി റിയല്‍ കിംഗ്‌.

ഹൂശ്, ഇതാണ് മക്കളെ, രാജ വെമ്പാല.   ഒരു കടിയില്‍ (കൊത്തില്‍ )ഏറ്റവും അധികം വിഷം ഉള്ള കുത്തി വെയ്ക്കുന്ന പാമ്പ്. വിഷത്തിന്റെ അളവ് കൂടുന്നത് കൊണ്ട്, മരണം വളരെ പെട്ടന്ന് നടക്കും. കടിച്ചാല്‍, 8 sec മുതല്‍ മാക്സിസ്മം 20 മിന്ട്ടു വരെ ഗൂഗിള്‍ ബസ്സ്‌ ചെയാം, ചാറ്റ് ചെയാം, എസ് എം എസ് അയയ്ക്കാം. അത് കഴിഞ്ഞാ കണക്ഷന്‍ കട്ട് ആവും. പിന്നെ ലൈഫില്‍ ഇത് ഒന്നും ചെയാന്‍ പറ്റില്ല. ഇവന്റെ ഭക്ഷണം, വേറെ പാമ്പുകള്‍, വിഷം ഉള്ളതും, ഇല്ലാത്തതും ആശാന്‍ കഴിയ്ക്കും.  ലൈഫില്‍ സെറ്റില്‍ ആവുകയാണേല്‍, സ്വന്തമായി കൂട് ഉണ്ടാക്കി ലൈഫില്‍ സെറ്റില്‍ ആകണം എന്ന പോളിസിയില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഏക ഇനം പാമ്പ്.  ബാക്കി എല്ലാ പാമ്പുകളും  വേറെ ആരുടെ എങ്ങിലും കൂട്, മാളം അടിച്ചു മാറ്റിയാണ് താമസം.  ഗുണ്ടകള്‍ !! ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് തായിലാന്‍ഡില്‍ ആണ്.  അവിടെ മാത്രേ, ഇതിനു ഉള്ള പ്രതി വിഷം ഉള്ളൂ എന്നാണ് കേട്ടത്.  പക്ഷെ, അവിടെ തന്നെ, ഈ പാമ്പിന്റെ കടി കിട്ടിയവര്‍ രക്ഷ പെട്ട ചരിത്രം വളരെ ചുരുക്കം.  കാരണം, കടി കിട്ടിയ ശേക്ഷം ചികിത്സ കിട്ടാന്‍ ഉള്ള കാലതാമസവും, പിന്നെ, ആകെ വളരെ ക...

കൊളാഗ പാറ

ഇത് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മീനങ്ങാടി പോകുന്ന വഴിക്ക് ഉള്ള ഒരുകാഴ്ചയാണ്.  ഒരു എമണ്ടന്‍ പാറ - May I know your name, please എന്ന് ചോദിച്ചാല്‍, മൈ നെയിം ഈസ്‌ കൊളാഗപാറ എന്ന് മണി മണിയായ്‌ ഉത്തരം പറയും. പണ്ട്സ്കൂളില്‍ പഠിച്ചപ്പോള്‍, കൂടെ ഉള്ള, കുട്ടികള്‍ പറയുന്ന ഒരു കഥ ഉണ്ട്.  ഈ പാറയുടെ ഉള്ളില്‍ രണ്ടു മീന്‍ (മീമി എന്ന് ശരിയായ ഉച്ചാരണം.) ഉണ്ട്.  ഒന്ന് വലുതം, ഒന്ന് ചെറുതും.  വലുത്, ചെറിയ മീമിയെ പിടിയ്ക്കാന്‍, ഫുള്‍ ടൈം ഓട്ടം.  എന്ന് വെച്ചാല്‍, ചെറിയ മീനിന്റെ തൊട്ടു പിന്നാലെ, വലിയ മീന്‍ പിടിച്ചു...പിടിച്ചില്ല എന്ന നിലയില്‍  ഓള്‍ ടൈം Fast and Furious കളിയാണ്.  എപ്പോ വലിയ മീന്‍, ചെറിയ മീനിനെ പിടിയ്ക്കുന്നോ, ആ നിമിഷം ആ പാറ പൊട്ടി, അതിലെ കമ്പ്ലീറ്റ്‌ വെള്ളവും ലീക്ക്‌ ആയി, ഭൂമി മുഴുവന്‍ പ്രളയം ആകും.  ലോകാവസാനം ! ഇതിന്റെ അടുത്താണ് പണ്ട് ബ്ലോഗില്‍ പാണന്‍മാര്‍ പാടി നടന്ന ..സോറി.. നീരു എഴുതിയ എടയ്ക്കല്‍ ഗുഹ.    അവിടെ ഗുഹ മാത്രമ്മല്ല, മൂസിയം, ഗുഹാ ഡിന്നര്‍ അങ്ങനെ പലതും  ഉണ്ട് ട്ടോ. Good Friday യില്‍ ഇവിടെ മല കേറാന്‍ ആള്‍കാര്‍ പോകാറുണ്ട്....

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

നമ്മക്ക് റ്റാറ്റാ പൂവാം ?

ലോങ്ങ്‌ ട്രിപ്പ്‌ നാല് ചക്ര ശകടത്തില്‍ പോകുന്ന ചക്കര കുട്ടന്‍സ്‌ ആന്‍ഡ്‌ കുട്ടീസ് - ആപ് കേലിയെ ഏക്‌  യാത്ര പ്രിപ്രേഷന്‍ ഗൈഡ്. ഇതില്‍ ഉള്ള കൊറേ points എല്ലാവര്ക്കും അറിയുനതായിരിക്കും, even then.... 1. വണ്ടിയുടെ മാനുവല്‍ നോക്കി, Engine Oil, Coolant, Break fluid, water for wiper etc ചെക്ക്‌ ചെയുക.  കൂടെ, ഗ്ലാസ്‌, മിറര്‍ എല്ലാം ക്ലീന്‍ ആണ് എന്ന് ഉറപ്പു വരുത്തുക. 2. Tyre pressure - ഞാന്‍ nitrogen ആണ് ഉപയോഗിക്കുനത്.   മെയിന്‍ advantage, ഇടയ്ക്  ഇടയ്ക്  pressure check ചെയ്യണ്ട , ഒരു വിധം ചെറിയ പഞ്ചര്‍ ആയാലും നോ issues, tyre  വേഗം ചൂടാവില്ല.  ബാംഗ്ലൂരില്‍  ഒരു ടയര്‍ ഫില്‍ ചെയാന്‍ Rs.25/- to 30/- 3. വണ്ടി സര്‍വീസ് കഴിഞ്ഞു വന്ന ഉടനെ ലോങ്ങ്‌ ഡ്രൈവ് ചിലപ്പോള്‍ പ്രശ്നം  ഉണ്ടാക്കാം.  കുറച്ച് ഓടിച്ച ശേഷം യാത്ര സ്റ്റാര്‍ട്ട്‌ ചെയുക.   Better, give for service two or 3 days earlier to trip. 4. Google മാപ് പോലത്തെ സൈറ്റ് നോക്കി വഴി ഒരു പരിചയം ആക്കുക.  പിന്നെ, ഒരു സൈറ്റ് മാത്രം നോകരുത്, അത് പോലത്തെ വേറെ രണ്ടോ മൂന്നോ സൈറ്റ് കൂട...

ശ്രീ പെരംപതൂര്‍

(ഈ യാത്രാ വിവരണം ആരുടേയും കുത്തക ഒന്നും അല്ലാലോ ... നിരൂ, ഒന്ന് സൈഡ് തരു..പ്ലീസ്..ഇങ്ങനെയും എഴുതാം എന്ന് ഒന്ന് കാണിച്ചോട്ടെ... തളരരുത് ...തല്ലരുത് ) കഴിഞ്ഞ കൊല്ലം ഒരു ഷോപ്പിംഗ്‌ ട്രിപ്പ്‌ ഉണ്ടായിരുന്നു, ചെന്നയിലെയ്ക്. ആദ്യമായിട്ടാരുനു റോഡ്‌ മാര്‍ഗം ചെന്നയിലെയ്ക്. (എന്ന് വെച്ചാ , ഇതിനു മുമ്പ് വായു മാര്‍ഗം പോയി എന്നല്ല.... ലൈഫില്‍ ആദ്യമായിട്ടാ അങ്ങോട്ട്‌ പോകുനത് ) വഴിക്ക് ശ്രീ പെരംപതൂര്‍ കിട്ടി. നമ്മുടെ രാജീവ്‌ ഗാന്ധിയെ കൊന്ന സ്ഥലം. അവിടെ Nokia, ഹ്യുണ്ടായ്, S aint G obain തുടങ്ങിയ കമ്പനീസ് ഉണ്ടെന്നു അറിയാമായിരുന്നു. പക്ഷെ ഞെട്ടി പോയത് Hyundaiകാരുടെ കാറ്‌ കൊണ്ട് പോകുന്ന ലോറികള്‍ കണ്ടിട്ടാ...എന്ടമോ ...നമുടെ റോഡില്‍ കാണുന്ന കാറുകള്‍ കയറ്റി കൊണ്ട് പോകുന്ന വലിയ ലോറികള്‍ ഇല്ലേ, അത് തന്നെ. ആ ടൌണ്‍ മുഴുവന്‍ ആ ലോറികള്‍...ടൌണ്‍ തുടക്കം മുതല്‍ ലാസ്റ്റ് വരെ ഒരു 300 ലോറികള്‍ ഉണ്ടാകും തിരിച്ചു വരുന്ന വഴിക്ക് രാജീവ്‌ ഗാന്ധിയുടെ കൊലപാതകം നടന്ന സ്ഥലത്ത് പോയി. അവിടെ വളരെ മനോഹരമായി ഒരു മെമ്മോറിയല്‍ ഉണ്ടാകിയിരിക്കുന്നു. സെക്യൂരിറ്റി ആയി കുറെ പോലീസും പട്ടാളവം ഉണ്ട്, തമിഴെന്മാര്‍ ബോംബ്‌ ഇനിയും ബ...

ബേലൂര്‍ & ഹാളെബീഡു

വളരെ വൃത്തിയായി ആഢംബരമായി, നീറ്റായി ബേലൂര്‍ & ഹാളെബീഡു യാത്രാ വിവരണം നിരക്ഷരന്‍ എഴുതിയ്ത് ദാ... ഇവിടെ വായിക്കാം. പിന്നെ ഞാന്‍ കഴിഞ്ഞ ആഴിച്ച പോയപ്പോള്‍ കുറച്ചു ഫോടോ എടുത്തു, എന്നാപിന്നെ ആ ആക്രമണം കാണുകയല്ലെ... ക്ലിക്ക് ചെയ്താല്‍ വലിയതായി കാണിക്കൻ ഗൂഗിൾനെ എർപാട് ചെയ്തിട്ടുന്ദ്. വലിയതായി കണ്ടാലെ, അവിടെ ഉള്ള wrok ഒന്ന് detail ആയി മനസില്ലാക്കൻ പറ്റൂ. എല്ലാ കൊത്തു പണിയും 1117ല്‍ ചെയ്തതാണ് Making of a ആന ഇൻ എ കൽ #1 ഫസ്റ്റ് സ്റ്റേജ് : കല്ല് ആദിയം ഈ പരുവം #2 #3 #4 #5 ഒറ്റ കല്ലില്‍ തീര്‍ത്ത ഒരു ശില്‍പ്പം. അടുത്ത പടം, ആ ശില്പത്തിന്റ് സ്കെർട്ട്, ക്ലൊസപ്പിൽ. തുണിയിൽ ഈ പണി ചെയാൻ ബുദിമുട്ടാ, അപ്പം കല്ലിൽ ച്ചെയുന്ന കാരിയം ഓര്‍ത്തു നോകിയെ ? നടുക്ക് കാണുനത്, പാഞ്ജലിയെ കിട്ടാന്‍ വേണ്ടി , അര്‍ജുനന്‍ അമ്പു ചെയ്തു പക്ഷിയെ വീഴ്തുനത്‌. പണ്ട് ഇതില്‍ ഒരു അമ്പും വില്ലും ഉണ്ടായിരുന്നു. ആ വില്ലില്‍ നിന്ന് സപ്ത സ്വരങ്ങള്‍ വരുമായിരുന്നു. തട്ടി മുട്ടി സപ്ത സ്വരങ്ങള്‍ കേട്ട്..കേട്ട് .. ഇപ്പം ആ ശില്‍പ്പം ഈ കോലത്തില്‍ ശിവന്റെ കൈയിലെ ഉടുക്കിന്റെ ഒരു ക്ലോസപ്പ്. ഇതും കല്ലില്‍ ചെയ്തതാ ! കൃഷ്ണന്‍ ഗോവധന ഗിരി പൊക്ക...