Skip to main content

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.)

ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു.


ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പോവൂല്ല.   ഇത് വീട്ടില്‍ വെച്ചാ പിന്നെ, അക്ഷേയ ദിനത്തിന്‍ ഒരു രണ്ടു ടണ്‍ സ്വര്‍ണം വാങ്ങിയ എഫ്ഫക്റ്റ്‌ ആണ്. ആ ! (കൂടെ ഒരു ചിരിയും.)


ഫോട്ടോഗ്രാഫി പഠിയ്ക്കുന്ന കുട്ടികള്കായി, ഇതാ ആ ടെക്നിക്ക് ഞാന്‍ അനാവരണം ചെയുന്നു.  ലത് പോലെ പടം എടുത്താല്‍, ലിതോ ഫോട്ടോഗ്രഫിയില്‍ നിങള്‍ക്ക് നല്ല ഭാവി ഉണ്ടാവും.



ഇപ്പൊ കിട്ടിയ വാര്‍ത്ത :
ലിതോ ഫോട്ടോഗ്രാഫി കണ്ടുപിടിച്ച ഈ സുന്ദരനെ ആദരിയ്കാന്‍ Bangalore മാവട്ടം രാജാവ്‌, Bangalore പുഴകരയില്‍ രണ്ടു സേര്‍ അരിവെച്ചു ബ്രമണര്‍ക്ക് അന്ന ദാനം നടത്തി.  പടക്കവും പൊട്ടിച്ചു.

Comments

Calvin H said…
പുട്ടുകുറ്റിയും കൊണ്ട് പടം പിടിക്കാൻ വന്നപ്പോൾ ലൈറ്റ് സൈഡിലേക്ക് ഒഴിഞ്ഞുമാറിയതാണ് എന്നു മനസിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മകനേ? ശേഷം എന്തുണ്ട് കൈയിൽ?
ഉവ്വ..! തന്നെ....:)
അലി said…
അപ്പൊ ഇതാണ് ഉണ്ണിമധുരം!
pathinanchu second camera thurannu vechaal lithilum vallya fotography undavum !
Rare Rose said…
അങ്ങനെ തന്നെ വേണം ഫോട്ടോഗ്രഫിക്ക്.:)
Kalavallabhan said…
എവിടൊക്കെ അന്വേഷിച്ചു നടന്നതാ“ലിതി”നെപ്പറ്റിയൊന്നറിയാൻ. ഹാവൂ ആശ്വാസമായി.
Sukanya said…
ലിതോ ഇതാണല്ലേ? ഇന്‍ഫര്‍മേഷന്‍ രസകരമായി പറഞ്ഞു തന്നതിന് നന്ദി.
ഹംസ said…
നല്ല ഒരു അറിവ് കിട്ടിയ സന്തോഷത്തില്‍ മടങ്ങിപോവുന്നു. അടുത്ത ടെക്നോളജി പരിചയപ്പെടുത്തുമ്പോള്‍ വിവരം അറിയിക്കണേ… അല്ല ഒന്നിനുമല്ല ലാപ്ടോപ് മടക്കിവെച്ച് കിടന്നുറങ്ങാനാ..!!
Anonymous said…
നല്ല ചങ്കുറപ്പുണ്ടെങ്കില്‍ ''Camera toss photography'' പരീക്ഷിച്ചു നോക്കാം.
http://www.thephotoargus.com/inspiration/30-amazing-examples-of-camera-toss-photography/

(ക്യാമറക്ക് കേട് പറ്റിയാല്‍ ഞാന്‍ ഉത്തരവാദിയാകുന്നതല്ല.)
Anonymous said…
നല്ല ചങ്കുറപ്പുണ്ടെങ്കില്‍ ''Camera toss photography'' പരീക്ഷിച്ചു നോക്കാം.
http://www.thephotoargus.com/inspiration/30-amazing-examples-of-camera-toss-photography/

(ക്യാമറക്ക് കേട് പറ്റിയാല്‍ ഞാന്‍ ഉത്തരവാദിയാകുന്നതല്ല.)
ലിതാനല്ലേ ലത്‌
ലതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടി.
ഹാവു..ഇനി ഉറങ്ങാലോ..
ഒരു ക്യാമരറ ഉണ്ടെങ്കീ പിന്നെ എന്തും ആവാലോ..!!
ലിതോ ഫോട്ടോഗ്രാഫി കണ്ടുപിടിച്ച ഈ സുന്ദരനെ ആദരിയ്കാന്‍ Bangalore മാവട്ടം രാജാവ്‌, Bangalore പുഴകരയില്‍ രണ്ടു സേര്‍ അരിവെച്ചു ബ്രമണര്‍ക്ക് അന്ന ദാനം നടത്തി. പടക്കവും പൊട്ടിച്ചു.

ഇതാ ലിതോ ...
കാമറ കിട്ടിയപ്പോ ഒരു ഒഴിവും ഇല്ല അല്ലെ.....
ലിതാണോ ഇത്ര വല്യ കാര്യം.
ഉത്സവത്തിനും ദീപാവലിക്കും ഫയർ‌വർക്ക്സ് പിടിക്കാൻ നോക്കിയപ്പോൾ കൂട്ടത്തിൽ ലിതുപോലെ കുറെയെണ്ണം കിട്ടിയിരുന്നു.
അതിപ്പോ ക്യാമറ ഷേക്കിയതാണോ, കൈ ഷേക്കിയതാണോന്നൊന്നും ചോദിക്കരുത്.
Naushu said…
ലിത് കൊള്ളാല്ലോ..
Vayady said…
"ലിതോ ഫോട്ടോഗ്രഫി. ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും."

ഇതോ ഫോട്ടോഗ്രഫി!..? :)
jyo.mds said…
ഓ-ലിതൊഗ്രാഫി എന്ന് കേട്ടിട്ടുണ്ട്-ഞാന്‍ വിചാരിച്ചു ഫോട്ടൊ,പെയ്ന്റിങ്ങ് പോലെയാക്കുന്ന ടെക്നിക്കാണെന്ന്.ഇപ്പോളാണ് പിടികിട്ടിയത്.
Rineez said…
Photo edukkumpo chaadiya mathiyo?
ഒരു കാമറ വാങ്ങിയപ്പോ ഇതാ സ്ഥിതി. അപ്പൊ ഒരു സ്റ്റുഡിയോ ഉണ്ടെങ്കില്‍ എന്താ പാട്!
ഗീത said…
ഏതോ ടെക്നോളജി ആണെന്നാ വിചാരിച്ചത്.
അതിപ്പം ലതൊന്നും അല്ല അല്ലേ?
ലിതോ അല്ലേ ഇതോ
അപ്പൊൾ ഇതാണ് അവൻ?
രണ്ടെണ്ണം വിട്ടേച്ച് ക്യാമറ പിടിച്ചാല്‍ "ലിതോ...ലതോ..."ന്ന് അറിയാന്‍ പറ്റാത്ത പടം കിട്ടുംന്ന് ആ reference പടം കണ്ടപ്പോ മനസ്സിലായി..!!
ഗൊള്ളാം ഗിടിലന്‍! വി എമ്മിന്റെ പോസ്റ്റിലേക്ക് ഒരു ലിങ്ക് കൊടുക്കാമായിരുന്നു...

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടിക

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക