അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു. (അവളെ സമതിക്കണം.)
Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640
സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍.
ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത് പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി വിത്ത് കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക് പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്..ലോ..ലവിടെ)
അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ് സര്‍വേയിലന്‍സ് (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്.
1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ദി മോര് തിരക്ക് - ദി മോര് വായിനോട്ടം ചാന്‍സ്. അവിടെ ഫ്രഷ് ഐറ്റം ആണ് വരുന്നത്, നല്ല സെലക്ഷന് ഉണ്ട് തുടങ്ങിയ ഡയലോഗ് വര്‍ക്ക് ഔട്ട് ആകും.
2. പ്രിയതമ ഏതു ഡ്രസ്സ് ആണ് ഇട്ടിരിയ്ക്കുനത്, അതിന്റെ കളര്‍ എല്ലാം മനസ്സില്‍ ഉറപിച്ചു വെയ്ക്കണം. എന്നാല്‍ മാത്രമേ ആള്‍കൂട്ടത്തില്‍ മൂപ്പരെ പെട്ടന്ന്തിരിച്ചു അറിഞ്ഞു, പെട്ടന്ന് ഡീസെന്റ് ആവാന്‍ പറ്റൂ.
3. വൈഫ്/ഗേള്‍ ഫ്രന്ടിനെ "ചക്കരെ...നീ ഇവിടെ ഇറങ്ങിക്കോ....ഞാന്‍ വണ്ടി പാര്‍ക്ക് ചെയ്തു വരാം, നീ നടന്നു വിഷമിയ്ക്കണ്ട." എന്ന് പറഞ്ഞു ഒറ്റയ്ക്കു പാര്‍ക്ക് ചെയാന്‍ പോവുക. എന്നാലേ, പിന്നെ, അവളെ തപ്പിനടകുക എന്ന വ്യജേന നമ്മുക് ഫുള്‍ ഏരിയ ഒന്ന് സര്‍വേ ചെയാന്‍ പറ്റൂ.
4 ഷോപ്പിംഗ് ലിസ്റ്റ് നോക്കി, വൈഫ്/GF ഇവിടെ ആയിരിയ്ക്കും എന്ന് ഗസ് ചെയ്തു, അവിടെ ആദ്യം തന്നെ പോകാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
5.Warning : - പ്രിയതമ വരാന്‍ ചാന്‍സ് ഇല്ലാത്ത ഒരു സ്ഥലം പോലും ആ സൂപ്പര്‍ മാര്‍കറ്റില്‍ ഇല്ലാ എന്ന് മനസിനെ പറഞ്ഞു പഠിപ്പിയ്ക്കണം. എവിടെ വേണമെങ്കിലും, എപ്പോ വേണമെങ്കിലും മൂപ്പര് വരും. ഓവര്‍ confidence ഒട്ടും പാടില്ല.
6. ട്രോളി തള്ളി നമ്മള് എപ്പോഴും പുറകില്‍ മാത്രമേ നില്കാന് പാടുള്ളൂ. വായിനോട്ടം പിടിയ്കപെടാന് ചാന്‍സ് കുറവുള്ള ഒരു പൊസിഷന്‍ ആണ് അത്.
7. പലസ്ഥലത്തും കണ്ണാടി (mirror) ഉണ്ടാകും. അത് സൂക്ഷിയ്ക്കുക. ഇന്‍ കേസ്, നമ്മള് പുറകില്‍ ആണെങ്ങിലും, മുന്നില്‍ കണ്ണാടി ഉണ്ടെങ്കില്‍ കുടുങ്ങി.
8. അറ്റ് ദി സെയിം ടൈം, കണ്ണാടി പ്രിയതമയ്ടെ കണ്ണില്പെടാത്ത സ്ഥലത്ത്ആണെങ്ങില്, ഇത് നമ്മുടെ ഒരു advantage ആയി ഉപയോഗിയ്കാം.
9. നമ്മള് ഒരു സുന്ദരിയെ സ്കാന്‍ ചെയുന്നത് പ്രിയതമ കണ്ടു പിടിച്ചാല്‍ പെട്ടന്ന് പറയണ്ട കാര്യങ്ങള്‍ :
a) ദേ..ആ കൊച്ചു നാട്ടില്‍ നമ്മുടെ ദിവാകരെട്ടന്റെ മോള് അല്ലെ ? (നോട്ട് :നോര്‍ത്ത് ഈസ്റ്റ് പിള്ളേരെ നോക്കി ഈ നബര്‍ ഇറക്കരുത്. അത് പോലെ, ഡ്രസ്സ് കോഡ് നോക്കി ജാതി മതം മാറ്റി അച്ഛന്റെ പേര് പറയുക.)
b) ഇപ്പൊ, ആ കൊച്ചു ഒരു വിധത്തിലും മലയാളി അല്ല, നമ്മളെ പിടിച്ചും പോയി എന്ന ഒരു അവസ്ഥ വന്നാല്‍ :-
b.1 ദേ ഡീ...ആ കൊച്ചിനെ കണ്ടോ ? ഒരു ഡ്രസ്സ് സെന്‍സും ഇല്ല, അല്ലെ ? (മുഖം പരമാവധി ചുളിയ്ക്കുക)
b.2 ആ കുട്ട്യേ നോക്ക്...ഡ്രസ്സ് കൊള്ളാം..പക്ഷെ, അവള്‍ക് തീരെ ചേരുനില്ല, അല്ലെ ?
b.3. ഡ്രസ്സ് കൊള്ളാം, പക്ഷെ ഒരു ക്ലാസ്സ് ഫീല്‍ ചെയ്നില്ല, അല്ലെ ? നിന്റെ ഒപോസിറ്റ് ! നീ ഏതു ഡ്രസ്സ് ഇട്ടാല്ലും,ഒരു ഗും ഉണ്ട്.
Note : ഒരു കാരണവശാലും, ലിപ്സ്ടിക്, മാല, വള, ചെരിപ്പ് തുടങ്ങിയവ ചെരുനില്ലാ എന്ന് പറയരുത്. പറഞ്ഞാല്‍, നമ്മള് അത്ര കുലംകുശമായി സ്കാന്‍ ചെയ്തു എന്ന് അര്‍ഥം.
10. ഇനി, മുകളില്‍ പറഞ്ഞത് ഒന്ന് ഉറപ്പിയ്കാന്‍, ഏതെങ്കിലും വയസായ ആന്റിമാരെ നോകി, ആ സാരികൊള്ളാം അല്ലെ ? തുടങ്ങിയ ഡയലോഗ് ഫിറ്റ് ചെയാന്‍ മറകണ്ട. Just an icing.
11. ഡ്രസ്സ് സെക്ഷന്‍ ഒള്ളതാണേല്‍ ട്രയല്‍ റൂമിന്റെ അടുത്ത് ഒരു കസേര വലിച്ചിട്ടിരിക്കുക. വോയ്ഫ് ഏതു ഡ്രസ്സ് ട്രൈ ചെയ്താലും "പോര, പോര" എന്നു പറഞ്ഞോണ്ടിരിക്കുക. ട്രയിങ്ങ് അവര്‍ക്കും ബേര്‍ഡ് വാച്ചിങ്ങ് നമ്മക്കും ഭയങ്കര ഇഷ്ടമൊള്ള കാര്യമാണല്ലോ (ഈ പോയന്റ് തന്ന നമ്മുടെ സ്വന്തം ഒരു അനോണി ചുള്ളന് താങ്ക്സ്)
12. ടൂള്‍, കമ്പ്യൂട്ടര്‍, ക്യാമറ തുടങ്ങിയവ ഉള്ള സ്ഥലത്ത് പ്രിയതമയുടെ കൂടെ പോയി, മാക്സിമം ടൈം ചിലവാക്കുക. (for eg: ബോഷ് Drilling machine) ഇത് രണ്ടു മൂന്ന് തവണ ആയാല്‍, പിന്നെ, അവള് പറയും, ചേട്ടായി ഒറ്റയ്ക്ക് പോയി ടൂള്‍/കമ്പ്യൂട്ടര്‍/ക്യാമറ എല്ലാം നോക്കിയിട്ട് വാ, ഞാന്‍ ഇവിടെ വീട്ടിലേയ്ക് ഉപകാരമുള്ള, പച്ചകറി തുടങിയ വാങ്ങി, പയ്യെ വരാം - വാമഭാഗം ഹാപി, നമ്മള് ഡബിള്‍ ഹാപി. മുടി ഓക്കേ ഒന്ന് ചീകി മെല്ലെ ഫീല്ഡിലെയക് ഇറങ്ങുക.
13. നല്ല കട്ടി ഗൂളിങ്ങ് ഗ്ലാസ് ഉണ്ടെങ്കില്‍, കടയ്ക് പുറത്തു ഉള്ള സമയത്ത് നല്ല ലൂകിംഗ് ഫ്രീഡം ആണ്. നമ്മുടെ കണ്ണ് മറ്റുള്ളവര്‍ക് കാണൂല്ല.
പിന്നെ, ഇതെല്ലാം സ്വന്തം റിസ്കില്‍ മാത്രം പയറ്റി നോക്കുക്ക. ഞാന്‍ ഇത് കൊണ്ട് ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഉത്തരവാദി അല്ലെ അല്ല.
Comments
കോള്ളാമല്ലോ, ഈ നിലക്ക് അഞ്ചു കൊല്ലം തികച്ചതിന് അവര്‍ക്ക് സമ്മാനം കൊടുക്കണം.
:)
ഇവിടെ പോസ്ടിയതൊക്കെ പ്രിന്റ് ഔട്ട് എടുത്തു വെച്ചേക്കാം ആവശ്യം വരും
ഇതൊക്കെ പുരുഷന്മാര്ക്ക് മാത്രം അല്ല.സ്ത്രീകള്കും പറഞ്ഞിട്ടുള്ളതാ കേട്ടോ.ക്യാപ്റ്റന്‍,വാമഭാഗവും ഇത് വല്ലതും മനസ്സില്‍ വെച്ചുകൊണ്ടായിരിക്കും ഹാപ്പി ആയത്:) (ഈ കമന്റ്കൊണ്ട് ഒരു കുടുംബം കലങ്ങുമോ ഈശ്വരാ?!!:))
അനുഭവമാ മോനെ ഗുരു.
പിന്നെ എന്തൊക്കെ ചെയ്താലും Murphy's law പറയുന്ന പോലെ വരാനുള്ളത് വഴീ തങ്ങുമോ?
പിന്നെ..എത്രാം വാര്ഷികാന്ന് പറഞ്ഞീല്ല..
നിത്യയൌവ്വനം തുളുമ്പുന്നു..ഇദെന്ത് ഗഥ ?
അപ്പോള്‍ കപ്പിത്താനും,കപ്പിത്താനിയും ആചന്ദ്രതാരം കപ്പല്‍ തകര്ത്തോടിച്ച് സുഖമായി വാഴാന്‍ ആശംസാസ്.:)
വിവാഹ വാര്‍ഷികാശംസകള്‍!!!!!
വിവാഹവാര്‍ഷികാശംസകള്‍ കപ്പിത്താന്
പിന്നെ ഫാമിലി ഫോട്ടോ കണ്ടു! അതി മനോഹരമായ (കിടൂ) ശരീരവും, ഗ്ലാമര്‍ വഴിഞ്ഞു ഉഴുകുന്ന മുഖവും ഉള്ള, വീര ശൂര പരാക്രമിയായ ക്യാപറ്റനെ കാണാന്‍ എന്തൊരു ഗ്ലാമര്‍!!!!
പെണ്ണി കെട്ടിയാല്‍ മോശമില്ല എന്നാലും കെട്ടണോ എന്ന് വിചാരിച്ചു നടക്കുന്ന എന്നെ പോലുള്ളവര്‍ക്ക് ഒരുപാടു ഗുണം ചെയ്യുന്ന ഒരു പോസ്റ്റ് കലക്കി!
സത്യത്തില്‍ പേടി ആയിരുന്നു...... എന്നെയും വെക്കുമോ വെടി എന്ന്......
ആളെ ഒന്ന് കണ്ടു പിടിക്കാന്‍ പറ്റിയതിപ്പോഴാ....
വായിച്ചില്ല. അതിനു മുമ്പ് അഭിപ്രായം പറയാമെന്നു വെച്ച്. ഒരു അഡ്വാന്‍സ്....
കുറച്ചു തിരക്കിലാ... ഇപ്പോള്‍ പിടിച്ചില്ലെങ്കില്‍ പിന്നേം വെടി വെക്കാന്‍ പോയാലോ?
അതോണ്ട് കയ്യോടെ പിടികൂടി . അങ്ങിനെ ഞാനും ക്യപ്ടന്റെ പട്ടാളത്തില്‍ ചേര്‍ന്നു.
ഇനി ഉണ്ടിവിടെ... ലെഫ്റ്റ് രിഘ്ടും, മാര്‍ച്ച് പാസ്റ്റും, വെടി പരിശീലനവും എല്ലാമായി നമുക്കങ്ങു കൂടം ഇവിടെ അല്ലെ. ഇടയ്ക്കിത്തിരി വെടി ഇറച്ചി കൂടെ ആയാല്‍ കുശാലായി...
ഏതായാലും നന്ദി ക്യാപ്റ്റന്‍. ഇനി കണ്ണുമടച്ചങ്ങു വിശ്വസിക്കാതെ ജാഗ്രത പുലര്‍ത്താം.
എന്നാലും അഞ്ചു വർഷം തികച്ചതിന് അഭിവാദ്യങ്ങൾ....!!!
:-)