Skip to main content

വെടിവെപ്പ്


കൂര്‍ഗില്‍ ഇത്തവണ പോയപ്പോള്‍, ഒരു പുതിയ തോക്ക് അവിടെ ഉണ്ടായിരുന്നു.  ഒരു ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍.
ഇതാ, ഇതാണ് സംഭവം.

 
  

താഴെ ഉള്ള പടം ഓഫ് ദി ഫോടോ   ഓഫ് ദി ഉണ്ട.
 

  

ഇതേ..തോക് ഓഫ് ദി ഗണ്‍ ഇത് പോലെ തുറന്നു, തിര നിറയ്ക്കുക.  
(note : കൈ വിത്ത്‌ ആലപ്പാട്‌ ഫാഷന്‍ ജ്വല്ലറി ഈസ്‌ നോട്ട്  mine.  നോട്ട് ദി പോയിന്റ്‌, നോ പൊങ്കല്‍ ഓണ്‍ ദാറ്റ്‌)



 
മുകളിലെ പടവും താഴാത്തെ പടവും നോക്കു. ആ മാര്‍ക്ക്‌ ചെയ്ത കട്ടയാണ് സേഫ്റ്റി ലോക്ക്. മുകളിലെ പടത്തില്‍, അത് ലോക്ക് ആണ്. എന്ന് വെച്ചാല്‍, തിര നിറച്ച തോക് ആണെങ്ങിലും, വെടി പോട്ടില്ല.  പക്ഷെ താഴെ ഉള്ള പടത്തില്‍, അത് നീങ്ങി ഇരിയ്ക്കുനത് കണ്ടോ ?Now it is ready to fire.

(എല്ലാവരും ശകലം മാറി നിന്ന് ബ്ലോഗ്‌ വായിക്കുക)



  

മലയാളം ബ്ലോഗിന്റെ പൊന്നോമന ...
മലയാളം ബ്ലോഗിന്റെ രോമാഞ്ചം...
പുപ്പുലി ബ്ലോഗറായ ഞാന്‍ വെടി വെയ്ക്കുന്നു.

 
തോക്ക് തുറന്നപ്പോള്‍ തെറിച് വീണ തിരയുടെ കാലി കവര്‍.
 
 
ഇത് വീട്ടില്‍ ഉള്ള വേറെ രണ്ടു തോക്കുകള്‍.  ഞാന്‍ കിടക്കുന്ന കട്ടിലിന്‍റെ തൊട്ടു മുകളില്‍ ആണ് ഇത് തൂകി ഇടാറ്.  ഇത് രണ്ടും കണ്ണി കണ്ടു ആണ് നോം പള്ളി ഉറക്കം കഴിഞ്ഞു എണീയ്ക്കുനത്. (അതായിരിയ്ക്കും, അവിടെ ഉള്ളപ്പോള്‍ എനിക്ക് ഭയങ്കര അനുസരണാ ശീലം.)

 അല്ലാ, ഞാന്‍ എവിടെയാണ് ഉന്നം പിടിച്ചേ എന്ന് അറിയണ്ടേ ?  ലോ..ആ തേങ്ങ ആയിരുന്നു ഉന്നം.
 


  


ആ മടല്‍ തൂങ്ങി നില്‍കുന്നത് കണ്ടോ, ആ മടലിന്‍റെ അടിയിലൂടെ അതി ഭീകരമായി ഉരസി ആണ് വെടി പോയത്.  ഞാന്‍ വെച്ച വെടി ഏതിലെ പോയി എന്ന് എല്ലാവരും കൂടെ നോക്കികൊണ്ടിരുനപ്പോള്‍ ഒരു മടല്‍ അതാ ചാഞ്ഞു..ചാഞ്ഞു.. വരുന്നു.   അതോടുകൂടി എല്ലാവരും സായൂജ്യം അടഞ്ഞു, എന്നെ സായൂജ്യം അടിപ്പിച്ചു  ലെവല്‍ ആകി.

എന്തിനാ വെറുതെ...പാവം തേങ്ങാ, നമ്മള്‍ കേരളത്തിലെ ആള്‍കാര്‍ അല്ലേ, തേങ്ങയെ പീഡിപ്പിയ്കാന്‍ പാടില്ലല്ലോ, അല്ലെ.  പിന്നെ പത്തു രൂപയുടെ തെങ്ങ പറിയ്കാന്‍ 55 രൂപയുടെ ബുള്ളറ്റ്‌ വേണ്ടല്ലോ, കേറി പറച്ചാല്‍ പോരെ. എന്നൊക്കെ കരുതി പിന്നെ ഞാന്‍ തോക് തിരിച്ചു വെച്ചു.  അല്ലാതെ,  പാവം ഫാദര്‍ ഇന്‍ ലോയുടെ  ഫേസ് എക്സ്പ്രഷന്‍ കണ്ടത് കൊണ്ടല്ല,  സത്യം!!!!! (ഇനി പോകുമ്പോള്‍ ഒരു പത്തു അഞ്ഞൂറു തിര വാങ്ങി കൊണ്ടുപോയി തോട്ടം  ഒന്ന് വെടിപ്പാക്കി കൊടുക്കണം.)

ഇതിനു മുമ്പും അവിടെ പോയി പ്ലാസ്റ്റിക്‌ ബോട്ടിലില്‍ വെള്ളം നിറച്ച് മരത്തില്‍ കെട്ടിതൂകി, .22 റൈഫിള്‍ ഉപയോഗിച്ച്‌,  അതില്‍ വെടി വെച്ച് ആര്‍മാദം നടത്തിയിട്ടുണ്ട്.  പക്ഷെ ഷോട്ട് ഗണ്‍ ഉപയോഗിചുള്ള ഫസ്റ്റ് പരീക്ഷണം ആയിരുന്നു ഇത്. 

ഒരു തവണ പോയപ്പോള്‍, എന്റെ കൂടെ ഒരു മലയാളി കൂട്ടുകാരന്‍ ഉണ്ടായിരുന്നു.  തോക് ഇങ്ങനെ നിരയായി  തൂകി ഇട്ടിരിയ്ക്കുനത് കണ്ടപ്പോള്‍, ലവന് ഒരു പുച്ഛം, ഓ..ഇത് നമ്മള്‍ എത്ര കണ്ടതാ എന്ന്.  ഒരു തോക് പുറത്തു എടുത്തു, കയ്യില്‍ കൊടുത്തു, സ്റ്റില്‍ പുച്ഛം.  പിന്നെ, ബുള്ളറ്റ്‌ നിറച്ച് കൊടുത്തു, ചുമ്മാ നോക്ക് അളിയാ എന്ന് പറഞ്ഞ്.  ഒന്ന് വിഷമിച്ചു  തോക്ക് വാങ്ങി, തിരിച്ചും മറിച്ചും നോക്കി, ഓ...വേണ്ടാ എന്ന് പറഞ്ഞു തിരിച്ചു തന്നു.  അപ്പഴും അവന്റെ വിചാരം ഇത് എന്തോ കളിത്തോക്ക്‌ ആണ് എന്നായിരുന്നു.  ഞാന്‍ ഒന്ന് പൊട്ടിച്ച്, വീണ്ടും നിറച്ചു അവനു കൊടുത്തു.  എന്റമ്മോ....ചെക്കന്‍ നിന്ന് ഷോക്ക്‌ അടിച്ച പോലെ വിറയ്ക്കുന്നു.  കമ്പ്ലീറ്റ്‌ പുച്ഛവും പോയി, നല്ല മിടുക്കന്‍ ചക്കര കുടം ആയി.  വീണ്ടും കുറെ തവണ പറഞ്ഞു, എടാ വേറെ ഇത് പോലെ ചാന്‍സ്‌ കിട്ടുല്ല, ജസ്റ്റ്‌ ട്രൈ ഇറ്റ്‌.  എവടെ...അവന്‍ തറയില്‍ കുത്തിഇരുന്ന് വിറയ്ക്കുന്നു. ഭയകര സീന്‍.  അതോടെയാണ് അവന്‍ സ്റാര്‍  ആയത്.  നാല് കൊല്ലം കഴിഞ്ഞു, ഇപ്പോഴും കൂര്‍ഗില്‍ പോകുപോള്‍ ഇവന്‍റെ വിവരം അവിടെ ഉള്ളവര്‍ അനേഷികുന്നു.

OT 1 :-
മൊബൈല്‍ ഫോണ്‍, പോയന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ തുടങിയവ ഉപയോഗിച്ചും കിടിലം പടം കിട്ടും, അത്  ഗോബിയ്ക്‌ അയക്കാം എന്ന് അപ്പുവേട്ടന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  ഇത് ഫുള്‍ അങ്ങ് അയച്ചാലോ എന്ന ഒരു ഉദ്ദേശം ഉണ്ട്.  ഇത് കറക്റ്റ് പോയന്‍റ് ആന്‍ഡ്‌ ഷൂട്ട്‌ അല്ലെ ?

OT 2 :- 

ഈ ബ്ലോഗില്‍ ഉടന്‍  പ്രതീഷിക്കുക....ഇതിലും വലിയ ഒരു വെടികോപ്പ്‌.

എന്താണ് എന്ന് പ്രവചിയ്ക്കുന്നവര്‍ക്ക്‌ ഉഗ്രന്‍ സമ്മാനം..
ബെന്‍സ്‌ കാര്‍ ടയറില്‍ അടിയ്കാന്‍ വായു,. സമ്മാനാര്‍ഹനായ ബ്ലോഗര്‍  സമ്മാനം സീകരിയ്കാന്‍  കാര്‍ Bangalore  ല്‍ വണ്ടി കൊണ്ടുവരണം.

Updated on 10th March 2010 :-

ബാകി പാര്‍ട്ട് ഇതാ.  ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ

Comments

Vayady said…
ശ്ശോ! ഞാനൊന്ന് പേടിച്ചതാ!!!

ഫോട്ടോയില്‍ കാണുന്ന ആ മണ്ടപോയ തെങ്ങുകളൊക്കെ ഇതുപോലെ വെടിവെച്ച് വീഴ്ത്തിയതാണോ? ന്നാലും.. സമ്മതിച്ചു. (ഇതു ഞാന്‍ പേടിച്ചിട്ട് വെറുതെ പറയുന്നതാ.. അല്ലാതെ സമ്മതിച്ചിട്ടൊന്നുമില്ല.) :)
((((((((((((((((ഠോ)))))))))))))))))))))

വെടിവെച്ചതാ.
പക്ഷെ വീണത് തേങ്ങാ.

എന്നപിന്നെ..

കൊള്ളട്ടാ വെടിക്കാര.

വേരുതെ ആളെ മോഹിപ്പിക്കല്ലെ.
Ashly said…
ശ്ശോ....ഇത് പഴയ പോസ്റ്റ്‌ ആണ്. ടെംപ്ലേറ്റ് മാറ്റി മറിച്ചു പരീക്ഷണം നടത്തിയതാ, ഫോട്ടോസ് എങ്ങനെ വരും എന്ന് അറിയാന്‍. അറിയാതെ പബ്ലിഷ് ആയി പോയി.

എല്ലാം ആ അപ്പുവേട്ടെന്‍ കാരണം. ദേ..ഇത് നോക്ക്. പിള്ളേരെ വഴിതെറ്റിയ്കാന്‍ ആയി....ഹും..

http://bloghelpline.cyberjalakam.com/2010/03/blog-post_27.html
ഹൊ- ഇങ്ങിനെ ഒരു വെടി ആദ്യമായാണു
Anonymous said…
ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു.......സുന്ദരി പെണ്‍കുട്ടികളുട നാടല്ലേ കൂര്‍ഗ്. ഞാന്‍ വായിച്ചിട്ടേയുള്ളു....വന്നിട്ടില്ല.........വരും ഒരു നാള്‍......

ടെംപ്ലേറ്റ് ഞാനും മാറ്റി. 3 col template ഒരു മോഹമായിരുന്നു. പക്ഷേ മൊത്തം അങ്ങോട്ടു പിടിച്ചില്ല ഇനി പഴയതില്‍ തന്നെ പോയേക്കാനും മതി. ആദ്യം ഒരു കളര്‍ പിന്നെ മറ്റൊന്ന് ....കൂടുതല്‍ സമയം ലോഡ് ചെയ്യാനെടുത്ത് ഉള്ള മൂന്നു വായനക്കാരെക്കൂടി വെറുപ്പിക്കാതിരിക്കുകല്ലേ ബുദ്ധി ...
thalayambalath said…
ക്യാപ്റ്റന്‍...

വെടിവട്ടം കലക്കി........ ഇത്രയും വിശദമായി ഞങ്ങളെ പഠിപ്പിച്ചാല്‍ ഒടുവില്‍ ആശാന്റെ........

എന്റെ അഭിനന്ദനങ്ങള്‍
ക്യാപറ്റനണ്ണാ ഈ വെടിവപ്പിന്റെ ശാസ്ത്രം എന്താണന്ന് ഒന്ന് പഠിപ്പിച്ചു തരുമോ? അതായത് വെടി വയ്ക്കുന്നതിനുമുമ്പ് ശരീരം മനസും എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെക്കുറിച്ച് .....
എല്ലാം പഠിച്ചു.
ഇനി ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍ ഉണ്ട അന്വേഷിക്കാമായിരുന്നു. എന്നിട്ട് വേണം ഉന്നം പിടിക്കാന്‍.
ക്യാപ്റ്റന്‍... അപ്പൊ താങ്കള്‍ ആണല്ലേ ഈ തേങ്ങ ഒക്കെ വെടിവെച്ചിടുന്ന പുലി .

തോക്ക് കൊള്ളാം, കണ്ടിട്ട് വെടി വെക്കാന്‍ തോനുന്നു
ആളൊരു വെടിവീരനാണെന്നു മനസ്സിലായി. എന്നാല്‍ കേട്ടോളൂ. ഇവിടെയും ഒരു വെടിയൊച്ച കേള്‍ക്കാം.
Santhosh said…
അപ്പോള്‍ “കൈ വിത്ത്‌ ആലപ്പാട്‌ ഫാഷന്‍ ജ്വല്ലറി” ഫാദര്‍-ഇന്‍-ലോയുടേതാണു്, അല്ലേ? :)
വീകെ said…
ക്യാപ്റ്റൻ‌ജീ....
ഈ വെടി മുൻപൊരിക്കൽ പൊട്ടിച്ചതല്ലെ...!!?
ഇതു വരെ ആയിട്ടും ആ തേങ്ങ വെടിവച്ചിടാൻ പറ്റിയില്ല...കഷ്ടം...!!!
നിങ്ങളെന്തോന്നു വെടിവീരനാ...?!!
കൊള്ളാം ആശംസകള്‍....
കൈ വിത്ത്‌ ആലപ്പാട്‌ ഫാഷന്‍ ജ്വല്ലറി
:)))
വെടി വെക്കാന്‍ അറിയില്ല ല്ലേ ?
Nidhin Jose said…
ഇവിടെ തേങ്ങ വിളഞ്ഞു കിടപ്പുണ്ട് ...
കേറാന് ആളെകിട്ടാനില്ല....
പ്ലിസ്... ഒന്നു വരാമോ..... ആ തോക്കുമായി....
Pd said…
നിധിന് പറഞ്ഞ പോലെ നാട്ടില് നല്ല സ്കോപ്പ് ഉള്ള ഫീല്ഡാ ക്യാപ്റ്റന്സ്. റിപീറ്റഡ് പോസ്റ്റ് എന്ന് കരുതിയിരിക്കുമ്പൊഴാ മുകളിലത്തെ കമ്മെന്റ്റ് കണ്ടത്
ഒന്നുമില്ലാഞ്ഞിട്ട് പഴയത് വീണ്ടും ചവിട്ടി ഓടിക്ക്വാണല്ലേ..?എന്നിട്ട് ഒന്നുമറിയാത്തപ്പോലെ ടെമ്പ്ലേറ്റിനു കുറ്റവും..ഹും കൊള്ളാം..:):):)

ആഹ..ആ കുടകറുടെ മുന്നില്‍ നമ്മള്‍ മലയാളികളുടെ വില കളഞ്ഞല്ലേ ഇങ്ങള്‍..നല്ല വെടിക്കാരന്‍ തന്നെ :):)

അല്ല..ആ തോക്കുകള്‍ അട്ടത്ത് അങ്ങനെ കെട്ടിത്തൂക്കിയിട്ടത് കണ്ടപ്പോ വീട്ടില്‍ വെള്ളരിക്ക കെട്ടിത്തൂക്കിയിടുന്നതാ ഓര്‍മ വന്നത്..കൂര്‍ഗില്‍ വെള്ളരിക്കയ്ക്ക് പകരം എല്ലാരും തോക്കാണോ അട്ടത്ത് കെട്ടിത്തൂക്കിയിട്വ ആവോ..:)

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പത്തു മണിയ്ക് ശേഷം പബ്ലിഷ് ചെയും. ശ്രദ്ധിക്ക

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു.  മഴ നിന്നിട്ടില്ലായിരുന്നു.  വഴി നീളെ മൂന്ന് നാല് ഇടതു വണ്ടിക

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക