ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്...
വെള്ളിയാഴ്ച
എന്‍റെ ഈ കുഞ്ഞു (please note...small )ടമ്മി ഫുള്‍ അടിച്ചു ഓഫീസ്സില്‍ വന്നപ്പോ, ഒരു
ട്രയിങ്ങു....അതില് കേറി ഇരുന്നു ഉറക്കം തൂങ്ങുബോള്‍,ഫോണിൽ എന്തോ തപ്പി തപ്പി അവസാനം എത്തി പെട്ടത് മീറ്റ് അപ്പ് എന്ന ഒരു വെബ് സൈറ്റ്, അതിന്‍റെ
ഒരു അന്ദ്രോയിദ് ആപ് എല്ലാം കണ്ടു ...നോക്കുമ്പോ പല പല ആള്‍കാര്‍, പല പല
ട്രിപ്പ്, ആക്ഷന്‍സ് എല്ലാം അത് വഴി ആരെന്ജ് ചെയ്ന്നു. ചാടി കേറി
രജിസ്ടര്‍ ചെയ്തു, അപ്പും ആവാഹിച്ചു.
ഫസ്റ്റ് കണ്ടത്, സ്വര്‍ണ മുഘി എന്നാ ഇവിടെ അടുത്ത്
തന്നെ ഉള്ള സ്ഥലത്യേക് ഞായര്‍ രാവിലെ ആറു മണിയ്ക്ക് ട്രക്കിംഗ്.....പോയി
ചേര്‍ന്ന്....ഒരു പരിചയും ഇല്ലാത്ത ആള്‍കാര്‍ ആണ് ബാക്കി ഉള്ളത്.
അങനെ ഇന്ന് രാവിലെ അഞ്ചു മണിയ്ക്ക് സ്വയം കുത്തി പൊക്കി , ഒറ്റയക്ക് അതിരാവ്ലെ ഉള്ള മഞ്ഞും കൊണ്ട് നൈസ് റോഡില്‍കൂടെ ഒരു ഡ്രൈവ്....
ചെന്നപ്പോ,
ബാക്കി ഉള്ളത് മൊത്തം മഹാ ഡീസെന്റ് ആള്‍കാര്‍. ഡി എസ് എല്‍ ആര്‍ ഉള്ളത്
ഞാന്‍ മാത്രം. എന്തിനു...പോയന്റ് ആന്‍ഡ് ഷൂട്ട് പോലും വേറെ ആരുടേയും
അടുത്ത് ഇല്ല. അവര് എല്ലാം ഇതേ പോലെ ചുമ്മാ യാത്ര പോകാന്‍, ട്രകിംഗ്
പോകാന്‍ ഇട്രെസ്റ്റ് ഉള്ളവര്‍. ഫോട്ടോ എടുപ്പ് ഒന്നും അവരുടെ ലിസ്റ്റില്‍
ഇല്ലാ. പക്ഷെ ആര്മാധം ഒട്ടും കുറവ് ഇല്ലായിര്ന്നു.ആ സെറ്റ് ആള്കാരുടെ ഇന്റ്രെസ്റ്റ് മൊത്തം കാട്ടിൽ മലയിൽ നടക്കുന്നതിൽ ആണ്.
സ്വ്ര്‍ണമുഘി
എന്ന സ്ഥലത്ത് ഒരു അന്ജ്നെയാ ടെമ്പ്ള്‍ ഉണ്ട്. അവിടെ പോകുന്ന
വിശ്സ്സികല്ടെ ആചാരം, കല്ല് മുകളില്‍ മുകളില്‍ വെച്ച് പ്രാര്ത്ചു പോവുക
എന്ന് ആണ്. പറഞ്ഞു കേട്ടത്, മൂന്നു കല്ല് വെച്ചാ, അടുത്ത് തന്നെ മൂന്നു
നില വീട് ഉണ്ടാക്കും തുടനിഗിയ്വ നടക്കും എന്നാണു. പക്ഷെ ഉണ്ടാക്കി
വെച്ചതില് ചിലത് വളരെ വലുഅത് ആണ്.
ഇത് ബന്നീര്‍ ഘട്ട നാഷണല്‍ പാര്‍ക്ക്നു ഉള്ളില്‍ ആണ്.
70% നടപ് കാറ്റില്‍ കൂടെ ആയിന്നു. ഇടയ്ക്ക് കണ്ട ഗ്രാമിതിലെ ആള്‍കാര്‍ ആന
ഉണ്ടാവും നോക്കി പോകണം എന്ന് എന്ന് മുന്നരിയ്പ് തന്നു....പോകുന്ന പോകില്‍
അറിയാതെ നമ്മള് ചവുട്ടി പോയാലോ എന്ന് കരുതി ആവും.
ഈ സ്ഥലം പക്ഷി നിരീക്ഷണത്തിന് ശകലം പേര് കേട്ട സ്ഥലം ആണ്. ഇത് കഴിഞ്ഞു നടന്നു നടന്നു ഞങ്ങള് പുതിയത് ആയി ഉണ്ടാക്കിയ ഒരു ജയിൻ അമ്പലത്തിനു അടുത്ത് എത്തി. അവിടെ നിന്ന് പിനെയും നടന്നു നടന്നു വീണ്ടും കാട് കേറി ..ഇറങ്ങി തിരിച്ചു വണ്ടി പാര്ക്ക് ചെയ്ത സ്ഥലത്ത് എത്തി.
Comments