റസീപ്പിയ്ക് വേണ്ട ഐറ്റംസ് :
1 - കുത്തബ് മിനാർ - ഒരണം
2 - ആ രാജാവ്, ഈ സുൽത്താൻ, ആ റാണി ആൻഡ് ഈ റാണി. (ആവിശ്യത്തിന്)
മക്കളേ...ഈ കുത്തബ് മിനാർ എന്നാൽ, ഒരു കുത്തബ് മിനാർ അല്ല, ഭയങ്കര സംഭവം ആണ്. കുത്തബ് കോമ്പ്ലക്സ് എന്നതിൽ ഉള്ള പല പല സംഭവങ്ങളിൽ ഒരെണ്ണം ആണ് ഈ കുത്തബ് മിനാർ. അവിടെ ഉള്ള ഏരിയയില്‍ ഉള്ള ജിമ്മി ജോർജ് ആണ് കുത്തബ് മീനാര്‍ എന്ന് മലയാളം.
ഡെൽഹിയിലെ അവസാന ഹിന്ദു രാജ ഭരണം വീണതും, മുസ്ലീം ഭരണം തുടങ്ങുന്നതും മാർക്ക് ചെയ്യുന്ന ഒരു ടൈം ലാന്ഡ് മാർക്ക് ആണ് കുത്തബ് മിനാർ. മുഹമദ് ഘോറിയുടെ ആക്രമണത്തിൽ തകർന്നു വീണത്, പ്രിത്വിരാജ് ചൗഹാൻ ആയിരുന്നു. അജ്മീർ ആൻഡ് ഡല്ഹി എന്ന രണ്ട് തലസ്ഥാനങ്ങൾ ഉപയോഗിച്ചു, തമ്മിൽ തല്ലി നിൽക്കുന്ന രജപുത് ഡ്യൂഡസ്സിനെ കണ്ട്രോൾ ചെയ്തു കൊണ്ട് പോവുകയായിരുന്നു പ്രിത്വിരാജ്. അപ്പൊളാണ് പഞ്ചാബ് സൈഡിലൂടെ മുഹമദ് ഘോറിയുടെ സ്വപ്നം ദില്‍വാല ദുല്‍ഹനിയാ ഇടിച്ചു കയറി വന്നത്. ഫസ്റ്റ് യുദ്ധത്തിൽ, പ്രിത്വിരാജ് ജയിച്ചു. ജയം കൊണ്ട് നിർത്തി, പുറകെ പോയി രണ്ടു തല്ലു കൂടെ കൊടുത്തിരുന്നു എങ്കിൽ മുഹമദ് ഘോറി ആ വഴി അങ്ങ് പോയാനേ. വാട്ട് ടു ഡൂ, ആ രണ്ടു എക്സ്ട്രാ തല്ലു കിട്ടാത്ത ധൈര്യം കാരണം മുഹമദ് ഘോറി അടുത്ത കൊല്ലം തന്നെ പിന്നെയും വന്നു - ഫുൾ എയർ പിടിച്ചു, ഓർമ്മ ഉണ്ടോ ഈ മുഖം എന്നും ചോദിച്ചു കൊണ്ട്. ഒന്നുകിൽ പൊന്നായി പോയി സുന്നത് ചെയ്തു മുസ്ലീം ആയി നമ്മ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഘോറി ഇക്കാക്ക-പ്രിത്വിരാജ് ഘാന്‍ എന്ന് വിളിച്ചു, ബിരിയാണി തിന്നു പിരിയാം. അല്ലേൽ പരിപ്പ് എടുക്കും എന്ന് ആയിരന്നു, മുഹമദ് ഘോറിയുടെ ലവ് ലെറ്റർ. നീ പോടാ കള്ളാ കാക്കേ, എന്നും പറഞ്ഞു പ്രിത്വിരാജ് ചാടി ഇറങ്ങി. (മുണ്ട് മടക്കി കുത്തിക്കൊണ്ട്)
മൂന്നു സൈഡിലൂടെ ഉള്ള ഒരു ജാതി ബട്ടെർഫ്ലൈ ഫോർമേഷൻ ആയിട്ടായിരുന്നു കഴിഞ്ഞ ജുധം പ്രിത്വിരാജ് ജയിച്ചത്. അതോണ്ട്, ഘോറി ഇത്തവണ തന്റെ തല്ലു ടീമിനെ അഞ്ചായി പകുത്ത്, നേരം വെളുക്കുന്നതിനു മുന്നേ, ജ്ജ് പോയി കരളു കടിച്ചു കൊണ്ട് ബാ, എന്ന് പറഞ്ഞു അയച്ചു. സാധാരണ ഈ രജപുത്രന്‍മാര് രാവിലെ പുട്ടും പഴവും എല്ലാം കഴിച്ച്, ആദിത്യന്‍ ഉദിച്ച ശേഷമേ തല്ല് കൂടാന്‍ ഇറങ്ങൂ എന്ന് എല്ലാം ആയിന്നു ഘോറി കണക്ക് കൂട്ടിയത്, പക്ഷെ കിം ഫലം. കിം ശർമ.(ആ കുട്ടി ഇപ്പൊ എവിടെ ആണോ ആവോ..) ഈവനിങ്ങ് ടീ ടൈം വരെ ഇക്കാക്ക കാത്തു. ഒന്നും നടന്നില്ല. ഇനി ഒന്നും നോക്കാന്‍ ഇല്ലാ, നിന്നെ എല്ലാം അയച്ച എന്നെ പറഞ്ഞാ മതി, എന്നും പറഞ്ഞു, ഘോറി സാർ നേരിട്ട് ഇറങ്ങി. പിന്നെ പൊരിഞ്ഞ അടി. അതോടെ ജയം, ഘോറിയുടെ അടുത്തേയ്ക്ക് മാറി.
വേറെയും ചെറിയ ചെറിയ യുദ്ധങ്ങൾ എല്ലാം കഴിഞ്ഞു, ഇന്ത്യയിൽ (ഇന്ത്യാ എന്ന് പറയാൻ പറ്റില്ലാ, നോർത്ത് ഇന്ത്യ/ഡെൽഹി എന്ന് ചുരുക്കം) സെറ്റിൽ ആയി, മൊത്തം കാര്യങ്ങൾ കുത്തബ്-ദിൻ അഭിക് എന്ന ആളെ ഏൽപ്പിച്ചു. മൂപ്പനാണ് ഫസ്റ്റ് സുൽത്താൻ ഓഫ് ഡെൽഹി. ഇങ്ങേരാണ് കുത്തബ് മിനാർ കെട്ടാൻ തുടങ്ങിയത്. ഇത്രേം ജുധം എല്ലാം കഴിഞ്ഞു വന്ന ഈ കുത്തബ്-ദിൻ അഭിക് നാല് കൊല്ലം ഡെൽഹി ഭരിച്ചു. ഈ തിരക്കിനു ഇടയിൽ പോളോ കളിയ്ക്കാൻ പോയത് ആണ് ലാഹോറിൽ. കുതിരപ്പുറത്തു നിന്ന് ഉരുണ്ടു വീണു, പടം ആയി. നമ്മടെ ബിൽഡിങ്ങ് അപ്പൊ ജസ്റ്റ് ബെയ്സ്മെന്റ് പ്രായത്തിൽ ആയിരന്നു. ചെങ്കോൽ പോയത് ഇൽത്തുമിഷിനു ആണ്. (മൂപ്പരുടെ മോൾ ആയിരുന്നു ഡൽഹി ഭരിച്ച ഏക ലേഡി സുൽത്താൻ - സുൽത്താൻ റസിയ. അവരുടെ കഥ ഈ പോസ്റ്റിനു അടിയിൽ നട്ടും ബോട്ടും ഇട്ടു ഫിറ്റ് ചെയ്തിട്ടുണ്ട്. വായിക്കണം, കിടിലം ടീം ആയിരുന്നു.) മൂന്നു നില കെട്ടി, കുത്തബ് മിനാറിനെ ടീനേജിൽ കൊണ്ട് വെച്ച മൂപ്പരുടെ കാലത്തിനു ശേക്ഷം ഫിറൂസ് ഷാ തുഗ്ലക് ബാക്കി കെട്ടി. അത് കഴിഞ്ഞു സിക്കന്ദർ ലോദി വക രണ്ടു നിലകൾ.
മുട്ടൻ ഓഫ് :
സിക്കന്ദർ ലോദി മുറ്റ് ടീം ആണ്. ടെമ്പിൾ റെയിഡർ എന്ന് വിളിയ്ക്കാം. മൂപ്പരുടെ ഏറ്റവും വലിയ ഒബ്സെഷൻ ഗോളിയർ കീഴടക്കുക്ക എന്നതായിരുന്നു. രാജാ മാൻസിംഗ് ആൻഡ് വൈഫ് മിര്‍ഗനയനി അഞ്ചു തവണ ചന്തിയ്ക്ക് പെട കൊടുത്തു തിരിച്ചു വിട്ടു. (ഓഫിനു ഓഫ് : ഈ മാൻസിംഗിന്റെ സഭയിലെ ഒമ്പത് രത്നങ്ങളിൽ ഒന്നായിരുന്നു നമ്മടെ പാട്ടുകാരൻ താൻസെൻ). കൊല്ലാകൊല്ലം ഡെൽഹിയിൽ നിന്ന് ഗോളിയർ വരെ പോയി തല്ലു മേടിച്ചു വരുന്നത് വലിയ ചടങ്ങ് ആയതു കൊണ്ട്, മൂപ്പർ ഇടയ്ക്കുള്ള സ്പോട്ട് എന്ന നിലയില്‍, ആഗ്രയെ തലസ്ഥാനം ആക്കി വളർത്തി. ഗോളിയർ പിടിയ്ക്കുന്ന പ്രോഗ്രാമിന്റെ പാർട്ട് ആയിട്ട്, നാർവാർ കോട്ട പതിനൊന്നു മാസം ഉപരോധിച്ച് അതിനെ സീൽ ചെയ്തു, ഒരാളെ അകത്തോട്ടും പുറത്തോട്ടും വിടാതെ അതിനു മുന്നിൽ കത്തിയും കൊടുവാളും പിടിച്ചു നിന്നു. പതിനൊന്നു മാസം ജനം അകത്തു കിടന്നു, പിന്നെ കീഴടങ്ങി.
കാലക്രമേണ നടന്ന ഭൂമികുലുക്കം, ഇടിവെട്ട് തുടങ്ങിയവ കൊണ്ട് കുത്തബ് മിനാറിനു വന്ന ഡാമേജ്, കാലാകാലം ഡെൽഹി ഭാരിച്ചവർ റിപ്പയർ ചെയ്തു വന്നു. സായിപ്പു വരെ കൈ വെച്ചു.
ഇനി ഈ കുത്തബ് മിനാർ എന്ന പേര് വന്നത് നോക്കാം. ബാ...പേടിയ്ക്കണ്ട, കാട് കയറില്ല. കുത്തബ്‌ദിൻ ബക്തിയാർ കാക്കി എന്ന സൂഫി പുണ്യാളനോടുള്ള ബഹുമാനം കൊണ്ടു വന്ന പേരാണ് എന്ന് ഒരു മതം. അല്ല, കെട്ടിടം കെട്ടി തുടങ്ങിയ കുത്തബ്‌ദിൻ അഭിക്ന്റെ പേരിൽ ആണ് എന്നത് വേറെ ഒരു മതം. ഫസ്റ്റ് പറഞ്ഞ സൂഫി പുണ്യാളൻ, പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്തിമയുടെ മകൻ ഹുസൈൻ അലിയുടെ വംശത്തിൽ ജനിച്ചയാളാണ്.
തീർന്നു. പേര് വന്ന കഥ തീർന്നു
ഈ കുത്തബ് മിനാർ ഉള്ളത് കുത്തബ് കോമ്പ്ലെക്സിൽ ആണെന്നു പറഞ്ഞല്ലോ, അവിടെ പണ്ടുണ്ടായിരുന്നത് ഹിന്ദു ആൻഡ് ജയിൻ അമ്പലങ്ങൾ ആയിരന്നു. ഇപ്പോഴും അതിന്റെ ബാക്കി പത്രങ്ങൾ അവിടെ തോനെ ഉണ്ട്. ഇതിനുള്ളിലുള്ള മുസ്ലീം പള്ളി ആണ് ഖുവാത്ത്-ഉൽ-ഇസ്‍ലാം മോസ്ക്. ഇത് ഉണ്ടാക്കിയിരിയ്ക്കുന്നത് അമ്പലങ്ങൾ പൊളിച്ച് അതിന്റെ തൂണും മറ്റും ഉപയോഗിച്ചാണ്. ഇതും ഇൽത്തുമിഷ് മുതൽ അലാവുധീൻ ഖില്ല്ജി വരെ ഉള്ളവര് കാലാകാലം ഉണ്ടാക്കിയതും മറ്റും ആണ്.
ഇതിനുള്ളിലുള്ള വേറെ ഒന്നാണ് ഈ ഇരുമ്പ് പില്ലര്‍. ചീനി കം എന്ന ടാബൂ ദി സുന്ദരി ആക്റ്റ് ചെയ്ത സിനിമയിൽ അമിതാബ് ബച്ചൻ കെട്ടിപ്പിടിച്ച് ഒച്ച ഇടുന്ന പില്ലർ. ഇവിടെ നിന്ന് കൈ പുറകോട്ടു കെട്ടി ആഞ്ഞു പ്രാർത്ഥിച്ചാൽ എന്തും നടക്കും എന്നാണ് ഇതിനെ ചുറ്റിയുള്ള കഥ . ചന്ദ്ര ഗുപ്തൻ വിക്രമാദിത്യൻ രണ്ടാമൻ ആണ് പോലും ഈ പില്ലർ സ്ഥാപിച്ചത് .മൂന്നാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഇത് ഇപ്പോഴും തുരുമ്പിക്കാതിരിക്കാൻ കാരണം എന്തോ അലോയി ആയതു കൊണ്ടാവാം.
അവിടെത്തന്നെയുള്ള വേറെ ഒരു സംഭവം ആണ് അലായ് മിനാർ. ഇത് പണി തീർന്നിട്ടില്ല. തീർന്നിരുന്നെങ്കിൽ കുത്തബ് മിനാർ ചമ്മിപ്പോയേനേ. അലാവുധീൻ ഖില്ല്ജി ആണ് ഇതിന്റെ കുത്തിത്തിരുപ്പ് തുടങ്ങിയത്. ഇതിന്റെ മുകളിൽ നിന്ന് നോക്കിയാ അറബിക്കടൽ കാണണം എന്ന അത്രയും അംബീഷ്യസ് പ്രോജക്ട് ആയിരന്നു അത്. പക്ഷെ മൂപ്പരുടെ മരണത്തോടെ പ്രോജക്ട് നിന്നു. ഞാന്‍ ശരിക്ക് ഇമ്പ്രസ്ഡ് ആയി...ഇതേ പോലെ ആഗ്രഹങ്ങൾ, അത് നടപ്പിലാക്കാൻ ഇറങ്ങുന്നവര്‍ - അവര്‍ ആണ് ലോകത്തെ മാറ്റുന്നത്.
അവിടെത്തന്നെ അടുത്തുള്ള ആകെ ജോബിന്‍ ചവുട്ടിയ അവോലോസ് ഉണ്ട പോലെ കിടക്കുന്ന ഒരു സംഭവം ആണ് അലാവുധീന്‍ ഖില്‍ജിയുടെ കബര്‍. അലാവുധീന്‍ ഉണ്ടാക്കിയ മദ്രസ എല്ലാം അടുത്ത് തന്നെ ഉണ്ട്.
അലവലാതി എന്ന പേര് ഉണ്ടായത് അലാവുധീൻ ഖിൽജി റാണി പദ്മിനിയേ പിടിച്ചു കൊണ്ട് പോകാൻ നോക്കിയപ്പോ മുതൽ ആണ് എന്ന് നോർത്ത് ഇന്ത്യൻ പാണന്മാർ പാടി നടക്കാറുണ്ട് പോലും. ആ കഥ അറിയാവോ? (ഈ പോസ്റ്റ് ഓഫ് കൊണ്ട് ഒരു പൂരം ആവും)
റാവൽ രത്തൻ സിംഗ് എന്ന രാസാവിൻ രണ്ടാം തിരുമണം ആയിരുന്നു റാണി പദ്മിനി. ചിറ്റോർ ആയിരന്നു ആയമ്മയുടെ തിരോന്തരം. അവിടെ കോഴി വറുത്തതും, പനീർ പക്കോടയും, ഉച്ചയ്ക്ക് ക്രത്യമായി പാലക്കാടൻ കുത്തരി കൊണ്ട് ചോറും എല്ലാം ആയി ജീവിച്ചു പോകുമ്പോള്‍ ആണ് രാജസധസില്‍ കോഴിക്കാട്ടം ബ്രാന്‍ഡ് ഒരു തലതിരിഞ്ഞവന്‍ ഉള്ളത് രാജാവ് അറിഞ്ഞത്. ഒരു രാഘവന്‍. എന്നും അഞ്ചു മണി സയിറൻ അടിച്ചതും രാഘവേട്ടന്‍ കൊട്ടാരം വിട്ടു ചാടി ഇറങ്ങി കൂടോത്രം തുടങ്ങും പോലും. സൈഡ് ബിസിനസാ .EMI ഉണ്ടാവും.
(വേറെ വേര്‍ഷന് കേട്ടിട്ടുള്ളത്, രണ്ടു പേര് ഉണ്ടായിരുന്നു - അവര് റാണി പദ്മിനി കൊണ്ടു വന്ന സ്ത്രീധനം ഷെയര്‍ മേടിയ്ക്കാന്‍ നോക്കി എന്ന കഥ) കൂടോത്രം ആയാലും, സ്ത്രീധനം ആയാലും, രാജാവ് ഈ അളിയൻസിനെ പിടിച്ചു പുറത്താക്കി. (ഐ സേ യൂ ഗെറ്റ് ഔട്ട്)
ചുമ്മാ ഇറക്കി വിടുക ആയിരുന്നില്ല. ഫുൾ സിനിമാസ്കോപ്പ് ആക്കി ഫേയസിൽ കറുത്ത പെയിന്റടിച്ച്, ചുട്ടി കുത്തി, കഴുതപ്പുറത്തു കയറ്റി, ചുറ്റും ഡോള്ബി എഫക്ടിൽ മ്യൂസിക് എല്ലാം കൊടുത്താണ് രാഘവേട്ടന്‍ വിത്ത് പിങ്ക് സ്ലിപ്-നെ ഇറക്കി വിട്ടത്.
രാഘവേട്ടന്‍ ഫുൾ കലിപ്പായി (ആവണമല്ലോ...) എന്നാ ഈ ഉണക്ക രാജാവിന് എട്ടിന്റെ പണി കൊടുത്തിട്ടേ ബാക്കി കാര്യമുള്ളു എന്ന് ഉറപ്പിച്ചു. ഈ അലവലാതി ഖിൽജി വേട്ടയ്ക് വരുന്ന കാടു തപ്പി കണ്ടുപിടിച്ചു, ആവിടെ ഖില്‍ജി സാര്‍ ഉള്ള ടൈം നോക്കി മരത്തില്‍ കേറി ഇരുന്നു പൊരിഞ്ഞ ഫ്ലൂട്ട് വായന. ഹേ...വാട്ട് ഈസ് ദിസ്...രാജകൊട്ടാരത്തില്‍.... സോറി, കാറ്റിൽ വേണുഗോപാല്‍ ബ്രാന്‍ഡ് ഗാനമോ...ഓ എന്റെ കൃഷ്ണൻ ഖാൻ വന്നു കാണും, പൊക്കി കൊണ്ട് വാ എന്ന് പറഞ്ഞു ഗുണ്ടാ ടീമിനെ അയച്ചു. ഈ വരുന്ന ഘടോൽകജന്മാർക്ക് പിടികൊടുക്കാനുള്ള പോസില്‍ ആണല്ലോ, നമ്മടെ രാഘവൻസ് ഇരുന്നു രാഗവിസ്താരം. വന്നവര്‍ക്ക് എളുപ്പമായി. അലമ്പുണ്ടാക്കാതെ കൂൾ ആയി രാഘവേട്ടൻ വന്നതു കണ്ടു ഗുണ്ടകൾ ചമ്മി. വെൽ, കിടിലം ഓടക്കുഴൽ വിദഗ്ദൻ ആണല്ലോ, എന്നാ ഇനി എന്റെ കൊട്ടാരത്തിൽ വന്ന് അവിടെയാവട്ടെ അന്‍റെ വേണുഗാനം എന്ന് അലാവുധീന്‍. ഇങ്ങള് എന്താ ഇക്കാ ഇങ്ങനെ, എന്നെപോലത്തെ സ്മാൾ ഫിഷ് നോക്കി പിടിയ്ക്കുന്നത്, ഈ നാട്ടില്‍ എന്നെക്കാൾ വലിയ സംഭവങ്ങള്‍ ഉണ്ട് എന്നു രാഘു വചനം. ആഹ...നൗ യു ഗോട്ട് മൈ അറ്റെന്‍ഷന്‍........പറയൂ രാഘൂ എന്ന് ഖിൽജി. ഈടെ അടുത്ത് ഒരു പാവം രാജാവ് ഉണ്ട്, ഇക്കാ...ആ രാജാവിന്റെ വൈഫ്..ഹൂയ്യ്സ്സ്.....എന്തൂട്ടാ ബ്യൂട്ടി...എന്തൂട്ടാ ഒരു ക്ലാസ്....എന്തൂട്ടാ ഒരു ഗെറ്റ്-അപ്പ്......ഒരു രണ്ടു മണിക്കൂർ റാണി പദ്മിനിയേ പറ്റി രഘൂ വക രാഗവിസ്താരം.
എന്തിനേറെ പറയുന്നു, ഇനിയിപ്പൊ റാണി പദ്മിനിയേ ബീവിയാക്കിയേ ഇവിടെ വേറെ കാര്യം ഉള്ളൂ എന്നും പറഞ്ഞ് അലാവുധീൻ ചാടി ഇറങ്ങി. കുന്തവും കുതിരയും ആയി അങ്ങു ചെന്നപ്പോ, ദേ കിടക്കുന്നു കുടയും വടിയും. ഒരു ഭീമൻ കൊട്ടാരം. ഈ ലൈഫില് അതു താണ്ടി ഉള്ളിൽ കേറാൻ പറ്റില്ലാ എന്ന് അലാവുദീനു കത്തി. (ഓൻ ആരാ മോൻ) മസിൽ നടക്കാത്ത സ്ഥലത്ത് ബ്രെയിൻ നടക്കും എന്ന് കേട്ടത് ഓർമ്മയുള്ളതു കൊണ്ട് അലാവുദീൻ കോട്ടയിലേയ്ക് ലെറ്റർ അയച്ചു (ഓൻ ആരുടെയൊക്കെയാ മോൻ), ഹെന്റെ പൊന്നു റാവൽ രത്തൻ സിംഗ് അളിയാ...ജ്ജ് എന്നെ തെറ്റിദ്ധരിച്ചിരിയ്ക്കുയാണ് - പദ്മിനി എന്റെ ഉടപ്പിറന്നവളെപ്പോലെ ആണ്. എന്റെ പൊന്നു പെങ്ങളുടെ ഫേസ് ഒന്ന് കാണാൻ വേണ്ടിയാണ് ഞാനീ പാറ്റൻ ടാങ്കും, INS വിക്രാന്തും, എഫ് 16 ഫയിറ്റർ വിമാനങ്ങളും ആയി വന്നത്. ഒന്ന് കാണാൻ വിട് അളിയാ.,,അളിയന്‍ എന്താ അളിയാ അളിയനെപ്പോലെ...ഫുള്‍ സെന്റി.
ആ അളിയൻ വിളിയിൽ റാവൽ രത്തൻ സിംഗ് വീണു. ഡീ...നിന്റെ ആങ്ങളച്ചെക്കൻ പുറത്തു കുന്തവും, ബെൽട്ടു ബോംബും ആയി വന്നു നിക്കുന്നു നിന്നെ കാണാൻ, ഞാൻ പോയി പൊന്നളിയനെ വിളിച്ചോണ്ട് വരാം...നീ രണ്ടു അയല ഫ്രൈ ചെയ്യ്...അയലത്തല അളിയനും കൊടുക്കാം എന്ന് കേരളത്തില്‍ ബനാനാ ടോക്ക് വരെ ഉണ്ട് എന്ന് പറഞ്ഞു ഇറങ്ങി. (മണ്ടൻ......മണ്ടൻ ആയതുകൊണ്ടല്ല, പുറത്തുള്ള പട്ടാളം സ്ട്രോങ്ങ് ആണ്, പദ്മിനിയേ കണ്ട് അതോടെ ഈ ഇക്കാക്ക പോകുന്നു എങ്കിൽ പോകട്ടെ എന്ന് കരുതിയതാണ് എന്നും കേട്ടിട്ടുണ്ട്. രജപുത്ര സ്ത്രീകൾ വേറെ ആണുങ്ങളെ ഇങ്ങനെ മുഖം കാണിയ്ക്കുന്നത് തന്നെ അപമാനം ആയിരന്നു പോലും. സൊ, പ്രെഷർ കാരണം, തന്റെ പട്ടാളത്തിന്റെ ജീവിതം രക്ഷിയ്ക്കാൻ വേണ്ടി, ആ അപമാനം രാജാവ് എടുത്തതാണ് എന്നും കേട്ടിട്ടുണ്ട്)
വെൽ (വീണ്ടും വെൽ), അവസാനം, അലാവുദീൻ അളിയന്‍ കുട്ടിക്കൂറാ എല്ലാം ഇട്ടു ഗൾഫിൽ ലീവിന് വന്ന അമ്മാവൻ കൊടുത്ത പച്ച ബ്രൂട്ട് എടുത്തു തലങ്ങും വിലങ്ങും അടിച്ചു, ഫുൾ സെറ്റപ്പ് ആയി കൂടെ കുറച്ചു മസിൽ പട്ടാള ടീമിനെയും കൊണ്ട് ഉള്ളിൽ കേറി. പദ്മിനി ആള് സ്മാര്ട്ട് ആയിരന്നു. എന്ത് ആങ്ങള...എവിടത്തെ ആങ്ങള...ഓനോട് പൂവാൻ പറ. പക്ഷെ എന്റെ റാവൽ രത്തൻ സിംഗ് ചേട്ടന് നിര്‍ബന്ധം ആണേൽ, കണ്ണാടിയിൽ എന്റെ പ്രതിബിംബം കണ്ടു പോവട്ടെ എന്ന് പദൂ വചനം. അങ്ങനെ കണ്ടതും അലാവിദീൻ ഫ്ലാറ്റ്. റാവൽ രത്തൻ സിംഗിനോട് ഇവിടെ എങ്ങനെ സിംഗേ, മഴ എല്ലാം ഉണ്ടോ...ഇടവപ്പാതി സുയിപ്പ് ആക്കോ.. എന്നെല്ലാം ചോദിച്ച് വർത്തമാനം പറഞ്ഞ് ന്യൂട്രലില്‍ ആ പാവത്തിനെ പുറത്തിറക്കി, പിടിച്ചുകെട്ടി ഒറ്റ പോക്ക്.
കെട്ടിയവനെ വിട്ടുകിട്ടണമെങ്കിൽ ജ്ജ് എന്റെ ബീവി ആവണം എന്ന് പദ്മിനിയ്ക്ക് ഓലയും അയച്ചു. പദ്മിനി ഒന്ന് ഞെട്ടി. ഉടനെ അമ്മാവൻ ഗോറയെ വിളിച്ച് പ്രശനം പറഞ്ഞു. ആ, അലാവുദീൻ തെണ്ടിയോ, ഇപ്പൊ ശരിയാക്കിത്തരാം, നീ മാറി നിന്നോ എന്നും പറഞ്ഞ്, ഗോറ കളിയ്ക്കിറങ്ങി, കൂടെ മരുമകന്‍ ബാദലും. പദ്മിനി ദേ വരുന്നു, കൂടെ അമ്പതു ദാസികളും ഉണ്ടാവും, പക്ഷെ എല്ലാം കട്ട രജപുത് സ്ത്രീകൾ ആയതു കൊണ്ട്, ഒറ്റ മാപ്പിള പട്ടാളക്കാർ നോക്കി പോകരുത്, വരുന്നതും ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ആയി, എന്റെ സിംഗേട്ടനെ കാണാന്‍ ചാന്‍സ്സ് ഉണ്ടാവണം. ഈ രണ്ടു കണ്ടീഷൻ ഓക്കേ ആണേൽ, പദ്മിനി വരാം എന്ന് ഫാക്സ് അയച്ചു.
പ്രേമാതുരനായിരിക്കുന്ന അലാവുദീൻ ഓക്കേ, ഡബിൾ ഓക്കേ എന്ന് തിരിച്ചു കമ്പി വിട്ടു. ബട്ട് യൂ നോ, ഗോറ ഇറക്കിയ ഒരു സിമ്പിൾ നമ്പർ ആയിരുന്നു അത്. പദ്മിനി കയറേണ്ട ബെൻസിൽ കേറിയത് ഗോറ തന്നെ ആയിരന്നു. നേരെ വന്നു, രത്തൻ സിംഗിനെ കണ്ടു, ചാടിക്കേറി ഈ ബെന്സ് കുതിരിയെയും കൊണ്ട് വിട്ടോ, അലാവുദീനെ ഞാൻ കുറച്ചു ഡീല്‍ ചെയ്തിട്ട് വരാം എന്ന് പറഞ്ഞു രത്തനെ രക്ഷിച്ചു. പിന്നെ പൊരിഞ്ഞ അടി...അലാവുദീൻ തെണ്ടിയെ വാൾമുനയ്ക്ക് ഓൾമോസ്റ്റ് കിട്ടിയതായിരുന്നു. പക്ഷെ അലാവുദീന്‍ കൂടാരത്തിൽ ഉണ്ടായിരന്ന ദാസിയെ/ഹിജടയെ ഹ്യൂമന്‍ ഷീൽഡ് ആക്കി പിടിച്ചു. നിരായുധയായ സ്ത്രീയെ കണ്ടു കഥകളി മറന്നു പോയ നിമിഷം, അലാവുദീന്റെ അംഗരക്ഷകന്‍ ഇവരെ തട്ടി (ഈ ബാദല്‍ ഗോറ എല്ലാം നമ്മടെ മറയിന്സിനെ കണ്ടു പഠിയ്ക്കണം).
ആകെ അലമ്പായ അലാവുദീൻ ഇനി പൊരിഞ്ഞ യുദ്ധം മാത്രം എന്നും പറഞ്ഞിറങ്ങി. ഇവരുടെ കൂടെ പിടിച്ചു നിൽക്കാൻ രത്തൻ സിംഗിന്റെ അടുത്ത് പട്ടാളം ഇല്ലാ. ജയിക്കില്ലാ എന്ന് ഉറപ്പാണ്, കോട്ടയ്ക് പുറത്തിറങ്ങാനും പറ്റില്ല. അതോടെ, റാണി പദ്മിനി, തീയില്‍ ചാടാൻ തീരുമാനിച്ചു. കൂടെ ബാക്കി എല്ലാ സ്ത്രീകളും. അതോടെ ഇനി ജീവിയ്ക്കുന്നതിൽ അർത്ഥം ഇല്ലാ എന്ന് ഉറപ്പിച്ചു രജപുത്രന്മാർ അവസാന യുദ്ധത്തിനു ഇറങ്ങി. കണക്കുകൂട്ടിയതു പോലെ എല്ലാവരെയും അലാവുദീൻ ഖിൽജി കൊന്നു. എല്ലാം (?) കീഴടക്കിയ അലാവുദീൻ കോട്ടയില്‍ കണ്ടത്, ചിതകളും അതിലെ ചൂട് മാറാത്ത അസ്ഥികളും മാത്രം. അലാവുദീൻ അധികാരത്തിൽ വരുന്നത് തനിയ്ക്കു മുന്നേ ഉണ്ടായിരുന്നയാളെ തട്ടിയിട്ടാണ്. അത് തന്നെ ഇങ്ങേർക്കും സംഭവിച്ചു - കൂടെ ഉണ്ടായിരുന്ന ആൾക്കാർ തന്നെ ഇങ്ങേരെ കൊന്നു.
അടുത്ത ഓഫ്: ചിറ്റോര്‍ കോട്ട കണ്ട ഫസ്റ്റ് ജഹുഹാര്‍ (രജപുത്ര സ്ത്രീകൾ ശത്രുക്കളുടെ പിടിയില്‍ ആവാതെയിരിയ്ക്കാൻ തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്നത്) ആയിരുന്നു ഇത്. അടുത്തത് റാണി കര്‍ണവതി ആന്‍ഡ് കൂട്ടർ നടത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ബഹാദൂർ ഷായുടെ അറ്റാക്ക് നേരിടാന്‍ തനിയ്ക്കു കഴിയില്ലാ എന്ന് തിരിച്ചറിഞ്ഞ റാണി, സഹായം തേടി ഹുമയൂണിന് രാഖി അയച്ചു. രാഖി കിട്ടിയ ഹുമയൂണ്‍ സഹായവും കൊണ്ടു വരുന്ന വഴി തിരിച്ചറിവുണ്ടായി - ഹുമയൂണ്‍ റാണിയെ സഹായിച്ചാല്‍ അത് ഇസ്ലാം നിയമത്തിന് എതിരാണ്, കാരണം അറ്റാക്ക് ചെയ്യുന്ന ബഹാദൂർ ഇസ്ലാം മതവിശാസിയാണ്. സൊ, ഹുമയൂണ്‍ തിരിച്ചു പോയി. മൂന്നാമത്തെ കൂട്ട ആത്മഹത്യ നടന്നത് അക്ബര്‍ അറ്റാക്ക് ചെയ്തപ്പോള്‍. (എഴുതി എഴുതി, മൊത്തം ഇസ്ലാം റൂളർമാരെ തെറി വിളിയ്ക്കുന്ന പോലെയായി...വാട്ട് ടു ഡൂ, കേട്ട കഥകള്‍ എഴുതി വെയ്ക്കുന്നു. ചരിത്രം മിക്കപ്പോഴും എഴുതപ്പെട്ടിട്ടുള്ളത് ജയിച്ചവരാലാണ്. പക്ഷെ ഈ കഥകൾ എല്ലാം തോറ്റവരെ ഗ്ലോറിഫൈ ചെയ്തുകൊണ്ടാണ്. ഒരു പക്ഷെ ലോക്കൽ നാടോടി പാട്ടുകൾ ആയി കൈ മാറി വന്ന കഥകൾ ആയതു കൊണ്ട് (ശകലം ഹസ്കി വോയിസിൽ രജപുത്ര സുന്ദരി സിമ്രാൻ പാടി മീനിങ്ങ് പറഞ്ഞു തന്ന, ഫോക്സ് സോങ്ങ്സിൽ കിട്ടിയ അറിവ്, തുടങ്ങിയവയെല്ലാം വെച്ച് കീച്ചിയത് ആണു ഞാൻ) ചിലപ്പോൾ ലോക്കൽ ഉള്ളവർക്ക് പ്രാധാന്യം കൂടിയതാവാം, അറിയില്ല. ഇതേ കഥകളുടെ മറുവശം അറബിയിൽ അല്ലെങ്കിൽ വേറെ ഭാഷയിൽ എവിടെയെങ്കിലും ഉണ്ടോ? ഒന്നു തപ്പി നോക്കിയപ്പോൾ കണ്ടത് ഈ പദ്മിനി കഥ തന്നെ കാവ്യമായി എഴുതിയിട്ടുള്ളത് മറുപക്ഷം ആണ്. അറിയില്ല. പക്ഷെ ഈ പോസ്റ്റ് ഇപ്പൊ വായിച്ചു നോക്കുമ്പോൾ, ഒരു ഫ്രണ്ട് വിശേഷിപ്പിച്ച പോലെ മൊത്തം ഒരു സുബ്രഹ്മണ്യ സ്വാമി ടച്ച്.
വെൽ, ബാക്ക് ടു കുത്തബ്...(ഇത് ലാസ്റ്റ് കഥ..ഓക്കേ?) ഇതിന് ഏറ്റവും മുകളിൽ വെയ്ക്കാൻ വേണ്ടി ഒരു സംഭവം സായിപ്പ് ഉണ്ടാക്കി. മുകളിൽ ഫിറ്റ് ചെയ്തു കഴിഞ്ഞു മുതലാളി സായിപ്പ് വന്നു നോക്കിയപ്പോ, ഇസ്ലാം വാസ്തുശിൽപ്പ സ്റ്റൈലിന് ഒട്ടും ചേരാതെ, ബംഗാളി മോഡലിലാണ് ആ പീസ് ഉണ്ടാക്കി വെച്ചിരിയ്ക്കുന്നത്. ഒറ്റ ഓർഡർ ഇട്ട് അത് താഴെ ഇറക്കി. ഇപ്പോഴും അവിടെ കാണാം അത്. അവിടെ വേറെ ഒന്നുള്ളത് ഒരു സണ്‍ ഡയൽ ആണ് - സാന്ഡേഴ്സൻസ് സൺ ഡയൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സൂപ്പരിന്റന്റ് ആയ ഗോർഡൺ സാന്ഡേഴ്സനെ ബഹുമാനിയ്ക്കാൻ വേണ്ടിയുള്ളതാണത്. മൂപ്പരുടെ വർക്ക് കൊണ്ടാണ് കുത്തബ് കോംപ്ലക്സ് എല്ലാം ഈ പരുവത്തിൽ സംരക്ഷിയ്ക്കപ്പെട്ടു വന്നത് .
വേറെ ഒരു വിശേഷം, കണക്കു പ്രകാരം, താജ്-മഹാളിൽ വരുന്നതിലും കൂടുതൽ ആൾക്കാർ വിസിറ്റ് ചെയ്യുന്ന സ്ഥലമാണു പോലും കുത്തബ് മിനാർ. എല്ലാ കൊല്ലവും നവംബർ-ഡിസംബർ ടൈം ഇവിടെ കുത്തബ് ഫെസ്റ്റിവൽ എന്ന പരിപാടി ഉണ്ട്. മൊത്തം പാട്ട് ഡാൻസ് എല്ലാം ആണ്.
___________________________________________________________________
സുല്‍ത്താൻ റസിയാ :-
സുല്‍ത്താൻ റസിയാ എന്നതാണ് ശരിയായ വിളി - സുൽത്താന അല്ല. (സുൽത്താന എന്നത് സുല്‍ത്താന്‍റെ വൈഫ് എന്ന് അര്‍ഥം വരുന്നു, ഒരു ആണിനോട് ഉള്ള റെഫറൻസ് ഇല്ലാതെ തന്നെ തനിയ്ക് എക്സിസ്റ്റന്‍സ് ഉണ്ടെന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തിൽ അവര് അവരെ സുല്‍ത്താന്‍ റസിയാ എന്ന് മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന് പറഞ്ഞിട്ടുണ്ട്. പടച്ചോളേ, കമന്റിലും ഓഫ് തുടങ്ങി ഞാന്‍) അവരും കുത്തബ് മീനാറും തമ്മില്‍ ബന്ധം ഞാന്‍ കേട്ടിട്ടില്ല/വായിച്ചിട്ടില്ല.
പക്ഷെ ഡല്‍ഹി ഭരിച്ച ഫസ്റ്റ് സ്ത്രീ ആണ് അവര്, ഇൽത്തുമിഷിന്റെ മകള്‍, അങ്ങനെ തുടങ്ങി കുറെ വായിച്ചിട്ടുണ്ട്. കുറെ കാലം മുന്നേ, എന്‍റെ ഒരു ഫ്രണ്ടിന് ഒരു പെൺകുട്ടി ജനിച്ചപ്പോൾ, അവന്‍ അയച്ച മെസേജ്, പണ്ട് ഇൽത്തുമിഷ് എഴുതിയ വരികള്‍ ആണ്. ഫുള്‍ ഓര്‍മ്മ ഇല്ല, എന്‍റെ പെണ്മകള്‍, നിന്റെ യേത് ആണ്കുട്ടിയേക്കാളും ഒട്ടും മോശമില്ല, അങ്ങനെ എന്തോ. ഹിന്ദി ആയിരന്നു, അതോണ്ട് ഞാന്‍ അധികം അടുത്ത് പോയില്ല. എന്തിനാ വെര്‍തെ...
ഇൽത്തുമിഷിനു ശേഷം അയാളുടെ മകൻ. അവനെ തട്ടിത്തെറിപ്പിച്ച് സുല്‍ത്താന്‍ റസിയ അധികാരത്തില്‍ കയറി. തന്‍റെ ഒരു സഹോദരന് ഇൽത്തുമിഷിനു ശേഷം അധികാരത്തിൽ കയറിയ വേറെ സഹോദരനെ കൊന്ന സംഭവത്തിനു ശേഷമാണ് റസിയയുടെ പ്രസിദ്ധമായ സ്പീച് ഇന്‍ ഡല്‍ഹി ജുമാ മസ്ജിദ്. ബ്രൂട്ടസ് കീച്ചയ പോലത്തെ പ്രസംഗം. മംഗോളിയൻ ആക്രമണം കാരണം ഗ്രിപ്പ് ലൂസ് ആയി വരുന്ന ബാഗ്ദാദിലെ കലീഫയ്ക് റസിയ അധികാരത്തില്‍ വരുന്നതിനോട് താല്പര്യമില്ലായിരുന്നു. പക്ഷെ, ഈ ഏരിയയില്‍ വേറെ സുന്നി നേതാവ് ആന്‍ഡ് കണ്ട്രി പകരം വെയ്ക്കാന്‍ ഇല്ലാത്തത് കൊണ്ട്, റസിയയേ അംഗീകരിച്ചു കൊണ്ട് ഓർഡർ ഇറക്കി. പക്ഷെ ബാക്കി ടര്‍ക്കി മിലിട്ടറി ജനറല്സിനൊന്നും വിവാഹം പോലും കഴിയ്ക്കാത്ത ഒരു പീക്കിരി പെണ്ണ് ഭരിയ്ക്കുന്നത് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അതിന്‍റെ ഇടയിൽ ഇവര്‍ക്ക് ഒരു എത്തിയോപ്പിയന്‍ അടിമയോട് ഉണ്ടായിരന്ന അടുപ്പം പ്രശനം കൂട്ടി. പ്രേമം ആണോ അല്ലയോ എന്ന് ഇപ്പോഴും അറിയില്ല.
സുല്‍ത്താന്‍ റസിയ കുതിരപ്പുറത്തു കയറുമ്പോൾ പുറകില്‍ കൂടെ കെട്ടി പിടിച്ചു കയറാൻ ഹെല്പ് ചെയ്തു എന്ന് തുടങ്ങി കുറെ ആരോപണങ്ങള്‍ പള്ളിയില്‍ കേസ് ആയി വന്നു. ഷരിയാ നിയമങ്ങള്‍ തെറ്റിച്ചു എന്ന് വിധി. ശിക്ഷയായി അധികാരത്തില്‍ നിന്നിറങ്ങി, സൈഡ് ആവണം. ആന്‍ഡ് അധികാരം വേറെ ഒരു മിലിട്ടറി ജനറലിനു ഹാന്‍ഡ് ഓവര്‍ ചെയണം. ആഹ, പുല്ലേ, ഇങ്ങു വാ, ഞാന്‍ ഇപ്പൊ ഹാന്‍ഡ് ഓവര്‍ തരാം എന്ന് പറഞ്ഞു, നമ്മടെ ഫയർബ്രാന്‍ഡ് വാളും എടുത്തിറങ്ങി. പക്ഷെ ആ ചെറിയ യുദ്ധത്തിൽ ഇവർ തോറ്റു പോയി. ഇവരെ ആ ജനറൽ അറസ്റ്റ് ചെയ്തു. പക്ഷെ അയാൾ ഇവരില്‍ ലൈന്‍ ആയി പ്രൊപ്പോസ് ചെയ്തു, രണ്ടും കൂടെ വിവാഹം കഴിച്ചു. ഇതിന്‍റെ ഇടയിൽ റസിയയുടെ വേറെ ഒരു സഹോദരൻ അധികാരം പിടിച്ചെടുത്തു. വിവാഹം കഴിഞ്ഞ റസിയ അധികാരം തിരിച്ചുപിടിയ്ക്കാൻ ഡെല്‍ഹിയ്ക്ക് പോയി, പക്ഷെ തോറ്റു.
ഇനിയാണ് ഭയങ്കര ട്രാജഡിയായി പോകുന്നത്. യുദ്ധത്തില്‍ തോറ്റ റസിയ യുദ്ധക്കളത്തിൽ നിന്നു രക്ഷപെട്ട് പോയി ഒളിച്ചത് ഒരു തോട്ടത്തില്‍ ആയിരുന്നു. ആ തോട്ടം ഉടമ വന്നു നോക്കുമ്പോൾ ആൺവേഷം കെട്ടിയ ഒരു സ്ത്രീ ഒളിച്ചു ഇരുന്നു ഉറങ്ങുന്നു. ദേഹത്ത് കട്ടിസ്വര്‍ണം കൊണ്ടുണ്ടാക്കിയ മാല ആന്‍ഡ് വേറെ ആഭരണങ്ങള്‍. അയാൾ ഉറങ്ങിക്കിടക്കുന്ന റസിയയെ കൊന്ന് സ്വര്‍ണം അടിച്ചു മാറ്റി. (അത് വിൽക്കാൻ പോയപ്പോള്‍ ജനം പിടിച്ചു, അങ്ങനെയാണ് റസിയയുടെ അന്ത്യം ലോകം അറിയുന്നത്.
ഇവരെ പറ്റി കേട്ടതില്‍ ബാക്കി മുസ്ലീം ഭരണാധികാരികളിൽ നിന്നുള്ള മെയിന്‍ വ്യത്യാസം ഹിന്ദുക്കളോടുള്ള അടുപ്പമാണ്. ഇസ്ലാം അനുസരിച്ച് ഉള്ള സ്കൂള്‍, മദ്രസകള്‍ എല്ലാം ഉണ്ടാക്കുന്ന അത്രയും തന്നെ പ്രാധാന്യം കൊടുത്തായിരന്നു ഇവർ ഹിന്ദു മോഡൽ വിദ്യാഭ്യാസത്തിനും.
(അക്ഷരപിശാചുകളെ കുരിശിൽ തറച്ച കടമറ്റത് ആദി കത്തനാർക്ക് ഉള്ള ബിയർന്റെ വെള്ളം തിളയ്ക്കാൻ വെച്ചിട്ടുണ്ട്.)
Comments