ചില പെണകുട്ടികള്‍ എന്ത് ലക്കിയാണ്.....ഹോ...
വീട്ടില്‍ ഒരുതിയ്ക്ക് ഇപ്പൊ, ട്രിപോഡ് എടുത്തു തിരിച്ചു പിടിച്ചു തലയ്ക അടിയ്ക്കുന്ന്തിനെകാള്‍ നല്ലതല്ലേ, ലാപ്പ് ടോപ് എടുത്തു അടിയ്ക്കുന്ന്തിനെകാള്‍ നല്ലതല്ലേ, ഗിറ്റാര്‍ തിരിച്ചു പിടിച്ചു അടിയ്ക്കുന്ന്തിനെകാള്‍ നല്ലത് അല്ലെ....തുടങ്ങി, ഒരു കൂട്ടം പ്രഹേളികകയ്ടെ നടുക്കാണ്.
ഒരു ബഹുമുഖ പ്രതിഭ വീട്ടില്‍ ഉണ്ടേല്‍, എന്തോരം ചോയിസുകള്‍ ആണ്.....ലക്കി ഗേള്‍ !!!
സംഭവം മനസ്സിലായോ, ഇല്ലേല്‍, താഴെ ഉള്ള ചാറ്റ് നോക്കിക്കേ :
me: ഡാ..... നിന്നെ ഞെട്ടിയ്ക്കട്ടെ?
ഫ്രണ്ട് :: ട്രൈ ചെയ്യ്ഡാ.... ഫോട്ടോ കാണിച്ചാണോ...എന്നാ വേണ്ട...ഞാന്‍ ഞെട്ടി ഞെട്ടി ചത്ത് പോകും.
me: ഞെട്ടാം എന്ന് പ്രോമിസ് ചെയ്യ് .....എനാലെ എനിക്ക് പറയാന്‍ ഒരു ഗും ഉണ്ടാവൂ.
ഫ്രണ്ട് :: അവസാനം കളർ ഫോട്ടോ പതിഞ്ഞ് തൊടങ്ങിയാ
me: പണ്ടാരം..ഇവനോടൊക്കെ ഒരു നല്ല കാര്യം പറയാന്‍ നോക്കിയെ എന്നെ പറഞ്ഞാ മതി.......ഡാ...തെണ്ടി, നിര്‍ത്തു...രൂക് ജാ..ഞെട്ടാനും പൊട്ടാനും റെഡിയാകുമ്പോ, പറ.
ഫ്രണ്ട് :: ഞെട്ടിയേക്കാം....ഏറ്റ്... പറ .. ഞെട്ടാൻ ഞാൻ റെഡി
ഫ്രണ്ട് :: പണ്ടാരം.... നിന്റെ അടുത്ത ഹൈക്ക് ആണോ
me: റെഡിയല്ലേ... അല്ലെ ?
ഫ്രണ്ട് :: ഒഹ് റെഡി
me : അടുത്ത മാസം മുതല്‍ ഗിറ്റാര്‍ പഠിയ്ക്കാന്‍ പൂവ്വാ....
:D
:D
:D
ഫ്രണ്ട് ::
പ്ഫഫഫഫഫഫ
ഫ്രണ്ട് :: നീ
ഗിറ്റാർ
പ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
me: എന്താണ്ട്രാ......നിനക്ക് ഒരു പുച്ഛം?
ഫ്രണ്ട് :: നിനക്ക് സംഗീതത്തെപ്പറ്റി എന്തറിയാം
me: കുന്തം അറിയാം...അതിനു അല്ലെ പഠിയ്ക്കാന്‍ പോകുന്നെ...ശകലം എങ്ങിലുംഅറിയും എങ്കില്‍, പഠിയ്ക്കാന്‍ പോകുമോ ? പഠിപ്പിയ്ക്കാന്‍ അല്ലെ പോകൂ. അത് അല്ലെ നമ്മടെ ഒരു ഒരു...ഇത്.
ഫ്രണ്ട് :: എന്തേ പെട്ടെന്ന് കുരിപ്പ് പൊട്ടിയത്
ഫ്രണ്ട് :: ഏതേലും പെണ്ണ് ആ ക്ലാസിൽ ജോയിൻ ചെയ്താ
me: കൊറേ ആയി ഉള്ള അഭിവാന്ഞ്ഞയാണ്... ഇപ്പഴാ പൂവാണിയാന്‍ പോകുന്നെ..
ഫ്രണ്ട് :: ഇവിടെ ചിരിച്ച് ചാവാറായി
:))
me: ഇല്ല്ടാ...നീന്നെ പോലെ അല്ല ഞാന്‍.....ഡീസെന്റ് ആണ്. ഞാന്‍ മാത്രേ ഉള്ളൂ...
ഫ്രണ്ട് :: ഡേയ്
me : എന്താണ്ടാ?
ഫ്രണ്ട് :: ഒന്നൂടൊക്കെ ഒന്ന് ആലോചിക്ക്
ഈയിടെ കുടുമ്പ കോടതികൾ ഒക്കെ വളരെ ലിബറലാ
റ്റോർച്ചറിനു പുതിയ വഴി ആണെ ഗിറ്റാർ ഉപയോഗം എന്നൊക്കെ പറഞ്ഞ് വാദിച്ചാൽ അവരു ചെലപ്പോ ഡിവോഴ്സ് കൊടുത്തുകളയും
me: വോ....നീ വീട്ടുകാരുടെ ഫോട്ടോ എടുത്തു അവരെ കാണിച്ചിട്ട് ഒന്നും നടന്നില്ല...പിന്ന്യാ ഒരു പാവം...ഗിറ്റാര്‍...
ഡിവോഴ്സ് അല്ല, സ്പോട്ടില്‍ ഡൊമസ്സ്റ്റിക്ക് വയലന്‍സ് ആന്‍ഡ് ചോര പുഴ ഒഴുക്കന്‍ ഉള്ള കേസ് ആയിരന്നു നീ വീട്ടുകാരുടെ ഫോട്ടോ എടുത്തത്...
ഫ്രണ്ട് :: ഹഹ്ഹ
വിജയീ ഭവ
ഫ്രണ്ട് :: എന്താണു പെട്ടെന്നൊരു ട്രിഗർ
me: പെട്ടന് പൊട്ടിയ കുരു അല്ല...ചാകുന്നതിനു മുന്നേ ചെയ്യണം എന്ന് കരുതിയ കാര്യംങ്ങള്‍ ആണ്. കൊറേ ടൈം ആയി പെണ്ടിംഗ് ആണ്. ഇപ്പൊ ആണേല്‍ പ്രമോഷന്‍ എല്ലാം കിട്ടി, വലിയ തിരക്ക് ഇല്ലാത്ത ടൈം. സൊ, സംഗീതത്തില്‍ ഫോക്കസ് ചെയാം എന്ന് കരുതി... ;) :) നമ്മടെകൊണ്ട്രിഭൂഷന്‍ ഇല്ലാത്ത സംഗീത ലോകം വിഷമിയ്ക്കല്ല്ല്ല്.....യേത്....
me: സ്വന്തമായി ടൂണ്‍ ഇട്ടു, കമ്പോസ് ചെയ്തു... പാട്ട് പാടി, ഗിറ്റാര്‍ വായിച്ചു, അത് നിനക്ക് ഞാന്‍ അയച്ചു തരാം. നിന്റെ വീട്ടില്‍ 5.1 സൌണ്ട് സിസ്റ്റം എല്ലാം ഉണ്ടല്ലോ ? അല്ലെ? എനാലേ ഫുള്‍ ഫീല്‍ കിട്ടൂ...മാസ്സറ്റെഷസിന്‍റെ എല്ലാം മ്യൂസിക് അതേ പോലെ കേട്ടാലേ ശരിയ്ക്ക് അങ്ങ് ആസ്വദിയ്ക്കാന്‍ പറ്റൂ.
ഫ്രണ്ട് :: എനിക്ക് വീടേ ഇല്ല
പിന്നാ സൗണ്ട് സിസ്റ്റം
ഒണ്ടാരുന്നേൽ തന്നെ ഇന്ന് വൈകുന്നേരത്തോടെ കത്തിക്കും
ലൈഫ് ത്രെറ്റനിങ്ങ് സിറ്റുവേഷൻ വെച്ചോണ്ടിരിക്കാൻ പറ്റില്ല
******ഏന്‍ഡ് ഓഫ് ചാറ്റ്********
ജി സ്ട്രിംഗ് എന്നാല്‍ ഒരേ ഒരു ചിന്ത മാത്രമേ ഇത്രം കാലം മനസ്സില്‍ ഉണ്ടായിരുനുള്ളൂ.
ഓപ്പണ്‍ കോഡ് എന്ന് കേട്ടാല്‍, ഓപണ്‍ സോര്‍സ് ചെക്കന്‍മാര്‍ എഴുതുന്ന കോഡ് എന്ന് മാത്രേ തോന്നുമായിരുനുള്ളൂ
ബാര്‍ കോഡ് എന്ന് കേട്ടാല്‍, നമ്മടെ ബാറില്‍ സലീമിനോട് പറയന്ന കോഡ് ആണ് എന്ന് മാത്രേ അറിയുമായിരുനുള്ളൂ.
ഇപ്പൊ എല്ലാം മാറി. വിവരം വെച്ചു.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഗിറ്റാര്‍ ക്ലാസില്‍ പൂവ്വാന്‍ തുടങ്ങി. ഏഷ്യയില്‍ നല്ല ഗിറ്റാറിസ്സ്റ്റ് ഇല്ല എന്നാ എ ആര്‍ റഹുമാന്‍റെ പരാതി അടുത്തു തന്നെ തീരും. പക്ഷെ ഞാന്‍ ഫ്രീ ആയിരിയ്ക്കുമോ എന്ന് പറയാന്‍ പറ്റില്ല. ജസ്റ്റ് രണ്ടു മൂന്നു ആഴ്ച കഴിഞ്ഞാ പിന്നെ ഞാന്‍ ഫുള്‍ ടൈം വീട്ടിലോ, ഓണ്‍ ലൈന്‍നോ ഉണ്ടാവില്ല. എന്റെ ബാന്‍ഡമായി ടൂര്‍ ആയിരിക്കും. അപ്ഡേറ്റ് വേണ്ടവര്‍ എം ടി വി ശ്രദ്ധിയ്ക്കുക്ക.
ക്യാമറ : ചുള്ളി.
കോസ്റ്റ്യൂം കര്ട്ടസി : ചുള്ളി. (ആ തൊപ്പിയും, കോടാലിയും ഒഴിച്ച്)
Comments