Skip to main content

ഒരു ഉക്രേനിയന്‍ ചിത്ര ബുക്ക്‌.

പണ്ട്, ഒരു ആറു ഏഴു കൊല്ലം മുന്നേ, ജയനഗര്‍ (ബാംഗ്ലൂര്‍) ഭാഗത്ത്‌ കൂടെ നടന്നപ്പോ, റോഡില്‍ വെച്ച് വില്‍ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം കണ്ണില്‍ പെട്ട്.


നടരാജാ സര്‍വീസ്‌, റിവേഷസ് ഗിയര്‍ ഇട്ടു വന്നു നോക്കുമ്പോ, അതില്‍ മൊത്തം കിടിലം പെയിന്‍റിംഗ്കളുടെ ഫോട്ടോസ്. പല ഉക്രേനിയന്‍ മ്യുസിയതില്‍  ഉള്ള പടങ്ങളുടെ ഫോട്ടോസ്. 200/- മറ്റോ കൊടുത്തു ബുക്ക്‌ വാങ്ങി.  ഇപ്പൊ, നാട്ടില്‍ ആണ് ഇതു.  ഇടയ്ക ഇടയ്ക് എടുത്ത് നോക്കും.  കിടിലം പടംസ് ആണ്.


ഈ ബുക്ക്‌, ആരോ ആര്‍കോ ഗിഫ്റ്റ്‌ കൊടുത്തതാണ് എന്ന് തോന്നുന്നു.  കാരണം, ബുക്കിന്റെ ഫസ്റ്റ് പേജില്‍ ഈ കാണുന്ന പോലെ ഒരു എഴുത്ത് ഉണ്ട്.  വായിക്കാന്‍ പറ്റിയിട്ടില്ല.  (വായിക്കാന്‍ അറിയുന്നവര്‍, ഒരു മെയില്‍ വിടണം, പ്ലീസ്.)  ആരോ, ആര്‍കോ സ്വനേഹതോടെ കൊടുത്ത സമ്മാനം, ഇച്ചിരി വില കൊടുത്തു വാങ്ങി വീട്ടില്‍ വെയ്ക്കുന്നതില്‍ വിഷമം ഉണ്ട്.  എങ്കില്‍പ്പോലും അതിലെ പടംസ് കാണുമ്പോ ങാ...ഇവിടെ തന്നെ ഇരിയ്കട്ടെ എന്ന് തോന്നും.


രാജാക്കന്മാരുടെ കാലത്തെ പടം മുതല്‍, രണ്ടാം ലോകമഹായുദ്ധം വരെയുള്ള  ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്ളത്.  എനിക്ക് അധികവും പിടിച്ചത്, രണ്ടാം ലോകമഹായുദ്ധകാലത്തെ പടങ്ങള്‍ ആണ്.


ഈ ബുക്കില്‍ ഉള്ള ചില പടങ്ങള്‍. (ഫോടോ അത്രയ്ക്ക് അങ്ങ് ശരി ആയിട്ടില്ല.)


മുകളില്‍ കാണുന്നതാണ് മുഖചിത്രം.




 ഹാ...ഇത്...ഇത് ഒരു വലിയ പടത്തിലെ, മെയിന്‍ പാര്‍ട് മാത്രമായി ഫോടോ എടുത്തതാ.  പാമ്പോള് അവിടെയം ഉണ്ട്.  പിടിച്ചു കൊണ്ട് പോകുന്ന ചേച്ചിയ്ടെ ചിരി, പുറകിലെ അമ്മായി വഴക് പറയുന്നത്...പിന്നെ ഈ പടത്തിലെ ബാകി കാര്യംങ്ങള്‍ (ഒരു ചന്തയാണ് ബാകി ഉള്ളത്.) എല്ലാം കൂടെ ഒരു പടം ആണ് ഇത്.


 ഹോ...ഇത് ശരിയ്കും കിടിലന്‍ ആണ്. 
 ശരിയ്കും...സത്യംമായിട്ടും,  ഈ വായി നോക്കി പെണ്ണിനോട് എനിക്ക് പ്രേമം തോന്നി
ഇത് കുറേ കഥകള്‍ പറയുന്ന  പടം ആണ്.  അച്ഛന്‍ യുദ്ധം കഴിഞ്ഞു വീട്ടില്‍ മടങ്ങി വന്ന സീന്‍.  കൊറേ കഥകള്‍ ഈ പടത്തില്‍ നിന്ന് വായിച്ചു എടുക്കാം.  


 ഈ പടത്തില്‍, വേറെ ഒരു കഥ ഉണ്ടാകാം.

അച്ഛന്‍ ഇനി വരില്ല എന്ന് പറയാന്‍ വന്ന അച്ഛന്റെ സുഹുര്ത്‌ ആണ് അത്. അത് കേട്ട്‌, പ്രതികരിയ്ക്കാന്‍ കഴിയാത്ത അമ്മ. (അമ്മയ്ടെ മുന്നില്‍ ഉള്ള ഒഴിഞ്ഞ കസേര അത് അല്ലെ കാണിയ്ക്കുന്നെ ?)

യുദ്ധം, അത് നടത്തുന്നവര്‍, ഈ ലോകം - ഇവയോട് വെറുപ്പ് നിറഞ്ഞ നോട്ടം, ആ മകന്റെ മുഖതു കാണാം. ദുരന്തനിനു കിട്ടിയ ഗവര്‍ന്മേന്റ്റ്‌ സഹായം, ഒരു പേപ്പര്‍ ആയി അവന്റെ കയ്യില്‍. വേണമെങ്ങില്‍, അച്ഛന് പകരം മകന് യുദ്ധത്തില്‍ ചേരാം എന്നുമായിര്കാം അത് :(

ഭാവിയെ ഫേസ് ചെയാന്‍ മടിച്ചു, തന്റെ പാവകുട്ടികളുടെ ലോകത്തേയ്ക്ക് സ്വയം ഒളിയ്ക്കാന്‍ ശ്രമിയ്ക്കുന്ന മകള്‍.

ഇനി ഇത് ഒന്നും അല്ല, അച്ഛന്‍ തന്നെയാണ് വന്നത് എങ്ങിലും, ടോട്ടല്‍ പടം, ആള്കാരുടെ എക്സ്പ്രസ്സ്‌ഷന്‍, ഇതിനു(മുകളില്‍ പറഞ്ഞതിനു) വളരെ അടുത്ത് നില്ല്കുന്ന ഒരു കഥ തന്നെയാണ് പറയുന്നത്.

മനസിനെ ഉലയ്ക്കുന്ന ഒരു ചിത്രം ആണ് ഇത്. യുദ്ധം കാണിയ്ക്കാതെ തന്നെ, അത് ഒരു സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന ദുരന്തം ആണ് ഇത്. ഒത്തിരി ഇഷ്ട്ടമായതും, പക്ഷെ കാണാന്‍ വിഷമം ഉണ്ടാക്കുന്നതുമായ ഒരു പടം.




ഈ പടത്തിലെ, അമ്മയുടെ കസേരയ്ക്ക് പിന്നില്‍ ഒളിച്ചു നില്‍ക്കുന്ന മോള്‍ടെ, കുറച്ചു ക്ലോസ് അപ്പ് പടം ആണ് താഴെ.







 ആപ്പിള്‍ പോലെ സുന്ദരിയായ നേഴ്സ്.  ജീവസ് തോന്നിയ്ക്കുന്ന പടം




 ലെനിന്‍ ഇല്ലാതെ, ഒരു കാലഘട്ടത്തിലെ റഷ്യന്‍/ഉക്രേനിയന്‍ പടങ്ങള്‍ പൂര്‍ണമല്ല.



ഈ താഴെ ഉള്ള പടം കാണുമ്പോ, രാമായണത്തില്‍, ഭരതന്റെ അമ്മയ്ക്ക് കുടില ബുദ്ധി ഉപദേശിച്ചു കൊടുക്കുന്ന ആ സീന്‍(കൈകേയി-മന്ഥര)  ആണ് ഓര്‍മ്മ വന്നത്.

അപ്ഡേറ്റ് :  ആ ഫസ്റ്റ് പടം ഇല്ലേ, ബുക്കിന്റെ തുടക്കത്തില്‍ എഴുതിയ നോട്ട്.  അത് ട്രന്സിലെറ്റ്‌ ചെയ്തു കിട്ടി.  ഗൂഗിള്‍ ബസ്സില്‍ ഉള്ള ഒരു ഫ്രണ്ട വഴി.  ഇതാണ് അതില്‍ എഴുതിയിരിയ്ക്കുന്നത്.

"Doctor Shenkar with best wishes from Valentina Shevchenko".  
എഴുതിയ ഭാഷ റഷ്യന്‍.

Comments

Anonymous said…
നല്ല വിവരണം. ചിത്രങ്ങള്‍ കുറച്ച് കൂടി നന്നാക്കാമായിരുന്നു. ഫോട്ടോഷോപ്പില്‍ ഒന്ന് "വഴറ്റി' എടുത്തെങ്കില്‍ നന്നാകുമായിരുന്നു!
Nalla post .. Nalla padams... arkko aro enno enthino vendi koduththa oru sammanam...
സൂപ്പര്‍.. ഇതൊക്കെ ഗിഫ്റ്റ് കിട്ടിയിട്ടും വിറ്റുകളഞ്ഞവന്റെ ഒലക്കയ്ക് അടിക്കണം
ആഷ | Asha said…
റിസ്സിന്റെ വഴറ്റലു വായിച്ച് ചിരിച്ചുപോയി :))
This comment has been removed by the author.
ആഷ്ലീ.. ഗുഡ് പോസ്റ്റ്.

-റിസ്സിന്റെ വഴറ്റലു വായിച്ച് ചിരിച്ചുപോയി- ഞാനും :)

@ ആഷ.. അതു റിസീന്റെ ശീലമാ.. ( വഴറ്റല്‍) മാനുഫാച്ചറിങ് ഡിഫെക്‍റ്റ് ആണ്.. വിട്ടേരെ :))
Anonymous said…
"വഴറ്റലിന്" നിങ്ങള്‍ "എഫ്സിപിക്കാര്‍" നിഗൂഡമായി മനസ്സിലാക്കിയ അര്‍ത്ഥമൊന്നുമില്ല, ഞാന്‍ ഉദ്ദേശിച്ചത്, ഫോട്ടോഷോപ്പിലിട്ട് ഇത്തിരി വൃത്തിയാക്കിയെടുക്കാം എന്നാണ്. ഹമ്പമ്പോ... ഒന്നും പറയാനും വയ്യല്ലോ :)
kambarRm said…
നല്ല ചിത്രങ്ങൾ
ഇനിയും കൂടുതൽ പോരട്ടെ..
ആശംസകൾ നേരുന്നു.
bright said…
Nice paintings..!!..പുസ്തകം വില്കുമോ?(പോയാലൊരു വാക്ക്, കിട്ടിയാലൊരാന:-))
Naushu said…
വളരെ നല്ലൊരു പോസ്റ്റ്‌......
വിവരണവും ഫോട്ടോകളും നന്നായിരിക്കുന്നു....
ഇനി നമുക്കാ ഡോക്ടറെ ഒന്ന് തപ്പിയാലോ?
Ashly said…
:) എല്ലാവര്ക്കും നന്ദി !!
റിസ് : ഫോട്ടോഷോപ്പ് പഠനം തുടങ്ങിയിട്ടില്ല. പികാസ്‌ വരെയേ എത്തിയിട്ടുള്ളൂ.

Dr. Bright : ഹ..ഹ..ഹ....ഉത്തരം എന്തായിര്കും എന്ന് അറിയാമല്ലോ.. :) :) എപ്പോഴ്ങ്ങില്‍ം കണ്ടു മുട്ടിയാ, ബുക്ക്‌ മൊത്തം കാണിച്ചു തരാം.

ത്രിശ്ശൂക്കാരന്‍ : ഹേയ്...അയാളെ നമ്മള്‍ തപ്പില്ല. :)
വീകെ said…
ക്യാപ്റ്റൻ‌ജീ.. കയ്യീന്നു കളയണ്ട ആ ബുക്ക്...
ഒരു അമൂല്യസമ്പത്തായിരിക്കും..
Sarija NS said…
നല്ല പോസ്റ്റ്. നമ്മൾ അമൂല്യമെന്ന് കരുതി കൊടുത്ത ബുക്ക് ഗിഫ്റ്റുകളൊക്കെ ചിലപ്പോൾ ഇതുപോലെ ഏതെങ്കിലും വഴിയോരക്കച്ചവടക്കാരന്റെ കയ്യിൽ രണ്ടാം വിൽ‌പ്പനയ്ക്കുണ്ടാവുമായിരിക്കും. ഒത്തിരി ബുക്കുകൾ ഞാനും , ആദ്യപേജിൽ എഴുതി ഒപ്പിട്ട് ഒത്തിരി ആൾക്കാർക്കു കൊടുത്തിട്ടുണ്ട്. ഒന്നു തീരുമാനിച്ചു, ഇനി മേൽ ബുക്കുകൾ ഗിഫ്റ്റായി കൊടുക്കില്ല.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...