ഇത് സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് മീനങ്ങാടി പോകുന്ന വഴിക്ക് ഉള്ള ഒരുകാഴ്ചയാണ്. ഒരു എമണ്ടന്‍ പാറ - May I know your name, please എന്ന് ചോദിച്ചാല്‍, മൈ നെയിം ഈസ് കൊളാഗപാറ എന്ന് മണി മണിയായ് ഉത്തരം പറയും.
പണ്ട്സ്കൂളില് പഠിച്ചപ്പോള്‍, കൂടെ ഉള്ള, കുട്ടികള്‍ പറയുന്ന ഒരു കഥ ഉണ്ട്. ഈ പാറയുടെ ഉള്ളില്‍ രണ്ടു മീന്‍ (മീമി എന്ന് ശരിയായ ഉച്ചാരണം.) ഉണ്ട്. ഒന്ന് വലുതം, ഒന്ന് ചെറുതും. വലുത്, ചെറിയ മീമിയെ പിടിയ്ക്കാന്‍, ഫുള്‍ ടൈം ഓട്ടം. എന്ന് വെച്ചാല്‍, ചെറിയ മീനിന്റെ തൊട്ടു പിന്നാലെ, വലിയ മീന്‍ പിടിച്ചു...പിടിച്ചില്ല എന്ന നിലയില്‍ ഓള് ടൈം Fast and Furious കളിയാണ്. എപ്പോ വലിയ മീന്‍, ചെറിയ മീനിനെ പിടിയ്ക്കുന്നോ, ആ നിമിഷം ആ പാറ പൊട്ടി, അതിലെ കമ്പ്ലീറ്റ് വെള്ളവും ലീക്ക് ആയി, ഭൂമി മുഴുവന്‍ പ്രളയം ആകും. ലോകാവസാനം !
ഇതിന്റെ അടുത്താണ് പണ്ട് ബ്ലോഗില്‍ പാണന്മാര് പാടി നടന്ന ..സോറി..നീരു എഴുതിയ എടയ്ക്കല്‍ ഗുഹ. അവിടെ ഗുഹ മാത്രമ്മല്ല, മൂസിയം, ഗുഹാ ഡിന്നര്‍ അങ്ങനെ പലതും ഉണ്ട് ട്ടോ.
Good Friday യില്‍ ഇവിടെ മല കേറാന്‍ ആള്കാര് പോകാറുണ്ട്. പണ്ട്, 60's or 70's ഇതിന്റെ മുകളില്‍ ഒരു പള്ളി സ്ഥാപിയ്കാന്‍ ശ്രമം നടന്നു, അതിന്റെ ബാകി പത്രംമായി മുകളില്‍ ഒരു കുരിശും ഉണ്ട്.
ഇത് സംഭവം വളരെ വലിയ ഒരു ഒറ്റ പാറയാണ്. ഈ പടം എടുത്തിരിയ്ക്കുന്നത് കുറച്ചു കിലോമീറ്റര്‍ ദൂരെ നിന്നാണ്. (പഴയ ക്യാമറയില്‍ ;) )
Comments
ഇന്നത്തെ പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലാതിരുന്ന കാലത്തും കഴിവുള്ള ഫോട്ടോഗ്രാഫന്മാര് അതിമനോഹരമായ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. ക്യാമറ എത്ര മുന്തിയതാണെങ്കിലും അതെടുക്കുന്നയാളുടെ കഴിവ് അനുസരിച്ചായിരിക്കും ചിത്രങ്ങളുടെ മേന്മ. പഴയ ക്യാമറയില്‍ എടുത്തതാണെങ്കിലും ക്യാപറ്റന്റെ ഫോട്ടോ മനോഹരമായിട്ടുണ്ട്. തീര്‍ച്ചയായും ഈ രംഗത്ത് നല്ല ഭാവിയുണ്ട്. താങ്ക്സ്..
നിരക്ഷരനു പിന്നാലെ പോയ സജി അച്ചായനു പിന്നലെ പോയ ക്യാപ്റ്റൻ ഹാഡൊക്കിനു പിന്നാലെ പോയ......
ഇനി ആരാണാവോ സഞ്ചാരസാഹിത്യകാരനാവാൻ പോണത്!?
ആരെങ്കിലുമുണ്ടെകിൽ പറയണേ!
ഇല്ലേൽ ഞാൻ തുടങ്ങും!
അതിന്റെ ഐതിഹ്യം കുറച്ചുകൂടി വിശദീകരിക്കെണ്ടാതായിരുന്നില്ലേ ക്യാപ്ടന്.
നന്നായിട്ടോ.
ക്യാപ്റ്റൻ ജി ഫോട്ടോ നന്നായിട്ടുണ്ട്, ക്യാമറ വാങ്ങിയതിൽ പിന്നെ നിലത്ത് വെച്ചിട്ടില്ലാല്ലേ...
ഗൊള്ളാം..