ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ. റോഡ് കാണ്ണാന്‍ ബുദ്ധിമുട്ട്. സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി (നിനക്കായി, ഓര്‍മക്കായി) ആണ്.
ഇതാ സൌണ്ട് ട്രാക്ക്, മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്. വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു കുഷ് ഹുവാ :( )
ഇതാ സൌണ്ട് ട്രാക്ക്, മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്. വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു കുഷ് ഹുവാ :( )
എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ. ഞാന്‍ എന്ന പൊട്ടന് മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ് പൊട്ടി പോകും എന്ന് തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക് ചെയ്തു.
ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ് എ വാവ) ഉണ്ടായിരുന്നു. പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള് സമതിച്ചില്ല. ആര്‍ക്കു പോയി ? ഹും....
പിന്നെ, ശക്തിമാന് ഓഫ് ആലിപഴം കുറഞ്ഞപ്പോ വണ്ടി എടുത്തു. മഴ നിന്നിട്ടില്ലായിരുന്നു. വഴി നീളെ മൂന്ന് നാല് ഇടതു വണ്ടികള്‍ ഫ്രെഞ്ച് കിസ്സ് അടിച്ചു കിടക്കുനത് കണ്ടു. ഒരു സ്ഥലത്ത് മഴയില്‍ കോണ്‍വോയ് ആയി പോയി കൊണ്ടിരുന്ന (എന്ന് തോന്നുന്ന) ഒരു സെറ്റ് വണ്ടികള്‍ കൂട്ടത്തോടെ ഉമ്മ വെച്ച് കിടക്കുന്നു. (ഫ്രണ്ടില്‍ ഒരു ബസ് പിന്നെ ഒരു കാര്‍, പിന്നെ വേറെ ഒരു കാര്‍, ഒരു ലോറി എന്ന ക്രമത്തില്‍.) മുന്നില്‍ പോയ ബസ്സ് സഡന്‍ ബ്രേക്ക് ഇട്ടതാ എന്ന് തോന്നുന്നു.
ശ്രീ രംഗ പട്ടണം കഴിഞ്ഞു, കുറച്ചു അങ്ങ് ചെന്നപ്പോ.ഒരു ചേട്ടന്, ബാക്ക ഫുള്‍ തകര്‍ന്ന ഒരു സാന്‍ട്രോ കാറിന്റെ അടുത്ത് നിന്ന് കൈ കാണിയ്ക്കുന്നു. കുറച്ചു മുന്നില്‍ പോയി വണ്ടി നിര്‍ത്തി ഇറങ്ങി. അവരുടെ കാറില്‍ ആ ചേട്ടന്റെ വൈഫ്, രണ്ടു കുട്ടികള്‍. വണ്ടിയുടെ മുന്നിലും, പിന്നിലും ഇടി കിട്ടിയിട്ടുണ്ട്. പക്ഷെ വണ്ടി ഈസ് ഓടിക്കബിള്, ബട്ട് റിസ്കി. ആ കുട്ടികളെയും, ചേച്ചിയേയും മണ്ട്യയില്‍ ഒരു ഹോട്ടലിന്റെ അടുത്ത് ഇറക്കാന്‍ ആണ് ചേട്ടന് കൈ കാണിച്ചത്.
അങ്ങനെ, അവരെയും കൂട്ടി സ്റ്റാര്‍ട്ട് ചെയ്തു. അവരുടെ കാറിന്റെ പുറകില്‍ ഒരു ലോറി വന്നു ഇടിച്ചു, അപ്പോള്‍ കാര്‍ പോയി മുന്നിലെ ബസ്സില്‍ ഇടിച്ചു. ലോറിയും ബസ്സും പോയി, ഇവര്‍ മാത്രം ബാകി. :(
ആ ചേട്ടന് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്, അടുത്ത് മൂത്ത കുട്ടിയും (അയന). ബാക്കില്‍ ചേച്ചിയും മടിയില്‍ ചെറിയ മോള്ളും. മുന്നില്‍ ഇരുന്ന അയന ഒഴിച്ച് ബാകി എല്ലാവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നു. അത് കൊണ്ട് അയന ഒഴിച്ച് ബാക്കി ആര്‍ക്കും ഒന്നും പറ്റിയില്ല. അയന കുട്ടിയുടെ മുഖം ഡാഷ് ബോര്‍ഡില്‍ ഇടിച്ചു കണ്ണിനു താഴെ ഒരു വലിയ മുറിവ്. പാവം. പിന്നെ, My back is paining എന്ന് പറഞ്ഞു നിര്‍ത്താതെ കരച്ചില്. കുറച്ചു സംസാരിച്ചു, വിശേഷം ചോദിച്ചു മൂഡ് മാറ്റി. ഡോമിനോസ് പിസ ടോപ് ആണ്, ബെസ്റ്റ് ഫ്രണ്ട് ലക്ഷ്മി അങ്ങനെ കുറച്ചു വിശേഷമെല്ലാം പറഞ്ഞു തന്നു, കരച്ചില് നിര്‍ത്തി. അയന ചേച്ചി എല്‍ കെ ജിയില്‍ ആണ് പഠനം. അങ്ങനെ മണ്ട്യ എത്തി. ഞങള്‍ എത്തി കുറച്ചു കഴിഞ്ഞു അവരുടെ ബന്ധുകള്‍ വന്നു, വിത്ത് ഡോക്ടര്‍.
ഞങ്ങള്‍ യാത്ര തുടര്‍ന്നു. സീറ്റ് ബെല്‍റ്റ് ഇട്ടു യാത്ര ചെയ്താല്‍ ഉള്ള സുരക്ഷ ഒരു തവണ കൂടെ കണ്ടു. നാട്ടില്‍ പോയി സീറ്റ് ബെല്‍റ്റ് ഇട്ടാല്‍ ചിരിയ്ക്കുന്ന ആള്ക്കാര് ഇപ്പോള്‍ കുറവാണ്. എന്നാല്ലും വംശ നാശം സംഭവിച്ചു എന്ന് പറയാന്‍ പറ്റില്ല. അത് പോലെ, ഹെല്‍മറ്റ് ! അതും നമ്മക്കു കോമഡി പറയാന്‍ ഉള്ള ഒരു വസ്തു മാത്രം. ബാംഗ്ലൂര്‍ ടൌണ്‍ ഒഴിച്ച്, ബാകി (കേരളം അടക്കം) എല്ലായിടത്തും ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ ഇപ്പോഴും കുറവ്.
എന്ത് കൊണ്ട് നാം, നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നില്ല ? സീറ്റ്ബെല്‍റ്റ്/ഹെല്‍മറ്റ് ഉപയോഗിക്കാത്തത് ധീരത അല്ല, പൊട്ടത്തരം aka മണ്ടത്തരം ആണ്. ഇവ ഉപയോഗിച്ചത് കൊണ്ട് മാത്രം , വലിയ പരിക്ക് ഇല്ലാതെ രക്ഷപെട്ട ആള്‍ക്കാരെ എനിക്ക് അറിയാം.
പിന്നെ, accident കാണുമ്പോള്‍, എന്ത് കൊണ്ട് ആരും വണ്ടി നിര്‍ത്തി സഹായിക്കുനില്ല ? പറഞു കേട്ടിട്ടുളത്, വണ്ടി നിര്‍ത്തിയാല്‍, പിന്നെ സഹായിക്കാന്‍ പോയവര്‍ കുടുങ്ങി എന്നാണ്. പക്ഷെ, ഇത് വരെ, അങനെ കുടുങ്ങിയ ആരെയം എനിക്ക് അറിയില്ല. നിങള്‍ക്ക് അങ്ങനെ അനുഭവം ഉണ്ടായിടുണ്ടോ ? എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, ഉണ്ടായിട്ടുള്ളവരെകണ്ടിട്ടും ഇല്ല.

നിയമ പ്രകാരം, പോലീസ് സഹായിച്ചവരെ ഒരുതരത്തിലും ബുധിമുട്ടിയ്ക്കാന് പാടില്ല എന്നുംവായിച്ചിട്ടുണ്ട്.
Comments
പിന്നെ, accident കാണുമ്പോള്‍, എന്ത് കൊണ്ട് ആരും വണ്ടി നിര്‍ത്തി സഹായിക്കുനില്ല ? പറഞു കേട്ടിട്ടുളത്, വണ്ടി നിര്‍ത്തിയാല്‍, പിന്നെ സഹായിക്കാന്‍ പോയവര്‍ കുടുങ്ങി എന്നാണ്.
ഇത് മലയാളികള്‍ സഹായിക്കാതിരിക്കാന്‍ ഒരു മുടന്തന്‍ ന്യായം പറയുന്നതല്ലേ? പണ്ടൊക്കെ പോലീസുകാര്‍ ബുദ്ധിമുട്ടിക്കും കാശ് ചോദിക്കും എന്നൊക്കെ കേട്ടിട്ടുണ്ട് അല്ലാതെ ഇപ്പോള്‍ ഇതൊക്കെ നടക്കുമോ? അവര്‍ക്കും മീഡിയ പേടി ഉണ്ട്.
വലിയ അപകടങ്ങള്‍ നടക്കുന്നിടത്ത് സഹായം ഇല്ലെങ്കിലും കളവു നല്ലവണ്ണം നടക്കും. കഴിഞ്ഞ ദിവസം അപകടം നടന്നയിടത് ആളുകള്‍ കൂടി നില്ക്കുമ്പോള് പോക്കറ്റ് അടിക്കുന്ന ഒരുത്തനെ നാട്ടുകാര്‍ അടിച്ചത് വായിച്ചിരുന്നു...
മരിച്ചു കിടക്കുന്ന ആളുടെ പോക്കറ്റ് അടിക്കുകയും ആഭരണങ്ങള്‍ അടിച്ചു മാറ്റുകയും ചെയ്യുന്ന പതിവുണ്ട് ..ഇന്ക്വേസ്റ്റ് ചെയ്യുന്ന പോലീസുകാരന് തൊട്ടു ശവം കൊണ്ടുപോകുന്ന ആംബുലന്‍സ് ഡ്രൈവര്‍ വരെ...
നല്ല അനുഭവവം.
ബെല്‍റ്റ് ഇടാതിരിക്കുന്നത് നലതല്ല തന്നെ.
പത്തു നാല്‍പ്പത് വയസ്സായെങ്കിലും ഇതുവരെ ആലിപ്പഴം കണാന്‍ യോഗമുണ്ടായില്ല.
:)
പീലി കുട നിവര്‍ത്തി ..
പീലി കുട ഇല്ലാത്തോണ്ട ച്യേച്ചി സമ്മത്തികാത്തതു .. പാവം അയനമോള്‍ :-( ..
സീറ്റ് ബെല്‍റ്റ് ഈസ് ഇമ്പോര്ടന്റ്റ് !
രസകരമായ അവതരണം, വിഷയവും നല്ലത്, ഇഷ്ട്ടായി ഒത്തിരി :)
സീറ്റ് ബെല്‍റ്റിടാന്‍ മടി വിചാരിച്ചാല്‍ ഇങ്ങനേം പ്രശ്നം വരാം അല്ലേ.വിഷുവായിട്ട് നല്ലൊരു കാര്യം ഉപദേശിച്ചു തന്നേനു ക്യാപ്റ്റനു നന്ദിയും,വിഷു ആശംസകളും.:)
മറ്റൊരു കാര്യം ചില പഠനങ്ങളില്‍ കാണുന്നത് ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും എന്തിനു കാറിലെ മറ്റു യാത്രക്കാര്‍ക്കും പോലും കൂടുതല്‍ അപകടകരമാണ് എന്നാണ്.Risk compensation എന്നാണ് ഇതിനെ വിളിക്കുന്നത്.സീറ്റ് ബെല്‍റ്റ് ധരിക്കുന്നവര്‍ അവര്‍ കൂടുതല്‍ സുരക്ഷിതനാണ് എന്ന ബോധ്യത്തില്‍ കൂടുതല്‍ റിസ്ക്ക് എടുക്കുകയും അതുവഴി കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് നിഗമനം.അയനകുട്ടിയുടെ അച്ഛന് സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നെങ്കില് ഒരു പക്ഷേ ആ അപകടത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നുന്നുണ്ടോ?
ആലിപ്പഴം ഒരു പ്രശ്നക്കാരന്‍ തന്നെയാണല്ലോ.......
Dr.Bright :- എന്റെ അടുത്ത കമന്റ് നിങ്ങള്കായി dedicate ചെയ്ന്നു. കുറച്ചു കൂടെ ഹോം വര്‍ക്ക് ചെയ്തിട്ട് വരാം ;)
1. സീറ്റ് ബെല്‍റ്റ് ധരിച്ച ആള്, വണ്ടിയുടെ ഉള്ളില്‍ ഉള്ള, ഡാഷ് ബോര്‍ഡ് തുടങ്ങിയ ഭാഗത്ത് ഇടിച്ചു ശരീരതിനു മുറിവ്/ചതവ് ഉണ്ടാവുന്നത് തടയുക.
2. കൂടെ യാത്ര ചെയ്യുന്നവരുടെ ശരീരവുംമായി കൂടി കൂട്ടി ഇടിയ്ക്കുനത് തടയുക.
3. എയര്‍ ബാഗ് തുറക്കുമ്പോള്‍, യാത്രക്കാരന് കറക്റ്റ് പൊസിഷന്നില് ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
4. യാത്രകാരന് വണ്ടിയുടെ പുറത്തേയ്ക് തെറിച്ചു പോകുനത് തടയുക.
5. Seat belts also absorb energy by being designed to stretch during an impact, so that there is less speed differential between the passenger's body and their vehicle interior
6. ഇടിയുടെ ആഘാതം ശരിരത്തില്‍ ഒരു ഭാഗത്ത് മാത്രം ആക്കാതെ, സ്പ്രെഡ് ചെയ്തു total damage കുറയ്ക്കുക.
കാറില്‍ കമ്പിനി ഫിറ്റ് ചെയ്തു വരുന്ന സീറ്റ് ബെല്‍റ്റ്, മുതിര്‍ന്നവര്‍ക്ക് ഉള്ളതാണ്. കുട്ടികള്‍ക്ക് ഉള്ള സീറ്റ് ആന്‍ഡ് സീറ്റ് ബെല്‍റ്റ് വേറെ വാങ്ങണം.
സാമ്പിള്‍ : http://www.volvocars.com/in/top/about/values/pages/volvochildsafety.aspx
http://www.healthychildren.org/English/safety-prevention/on-the-go/pages/Car-Safety-Seats-Information-for-Families-2010.aspx?nfstatus=401&nftoken=00000000-0000-0000-0000-000000000000&nfstatusdescription=ERROR%3a+No+local+token
പിന്നെ, കുട്ടികളെ പുറകിലെ സീറ്റില്‍ ഇരുത്തുക, കാറില്‍ നിന്ന് യാത്ര ചെയ്ന്നത് തടയുക തുടങ്ങിയവ ശ്രദ്ധിച്ചാല്‍ damage കുറയും.
“അയനകുട്ടി സീറ്റ് ബെല്റ്റിടാതിരുന്നത് നന്നായോ എന്ന് പോലും തോന്നുന്നു” -> അയന സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവേങ്ങില്, ആ ഇടിയില്‍ തെറിച്ചു മുഖം ഡാഷ് ബോര്‍ഡില്‍ ഇടിക്കില്ലായിരുന്നു. ആ സമയത്ത് എല്ലാ വണ്ടികളും കുറഞ്ഞ സ്പീഡില്‍ ആയിരുന്നു പോയി കൊണ്ടിരുന്നത്. സൊ, വയറില്‍ വലിയൊരു ആഘാതം ഉണ്ടാകുമായിരുന്നില എന്ന് തോന്നുന്നു.
Risk compensation - > സ്വന്തം സുരക്ഷയെ പറ്റി ഉള്ള confidents ഒരു പ്രശനം തന്നെ. പക്ഷെ, ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഒരു ബേസിക് ആയ കാര്യം ആണ് എന്ന ഒരു ധാരണ, പിന്നെ, ഒരു നല്ല ഡ്രൈവര്‍ സ്വന്തം സുരക്ഷ, യാത്രകാരുടെ/വണ്ടിയുടെ സുരക്ഷ, പിന്നെ, റോഡില്‍ ഉള്ള മറ്റുള്ളവരുടെ സുരക്ഷ – ഇതില്‍ എല്ലാത്തിനും ഉത്തരവാദ്ധി ആണ്. ആ ഒരു കരുതല്‍ സ്വയം തോന്നണം.
ക്യാപ്റ്റന്‍ നു വിഷു ആശംസകള്‍.
അങ്ങനെയങ്ങ് തറപ്പിച്ച് പറയാമോ ക്യാപ്റ്റൻ.
അപകടത്തിൽ പെട്ട ഒരാളെയെടുത്ത് തൊട്ടടുത്ത ഹോസ്പിറ്റലിലെത്തിയ എന്നോട് “താനല്ലേ അയാളെ വണ്ടിയിടിപ്പിച്ചതെന്ന്“ പറഞ്ഞ് കേസ് ചാർജ്ജ് ചെയ്ത പൊലീസും നിയമവുമല്ലേ ഇവിടെ കേരളത്തിൽ നടമാടുന്നത്.അന്ന് ഏതൊക്കെയാളുടെ കാലു പിടിച്ചാ അതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് എനിക്ക് മാത്രം അറിയാം..,
പിന്നെ എങ്ങനെ അപകടത്തിൽ പെട്ട ആളെ രക്ഷിക്കാൻ ജനങ്ങൾ മുതിരും..,
പിൽക്കാലത്ത് ഞാനൊരു ട്രോമാകെയർ വളണ്ടിയറായി..,ഐഡി കാർഡും സ്വന്തമാക്കി..,അതിൽ പിന്നെയാണ`.. പോലീസുകാരും ആശുപത്രിഅധിക്രതരും സഹകരണമനോഭാവം കാണിച്ച് തുടങ്ങിയത്..
അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ പേരിൽ പിടിച്ച് പറിക്കും മോഷണത്തിനും ഇറങ്ങുന്നവരുണ്ട് എന്നത് സത്യം തന്നെ.,കുറച്ച് വർഷങ്ങൾക്ക് മുമ്പ് കടലുണ്ടിയിൽ ട്രയിൻ മറിഞ്ഞ വേളയിൽ അങ്ങനെ പല സംഭവങ്ങളും നടന്നതും കയ്യോടെ പിടിക്കപ്പെട്ടതും ഒക്കെ നമ്മൾ അറിഞ്ഞതാണ`..
(മുങ്ങിച്ചാവാൻ പോവുന്ന ആളുടെ കൈയ്യിലോ കഴുത്തിലോ അതോ കീശയിലോ തപ്പാൻ മാത്രം രക്ഷാപ്രവർത്തക വേഷം കെട്ടുന്നവർ....ഫൂ ..ലജ്ജാവഹം)
ട്രോമാകെയർ വളണ്ടിയറാവാന്‍ എനിക്ക് താല്പര്യം ഉണ്ട്, എന്നെ സഹായിക്കാമോ..? ഞാന്‍ എന്താണ് അതിന് വേണ്ടി ചെയ്യേണ്ടത്..??
റോഡില്‍ രക്തം വാര്‍ന്നു മരിച്ചവരുടെ വാര്‍ത്തകള്‍ ആഴ്ചയില്‍ ഒന്നെങ്കിലും പത്രങ്ങളില്‍ വായിക്കുന്നുണ്ട് ....സഹായിക്കാന്‍ ചെന്നാല്‍ കുറ്റവാളി ആക്കപെടുമോ എന്നുള്ള ഭയം കൊണ്ടാവാം ജനങ്ങളില്‍ കുറെ പേരെങ്കിലും അപകടങ്ങളില്‍ പെട്ടവരോട് കണ്ണടക്കുന്നത്
എന്തായാലും കുട്ടികള്‍ക്കുള്ള സീറ്റിനേക്കുറിച്ച് പറഞ്ഞ സ്ഥിതിക്ക്,Super frekonomics എന്ന പുസ്തകത്തില്‍ (yes,from the authors of the best seller book Frekonomics) ചൈല്‍ഡ് സീറ്റുകളേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.The findings are counter inutive.(there is little safety difference in using a kids safety seat.) Of course the point is debatable, but I can't find any holes in their data or arguements.And while we are at it that book could also answer 'accident കാണുമ്പോള്‍, എന്ത് കൊണ്ട് ആരും വണ്ടി നിര്‍ത്തി സഹായിക്കുനില്ല ?' There is a chapter called Unbelievable Stories About Apathy and Altruism. If nothing I got a new word from the book.'Donorcycle'-a two wheeler driven by a helmet less person :-) Remember organ donation. Great read !!
(ഒമ്പതാം ക്ലാസ്സില്‍ എത്തുന്നത് വരെ ആലിപ്പഴം എന്ന് വച്ചാല്‍ മഴ പെയ്യുമ്പോള്‍ ആകാശത്ത് നിന്നും താഴെ വീഴുന്ന ഒരുതരം പഴം ആണെന്നാ വിചാരിച്ചിരുന്നത് :( :(
പിന്നെ സീറ്റ് ബെല്‍റ്റ് ഉണ്ടായിരുന്നത് കൊണ്ട് പറ്റാമായിരുന്ന ഒരു അപകടത്തില്‍ നിന്നും രക്ഷപെട്ട അനുഭവം ഉള്ളതുകൊണ്ട് ഞാനും സപ്പോര്‍ട്ട് ചെയ്യുന്നു.(തേച്ചു റെഡി ആക്കി ഇടുന്ന ഡ്രസ്സ് ചുളുങ്ങി പോവും..എന്നൊരു കുഴപ്പം ഉണ്ട്)
പിന്നെ അലക്കിത്തേച്ചതൊക്കെ ചുളിയും...!?
പക്ഷെ, ജീവനേക്കാൾ വലുതാണൊ ഇതൊക്കെ..!!
ഹെൽമെറ്റും വളരെ ഗുണമുള്ള സാധനം തന്നെ..പക്ഷെ, അതിന് അതിനേക്കാളേറെ ദോഷവുമുണ്ട്...
ചെത്താൻ പറ്റില്ല...!
മാല പൊട്ടിക്കൽ,ബോംബേറ് മുതലായവക്ക് കൂടുതൽ കരുത്ത് കൊടുക്കും ഈ മുഖം കാണിക്കാത്ത ഹെൽമറ്റ്....!!
പിന്നെ അപകടം നടക്കുന്നിടത്ത് സഹായിക്കാത്തത് പലര്‍ക്കും കുലുമാല് പിടിക്കാന്‍ കഴിയാഞ്ഞിട്ടു തന്നെ. അതായത് സഹായിക്കാന്‍ മടി. അല്ലാതെന്തു. അതിനു ഓരോരോ കാരണങ്ങള്‍ കണ്ടു പഠിച്ചു വെച്ചിരിക്കുവാ.
അപ്പോ പരസ്യമായി സമ്മതിച്ചല്ലോ അല്ലേ? അതുമതി. :)
ന്നാലും സമ്മതിച്ചു! :)
അല്ലാ, ഞാന്‍ ഏതായാലും സീറ്റ് ബെല്‍ട്ട് ഇടാന്‍ തീരുമാനിച്ചു. നല്ല പോസ്റ്റായിരുന്നു കെട്ടോ.
അതി മനോഹരമായ (കിടൂ) ശരീരവും, ഗ്ലാമര്‍ വഴിഞ്ഞു ഉഴുകുന്ന മുഘവും ഉള്ള, വീര ശൂര പരാക്രമിയായ ആള്കാരെ പറ്റി പറയുന്ന ഒരു കോളയ്ക്ക്ല് ആയ ഒരു വാക്ക് ആണ് "പൊട്ടന്"
പോസ്റ്റ് നന്നായി.
ഹാഡക്കു ക്യാപ്റ്റനയ്യോ...
നല്ല അനുഭവമായിരുന്നല്ലേ? ആലിപ്പഴത്തിന്റെ പോട്ടം ഗൂഗിളില്‍ തപ്പിയത് ഇവിടുണ്ട്.
ആശംസകളോടെ....