Skip to main content

70 നോട്ടിക്കല്‍ അകലെ കൊടി പിടുത്തം.

നമ്മള്‍ കേള്‍ക്കാന്‍ ചാന്‍സ് ഉള്ള ചില പ്രസ്താവനകള്‍. ആര് പറയുന്നു എന്ന് കണ്ടു പിടിക്കാമോ ?

#1 ദൂരം കുറച്ച് കൂടി പോയി, അതും മുരാച്ചി കുതന്ത്രം ആണോ എന്ന് ഞങ്ങള്‍ പരിശോദിക്കും. ആണെന്ന് തെളിഞ്ഞാല്‍, 70 എന്നത് 5 ആക്കി മാറ്റണം. എന്നാലെ കൊടി പിടുത്തം ജോര്‍ ആവൂ.
ദൂരം കൂടിയതിനു പിന്നില്‍ CIA യുടെ കറുത്ത കരങ്ങള്‍ ആകാന്‍ എല്ലാ ചാന്‍സും ഉണ്ട്. പിന്നെ, ആ കപ്പല്‍ ഉണ്ടാലോ , അംബാനി കപ്പല്‍, അതിന്റെ നോക്കു കൂലി എപ്പം തരും ????

#2 മലയോര കര്‍ഷകനെ ഒഴിവാക്കി കടലില്‍ ഈ സാദനം ഫിറ്റ്‌ ചെയ്തത് ചോദിയം ചെയ്യാന്‍ കെ കെ (XYZ) Ver 10.420 തോടുപുഴ്യ്ക് ജാഥ സംഘടിപ്പിക്കുന്നു.

#3 ഓയില്‍ റിങ്ങില്‍ capitation പിരിവു നടത്താന്‍ വിടാത്ത ഈ സര്‍കാരിനെ നേരിടാന്‍ എത്രയും വേഗം അടുത്ത വിമോചന സമരം വരുന്നു. (അത് വരെ, കുഞ്ഞാടുകളെ , നിങള്‍ അടിക്കുന്ന ഓരോ രണ്ടു ലിറ്റര്‍ petrolil നിന്ന്, ഒരു ലിറ്റര്‍, സഭയ്ക് തരണം )

#4 ന്യൂനപക്ഷം എന്ന ഞങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാത്രമാന്നു ഇത്രയും ദൂരം ഇതു ഉണ്ടാക്കുനത്. മലപുറത്തെ അളിയന് ഇതിന്റെ ഓള്‍ ഇന്ത്യാ ഏജന്‍സി തന്നിലെങ്ങില്‍.......ഹും...

#5 സ്പുട്നിഗ് നടത്തിയത് ഭാരത സംസ്കാരം അനുസരിച്ച് ആണോ ? ആര്‍ഷ ഭാരത രീതിയില്‍ ഓയില്‍ റിംഗ് ചതുരത്തില്‍ നാലുകെട്ട് പോലെ വണ്ണം ഉണ്ടാക്കാന്‍.

#6 ആരെങ്ങിലും വേഗം പിങ്ക് കളറില്‍ എന്തെങ്ങില്ലും സാധനം മുകളില്‍ പറഞ്ഞ (#5) ചേട്ടന്‍മാര്‍ക്കു അയച്ചു കൊടുകൂ ...പ്ലീസ്...കാരിയം എന്താ എന്ന് ഞങ്ങള്‍ക്ക്‌ അറിയില്ല , എന്നാല്ലും, അവന്മാര്‍ എന്ത് ചെയ്താലും ഞങ്ങള്‍ ഉള്ളത് ഊരി പാര്‍സല്‍ അയച്ചു കൊടുക്കും ...


#7 ഞങ്ങള്‍ പെണ് വാണിഭകാര്‍ക്ക് സ്പെഷ്യല്‍ റൂം ഓയില്‍ റിങ്ങില്‍ തരണം. അലെങ്കില്‍, മന്ത്രി സഭ താഴെ കിടക്കും...പറഞില്ല എന്ന് വേണ്ട.

#8 കൊച്ചിയിലെ സ്പന്ദനം ആയ ഞങള്‍ കൊതുകുകള്‍ക്ക്‌ റിങ്ങില്‍ പോയി വരാന്‍ എയര്‍ ഇന്ത്യാ ടിക്കറ്റ്‌ ഫ്രീ ആയി തരണം.

Comments

തുടങ്ങി !!പ്രതികരിക്കാന്‍ .. !!!കടലി കൊണ്ട് ഒരു കിണറു കുതാന്നു ബെച്ചപ്പോ അതിനും പ്രശ്നം .. അംബാനി കാറ്റ് കൊള്ളിക്കാനല്ല കപ്പല്‍ വാങ്ങി ഇട്ടെക്കുന്നെ .. ! കടലില്‍ കുഴി കുത്തി വെള്ളം കണ്ടു പിടിക്കാന്‍ പോവുമ്പോ ഇടന്കൊളിടരുത് ക്യാപ്ടാ !
ഈ കമ്മ്യുണിസ്റ്റ്‌ കേരളത്തിന്റെ അടുത്ത് വന്നു പ്രത്യക്ഷപെടാന്‍ തോന്നിയ എണ്ണയുടെ കഷ്ടകാലം....ഇനി അത് എന്തോകെ അനുഭവിക്കണം
ക്യാപ്റ്റാ...
മാണ്ടാ മാണ്ടാ.... ഞമ്മടെ എണ്ണപ്പാടത്ത് കയറി കൈ വെക്കാനൊന്നും നോക്കണ്ട. ഞമ്മളെപ്പോലുള്ളവര് 5 കൊല്ലം കൂടെ കഴിഞ്ഞാല്‍ നെടുംബാശ്ശേരീന്ന് ഹെലിക്കോപ്റ്ററില്‍ കയറി കൊച്ചിക്കടലീല് ഏണ്ണ കോരിയെടുക്കാന്‍ പോകുമല്ലോന്ന് ഓര്‍ക്കുമ്പോള്‍ അസൂയ സഹിക്കണില്ലല്ലേ ? മാണ്ടാ മാണ്ടാ... :)
Unknown said…
chettaaa ee chinthayukke angu arabikkadalil polum adukkillaaa... vere valle panikkum poykoode... ?
കൊതുകിനും വിമാന ടിക്കെട്ടോ....കൊള്ളാം...പോരട്ടെ
കൊതുകിനും വിമാന ടിക്കെട്ടോ....കൊള്ളാം...പോരട്ടെ
കൊടിപിടിത്തക്കാര് തെണ്ടിയത് തന്നെ
ഹ ഹ ഹ
ഹ ഹ അത് കൊള്ളാം ക്യാപ്ടന്‍

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ