Skip to main content

Posts

ജയ് ഹിന്ദ്‌ !

സൂര്യകിരണ്‍ ടീം നടത്തിയ പ്രകടനം.  ബംഗ്ലൂര്‍ എയര്‍ ഷോ - 2011

വാലന്റയിന്‍ ഡേ എയര്‍ ഷോ !!!

വാലന്റയിന്‍ ഡേ പ്രമാണിച്ചു ഇത്രേം നല്ല പടം കയ്യില്‍ ഉണ്ടായിട്ടു പോസ്റ്റ്‌ ചെയാന്‍ വിട്ടു പോയി...ക്ഷമീ....ഇതാ പിടിച്ചോ...ഒരു എമണ്ടന്‍ ഹാര്‍ട്ട് ഓഫ് എ ഹ്രദയം. എയര്‍ ഷോ 2011 (ബംഗ്ലൂര്‍) നമ്മടെ സൂര്യകിരണ്‍ പയലറ്റ്സ് ആകാശത്ത് വരച്ച ഹ്രദയം ആണ് ഇത്.  ഫസ്റ്റ് പടം, starting ഓഫ് പടം വര.  രണ്ടാമത്തത്...ഹാ...അത് എന്ത് പറയാന്‍...കണ്ടാ അറിയാം, ല്ലേ ?

ദാണ്ടെ പോണൂ ഞാന്‍......എന്നെ പിടിച്ചോളി......

ബംഗ്ലൂര്‍ എയര്‍ ഷോ 2011 കാണാന്‍ പോയതിന്റെ പടംസ് ആണ്...ഇനീം പടംസ്  കൊറേ ഉണ്ട്...സൂക്ഷിയ്ക്കുക...

ഒരു ഉക്രേനിയന്‍ ചിത്ര ബുക്ക്‌.

പണ്ട്, ഒരു ആറു ഏഴു കൊല്ലം മുന്നേ, ജയനഗര്‍ (ബാംഗ്ലൂര്‍) ഭാഗത്ത്‌ കൂടെ നടന്നപ്പോ, റോഡില്‍ വെച്ച് വില്‍ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം കണ്ണില്‍ പെട്ട്. നടരാജാ സര്‍വീസ്‌, റിവേഷസ് ഗിയര്‍ ഇട്ടു വന്നു നോക്കുമ്പോ, അതില്‍ മൊത്തം കിടിലം പെയിന്‍റിംഗ്കളുടെ ഫോട്ടോസ്. പല ഉക്രേനിയന്‍ മ്യുസിയതില്‍  ഉള്ള പടങ്ങളുടെ ഫോട്ടോസ്. 200/- മറ്റോ കൊടുത്തു ബുക്ക്‌ വാങ്ങി.  ഇപ്പൊ, നാട്ടില്‍ ആണ് ഇതു.  ഇടയ്ക ഇടയ്ക് എടുത്ത് നോക്കും.  കിടിലം പടംസ് ആണ്. ഈ ബുക്ക്‌, ആരോ ആര്‍കോ ഗിഫ്റ്റ്‌ കൊടുത്തതാണ് എന്ന് തോന്നുന്നു.  കാരണം, ബുക്കിന്റെ ഫസ്റ്റ് പേജില്‍ ഈ കാണുന്ന പോലെ ഒരു എഴുത്ത് ഉണ്ട്.  വായിക്കാന്‍ പറ്റിയിട്ടില്ല.  (വായിക്കാന്‍ അറിയുന്നവര്‍, ഒരു മെയില്‍ വിടണം, പ്ലീസ്.)  ആരോ, ആര്‍കോ സ്വനേഹതോടെ കൊടുത്ത സമ്മാനം, ഇച്ചിരി വില കൊടുത്തു വാങ്ങി വീട്ടില്‍ വെയ്ക്കുന്നതില്‍ വിഷമം ഉണ്ട്.  എങ്കില്‍പ്പോലും അതിലെ പടംസ് കാണുമ്പോ ങാ...ഇവിടെ തന്നെ ഇരിയ്കട്ടെ എന്ന് തോന്നും. രാജാക്കന്മാരുടെ കാലത്തെ പടം മുതല്‍, രണ്ടാം ലോകമഹായുദ്ധം വരെയുള്ള  ചിത്രങ്ങള്‍ ആണ് ഇതില്‍ ഉള്ളത്. ...

മൊട്ട കുട്ടി...ഉമ്മ കുട്ടി !!

ചെക്കന്‍ കഴിഞ്ഞ വീക്ക്‌ഏന്‍ഡ്, അപ്പന്‍ അമ്മ, തുടങ്ങി ഒരു പട്ടാളം ആള്കാരുമായി പോയി മൊട്ടയടിച്ചു വന്നു !!!  എനിക്ക് പോകാന്‍ പറ്റിയില്ല, സൊ ഫോറ്റൊഗാഫാര്‍ ഞാന്‍ അല്ല...ആ കുറവ് നിങ്ങള്‍ അഡ്ജസ്റ്റ്‌ ചെയ്യണം, ട്ടാ..പ്ലീസ്. ;) ജസ്റ്റ്‌ ബിഫോര്‍ മൊട്ട !!! മൊട്ട ഇന്‍ മേയ്ക്കിംഗ്. (പാവം ചെക്കന്‍ ഫുള്‍ കരച്ചിലും വിപ്ലവവവും ആയിരന്നു, പോലും)  എ മൊട്ട കുളിസീന്‍ !! ചുമ്മാ രണ്ടു മൊട്ട പടങ്ങള്‍  മൊട്ട വണ്ടി വരുന്നേ...സൈഡ് ...സൈഡ് ... ആരാണ്ട്രാ ..അത്...മൊട്ട വണ്ടിയ്ക് സൈഡ് താരാതവന്‍...  വാര്‍ണിംഗ് :  കുട്ടികളെ മടിയില്‍ ഇരുത്തി വണ്ടി ഓടിയ്ക്കുന്നത് തെറ്റ്‌ആണ്.  ഇത് ചുമ്മാ ചെക്കനെ പോസ് ചെയിച്ചതാ, ബാക്ക്‌ ഡോര്‍ തുറന്നു കിടക്കുന്നത് നോക്കുക.

ഈ ആഴ്ച കൂടിയേ ഉള്ളൂ...അടുത്ത ആഴ്ച മൊട്ടഅടിയ്ക്കും !!

ചെക്കന്റെ ഗ്ലാമര്‍ കത്തിയ്ക്കല്‍ ഈ ആഴ്ച കൂടെയേ ഉള്ളൂ.  ഈ വരുന്ന വീക്ക്‌ ഏന്‍ഡ് മൊട്ടഅടിയ്ക്കാന്‍ പൂവ്വാ. ഇപ്പൊ ഉള്ള ഒരു മെയിന്‍ ഹോബി, മുടി അഴിച്ച് ഇട്ടിരിയ്ക്കുമ്പോ, തല ഇടം വലം വെട്ടിച്ചു ഒരു കള്ളചിരി...അതാ ഇപ്പൊ പണി.  ആരാണ്ടാട്രാ എന്നെ മൊട്ടഅടിയ്ക്കാന്‍ പോകുന്നത്... ? 

ചിത്രങ്ങളുടെ ചന്ത !!

കര്‍ണാടക ചിത്രകലാ പരിഷത്ത്‌ നടത്തിയ ചിത്ര Chitra Santhe  കാണാന്‍ പോയി. ഹൂ....കണ്ടിട്ട് തകര്‍ന്നു പോയി...രണ്ടര മൂന്നു മണികൂര്‍ അവിടെ കറങ്ങി നടന്നു എങ്ങിലും, ടോട്ടല്‍ ഉള്ള ചിത്രങ്ങളുടെ ഒരു 30% മാത്രെമേ കാണാന്‍ പറ്റിയുള്ളൂ.  പുട്ടിനു തേങ്ങ പോലെ, എന്റെ എഴുത്ത് ബോര്‍ ആവാതിരിയ്ക്കാന്‍, ഇടയ്ക് ഇടയ്ക് പടംസ് ഓഫ് ചിത്ര ചന്ത ഇടാം.  ആരും വിഷമിയ്ക്കരുത്.  മുകളിലെ ഫസ്റ്റ് പടം ആ റോഡിന്റെ തിരക്ക് ആണ്.  താഴെ ഉള്ളത്, അവിടെ കണ്ട ഒരു സ്റ്റാള്‍. വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക് ഒരു പ്ലാറ്റ്ഫോം എന്നാ നിലയില്‍, കര്‍ണാടക ഗവര്‍മെന്റ്ന്‍റെ കീഴില്‍ നടത്തുന്ന ഒരു പരിപാടി ഈ ചിത്ര ചന്ത. ഒരു വലിയ ഏരിയ മൊത്തം ട്രാഫിക്‌ ബ്ലോക്ക്‌ ചെയ്തു, റോഡിന്‍റെ രണ്ടു വശത്തും ചിത്രങ്ങള്‍ വെച്ച് വില്‍ക്കാന്‍ ഉള്ള ഓപണ്‍ സ്റ്റാള്‍സ് ആണ്.  നൂറു രൂപ കൊടുത്തു രജിസ്ടര്‍ ചെയ്ന്ന ആര്‍കും ഇവിടെ സ്റ്റാള്‍ കിട്ടും. ചിത്രം വരയ്ക്കുന്ന ആര്‍ട്ടിസ്റ്റും, ചിത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്ന ആള്കാരും തമ്മില്‍ ഉള്ള അകലം കുറച്ചു (മിഡില്‍ മാന്‍, ആര്‍ട്ട് ഗാലറികള്‍ ഇവയെ ഒഴിവാക്കി), കലാകാരന്മാര്‍ക് മാര്‍ക്കറ്റ...