കൊറേ കൊല്ലം ബ്ലോഗ് വായനയില്‍ മാത്രമായി ഒതുങ്ങി കൂടിയ ഒരു പ്രതിഭആയിരന്നു ഞാന്‍. ടൈപ്പ് ചെയാന്‍ ഉള്ള മടി, ട്രൈ ചെയ്മ്പോള്‍ വരുന്ന അക്ഷരത്തെറ്റുകള്‍ എല്ലാം ഷോ സ്റ്റോപ്പര്‍ ആയിരന്നു. അത് ഭൂത കാലം. അങനെ ഇരിയ്ക്കുമ്പോ, നമ്മടെ അപ്പുവേട്ടന്‍ ഒരു ഗോമ്പി തുടങ്ങി. അവിടെ അംഗ്രേസിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട്. കിട്ടുന്ന പാര കമന്റ്സ് സീകരിച്ചു, തിരിച്ചു പാര വെയ്ക്കാന്‍ വേണ്ടി ബെസ്റ്റ് മലയാളം തന്നെയാണ് എന്ന തിരിച്ചു അറിവ് പ്രകാരം, ഗൂഗിള്‍ മെയിലില്‍ കുത്തി കുറിച്ച്, കമന്റ് ആയി പേസ്റ്റ് ചെയാന്‍ തുടങ്ങി. എന്തിനുഏറെ പറയുന്നു..ലാസ്റ്റ് ഒരു ബ്ലോഗു ഉണ്ടാക്കുന്നതില്‍ പരിണാമം ഒരു സ്റെപ്പ് കൂടെ കടന്നു. അങനെ ബ്ലോഗിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുത്തപെട്ടവയില്‍ ചിലത് യാത്രാ വിവരണം എന്ന പേരില്‍ ആയിരന്നു അറിയപെട്ടിരുന്നത്. അവയില്‍ ചിലത് യാത്രകള്‍ ഡോട്ട് കോം വഴി കുറച്ചു കൂടെ ആള്‍കാര്‍ വായിച്ചു. അങനെ...ആ വകയില്‍ ഇന്ന് ഒരു തുക കയ്യില്‍ കിട്ടി. വലിപ്പത്തില്‍ ചെറുതും, മൂല്യം കൊണ്ട് എനിക്ക് വളരെ വളരെ വിലപിടിപ്പും ഉള്ളതുമായ സംഭവം ആണ് ഇത്. ഓഫ് : പണ്ട് സ്കൂള്കാലത്ത് യൂറിക്ക്യ്ക് എഴു